ഒരു ബ്രാൻഡ് അല്ലെങ്കിൽ ഒരു ഉത്‌പന്നം മനുഷ്യരുടെ മനസിൽ ഉറപ്പിച്ചെടുക്കുന്ന ഘടകം അതിൻ്റെ പരസ്യങ്ങളാണ്. പ്രത്യേകിച്ച് വീഡിയോ പരസ്യങ്ങൾ. അത്തരം പരസ്യങ്ങളുടെ നിർമാണത്തിനു പിന്നിൽ കലാപരവും വാണിജ്യപരവുമായ വലിയ പ്രയത്നവും ചിന്തകളുമുണ്ട്. ഇന്ത്യൻ പരസ്യരംഗത്തെ ഹിറ്റ് മേക്കറായ പ്രകാശ് വർമ ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ എന്നിവയ്ക്കു വേണ്ടി ചെയ്ത പരസ്യങ്ങളുടെ പിന്നിലെ കഥ പറയുകയാണ്. പരമ്പര തുടരുന്നു - പ്രകാശ് വർമയുടെ പരസ്യജീവിതം PART 2.
