ഒരു ടോക്സിക് അമ്മയുടെ
ദുരിത ബാലൻ

പൊസസീവ്നെസ്, ടോക്സിക് റിലേഷൻഷിപ്പ് തുടങ്ങിയവ പ്രണയബന്ധത്തിലാണ് ഇന്ന് കൂടുതലായി ഉപയോഗിച്ചുകാണുന്നത്. എന്നാൽ, ബാലൻ എന്ന സിനിമയിൽ ഒരു അമ്മ മകനുമുകളിൽ തീർക്കുന്ന ദുരിതപൂർണമായ കുട്ടിക്കാലം കാണാം: ‘ബാലൻ ദി ബോയ്’ എന്ന സിനിമയുടെ മനഃശാസ്ത്ര വിശകലനം- അഭിരാമി ഇ. എഴുതുന്നു.

ബാലൻ ദ ബോയ് അമ്മയുടെയും മകന്റെയും ബന്ധത്തെയും അവരുടെ ജീവിതയാത്രയെയും വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന സിനിമയാണ്. ജിത്തു മാധവന്റെ തിരക്കഥയിൽ ചിദംബരം സംവിധാനം ചെയ്ത ഈ സിനിമ സാധാരണ മലയാള സിനിമകളിൽ അവതരിപ്പിക്കാത്ത ഒരു അമ്മയെയും മകനെയും അവതരിപ്പിക്കുന്നുണ്ട്.

സർവം ത്യാഗിയായ അമ്മ സങ്കല്പങ്ങളിൽനിന്നും സ്ഥിരം വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തയാണ് ഇതിലെ അമ്മ. തന്റെ മകനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരു അമ്മയെയാണ് സിനിമയിൽ അവതരിപ്പിക്കുന്നതെങ്കിലും അവരെ പൂർണ്ണമായും ന്യായീകരിക്കാൻ സാധിക്കില്ല. നിലനിൽപ്പിനുവേണ്ടി അവർ ഉപയോഗിക്കുന്ന കാര്യങ്ങളെയൊന്നും പൊതുബോധത്തിൽ നിന്നുകൊണ്ട് പോസിറ്റീവായ രീതിയിൽ വിലയിരുത്താൻ സാധിക്കില്ല.

തന്റെ കുട്ടിയോടൊപ്പം ജയിലിൽ കഴിയുന്ന അമ്മ (ഫർസാന പാലത്തിങ്കൽ) അവരുടെ വളരെ ട്രോമാറ്റിക്കായ മുൻ ജീവിതത്തെ പറ്റി തന്റെ മകന് (ആദിശേഷൻ കെ.ആർ.) പറഞ്ഞുകൊടുക്കുകയാണ്. ജയിലിൽ ജനിച്ചു വളർന്ന മകനെ അവരാഗ്രഹിക്കുന്ന രീതിയിൽ കണ്ടീഷനിങ് (conditioning) ചെയ്യാൻ അമ്മയ്ക്ക് സാധിക്കുന്നുണ്ട്. ജയിലിലെ ചിത്രങ്ങളിലൂടെയും അമ്മൂമ്മയോട് (ഡോളി ജൂൺ) പറയുന്ന കഥയിലൂടെയും അമ്മയുടെ ജീവിതം എത്രത്തോളം ദുരിതപൂർണവും സംഘർഷഭരിതവും ആയിരുന്നുവെന്ന് അറിയാൻ സാധിക്കുന്നുണ്ട്.

ജിത്തു മാധവന്റെ തിരക്കഥയിൽ ചിദംബരം സംവിധാനം ചെയ്ത ഈ സിനിമ സാധാരണ മലയാള സിനിമകളിൽ അവതരിപ്പിക്കാത്ത ഒരു അമ്മയെയും മകനെയും അവതരിപ്പിക്കുന്നുണ്ട്.
ജിത്തു മാധവന്റെ തിരക്കഥയിൽ ചിദംബരം സംവിധാനം ചെയ്ത ഈ സിനിമ സാധാരണ മലയാള സിനിമകളിൽ അവതരിപ്പിക്കാത്ത ഒരു അമ്മയെയും മകനെയും അവതരിപ്പിക്കുന്നുണ്ട്.

രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്നിട്ടും അമ്മ അവരുടേതായ ഒരു വഴി സ്വീകരിക്കുകയാണ്. പിന്നീട് പല ജീവിതങ്ങളായി പല മനുഷ്യർക്കിടയിൽ ജീവിച്ചുപോരുന്ന അമ്മയെയും മകനെയുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അവർ നിർമ്മിക്കുന്ന കള്ളങ്ങൾക്കിടയിൽ പലപ്പോഴും അവരുടെതായ ഒരു ജീവിതം അവർക്ക് നഷ്ടപ്പെടുന്നതായി മനസ്സിലാക്കാം. ഒരു കുട്ടിക്ക് പ്രാഥമികമായി ലഭിക്കേണ്ട സ്നേഹം, വീട്, കുടുംബം, സംരക്ഷണം, സ്വത്വം, സാമൂഹ്യജീവിതം തുടങ്ങിയ ഒരുപാട് ഘടകങ്ങൾ നിഷേധിക്കപ്പെടുന്ന ബാലനെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

1938- ൽ ഇറങ്ങിയ ബാലൻ എന്ന മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രത്തിൽ രണ്ടാനമ്മയുടെ ക്രൂരതകൾക്കിരയാകുന്ന ബാലനെയാണ് അവതരിപ്പിക്കുന്നതെങ്കിൽ, ഈ ബാലൻ സ്വന്തം അമ്മയുടെ ഓവർ പ്രൊട്ടക്റ്റീവ്നെസ്സിൽ (overprotectiveness) കുടുങ്ങിക്കിടക്കുന്ന ഒരു കുട്ടിയെയാണ് അവതരിപ്പിക്കുന്നത്. പൊസസീവ്നെസ് (possessiveness), ടോക്സിക് റിലേഷൻഷിപ്പ് (toxic relationship) തുടങ്ങിയവ പ്രണയബന്ധത്തിലാണ് ഇന്ന് കൂടുതലായി ഉപയോഗിച്ചുകാണുന്നത്. എന്നാൽ ഇവിടെ ഒരു അമ്മ മകനുമുകളിൽ തീർക്കുന്ന ദുരിതപൂർണമായ ഒരു കുട്ടിക്കാലം സിനിമയിൽ കാണാം.

നഷ്ടപ്പെടുന്ന ബാല്യം

സിനിമ കണ്ടിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത് കുട്ടിക്ക് നഷ്ടപ്പെട്ടുപോകുന്ന മനോഹരമായ ബാല്യത്തെ സംബന്ധിച്ചാണ്. ഏതൊരു കുട്ടികളും ഏറെ ആരോഗ്യപരമായ ബാല്യകാലത്തിലൂടെ കടന്നു പോകേണ്ടവരാണ്. അവരുടെ കൃത്യമായ വളർച്ചയ്ക്ക് (development) ആരോഗ്യപരമായ കുട്ടിക്കാലം അനിവാര്യവുമാണ്. എന്നാൽ സിനിമയിൽ നഷ്ടപ്പെടുന്ന ബാല്യമാണ് അവതരിപ്പിക്കുന്നത്.

സിനിമ കണ്ടിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത് കുട്ടിക്ക് നഷ്ടപ്പെട്ടുപോകുന്ന മനോഹരമായ ബാല്യത്തെ സംബന്ധിച്ചാണ്.
സിനിമ കണ്ടിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത് കുട്ടിക്ക് നഷ്ടപ്പെട്ടുപോകുന്ന മനോഹരമായ ബാല്യത്തെ സംബന്ധിച്ചാണ്.

കുട്ടികളിൽ ഉണ്ടാകുന്ന മാനസികാഘാതങ്ങൾ (mental trauma) അവരുടെ വളർച്ചയിൽ പലയിടങ്ങളിലും പ്രതികൂലമായി തന്നെ പ്രകടമാകാൻ സാധ്യതയുണ്ട്. അവരുടെ സ്വഭാവത്തെ നിർണയിക്കുന്നതിൽ ഇത്തരം മാനസികാഘാതങ്ങൾക്ക് വലിയ പങ്കുണ്ട്. കുട്ടി അവരുടെ ചുറ്റുപാടുകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും മുതിർന്നവരിൽ നിന്നും നിരീക്ഷിച്ചും പരീക്ഷിച്ചും പഠിക്കുന്ന കാര്യങ്ങളാണ് അവരുടെ സ്വഭാവത്തെ ഭാവിയിൽ നിർണയിക്കുന്നത് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അത്തരത്തിൽ വളരുന്ന ഒരു കുട്ടി മാനസികമായും ശാരീരികമായും വളരെ ആരോഗ്യവാനായിരിക്കുകയും ചെയ്യും.

ബാലൻ എന്ന സിനിമയിൽ കുട്ടി അനുഭവിക്കുന്ന മാനസികാഘാതങ്ങളെയും കുറച്ചു മുതിർന്നപ്പോൾ അവൻ ആയിത്തീർന്ന വ്യക്തിയെയോ (mohmmad sinan) ഒന്നും വലിയ മോശമായി അവതരിപ്പിക്കുന്നില്ല. പക്ഷേ സിനിമയിൽ അമ്മ പറയുന്ന ഒരു ഡയലോഗ് ഉണ്ട്: 'മകനെ രാക്ഷസൻ ആകാനോ അടിമയാകാനോ അവർ അനുവദിക്കില്ല' എന്ന്. ഇവിടെയാണ് ആ കുട്ടിയെ അവരുടെ ചങ്ങലകൾക്കുള്ളിലിട്ട് വളർത്തിയതിന്റെ പ്രത്യാഘാതം മനസ്സിലാകുന്നത്.

അബ്ബാസിനോടൊപ്പം (ടൊവിനോ തോമസ്) എത്തിപ്പെടുന്ന ബാലന് സ്ഥലങ്ങളെക്കുറിച്ചോ കാര്യങ്ങളെ സംബന്ധിച്ച് അവനെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചോ യാതൊരു ധാരണയും ഇല്ല. അവൻ തീർത്തും അമ്മ എടുക്കുന്ന തീരുമാനങ്ങളിൽ മാത്രം വളർന്നുകൊണ്ടിരുന്ന കുട്ടിയാണ്. ഇത്തരത്തിൽ വളരുമ്പോൾ തന്റേതായി തീരുമാനങ്ങൾ എടുക്കാനും (independent decisions), കാര്യങ്ങളിൽ വ്യക്തതയില്ലാതെ കൺഫ്യൂഷൻ നിറഞ്ഞും ഇരിക്കാനുമുള്ള സാധ്യത കുട്ടികളിൽ കാണാറുണ്ട്. ഇത് സിനിമയിൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. അബ്ബയോടൊപ്പം എത്തിപ്പെടുന്ന ബാലന്റെ കൺഫ്യൂഷൻ, തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥ, ഐഡന്റിറ്റി ക്രൈസിസ് (identity crisis) തുടങ്ങിയവ പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്.

ക്രമേണ ബാലൻ അബ്ബയുടെ അടിമയായി മാറുന്നത് കാണാം. ഇവിടെ അബ്ബയെ ഒരു ഫാദർ ഫിഗർ പോലെയാണ് അവതരിപ്പിക്കുന്നത് എങ്കിലും അയാളും കുട്ടിക്ക് നൽകുന്നത് സംഘർഷഭരിതമായ കുട്ടിക്കാലം തന്നെയാണ്. പക്ഷേ അവനെ വീണ്ടും ആരുമില്ലാത്ത ഒരിടത്തേക്ക് പറഞ്ഞയക്കേണ്ടതില്ല എന്ന ബോധ്യമാണ് നിർബന്ധപൂർവ്വം ബാലനെ അയാളോടൊപ്പം പിടിച്ചുനിർത്താൻ അയാളെ പ്രേരിപ്പിക്കുന്നതെന്ന് പിന്നീട് സിനിമ മനസ്സിലാക്കി തരുന്നുണ്ട്.

സിനിമയിൽ പൂമ്പാറ്റയെ നോക്കിക്കൊണ്ട് പുറത്തേക്ക് പോകുന്ന ബാലനെ കാണിക്കുന്നുണ്ട്. അവിടെ തനിക്ക് നിഷേധിക്കപ്പെട്ട ബാല്യകാലം ആ കുട്ടിയിലേക്ക് തിരിച്ചുവരുന്നത് കാണാൻ സാധിക്കും. കുട്ടികൾ പൂമ്പാറ്റയോടും ചെടികളോടും മറ്റു കുട്ടികളോടും ഒപ്പമാണ് വളരേണ്ടത്. എന്നാൽ ബാലന് അതെല്ലാം നിലനിൽപ്പിനുള്ള ഭീഷണികളായാണ് മാറുന്നത്, അല്ലെങ്കിൽ അമ്മ അത്തരത്തിലാണ് അവനെ രൂപാന്തരപ്പെടുത്തുന്നത്.

അബ്ബയെ ഒരു ഫാദർ ഫിഗർ പോലെയാണ് അവതരിപ്പിക്കുന്നത് എങ്കിലും അയാളും കുട്ടിക്ക് നൽകുന്നത് സംഘർഷഭരിതമായ കുട്ടിക്കാലം തന്നെയാണ്.
അബ്ബയെ ഒരു ഫാദർ ഫിഗർ പോലെയാണ് അവതരിപ്പിക്കുന്നത് എങ്കിലും അയാളും കുട്ടിക്ക് നൽകുന്നത് സംഘർഷഭരിതമായ കുട്ടിക്കാലം തന്നെയാണ്.

തന്റെ വൈകാരികാവസ്ഥകളെ അടിച്ചമർത്തി വളരുന്ന കുട്ടി തൻ്റെ ചുറ്റുപാടുകളിൽ നിന്നും സാമൂഹികാവസ്ഥകളിൽ നിന്നും അകന്നുപോകാൻ സാധ്യതയുണ്ട്. ഇത് കുട്ടിയിൽ ഒരു സോഷ്യൽ ഇൻസെക്യൂരിറ്റി (social insecurity) ഉണ്ടാക്കിത്തീർക്കുന്നു. അവനിൽ എംപതി (empathy) വളർന്നുവരാനുള്ള സാധ്യതയെ പോലും ഇത് തടഞ്ഞുനിർത്തുന്നു.

വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളും പീഡനങ്ങളും വേദനകളും കുട്ടിയെ ഒരു പ്രശ്നക്കാരനായ യുവാവോ യുവതിയോ ആക്കി മാറ്റുന്നു. അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നപക്ഷം അവയുണ്ടാക്കുന്ന മാനസികാഘാതം അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു. സിഗ്മണ്ട് ഫ്രോയിഡ് (sigmund freud) പറഞ്ഞുവെക്കുന്നതും ഇതുതന്നെയാണ്.

സ്വത്വം, കുടുംബം, സമൂഹം

സിനിമയിലുടനീളം തന്റേതായ സ്വത്വമില്ലാതെ വളരുന്ന ബാലനെയാണ് അവതരിപ്പിക്കുന്നത്. ഇവിടെ അവനും അമ്മയും സ്ഥലങ്ങൾ മാറും തോറും അവരുടേതായി എടുത്തണിയുന്ന പേരുകൾ ക്രമേണ അവന്റെ സ്വത്വബോധത്തെ ഇല്ലാതാക്കുന്നുണ്ട്.

താൻ എന്താണെന്നും, സമൂഹം, കുടുംബം, ബന്ധങ്ങൾ തുടങ്ങിയവ എന്താണെന്നും ആരോഗ്യപരമായി മനസ്സിലാക്കാതെ മുന്നോട്ടുപോകുന്ന കുട്ടിയെയാണ് കാണുന്നത്. സിനിമയിലുടനീളം ബാലൻ എന്നു തന്നെയാണ് അവനെ വിശേഷിപ്പിക്കുന്നത്. ഒരു പേര് നൽകുന്നില്ല. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലപ്പോഴും നാം ചോദിക്കാറുണ്ട്. പലപ്പോഴും ഒരാളുടെ പേര് അവരുടെ സ്വത്വവുമായി അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. അമ്മയുടെ ബാലൻ ആയിരിക്കുക എന്നതുതന്നെയാണ് അവന്റെ സ്വത്വം എന്നുകൂടി സിനിമ വിശകലനം ചെയ്യുന്നുണ്ടോ എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയി.

സ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുമ്പോൾ പേര് പറയാൻ ആവശ്യപ്പെടുന്നുണ്ട്. താൻ ഇതുവരെ എടുത്തണിഞ്ഞ പേരുകളെല്ലാം തന്റെ തലയ്ക്കു മുകളിൽ കിടന്നു കറങ്ങുന്നതും അത് അവനിൽ ഉണ്ടാക്കുന്ന സംഘർഷവും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ആളുകളുമായി ബന്ധം പുലർത്തരുതെന്നും സംസാരിക്കരുതെന്നും അമ്മ അവനെ പഠിപ്പിക്കുന്നു. തന്റെ പ്രായത്തിലുള്ള കുട്ടികളോടൊപ്പം കളിക്കാൻ പോലും അനുവദിക്കാതെ അവനെ തന്റേതായ വേലികൾക്കുള്ളിൽ വളർത്തുന്ന അമ്മ ആ കുട്ടിയുടെ മാനസികാവസ്ഥ പരുവപ്പെടുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്നില്ല. തള്ളക്കോഴി ചിറകിനുകീഴിൽ കുട്ടിയെ സംരക്ഷിക്കുന്ന പോലെ തന്നോടൊപ്പം മാത്രമായിരിക്കും അവൻ സുരക്ഷിതനായിരിക്കുക എന്ന വിശ്വാസത്തിലാണ് അമ്മ അവനെ അത്തരത്തിൽ ട്രെയിൻ ചെയ്യിപ്പിക്കുന്നത്.

സിനിമയിലുടനീളം തന്റേതായ സ്വത്വമില്ലാതെ വളരുന്ന ബാലനെയാണ് അവതരിപ്പിക്കുന്നത്. ഇവിടെ അവനും അമ്മയും സ്ഥലങ്ങൾ മാറും തോറും അവരുടേതായി എടുത്തണിയുന്ന പേരുകൾ ക്രമേണ അവന്റെ സ്വത്വബോധത്തെ ഇല്ലാതാക്കുന്നുണ്ട്.
സിനിമയിലുടനീളം തന്റേതായ സ്വത്വമില്ലാതെ വളരുന്ന ബാലനെയാണ് അവതരിപ്പിക്കുന്നത്. ഇവിടെ അവനും അമ്മയും സ്ഥലങ്ങൾ മാറും തോറും അവരുടേതായി എടുത്തണിയുന്ന പേരുകൾ ക്രമേണ അവന്റെ സ്വത്വബോധത്തെ ഇല്ലാതാക്കുന്നുണ്ട്.

ചാൾസ് ഡാർവിന്റെ തിയറിയിൽ പറയുന്നതുപോലെ സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ് (survival of the fittest) എന്നതിൽ ഊന്നിയാണ് അമ്മ ജീവിക്കുന്നത്. തന്റെ സാഹചര്യങ്ങളെ തന്റെ നിലനിൽപ്പിനുവേണ്ടി മാറ്റുകയും അതിനാവശ്യമായ എന്തു നുണയും പറയാനും എന്തും ചെയ്യാനും തയ്യാറാക്കുന്ന ഒരു അമ്മ. അവരുടെ കുട്ടിക്ക് വേണ്ടിയാണ് അവരത് ചെയ്യുന്നതെങ്കിലും പലയിടങ്ങളിലും സാമൂഹ്യജീവി എന്ന മനുഷ്യന് അത് അംഗീകരിക്കാനാകില്ല. അവരുടെ നിലനിൽപ്പിനായി മാനസികനില തകരാറിലായ ഒരു സ്ത്രീയെ പോലും ഉപയോഗിക്കുമ്പോൾ അത് ന്യായീകരിക്കാൻ സാധിക്കില്ല.

സിനിമയിലുള്ള മാനസികനില തകരാറിലായ സ്ത്രീയും തന്റെ കുട്ടിയെ നഷ്ടപ്പെട്ട ഒരാളാണ്. കുട്ടി നഷ്ടപ്പെട്ട ആഘാതത്തിൽ അങ്ങനെയായിപ്പോയ ഒരു സ്ത്രീയെയും തന്റെ കുട്ടിയെ സംരക്ഷിക്കാനുള്ള ഓട്ടത്തിൽ എന്തും ചെയ്യാൻ തയ്യാറായ ഒരു സ്ത്രീയെയും വിശകലനം ചെയ്യുമ്പോൾ, ശക്തരായവർ ആരാണോ അവർ നിലനിൽക്കുന്നു എന്നത് തെളിയിക്കപ്പെടുന്നു. മാനസികനില തകരാറിലായ ആ സ്ത്രീയെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ് ബാലന്റെ അമ്മ അവരുടെ നിലനിൽപ്പ് സുരക്ഷിതമാക്കുന്നത്.

ആരെങ്കിലും അവരുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങുമ്പോഴേക്കും അവിടെനിന്നിറങ്ങുകയും പുതിയ ഐഡൻറിറ്റിയിലേക്ക് വളരെ എളുപ്പത്തിൽ മാറാനും അവർക്ക് സാധിക്കുന്നുണ്ട്. ചായക്കട ഉടമ അവർക്ക് നിൽക്കാൻ ഒരു ഇടം വാഗ്ദാനം ചെയ്യുമ്പോൾ അവിടെ നിന്നിറങ്ങി, 'നമ്മൾക്ക് നമ്മൾ മാത്രം മതി'യെന്ന് കുട്ടിയെ പഠിപ്പിക്കുകയാണ് അമ്മ ചെയ്യുന്നത്. കൂട്ടുകാരോടൊപ്പം കളിക്കാനോ ഒരു പരിധിയിൽ കൂടുതൽ സംസാരിക്കാനോ അവർ അവനെ സമ്മതിക്കുന്നില്ല. അതുകൊണ്ടുതന്നെ ആരോടും കൂടുതൽ സംസാരിക്കാത്ത, തന്റെ ആവശ്യങ്ങൾ പോലും തുറന്നുപറയാൻ സാധിക്കാത്ത ബാലനെ സിനിമയിൽ പലയിടത്തും കാണാം. ഇവിടെയെല്ലാം അവന് നഷ്ടപ്പെടുന്ന ബന്ധങ്ങളും സമൂഹവും സ്വത്വവും എല്ലാം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

സൈക്കോളജിസ്റ്റുകളായ എറിക് എറിക്സണും (Erik Erikson) കാൾ യുങ്ങു (carl Jung) മെല്ലാം കുട്ടികളുടെ വളർച്ചയിലെ ആദ്യ വർഷങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹ്യ അനുഭവങ്ങളും ബന്ധങ്ങളും ഇടപെടലുകളും എങ്ങനെയാണ് കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായിക്കുന്നതെന്നാണ് എറിക്സൺ പറയാൻ ശ്രമിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ രക്ഷിതാക്കളോടോ അവരെ പരിചരിക്കുന്നവരോടോ അവർ കൂടുതൽ അടുപ്പം കാണിക്കും. ഏറ്റവും കൂടുതൽ അവർ വിശ്വസിക്കുന്നതും ഇവരെ ആയിരിക്കും. ഇവിടെ ബാലന്റെ പ്രൈമറി കെയർടേക്കർ (primary caretaker) അവരുടെ അമ്മയാണ്. അതുകൊണ്ടുതന്നെ അവരുടെ ലോകം ആ അമ്മയെ മാത്രം ചുറ്റിപ്പറ്റിയാണ് സഞ്ചരിക്കുന്നത്. അതിനു പുറത്തേക്ക് ഒരു ലോകം അമ്മ അവർക്കായി തുറന്നുകൊടുക്കുന്നുമില്ല. അവർ പറയുന്നതും ചെയ്യുന്നതും നിർദ്ദേശിക്കുന്നതും എല്ലാം അതുപോലെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുകയാണ് സിനിമയിലുടനീളം അവൻ. അമ്മ വരും എന്ന ഉറപ്പിന്മേൽ അവൻ അമ്മയെ തേടി ഇറങ്ങുന്നതും അതിനായി അവൻ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളും അവതരിപ്പിക്കുന്നുണ്ട്. ഇത് അവർ രൂപപ്പെടുത്തിയെടുത്ത അറ്റാച്മെന്റ് സ്റ്റൈൽ (attachment style) കൊണ്ടു കൂടിയാണ്.

മാസ് ലോയുടെ തിയറിയും ഒബ്സർവേഷണൽ ലേണിങ്ങും

അബ്രഹാം മാസ്‌ ലോ (Abraham Maslow), ഹയറാർക്കി ഓഫ് നീഡ്‌സിൽ (Hierarchy of needs) എന്ന തിയറിയിൽ, പ്രാഥമിക ആവശ്യങ്ങളിൽ തുടങ്ങി ആക്ച്വലൈസേഷൻ വരെ എത്തിനിൽക്കുന്ന മനുഷ്യരുടെ ആവശ്യങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നേടിയെടുത്ത് അടുത്തതിലേക്ക് പോകാനാണ് മനുഷ്യൻ ശ്രമിക്കുന്നത്. ഇവിടെ ഇത്തരം ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കേണ്ടത് രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം കൂടിയാണ്. ഇത് ലഭിക്കാതെ വളരുന്ന കുട്ടികളിൽ വിവിധ മാനസിക പ്രയാസങ്ങൾ കാണാം. ഇതിൽ മാസ്‌ലോ ഏറ്റവും ആദ്യം അവതരിപ്പിക്കുന്നത് ഫിസിയോളജിക്കൽ ആവശ്യങ്ങളെ (physiological needs) സംബന്ധിച്ചാണ്. ഇവിടെ ഒരു മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായ അടിസ്ഥാനപരമായ ആവശ്യങ്ങളെ സംബന്ധിച്ചാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഉദാഹരണത്തിന് വായു, ഭക്ഷണം, വെള്ളം, വീട് തുടങ്ങിയ ആവശ്യങ്ങൾ.

സൈക്കോളജിസ്റ്റുകളായ എറിക് എറിക്സണും (Erik Erikson) കാൾ യുങ്ങു (carl Jung) മെല്ലാം കുട്ടികളുടെ വളർച്ചയിലെ ആദ്യ വർഷങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹ്യ അനുഭവങ്ങളും ബന്ധങ്ങളും ഇടപെടലുകളും എങ്ങനെയാണ് കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായിക്കുന്നതെന്നാണ് എറിക്സൺ പറയാൻ ശ്രമിക്കുന്നത്.
സൈക്കോളജിസ്റ്റുകളായ എറിക് എറിക്സണും (Erik Erikson) കാൾ യുങ്ങു (carl Jung) മെല്ലാം കുട്ടികളുടെ വളർച്ചയിലെ ആദ്യ വർഷങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമൂഹ്യ അനുഭവങ്ങളും ബന്ധങ്ങളും ഇടപെടലുകളും എങ്ങനെയാണ് കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായിക്കുന്നതെന്നാണ് എറിക്സൺ പറയാൻ ശ്രമിക്കുന്നത്.

രണ്ടാമതായി സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങൾ (safety needs). സ്വയംസുരക്ഷ, ഫിനാൻഷ്യൽ സെക്യൂരിറ്റി, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

മൂന്നാമതായി, സ്നേഹവും ബിലോങ്ങിങ്ങനെസ് നീഡുകളുമാണ് (love and belongings needs). സൗഹൃദം, അടുപ്പം, വിശ്വാസം, സ്വീകാര്യത, സ്നേഹത്തിലെ കൊടുക്കൽ വാങ്ങലുകൾ, ഒരു ഗ്രൂപ്പിന്റെ ഭാഗമായിരിക്കൽ (വീട് സുഹൃത്തുക്കൾ, ജോലി ) തുടങ്ങിയവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു.

നാലാമതായി, എസ്റ്റീം നീഡ്‌സിൽ (esteem needs), സ്വയം ബഹുമാനിക്കാനുള്ള കഴിവും, ആത്മവിശ്വാസവും, താൻ നേടിയെടുക്കുന്ന കാര്യങ്ങളും, തനിക്ക് ലഭിക്കുന്ന ബഹുമാനവും, അംഗീകാരവും എല്ലാം ഉൾപ്പെടുന്നു.

ഏറ്റവും അവസാനത്തെ സെൽഫ് ആക്ച്വലൈസേഷൻ നീഡ് (self actualisation need), ഒരു മനുഷ്യൻ അയാളുടെ മുഴുവൻ കഴിവിനെയും വളർച്ചയെയും ഏറ്റവും ഉയർന്ന തലത്തിൽ മനസ്സിലാക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥയിൽ എത്തിച്ചേരുക എന്നത് വളരെ കുറച്ചുപേർക്ക് സാധിക്കുന്നതുമാണ്.

അവസാനത്തെ ആവശ്യം മാറ്റിനിർത്തി, ആദ്യത്തെ ആവശ്യങ്ങളെ മുൻനിർത്തി ചർച്ച ചെയ്യുമ്പോൾ സിനിമയിലെ ബാലന് മാസ്‌ലോ അവതരിപ്പിക്കുന്ന ആവശ്യങ്ങളൊന്നും കൃത്യമായി ലഭ്യമാകുന്നില്ല എന്ന് വ്യക്തമാണ്. നിലനിൽപ്പിനാവശ്യമായ ഭക്ഷണം, വെള്ളം, വായു തുടങ്ങിയവ ലഭ്യമാകുന്നുണ്ടെങ്കിലും വീട് എന്ന പ്രാഥമിക ആവശ്യം ആരോഗ്യപരമായ രീതിയിൽ അല്ല അവന് ലഭിക്കുന്നത്.

എപ്പോഴും ഐഡൻറിറ്റിയും സാഹചര്യങ്ങളും മാറേണ്ടിവരുന്ന അവന് ഇതിന്റെ താഴേക്ക് വിശദമാക്കുന്ന ആവശ്യങ്ങളൊന്നും ലഭ്യമാകാതെ വരുന്നുണ്ട്. ക്രമേണ മേൽ സൂചിപ്പിച്ചതുപോലെ ഇത് വലിയ മാനസിക സംഘർഷങ്ങളിലേക്ക് കുട്ടികളെ നയിക്കാൻ ഇടയുണ്ട്. പാട്ടിൽ അവതരിപ്പിക്കുന്ന 'താക്കോൽ' അവന്റെ വീടോ അമ്മയോ സ്നേഹമോ എല്ലാമായി കണക്കാക്കാവുന്നതാണ്.

സ്കൂളിൽ ചേർന്ന് കുറച്ച് സമയമെടുത്താണ് ഒരു ഗ്രൂപ്പിന്റെ ഭാഗമാകാൻ ബാലന് സാധിക്കുന്നത്. അവൻ വളർന്നുവന്ന സാഹചര്യം അവനെ എത്തരമൊരവസ്ഥയിലാണ് എത്തിച്ചതെന്ന് സ്കൂളിലെ അവന്റെ ഇടപഴകലും ഇരുത്തവും നോട്ടവും എല്ലാം വിശകലനം ചെയ്താൽ മനസ്സിലാക്കാം.
സ്കൂളിൽ ചേർന്ന് കുറച്ച് സമയമെടുത്താണ് ഒരു ഗ്രൂപ്പിന്റെ ഭാഗമാകാൻ ബാലന് സാധിക്കുന്നത്. അവൻ വളർന്നുവന്ന സാഹചര്യം അവനെ എത്തരമൊരവസ്ഥയിലാണ് എത്തിച്ചതെന്ന് സ്കൂളിലെ അവന്റെ ഇടപഴകലും ഇരുത്തവും നോട്ടവും എല്ലാം വിശകലനം ചെയ്താൽ മനസ്സിലാക്കാം.

ഇവിടെ കുടുംബം, സ്നേഹം, സ്വീകാര്യത, സൗഹൃദം, സമൂഹത്തിന്റെ ഭാഗമായിരിക്കൽ, ബഹുമാനം, ആത്മവിശ്വാസം, തിരിച്ചറിയൽ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ തിയറിയിൽ ഉൾപ്പെടുന്നുണ്ട്. ഇതെല്ലാം അർഹിക്കുന്ന, എന്നാൽ എല്ലാം നിഷേധിക്കപ്പെടുന്ന ബാലനെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. വീട്, കുടുംബം തുടങ്ങിയവ കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെയും സ്വഭാവരൂപീകരണത്തിന്റെയും ഒരു കേന്ദ്രബിന്ദുവാണ്. ടോക്സികായ രക്ഷാകർതൃത്വം കുട്ടികളെ വലിയ സ്വഭാവവൈകല്യങ്ങളിലേക്ക് നയിക്കുന്നുമുണ്ട്.

ആൽബർട്ട് ബന്ധുരയുടെ (Albert Bandura) ഒബ്സർവേഷണൽ ലേർണിങ് തിയറിയിൽ (observatioal laering theory), ചുറ്റുപാടുകളിൽ നിന്നും മുതിർന്നവരിൽ നിന്നും കുട്ടികൾ കണ്ടും കേട്ടും പഠിക്കുന്നു എന്ന് പറഞ്ഞു വെക്കുന്നുണ്ട്. ഇവിടെ അമ്മൂമ്മയോട് വളരെ ലാഘവത്തോടെ 'നിങ്ങൾക്ക് എന്റെ അമ്മ വിഷം കലക്കിത്തരും' എന്ന് പറയുന്നതും പോലീസ് സ്റ്റേഷനിലെ അവന്റെ പ്രവർത്തികളും എല്ലാം ഇത്തരത്തിലുള്ള ഒബ്സർവേഷണൽ ലേണിങ്ങിന്റെ ഭാഗമായാണ്. പോലീസ്, നീതി, ന്യായം, നിയമം തുടങ്ങിയവയൊന്നും കൃത്യമായി അവൻ മനസ്സിലാക്കുന്നില്ല. അവന്റെ നിലനിൽപ്പിനാവശ്യമായ കാര്യങ്ങൾ മാത്രമാണ് അമ്മ അവന് പകർന്നുനൽകുന്നതും.

സ്കൂളിൽ ചേർന്ന് കുറച്ച് സമയമെടുത്താണ് ഒരു ഗ്രൂപ്പിന്റെ ഭാഗമാകാൻ ബാലന് സാധിക്കുന്നത്. അവൻ വളർന്നുവന്ന സാഹചര്യം അവനെ എത്തരമൊരവസ്ഥയിലാണ് എത്തിച്ചതെന്ന് സ്കൂളിലെ അവന്റെ ഇടപഴകലും ഇരുത്തവും നോട്ടവും എല്ലാം വിശകലനം ചെയ്താൽ മനസ്സിലാക്കാം. അവിടെ അവൻ ആരോഗ്യപരമായ ഒരു ലോകത്തിന്റെ ഭാഗമാകാൻ തുടങ്ങുകയായിരുന്നു. എന്നാൽ വളരെ സംഘർഷഭരിതമായ ഒരന്തരീക്ഷം ഏതു നിമിഷവും അവരെ ഒരിടത്ത് ഉറച്ചുനിൽക്കാൻ അനുവദിക്കുന്നില്ല.

അമ്മ നൽകുന്ന ജനറേഷണൽ ട്രോമ

സിനിമയിൽ അമ്മ വളരെയധികം ട്രോമാറ്റിക് ആയ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ഒരാളാണ് എന്ന് സൂചിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതായിരിക്കാം അവരെ ഇത്തരത്തിൽ ഒരു അമ്മയാക്കി തീർത്തിട്ടുണ്ടാവുക. അവരുടെ കുട്ടിക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന അമ്മ. ഇവിടെ ജനറേഷനൽ ട്രോമ എന്ന വാക്കിന് ഏറെ പ്രാധാന്യമുണ്ട്. ഇന്റർ ജനറേഷനിൽ ട്രോമ (intergenerational trauma) എന്ന ട്രാൻസ് ജനറേഷണൽ ട്രോമ (trans generational trauma) എന്നോ ഇതിനെ വിളിക്കാം.

കുടുംബത്തിലെ ആരെങ്കിലും വലിയ രീതിയിലുള്ള മാനസികാഘാതം (trauma)അനുഭവിക്കുകയും അത് കൃത്യമായി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് മറ്റുള്ളവരിലേക്ക് കടന്നുപോകുന്നതിനാണ് (pass) ജനറേഷനൽ ട്രോമ എന്ന് പറയു​ന്നത്.
കുടുംബത്തിലെ ആരെങ്കിലും വലിയ രീതിയിലുള്ള മാനസികാഘാതം (trauma)അനുഭവിക്കുകയും അത് കൃത്യമായി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് മറ്റുള്ളവരിലേക്ക് കടന്നുപോകുന്നതിനാണ് (pass) ജനറേഷനൽ ട്രോമ എന്ന് പറയു​ന്നത്.

കുടുംബത്തിലെ ആരെങ്കിലും വലിയ രീതിയിലുള്ള മാനസികാഘാതം (trauma)അനുഭവിക്കുകയും അത് കൃത്യമായി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് മറ്റുള്ളവരിലേക്ക് കടന്നുപോകുന്നതിനാണ് (pass) ജനറേഷനൽ ട്രോമ എന്ന് പറയു​ന്നത്. സാംസ്കാരികമായതും കുടുംബപരമായതുമായ പോസിറ്റീവ് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നുകിട്ടുന്നത് നല്ല കാര്യമായി കണക്കാക്കാം. എന്നാൽ വൈകാരികമായതും മാനസികമായതുമായ ഭാരങ്ങളെ ജനറേഷനുകളോളം കൈമാറിവരുന്നത് വളരെ നെഗറ്റീവ് ആയാണ് വ്യക്തികളെ സ്വാധീനിക്കുന്നത്. ഇവിടെ അമ്മ അനുഭവിച്ച ട്രോമാറ്റിക് അനുഭവങ്ങൾ അവരറിയാതെ അവരുടെ കുട്ടിയിലേക്ക് പാസ് ചെയ്യപ്പെടുന്നുണ്ട്. ഇത് കുട്ടിയെ വളർത്തുന്ന രീതികളെ സ്വാധീനിക്കുന്നുണ്ട്. ക്രമേണ നിങ്ങളുടെ കുട്ടി അവരുടെ കുട്ടിയെ വളർത്തുന്നതിലേക്കും ഇത് പ്രകടമാകാറുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇവിടെ അനാരോഗ്യപരമായ കോപ്പിങ്ങ് മെക്കാനിസവും (coping mechanisms), ബന്ധങ്ങളിലെ ബുദ്ധിമുട്ടേറിയ രീതികളും (difficult relationship patterns) നിരന്തരമായി അനുഭവിക്കുന്ന പേടിയും (fear) അതിന്റെ അനന്തരഫലങ്ങളും ഇത്തരത്തിൽ കൈമാറുന്നുണ്ട്.

അമ്മ അനുഭവിക്കുന്ന മാനസികാഘാതം അവരെ ഓവർ പ്രൊട്ടക്റ്റീവ് ആയ അമ്മയാക്കി മാറ്റുന്നുണ്ട്. അവർ അറിഞ്ഞോ അറിയാതെയോ കുട്ടിയുടെ സുരക്ഷയ്ക്ക് ചെയ്യുന്ന കാര്യങ്ങൾ അവന്റെ വ്യക്തിത്വത്തെ നെഗറ്റീവായി സ്വാധീനിക്കുന്നതാണ്. സ്നേഹം ചെറിയ ഒരു ഡെഫിനിഷൻ ഉള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഓരോ വ്യക്തിയെ സംബന്ധിച്ചും സ്നേഹം എന്നത് വ്യത്യസ്തമായിരിക്കും. അമ്മയുടെ അമിതമായ സുരക്ഷിതത്വബോധം സ്നേഹമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷേ രക്ഷാകർതൃത്വ രീതി എന്ന രീതിയിൽ ബാലന്റെ അമ്മയെ ടോക്സിക് പാരന്റായി കണക്കാക്കാം. എപ്പോഴും ചർച്ച ചെയ്യുന്നതുപോലെ കുട്ടികൾ സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കുട്ടികളായി വളർന്നുകൊള്ളണമെന്നില്ല. ഇത്തരം പേരന്റിങ്ങിന്റെ ഭാഗമാകുന്ന കുട്ടി അവനെ കൃത്യമായി മനസ്സിലാക്കാതെ വളരുകയും ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത ഒരാളായി മാറുകയും സുരക്ഷിതമല്ലാത്ത അറ്റാച്ച്മെന്റ് രീതികൾ സ്വീകരിക്കുകയും ചെയ്യാം. ഇതും ആ കുട്ടിയുടെ മാനസികാവസ്ഥയെ നെഗറ്റീവായി തന്നെയാണ് പരുവപ്പെടുത്തുന്നത്.

ഓവർ പ്രൊട്ടക്റ്റീവായ
ടോക്സിക് അമ്മ

ഓവൊ പ്രൊട്ടക്റ്റീവ് മദർ സിൻഡ്രം (overprotective mother syndrome) എന്ന അവസ്ഥ അംഗീകരിക്കപ്പെട്ട ഒരു ക്ലിനിക്കൽ പദമല്ല. വലിയ ഉത്കണ്ഠ (hyper anxious) അനുഭവിക്കുന്ന അമ്മ, അതുമൂലം കുട്ടിക്ക് യാതൊരു സ്വാതന്ത്ര്യവും (autonomy) നൽകാതെ വളർത്തുന്നു. ഇതാണ് ഇത്തരക്കാരുടെ രീതി. ഇവിടെ കുട്ടിയെ വൈകാരികമായതും ശാരീരികമായതുമായ വേദനകളിൽനിന്ന് താൻ സംരക്ഷിക്കുകയാണ് എന്നാണ് അമ്മ വിശ്വസിക്കുന്നത്.

സിനിമയിൽ തന്റെ കൂടെയുള്ള കുട്ടികളോടൊപ്പം കളിക്കുന്ന അവനെ ശകാരിക്കുകയും അവൻ എന്താണ് ചെയ്യേണ്ടത് എന്ന് അവനെ പറഞ്ഞു പഠിപ്പിക്കുകയും അവന്റെ ബാല്യം ബാല്യത്തിന്റെതായ കുസൃതികൾ ഒന്നുമില്ലാതെ ജീവിച്ചുതീർക്കാൻ നിർബന്ധിതമാക്കുകയും ചെയ്യുന്ന അമ്മയെ കാണാം.

തന്റെ മകൻ കണ്ണിൽനിന്ന് വിട്ടുപോകുമോ എന്ന സെപറേഷൻ ആൻ സൈറ്റി (seperation anxiety) പലപ്പോഴായി അവർ പ്രകടമാക്കുകയും ചെയ്യുന്നുണ്ട്. ഇത് കുട്ടിയിൽ ഉത്കണ്ഠ ഉണ്ടാക്കുകയും, ആത്മവിശ്വാസം കുറയ്ക്കുകയും, ബന്ധങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സ്കൂളിൽ ചേർന്ന ആദ്യ ദിവസങ്ങളിൽ ആരോടും അധികം അടുപ്പം കാണിക്കാതിരിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്യുന്ന ബാലനെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഗ്രൂപ്പിനുമുന്നിൽ തന്നെ അവതരിപ്പിക്കുന്നതിന് ബുദ്ധിമുട്ടു നേരിടുന്നുമുണ്ട്.

ഒരുതരം ട്രോമാ ബോണ്ടിംഗിൽ (trauma bonding) പെട്ടുകിടക്കുന്ന കുട്ടിയായാണ് ബാലനെ അനുഭവപ്പെടുന്നത്. തന്റെ അമ്മ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കുന്നതിലേക്കൊന്നും ആ കുട്ടി വളരുന്നില്ല.
ഒരുതരം ട്രോമാ ബോണ്ടിംഗിൽ (trauma bonding) പെട്ടുകിടക്കുന്ന കുട്ടിയായാണ് ബാലനെ അനുഭവപ്പെടുന്നത്. തന്റെ അമ്മ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കുന്നതിലേക്കൊന്നും ആ കുട്ടി വളരുന്നില്ല.

ഒരുതരം ട്രോമാ ബോണ്ടിംഗിൽ (trauma bonding) പെട്ടുകിടക്കുന്ന കുട്ടിയായാണ് ബാലനെ അനുഭവപ്പെടുന്നത്. തന്റെ അമ്മ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കുന്നതിലേക്കൊന്നും ആ കുട്ടി വളരുന്നില്ല. അവന്റെ ലോകം അമ്മയെ ചുറ്റിപ്പറ്റി തന്നെയായതുകൊണ്ട് അവരെ വിട്ടു പോകുന്നതിനെ സംബന്ധിച്ച് അവൻ ചിന്തിക്കുന്നില്ല . വീണ്ടും അവൻ ചെന്നുപെടുന്നതും അത്തരമൊരു ബന്ധത്തിലേക്ക് തന്നെയാണ്. വീണ്ടും അമ്മയെ അന്വേഷിച്ച് ചെല്ലാനെല്ലാം അവനെ പ്രേരിപ്പിക്കുന്നത് ഇതുതന്നെയാകാം. അത്തരത്തിലുള്ള ഒരു ട്രോമാ ബോണ്ടിങ്ങിൽ അവൻ കുടുങ്ങിക്കിടക്കുന്നു.

പലപ്പോഴും ഇതിനിടയിൽ അമ്മയ്ക്ക് തന്റെ ഐഡന്റിറ്റിയും നഷ്ടപ്പെടുന്നുണ്ട്. അവരുടെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും എല്ലാം ത്യജിച്ച്, കുട്ടിക്കുവേണ്ടി സുരക്ഷിതഇടം കണ്ടെത്തുന്ന തിരക്കിൽ അവർ പലപ്പോഴും സംഘർഷഭരിതയായി കാണപ്പെടുന്നു. ഷംന താത്തയിൽ (ബീന ആന്റണി) നിന്ന് കൂടിയുള്ള രക്ഷപ്പെടലാണ് അമ്മയ്ക്ക് ഈ യാത്ര. അവർ ഒരു സെക്സ് വർക്കറാണെന്നും അമ്മയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതം ഒരു വിധത്തിൽ സുരക്ഷിതമാണെന്ന് ചിന്തയിൽ ജീവിക്കുമ്പോൾ തന്റേതായ ഇഷ്ടങ്ങൾക്ക് അമ്മ സമയം കണ്ടെത്തുന്നുണ്ട്. കടയിൽനിന്ന് കമ്മലിട്ട് നോക്കുന്ന അമ്മ ആ ഒരു നിമിഷം ആസ്വദിക്കുന്നുണ്ട്. ഷംനാത്തയെ കാണുമ്പോൾ അമ്മക്കുണ്ടാകുന്ന അതിതീവ്രമായ ഉത്കണ്ഠ എത്രത്തോളം സംഘർഷം അവരുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടെന്ന് തെളിവാണ്.

സാഹചര്യങ്ങൾ ഒരു വ്യക്തിയെ പലരീതിയിൽ ആക്കിത്തീർക്കുന്നുണ്ട്. അതിൽ കൃത്യമായ ഉദാഹരണം അബ്ബയാണ് (അബ്ബാസായി ടോവിനോ മികച്ച അഭിനയം കാഴ്ചവച്ചിട്ടുണ്ട്). അത്തരമൊരു പരിസ്ഥിതിയിൽ ജീവിക്കേണ്ടിവരുന്ന ഒരു വ്യക്തി എങ്ങനെയാണ് രൂപപ്പെടുന്നത് എന്നും സമൂഹത്തിൽ അവൻ എങ്ങനെയാണ് ആയി തീരുന്നതെന്നും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. തന്റെ നിലനിൽപ്പിനുവേണ്ടി അയാൾ തിരഞ്ഞെടുക്കുന്ന രീതികൾ വ്യത്യസ്തമാണ്. എന്നാൽ ദുരിത പൂർണ്ണമായ ബാല്യം ജീവിച്ചു തീർത്ത ബാലനെ സംബന്ധിച്ച് അവൻ അത്തരമൊരു പരിസ്ഥിതിയിൽ നിൽക്കാൻ നിർബന്ധിതനാവുകയാണ്.

സ്ലോ പെയിസിലാണ് സിനിമ മുന്നോട്ട് പോകുന്നതെങ്കിലും മുത്തശ്ശിയുടെ ഭാഗങ്ങളെല്ലാം രസകരമായി അനുഭവപ്പെടുന്നുണ്ട്. അതുപോലെ പോലീസുകാരന്റെ അഭിനയവും എടുത്തുപറയേണ്ടതുതന്നെയാണ്. ഒരു മനുഷ്യന്റെ ഈഗോ, പ്രതികാരം തുടങ്ങിയവ പവിത്രൻ (ജീൻ പോൾ ലാൽ) എന്ന പോലീസുകാരനിലൂടെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. സിനിമയുടെ അന്തരീക്ഷത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന മ്യൂസിക്കും വിഷ്വലുകളും സിനിമയുടെ മൊത്തത്തിലുള്ള ഭംഗിയെ സ്വാധീനിക്കുന്നുമുണ്ട്.

ഒരു മനുഷ്യന്റെ ഈഗോ, പ്രതികാരം തുടങ്ങിയവ പവിത്രൻ (ജീൻ പോൾ ലാൽ) എന്ന പോലീസുകാരനിലൂടെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.
ഒരു മനുഷ്യന്റെ ഈഗോ, പ്രതികാരം തുടങ്ങിയവ പവിത്രൻ (ജീൻ പോൾ ലാൽ) എന്ന പോലീസുകാരനിലൂടെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

"1989-ൽ അർമേനിയയിലുണ്ടായ ഒരു ഭൂകമ്പത്തിൽ മുപ്പതിനായിരം പേരോളം മരണപ്പെട്ടു. ഒരു സ്കൂൾ കെട്ടിടം തകർന്ന് അതിനുള്ളിൽ പെട്ടുപോയ തന്റെ മകനെ രക്ഷിക്കാനായി സ്കൂളിലേക്ക് ഒരു അച്ഛൻ എത്തിച്ചേരുകയാണ്. തന്റെ കുട്ടിയുടെ ക്ലാസ് റൂം എവിടെയാണെന്ന് അറിയാവുന്ന അച്ഛൻ ഒരു മൺവെട്ടി ഉപയോഗിച്ച് ആ ഭാഗങ്ങളിലെ അവശിഷ്ടങ്ങൾ നീക്കാൻ തുടങ്ങുകയാണ്. അയാളുടെ ഈ പ്രവർത്തി കണ്ട്, വളരെ വൈകിപ്പോയെന്നും ജീവനുംകൊണ്ട് രക്ഷപ്പെടൂ എന്നും ചിലർ അയാളോട് പറയുന്നുണ്ട്. എന്നാൽ അതൊന്നും കേട്ടതായി ഭാവിക്കാതെ അയാൾ അയാളുടെ പ്രവർത്തി തുടർന്നുകൊണ്ടിരുന്നു. അഗ്നിശമനാ സേനാംഗങ്ങൾ, എല്ലായിടത്തും തീ പടർന്നിരിക്കുകയാണ് എത്രയും വേഗം രക്ഷാ സങ്കേതത്തിലേക്ക് പോകൂ എന്നാവശ്യപ്പെട്ടിട്ടും അയാൾ പ്രവർത്തി തുടർന്നു. രക്ഷപ്പെടുക മാത്രമാണ് മാർഗമെന്ന് മനസ്സിലാക്കി എല്ലാവരും രക്ഷാസങ്കേതത്തിലേക്ക് പോകുന്നു. ആരുടെയും സഹായമില്ലാതെ അയാൾ തന്റെ മകനു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. 24 മണിക്കൂർ നീണ്ടിട്ടും മകനെ കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അയാൾ തിരഞ്ഞുകൊണ്ടേയിരുന്നു. 36-ാം മണിക്കൂറിൽ മകന്റെ സ്വരം അയാൾ കേട്ടു. അയാൾ മകന്റെ പേര് വിളിച്ചു. ഉടനെ ഡാഡി ഡാഡി എന്ന് മറുപടിയും കിട്ടി. ഒടുവിൽ മകനും 13 കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം അയാൾ കണ്ടെത്തി. കെട്ടിടം തകർന്നുവീണപ്പോൾ അതിന്റെ മൂലയ്ക്ക് ഒരു സുരക്ഷിത സ്ഥാനം കണ്ടെത്തി അവിടെ ഇരിക്കുകയായിരുന്നു അവർ. 36 മണിക്കൂർ കഴിഞ്ഞിട്ടും എങ്ങനെയാണ് തന്റെ മകനും കൂട്ടുകാർക്കും അവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് എന്നത് ചർച്ചയായി. വിശപ്പും ദാഹവും കാരണം അവർ തകർന്നു പോകേണ്ടതല്ലേ എന്ന ചോദ്യത്തിന് കുട്ടി നൽകിയ ഉത്തരം ഇതായിരുന്നു:

'ഞാനെന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാൻ പറഞ്ഞു, എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കിൽ അന്വേഷിച്ച് വരുമെന്നും അങ്ങനെ അദ്ദേഹം എത്തുമ്പോൾ നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞു. അങ്ങനെയാണ് കൂട്ടുകാരെല്ലാം ഇത്ര വരെ ധൈര്യമായിരുന്നത്’’.

ഇത്തരമൊരു വിശ്വാസം യഥാർത്ഥ സ്നേഹത്തിൽ നിന്നു മാത്രം ഉണ്ടാവുന്നതാണ്. ബാലനിലും ഇങ്ങനെയൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ഇവിടെ അമ്മയുടെ സ്‌നേഹം പക്ഷെ കുട്ടിയെ തന്നിലേക്കുമാത്രം വലിച്ചടുപ്പിക്കുന്ന ടോക്സിസിറ്റി കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്

നഷ്ടപ്പെടുന്ന ബാല്യവും അതിന്റെ മാനസിക സമ്മർദ്ദവും അത് കുട്ടികളിലുണ്ടാക്കാനിടയുള്ള മാനസികാരോഗ്യപ്രശ്നങ്ങളുമെല്ലാം ഊന്നിയാണ് ഈ എഴുത്ത്. അതുകൊണ്ടുതന്നെ സിനിമയുടെ സാങ്കേതിക മേഖലകളെയും മറ്റു ഘടകങ്ങളെയും ചർച്ച ചെയ്യാൻ മുതിരുന്നില്ല.

Comments