മികച്ച ക്രാഫ്റ്റും വിസ്മയകരമായ അടരുകളുള്ളതുമായ സിനിമയാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം. തിയേറ്റർ പാശ്ചാത്തലമായ ശക്തമായ തിരക്കഥ. ഓരോ അഭിനേതാവിന്റെയും ഗംഭീര പ്രകടനം. well tightly edited, well beatifully directed. എല്ലാം ചേർന്നുവന്നപ്പോൾ, ആട്ടം മികച്ച സിനിമയായി അനുഭവപ്പെട്ടു.
Heterogenous ആയ ഗ്രൂപ്പാണല്ലോ സിനിമയിലുള്ളത്. അതൊരു സൊസൈറ്റിയുടെ മൈക്രോ കോശമായി തോന്നി. അങ്ങനത്തെ സിനിമകൾ എനിക്കിഷ്ടമാണ്. നെറ്റ്ഫ്‌ളിക്‌സിലുള്ള platform (Platform, Director Deepak Pawar) എന്ന സിനിമയൊക്കെ അത്തരത്തിലുള്ളതാണ്. സൊസൈറ്റിയുടെ മൈക്രോകോശം പോലെ നിൽക്കുന്ന കഥാപാത്രങ്ങളും സ്‌റ്റോറിഘടനയും ഏറെ പ്രസക്തമായി തോന്നി. ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന ചില ഇഷ്യുകൾ, മനുഷ്യരുടെ ആർത്തികൾ, മനുഷ്യബന്ധങ്ങൾ, വ്യക്തികൾക്കിടയിലുള്ള ബന്ധങ്ങൾ തുടങ്ങിയവ പറഞ്ഞും പറയാതെയും കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നതാണ് ആട്ടത്തിന്റെ തിരക്കഥ. അത് ഏറെ ഇന്ററസ്റ്റിങായി തോന്നി.
ആരായിരിക്കും ആ ഒരാൾ എന്നത് പലരും ചർച്ച ചെയ്തിരുന്നു. എന്നാൽ, ആ സിനിമയുടെ സത്ത തന്നെ നഷ്ടപ്പെടുത്തുന്ന ചോദ്യമാണത്. കാരണം, ആ സിനിമയിൽ തന്നെ പറയുന്നതുപോലെ, എല്ലാ കഥാപാത്രങ്ങളും തുല്യനിലയിൽ ആ കൃത്യത്തിന് ഉത്തരവാദികളാണ്. അത് ചെയ്ത ആൾ പോലെ തന്നെ അതിനെതിരെ ശബ്ദമുയർത്താത്തവരും അതിനെ സ്വന്തം സ്വാർഥതയ്ക്കുവേണ്ടി ഉപയോഗിച്ചവരുമെല്ലാം ഒരുനിലയില്ലെങ്കിൽ മറ്റൊരു തരത്തിൽ, തുല്യ ഉത്തരവാദികളാണ്. അതുകൊണ്ട് അത് ആര് ചെയ്തു എന്ന ചോദ്യത്തിന് അർഥമില്ല.
സിനിമ അവസാനിക്കുന്നത് നാടകാവതരണത്തിലൂടെയാണ്. നായികയുടെ Redeeming arc, അവരുടെ കാരക്റ്റർ എല്ലാം അവരുടെ പെർസ്‌പെക്ടീവിലൂടെ മുന്നോട്ടുപോകുന്നു. അതിന്റെ ടൂളായി നാടകം എന്ന കലാരൂപത്തെ ആവിഷ്‌കരിച്ചിരിക്കുന്നു. സിനിമ തന്നെ തിയേറ്റർ ഗ്രൂപ്പിന്റെ ബേസിസിലായതുകൊണ്ട് എനിക്ക് ആ അവസാനം വളരെ അനുയോജ്യമായി തോന്നി.