ഭാവനയുടെ അതിഗംഭീര വരവ്

ഭാവന വരികയാണ് മലയാള സിനിമയിലേക്ക്.
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ. ഈ വരവ് മലയാളികൾ ആഘോഷിക്കുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്യേണ്ട ഒന്നാണ്. ആക്രമിക്കപ്പെട്ടയൊരാളിൽ നിന്ന് സർവൈവറിലേക്കും ഫൈറ്ററിലേക്കും ഉള്ള പരിവർത്തനങ്ങൾ, കഴിഞ്ഞ അഞ്ച് വർഷത്തിൽ ഭാവനയെന്ന വ്യക്തിയ്ക്കും ആർടിസ്റ്റിനും സംഭവിച്ചിട്ടുണ്ട്. മലയാള സിനിമയും ഇക്കാലയളവിൽ മാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഭാവന സംസാരിക്കുന്നു, വ്യക്തിയെന്നും ആർട്ടിസ്റ്റെന്നുമുള്ള തന്റെ പോരാട്ട ജീവിതത്തെക്കുറിച്ച്. ഒപ്പം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലെ സഹപ്രവർത്തകനും നടനുമായ ഷറഫുദ്ദീനും.

Comments