എമ്പുരാന്റെ 17 വെട്ടും
വയലൻസ് വിരുദ്ധവാദവും;
ചില ചോദ്യങ്ങൾ

ആർ.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ‘എമ്പുരാൻ’ എന്ന സിനിമയിലെ 17 രംഗങ്ങൾ ഒഴിവാക്കി റീ സെൻസർ ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സുപ്രീംകോടതി ഈയിടെ നടത്തിയ വിശദീകരണത്തിന്റെ പാശ്ചാത്തലത്തിൽ, കലാസൃഷ്ടികൾ നിയന്ത്രിക്കപ്പെടണം എന്ന വാദത്തിനുപുറകിലെ പ്രതിലോമകത വിശകലനം ചെയ്യുന്നു, ജ്യോതി ശങ്കർ.

‘‘Who kills a man kills a reasonable creature, God's image, but he who destroys a good book kills reason itself’’.

വിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചു പറയുമ്പോൾ ചൂണ്ടിക്കാണിക്കപ്പെടാറുള്ള ജോൺ മിൽട്ടന്റെ വാചകമാണിത്. ഒരു കലാസൃഷ്ടി ഉൾക്കൊള്ളുന്ന ആശയത്തെക്കൂടിയാണ് അതിനെ ഇല്ലാതാക്കുന്നതിലൂടെ നമ്മൾ ഇല്ലാതാക്കുന്നത് എന്നർത്ഥം. ഈ വാചകം മനസിലേക്കുവന്നത് കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രീംകോടതി വിധി വായിച്ചപ്പോഴാണ്.

മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭ എം.പിയാണ് ഇമ്രാൻ പ്രതാപ്ഗരി. ഒരു ഉർദു കവിത സോഷ്യൽ മീഡിയിൽ പങ്കുവച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തു. ഭാരതീയ ന്യായസംഹിത പ്രകാരമാണ് കേസ്. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും വിധം ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നാണ് എഫ് ഐ ആറിൽ പരാമർശിച്ചത്. ഇതു റദ്ദാക്കാൻ അദ്ദേഹം ഹൈക്കോടതിയിൽ പോയി. കോടതി വിസമ്മതിച്ചു. സുപ്രീംകോടതിയിലേക്ക് പോയപ്പോഴാണ് 54 പേജുള്ള വിധിന്യായം പുറപ്പെടുവിച്ചത്. എഫ് ഐ ആർ റദ്ദാക്കിയ സുപ്രീം കോടതി ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്:

ഉർദു കവിത സോഷ്യൽ മീഡിയിൽ പങ്കുവച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭ എം.പി ഇമ്രാൻ പ്രതാപ്ഗരിക്കെതിരെ ഗുജറാത്ത്​ പൊലീസ് കേസെടുത്തു.
ഉർദു കവിത സോഷ്യൽ മീഡിയിൽ പങ്കുവച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭ എം.പി ഇമ്രാൻ പ്രതാപ്ഗരിക്കെതിരെ ഗുജറാത്ത്​ പൊലീസ് കേസെടുത്തു.

'Literature, including poetry and drama, films, stage shows such as stand-up comedy, satire and art make life more meaningful' എന്നൊരു കാര്യം കൂടി കോടതി നിരീക്ഷിച്ചിട്ടുണ്ട്.

അതിനുപുറമേ,

‘75 years into our republic, we cannot be seen to be so shaky in society. Metals that a mere recital of a poem or, for that matter, any form of art or entertainment, such as stand-up comedy, can be alleged to lead to animosity or hatred amongst different communities. Subscribing to such a view would stifle all legitimate expressions of view in the public domain which is so fundamental to a free society’.

ഒരു കലാസൃഷ്ടി സമൂഹത്തിൽ വൈരവും വിദ്വേഷവും ഉണ്ടാക്കുമെന്ന് വിചാരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണ് എന്ന അർത്ഥത്തിലാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

സിനിമയിലെ വയലൻസ് സമൂഹത്തെ വല്ലാതെ സ്വാധീനിക്കുന്നു എന്നതിനാൽ അത് നിയന്ത്രിക്കേണ്ടതാണെന്ന ചർച്ച ഈയിടെ ഉയർന്നിരുന്നു. സ്വാഭാവികമായും ആ ചർച്ചകൾക്ക് കിട്ടിയ പിന്തുണ വളരെ വലുതാണ്.

ഈയൊരു പശ്ചാത്തലത്തിൽ വേണം മലയാള സിനിമാ രംഗത്തുണ്ടാകുന്ന സമകാലിക സംഭവങ്ങളെയും കാണാൻ. അത് കേവലം എമ്പുരാന്റെ സെൻസറിംഗിലേക്ക് മാത്രമായി ഒതുക്കി കാണേണ്ടതുമില്ല.

കുറച്ചു നാൾ മുൻപാണ് പൊതുസമൂഹത്തിൽ ഒരു വിഷയത്തെ കുറിച്ചുള്ള ചർച്ച കൊടുമ്പിരിക്കൊണ്ടത്. സിനിമയിലെ വയലൻസ് സമൂഹത്തെ വല്ലാതെ സ്വാധീനിക്കുന്നു എന്നും അതുകൊണ്ടുതന്നെ സിനിമയിലെ വയലൻസിന്റെ ആവിഷ്കാരം എന്നത് നിയന്ത്രിക്കേണ്ടത് ആണെന്നുമായിരുന്നു ചർച്ചകൾ. സ്വാഭാവികമായും ആ ചർച്ചകൾക്ക് കിട്ടിയ പിന്തുണയും വളരെ വലുതാണ്. സെൻസറിങ്ങിനെതിരെ പൊതുവേദികളിൽ സംസാരിക്കുന്നവർ പോലും ആ വാദത്തെ പിന്തുണച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

എമ്പുരാന്റെ ആദ്യ 20 മിനുട്ട് കണ്ട് ആരെങ്കിലും ഒരു വംശീയാക്രമണത്തിന് തയ്യാറെടുത്താലോ? അങ്ങനെ എമ്പുരാനിലെ ആദ്യഭാഗം സമൂഹത്തെ സ്വാധീനിച്ചാലോ എന്ന വാദവും ഉണ്ടാകാം.
എമ്പുരാന്റെ ആദ്യ 20 മിനുട്ട് കണ്ട് ആരെങ്കിലും ഒരു വംശീയാക്രമണത്തിന് തയ്യാറെടുത്താലോ? അങ്ങനെ എമ്പുരാനിലെ ആദ്യഭാഗം സമൂഹത്തെ സ്വാധീനിച്ചാലോ എന്ന വാദവും ഉണ്ടാകാം.

ആക്രമണത്തിനു കാരണമായവരോ കൊലപാതകികകളോ ഇതിൽ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്നൊന്നും ആരും അന്വേഷിക്കുന്നില്ല. നമ്മുടെ കുടുംബം, സമൂഹം, ഭരണവ്യവസ്ഥ, സംഘടനകൾ എന്നിവ എല്ലാം പത്തരമാറ്റ് ആണെന്നും, പ്രശ്നം മുഴുവനും സിനിമയുടേതുമാത്രമാണെന്നും കൂടുതൽപ്പേരും തീരുമാനിച്ചുറപ്പിച്ചു. പിന്നീടുള്ള ചർച്ചകൾ സിനിമക്കെതിരെ മാത്രമായി എന്നതും ദൗർഭാഗ്യകരമാണ്. ജനകീയകല എന്നതിലുപരി സിനിമയ്ക്ക് അത്തരത്തിൽ വലിയ രീതിയിൽ സമൂഹത്തെ സ്വാധീനിക്കാൻ കഴിയും എന്ന് കരുതുന്നില്ല. അങ്ങനെ നമ്മൾ ചിന്തിക്കുന്നതിലെ വൈരുദ്ധ്യം തന്നെയാണ് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ കോടതി ചൂണ്ടിക്കാട്ടിയത്.

ആവിഷ്കാര സ്വാതന്ത്ര്യം നമുക്ക് പകർന്നു നൽകുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 19 ആണ്. അതേ ആർട്ടിക്കിൾ തന്നെയാണ് ആ കലാസൃഷ്ടിയെ വിമർശിക്കാനുള്ള അവകാശവും നൽകുന്നത്.

ഇന്നിപ്പോൾ എമ്പുരാൻ എന്ന സിനിമക്ക് 17 വെട്ടി മാറ്റലുകളാണ് അതിന്റെ നിർമാതാക്കൾ വരുത്തുമെന്ന് അറിയിച്ചിരിക്കുന്നത്. വെട്ടിത്തിരുത്തപ്പെട്ടതിൽ പലതും ഹിന്ദുത്വ വർഗീയതക്ക് ഇഷ്ടപ്പെടാത്ത തരത്തിൽ സമൂഹത്തിനോട് സംവദിക്കുന്ന, ചരിത്രത്തെക്കുറിച്ച് സമൂഹത്തെ ജ്ഞാനവൽക്കരിക്കുന്ന രംഗങ്ങൾ ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇവിടെയും ഉയർത്തപ്പെടുന്ന വാദം ഇതു തന്നെയാകും.

‘നമ്മുടെ സമൂഹം പെർഫെക്ട് ഹാർമണി യിലൂടെ മുന്നോട്ട് പോകുകയാണ്, അപ്പോഴാണ് ഇമ്മാതിരി രംഗങ്ങൾ. ഇത് നിലവിലെ സാമൂഹ്യഐക്യത്തെ തകർക്കും. മാത്രവുമല്ല അത് ചിലർക്ക് അധിക്ഷേപവുമാകും’.

ഇനി ഒരു പടി കൂടി കടന്നാലോ? ഈ കലാപം എന്നത് വയലൻസല്ലേ? ആ ചിത്രത്തിന്റെ ആദ്യ 20 മിനുട്ട് കണ്ട് ആരെങ്കിലും ഒരു വംശീയാക്രമണത്തിന് തയ്യാറെടുത്താലോ? അങ്ങനെ എമ്പുരാനിലെ ആദ്യഭാഗം സമൂഹത്തെ സ്വാധീനിച്ചാലോ എന്ന വാദവും ഉണ്ടാകാം.

സിനിമയെ തന്നെ വെട്ടിനിരത്തുകയല്ല വേണ്ടത്. അവിടെയാണ് ഗുജറാത്ത് കലാപം ഗുജറാത്ത് വയലൻസല്ലേ എന്ന ചോദ്യമുയരുന്നത്. നിങ്ങൾക്കും ഞങ്ങൾക്കും  ഇഷ്ടമുളളതു മാത്രം കാണിക്കാനുള്ളതാണ് സിനിമയെന്ന് തോന്നുന്നത്.
സിനിമയെ തന്നെ വെട്ടിനിരത്തുകയല്ല വേണ്ടത്. അവിടെയാണ് ഗുജറാത്ത് കലാപം ഗുജറാത്ത് വയലൻസല്ലേ എന്ന ചോദ്യമുയരുന്നത്. നിങ്ങൾക്കും ഞങ്ങൾക്കും ഇഷ്ടമുളളതു മാത്രം കാണിക്കാനുള്ളതാണ് സിനിമയെന്ന് തോന്നുന്നത്.

ചേരാത്തതിനെ ചേർത്തുകെട്ടാൻ ശ്രമിക്കുകയാണെന്ന് തോന്നിയേക്കാം. പക്ഷേ ഇത്തരം വാദങ്ങളുടെ അടിസ്ഥാനം ഒന്നു തന്നെയാണ്. ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലേ നിങ്ങൾ കലാസൃഷ്ടി നടത്താവൂ എന്ന വാദം. സമൂഹത്തിൽ നിലനിൽക്കുന്നതിനെയും അതിൽ ആഴത്തിൽ വേരോടുന്ന ചിന്താഗതികളുടെ ഭാഗമായുള്ള ആശയങ്ങളേയുമാണ് സിനിമ പ്രതിഫലിപ്പിക്കുന്നത് എന്ന മറുപടി ഇരുകൂട്ടരെയും തൃപ്തരാക്കില്ല. ആകെയുള്ള വ്യത്യാസം ആദ്യത്തെ വാദം, അതായത് വയലൻസിനെതിരെ വാദം ഉന്നയിക്കുന്നവർ സദുദ്ദേശ്യത്തോടെയാണ് അതു നടത്തുന്നത്. പക്ഷേ അവരുടെ ലക്ഷ്യം സിനിമ ആകുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. സമൂഹമല്ലേ വിമർശിക്കപ്പെടേണ്ടത്?

വർത്തമാനകാല സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ ഇറങ്ങുന്നവർ ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായിവന്ന ചരിത്രം ഓരോയടരുകളായി മനസ്സിലാക്കുന്നത് കൂടി നന്നായിരിക്കും.

‘നിയന്ത്രിക്കണം’ എന്ന വാക്ക് തൊടുത്തുവിടുന്ന അർത്ഥതലങ്ങളിലൂടെയാണ് ഇരു കൂട്ടരുടെയും സഞ്ചാരം. ആദ്യത്തെ വിഭാഗം ഒരു വലിയ ജനപിന്തുണ അതിലൂടെ ആർജിച്ചെടുക്കുമ്പോൾ അതിലൂന്നി നിന്നുകൊണ്ടാണ് അടുത്ത വിഭാഗം തങ്ങളുടെ പ്രോപഗണ്ട നടപ്പാക്കുന്നതും. ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ വയലൻസ് കാണിക്കാൻ ഉള്ളതല്ലെന്ന മുൻനിഷ്കളങ്ക ചർച്ചകൾ, അപകടകരമായി മാറുന്നത്.

ആവിഷ്കാര സ്വാതന്ത്ര്യം നമുക്ക് പകർന്നു നൽകുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 19 ആണ്. അതേ ആർട്ടിക്കിൾ തന്നെയാണ് ആ കലാസൃഷ്ടിയെ വിമർശിക്കാനുള്ള അവകാശവും നൽകുന്നത്. അതിനുമപ്പുറം ഒരു വിഭാഗത്തിന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം കലാസൃഷ്ടികൾ ഉണ്ടാകും വിധം നിയന്ത്രണങ്ങൾ വേണമെന്നാണ് ചിലരുടെ വാദം. അത്തരം നിയന്ത്രണങ്ങളുടെ ചരിത്രം പക്ഷേ തുടങ്ങുന്നത് ഭരണഘടനയുടെ വരവോടെയല്ല.

അതിനും മുൻപ് നിലവിൽ വന്ന ഐ.പി.സിയിലെ സെഡിഷൻ ലോ അഥവാ 124 എ യുടെ ചരിത്രം ഈയവസരത്തിൽ പരിശോധിക്കാവുന്നതാണ്. ബ്രിട്ടൻ സ്വന്തം നാട്ടിൽ ആ നിയമം നടപ്പാക്കിയത് വളരെ കരുതലോടെയാണ്. അക്രമവും കലാപവും ഉണ്ടാക്കുന്ന തരത്തിലുള്ള നേരിട്ടുള്ള ഇടപെടലുകളാണ് ബ്രിട്ടൻ ഈ വകുപ്പിന്റെ കീഴിൽ കൊണ്ടുവന്നത്. മെക്കാളെയാണ് 1837- ൽ ഐ.പി. സി യുടെ ഡ്രാഫ്റ്റിൽ ഇതുൾപ്പെടുത്തിയത്. 1860- ൽ ഐ.പി.സി നിലവിൽ വന്നപ്പോൾ ഉൾപ്പെടുത്തപ്പെട്ടില്ല. പിന്നീട് 1870- ലാണ് അതു വകുപ്പ് 124 - എ ആയി കൂട്ടിച്ചേർക്കപ്പെടുന്നത്. പിന്നീട് പല പല വ്യാഖ്യാനങ്ങൾക്കും അതു വിധേയമായി. പല സ്വാതന്ത്ര്യ സമരസേനാനികളും ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജയിലിൽ അടയ്ക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ആ നിയമം അതുപോലെ നിലനിൽക്കുകയും നമ്മുടെ ഭരണഘടനയ്ക്കും മേലെ മേൽക്കൈ വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ആ നിയമത്തിനു കാരണക്കാരായ ബ്രിട്ടൻ ആ നിയമം ലഘുകരിച്ചപ്പോൾ നമ്മൾ അതിനെ ദൃഢീകരിക്കുകയാണ് ചെയ്തത്. എത്രയെത്ര മനുഷ്യരെയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങാടാനായി രാജ്യദ്രോഹികൾ എന്ന പേരിൽ ഈ നിയമം ഉപയോഗിച്ച് അകത്താക്കുന്നത് എന്ന് നമുക്കറിയാം. ചിലർക്ക് ജീവൻ തന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ടായി.

ഗാന്ധിജിയെ ഗോഡ്സെ കൊല്ലുന്ന ഒരു രംഗം വയലൻസിന്റെ അതിപ്രസരമാണ് എന്ന് പറഞ്ഞ് വെട്ടിനീക്കാൻ ഇനി അധികം സമയം വേണ്ട എന്ന് അർത്ഥം.

വർത്തമാനകാല സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ ഇറങ്ങുന്നവർ ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായിവന്ന ചരിത്രം ഓരോയടരുകളായി മനസ്സിലാക്കുന്നത് കൂടി നന്നായിരിക്കും. സമൂഹത്തിലെ ഒരു വളരെ ചെറിയ ശതമാനത്തെ മാത്രം സ്വാധീനിക്കുന്ന സിനിമയുടെ പേരിൽ ആ സിനിമയുടെ ആവിഷ്കാരത്തെ തന്നെ തടയണമെന്ന തരത്തിലുള്ള വാദങ്ങൾ ഉയർത്തുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ അവകാശങ്ങൾ ആരും വച്ച് നീട്ടി തന്നതല്ല. സ്വതന്ത്ര ഇന്ത്യയിൽ പോലും ആവിഷ്കാര സ്വാതന്ത്ര്യം തടയുന്ന തരത്തിലുള്ള വലിയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ കോൺസ്റ്റിട്യൂഷണൽ അസംബ്ലി ഡിബേറ്റ്സ് തന്നെ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ആവിഷ്കാരം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനായി അവിടെ നടന്ന ചർച്ചകൾ തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തം. അല്ലാടി കൃഷ്ണസ്വാമിയുടെയും കെ.എം. മുൻഷിയുടെയും എല്ലാം ചർച്ചകൾ ഇന്നും ആ നിലക്കുള്ള റഫറൻസുകളാണ്.

സിനിമകളിലെ വയലൻസിനെ കുറിച്ചാണ് നമ്മൾ പറഞ്ഞുവന്നത്. സിനിമയിലെ വയലൻസ് നിയന്ത്രിക്കണം എന്നുള്ള കാര്യത്തിൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ശ്രദ്ധേയമായ ഒന്നാണ് ചിറ്റഗോംഗ് ആയുധശാല ആക്രമണം സംബന്ധിച്ച് നിർമ്മിക്കപ്പെട്ട സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 1948- ൽ അന്നത്തെ ബംഗാൾ ഗവർണറായിരുന്ന രാജഗോപാലാചാരി സർദാർ വല്ലഭായ് പട്ടേലിന് എഴുതിയ കത്ത്. 1930- ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന സായുധ വിപ്ലവമാണ് ചിറ്റഗോംഗ് ആയുധശാല ആക്രമണം. ആ സംഭവത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ട സിനിമ ദേശസ്നേഹപരമാണ് എങ്കിലും അത് സാധാരണക്കാരെ ചിലപ്പോൾ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കും എന്നു പറഞ്ഞാണ് രാജാജി കത്തെഴുതിയത്. അതിന്റെയൊക്കെ കൂടി പാശ്ചാത്തലത്തിലാണ് 1952- ൽ സിനിമാട്ടോഗ്രാഫ് നിയമവും സെൻസർ ബോർഡും ഒക്കെ നിലവിൽ വരുന്നത്. പിന്നീട് ഇന്ത്യയിലെ പല ചലച്ചിത്രങ്ങളും ദാരിദ്ര്യം കാണിച്ചുവെന്ന പേരിൽ പോലും സെൻസർ ചെയ്യപ്പെട്ട കാര്യങ്ങൾ നമുക്കറിയാം.

മെക്കാളെ പ്രഭു
മെക്കാളെ പ്രഭു

ഷോലെയിലെ ക്ലൈമാക്സ് രംഗം ഒരു റിട്ടയർ പോലീസുകാരൻ നിയമം കൈയിലെടുക്കുന്നുവെന്നാരോപിച്ച് തിരുത്തിച്ച സംഭവം അടിയന്തരാവസ്ഥാകാലത്തേതാണ്. ഏതായാലും ഷോലെ ഇറങ്ങി 50 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആൾക്കൂട്ടം നിയമം കൈയിലെടുക്കാറുണ്ട് എന്നത് ശരി.

ഇത്തരം കാര്യങ്ങൾ സെൻസർ ചെയ്യപ്പെട്ടതുകൊണ്ടോ വെട്ടിനീക്കപ്പെട്ടതുകൊണ്ടോ സമൂഹത്തിൽ നിലനിന്നിരുന്ന ദാരിദ്ര്യമോ വയലൻസോ ഇല്ലാതായില്ല എന്നത് വേറൊരു കാര്യം. പക്ഷേ ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ, നമ്മൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നിരുപദ്രവകരമെന്ന് തോന്നുന്ന ഒന്നോ രണ്ടോ വരികളിൽനിന്ന് തുടങ്ങി ആവിഷ്കാര സ്വാതന്ത്ര്യത്തെ വിഴുങ്ങുന്ന ഒന്നായി മാറിയ സംഭവങ്ങളാണ് പലതും.

വയലൻസ് കളയണം എന്നൊക്കെ പറയുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ അത് ചെന്ന് നിൽക്കുന്നത് ആത്യന്തികമായി ഗാന്ധിവധവും ഗുജറാത്ത് കലാപവും എല്ലാം സെൻസർ ചെയ്യാനുള്ള ചട്ടത്തിലേക്കായിരിക്കും.

സെഡിഷൻ ലോയുടെ കാര്യം സൂചിപ്പിച്ചുവല്ലോ. 1948- ൽ രാജഗോപാലാചാരി എഴുതിയ കത്തിന്റെ ഉദ്ദേശ്യം നല്ലതുതന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തര രാജ്യത്ത് അക്രമങ്ങൾ ഉണ്ടാവാതിരിക്കാനുള്ള കരുതൽ എന്ന നിലയിൽ അദ്ദേഹം അതിനെ കണ്ടിട്ടുണ്ടാകാം. പക്ഷേ അതിന്റെ എല്ലാ അടിസ്ഥാനത്തിലുണ്ടായ സെൻസറിങ്ങ് എന്ന ആശയം ഇന്ന് സിനിമയുടെ കഥയെയും തിരക്കഥയെയും വെട്ടിയെഴുതിയിരിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഗാന്ധിജിയെ ഗോഡ്സെ കൊല്ലുന്ന ഒരു രംഗം വയലൻസിന്റെ അതിപ്രസരമാണ് എന്ന് പറഞ്ഞ് വെട്ടിനീക്കാൻ ഇനി അധികം സമയം വേണ്ട എന്ന് അർത്ഥം. നമ്മൾ തുടങ്ങിയത് എവിടെ ഇപ്പോൾ എത്തിനിൽക്കുന്നത് എവിടെ എന്ന കാര്യം ചിന്തിക്കുന്നത് നന്നാവും. സിനിമയാണ് എല്ലാ പ്രശ്നത്തിനും കാരണമെന്ന വാദത്തിലൂടെ, നാളിതുവരെ നാം ആർജിച്ച ആവിഷ്കാര സ്വാതന്ത്ര്യം എന്ന അവകാശം വർഗീയ- ഏകാധിപത്യ ശക്തികൾക്ക് അടിയറ വക്കാൻ വിത്തുപാവുകയാണ്.

വയലൻസ് കളയണം എന്നൊക്കെ പറയുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ അത് ചെന്ന് നിൽക്കുന്നത് ആത്യന്തികമായി ഗാന്ധിവധവും ഗുജറാത്ത് കലാപവും എല്ലാം സെൻസർ ചെയ്യാനുള്ള ചട്ടത്തിലേക്കായിരിക്കും. സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കാതെ സിനിമയിലൂടെ അവ കാണിക്കുന്നതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുക മാത്രമാണ് വയലൻസ് സിനിമ വിരുദ്ധവാദികൾ ചെയ്യുന്നത്.

ഷോലെയിലെ ക്ലൈമാക്സ് രംഗം ഒരു റിട്ടയർ പോലീസുകാരൻ നിയമം കൈയിലെടുക്കുന്നുവെന്നാരോപിച്ച് തിരുത്തിച്ച സംഭവം അടിയന്തരാവസ്ഥാ കാലത്തേതാണ്.
ഷോലെയിലെ ക്ലൈമാക്സ് രംഗം ഒരു റിട്ടയർ പോലീസുകാരൻ നിയമം കൈയിലെടുക്കുന്നുവെന്നാരോപിച്ച് തിരുത്തിച്ച സംഭവം അടിയന്തരാവസ്ഥാ കാലത്തേതാണ്.

ആവിഷ്കാര സ്വാതന്ത്ര്യം അത്തരമൊരതിർവരമ്പില്ലാത്ത ഒന്നാണ്. അതിൽ വെളിച്ചവുമുണ്ട്, ഇരുട്ടുമുണ്ട്. കൂടുതൽ വെളിച്ചം സമൂഹത്തിന് നൽകുന്ന തരത്തിലേക്ക് അതിനെ വളർത്തിയെടുക്കാൻ സാമൂഹികമായ ഇടപെടലുകളാണ് നടത്തേണ്ടത്. അല്ലാതെ ആദ്യമേ കയറി സിനിമയെ തന്നെ വെട്ടിനിരത്തുകയല്ല വേണ്ടത്. അവിടെയാണ് ഗുജറാത്ത് കലാപം ഗുജറാത്ത് വയലൻസല്ലേ എന്ന ചോദ്യമുയരുന്നത്. നിങ്ങൾക്കും ഞങ്ങൾക്കും ഇഷ്ടമുളളതു മാത്രം കാണിക്കാനുള്ളതാണ് സിനിമയെന്ന് തോന്നുന്നത്.

മിൽട്ടന്റെ വാചകത്തിലേക്ക് തിരിച്ചുവരാം. നിങ്ങൾ ഒരു സിനിമയിലെ ഒരു സീനിനെ കൊല്ലുമ്പോൾ അത് പറയുന്ന ആശയത്തെ കൂടിയാണ് കൊന്നുകളയുന്നത് എന്നു ചിന്തിച്ചു നോക്കൂ. പക്ഷേ കൊലയുടെ ഒരു പ്രശ്നം അത് ഒന്നിൽ അവസാനിക്കുന്നില്ല എന്നതാണ്. സിനിമയിലെ വയലൻസിനെ കൊന്നു തുടങ്ങാം, പിന്നീട് അത് സിനിമയിലെ സത്യങ്ങളെയും കൊല്ലാൻ തുടങ്ങും. ഈ രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും നമ്മളോട് പറയുന്നത് അതാണ്.

Comments