"മനോരഥങ്ങൾ എന്ന പ്രൊജക്ട് സാധ്യമായത് എം.ടി എന്ന രണ്ടക്ഷരത്തോട് മലയാള ചലച്ചിത്ര ലോകത്തിനുള്ള ഗുഡ്‍വിൽ കൊണ്ടാണ്. ഇതിന് പിന്നിൽ ഒരു വലിയ ടീം വർക്ക് തന്നെയാണ് നടന്നത്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ ഏറെ അഭിമാനത്തോടെയാണ് ചിത്രത്തിൻെറ ഭാഗമായത്," ഡാൻസറും കൊറിയോഗ്രാഫറും ചലച്ചിത്ര സംവിധായികയുമായ അശ്വതി വി നായരുമായി സനിത മനോഹർ സംസാരിക്കുന്നു. എംടി വാസുദേവൻ നായർ എഴുതിയ 9 ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ആന്തോളജി ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഇതിലെ ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശ്വതിയാണ്.