കൃഷാന്ത്

കൃഷാന്തിന്റെ സംഘർഷ ഘടന,
യുദ്ധകാലത്ത് യുദ്ധവിരുദ്ധ സിനിമ

കൃഷാന്ത് സംവിധാനം ചെയ്ത സംഘർഷ ഘടന എന്ന സിനിമ IFFK-യിലെ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. യുദ്ധത്തിൽ എവിടെയാണ് കലയ്ക്ക് സ്ഥാനം എന്ന ചോദ്യമാണ് ഈ സിനിമ മുന്നോട്ടുവക്കുന്നതെന്ന് കൃഷാന്ത് പറയുന്നു.

പുരാതന ചൈനീസ് എഴത്തുകാരനായിരുന്ന സൺ ത്സുവിന്റെ ആർട്ട് ഓഫ് വാർ എന്ന (The Art of War / Sun Tzu) പുസ്തകത്തിന്റെ അഡാപ്‌റ്റേഷനാണ് IFFK-യിൽ പ്രദർശിപ്പിക്കുന്ന സംഘർഷ ഘടന എന്ന എന്റെ സിനിമ. മൂവായിരത്തോളം വർഷങ്ങളുടെ പഴക്കമുള്ള പുസ്തകമാണ് ആർട്ട് ഓഫ് വാർ. സൺ ത്സു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. സൈനികരും സൈനികമേധാവിയും എങ്ങനെയായിരിക്കണം എന്ന കാര്യം വിശദീകരിച്ച് രാജാവിനുവേണ്ടി അദ്ദേഹം എഴുതിയ പുസ്തമാണിത്. യുദ്ധവും സൈന്യവുമായി ബന്ധപ്പെട്ട് ഒരുപാട് വചനങ്ങളൊക്കെ പുസ്തകത്തിലുണ്ട്. ലോകത്ത് ഏറ്റവും പരിഭാഷയുണ്ടായ പുസ്തകം കൂടിയാണിത്.

ഇതൊരു യുദ്ധവിരുദ്ധ സിനിമയാണ്. എന്നാൽ, യുദ്ധവിരുദ്ധ സിനിമ എന്നൊരു ഴോണർ സിനിമയ്ക്കില്ല.

ഈ പുസ്തകത്തിന്റെ കഥയല്ല സിനിമക്കുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. യഥാർഥത്തിൽ ഇത് യൂസർ മാന്വൽ പോലൊരു പുസ്തകമാണ്. അതിൽ നിന്ന് ഞങ്ങൾ സ്വയമൊരു കഥ സൃഷ്ടിക്കുകയായിരുന്നു. യുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ പ്രസക്തി എന്താണെന്ന് സിനിമയിലൂടെ വിലയിരുത്തുകയാണ് ചെയ്യുന്നത്. യുദ്ധത്തോട് സൺ ത്സു പുലർത്തുന്ന സമീപനവും അദ്ദേഹത്തിന്റെ അഭിപ്രായവും ഈ പുസ്തകത്തിനോടും യുദ്ധത്തിനോടുമുള്ള എന്റെ അഭിപ്രായങ്ങളും കൂടിച്ചേരുന്നതാണ് സംഘർഷ ഘടന.

ഇതൊരു യുദ്ധവിരുദ്ധ സിനിമയാണ്. എന്നാൽ, യുദ്ധവിരുദ്ധ സിനിമ എന്നൊരു ഴോണർ സിനിമയ്ക്കില്ല. യുദ്ധവുമായി ബന്ധപ്പെട്ട സിനിമകളെ വാർ സിനിമകളുടെ വിഭാഗത്തിലാണ് പരിഗണിക്കുന്നത്.

യഥാർഥത്തിൽ ഇത്തരമൊരു പുസ്തകത്തിന്റെ ആവശ്യകത എന്താണ്? യുദ്ധത്തിൽ എവിടെയാണ് കലയ്ക്ക് സ്ഥാനം? അത്തരം ചില ചോദ്യങ്ങളും സിനിമ മുന്നോട്ടുവെക്കുന്നു. പുരാതന ചൈനീസ് ഫിലോസഫിയായ താവോയിസത്തെ അടിസ്ഥാനമാക്കിയാണ് ആർട്ട് ഓഫ് വാർ രചിക്കപ്പെട്ടിട്ടുള്ളത്. യിങ്, യാങ് ഫിലോസഫിയാണത്. ചൈനീസ് തത്ത്വചിന്തയിൽ, വിപരീതശക്തികൾ തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാശ്രയത്വവും വിശദീകരിക്കുന്ന ഒരു ആശയമാണ് യിൻ യാങ്. നമ്മളും ആ ഫിലോസഫിയെ ഉൾക്കൊണ്ടിട്ടുണ്ട്. അതായത് എതൊരു കാര്യത്തിനും രണ്ട് വശങ്ങളുണ്ടാകുമെന്ന ഫിലോസഫിയെ മുൻനിർത്തി തന്നെയാണ് സിനിമയുടെ ലൈറ്റിങ്ങും കഥാപാത്ര നിർമിതിയും സംഗീതവും പോലും രൂപകൽപന ചെയ്തിട്ടുള്ളത്. ഈ ഫിലോസഫി സിനിമയിലുടനീളം കാണാം.

ഏസ്‌തെറ്റിക്കലി, എന്റെ ഏറ്റവും മികച്ച സിനിമയാണിതെന്നാണ് ഞാൻ കരുതുന്നത്. ഇതിന്റെ സംഗീതവും അങ്ങനെ തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇമേജുകളിലൂടെ നോക്കുമ്പോൾ വളരെ പതിയെ സഞ്ചരിക്കുന്ന സിനിമയാണിത്. എന്നാൽ എന്റെ മുൻസിനിമയായ വൃത്താകൃതിയിലെ ചതുരം പോലെ സ്ലോ പേസിലുള്ളതുമല്ല. No action is the best action എന്നാണ് ആർട്ട് ഓഫ് വാറിൽ പറഞ്ഞിരിക്കുന്നത്. അതായത്, യുദ്ധം ചെയ്യുന്നതിനേക്കാൾ മികച്ച കാര്യം യുദ്ധം ചെയ്യാതിരിക്കുന്നതാണെന്നാണ്. യുദ്ധത്തോട് എനിക്ക് വ്യക്തിപരമായി എതിർപ്പാണ്. ശക്തികേന്ദ്രമായി നിൽക്കുന്ന ചിലർ അധികാരം നിലനിർത്തി മറ്റ് മനുഷ്യരെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് യുദ്ധം നടത്തുന്നത്.

എതൊരു കാര്യത്തിനും രണ്ട് വശങ്ങളുണ്ടാകുമെന്ന ഫിലോസഫിയെ മുൻനിർത്തി തന്നെയാണ് സിനിമയുടെ ലൈറ്റിങ്ങും കഥാപാത്ര നിർമിതിയും സംഗീതവും പോലും രൂപകൽപന ചെയ്തിട്ടുള്ളത്.
എതൊരു കാര്യത്തിനും രണ്ട് വശങ്ങളുണ്ടാകുമെന്ന ഫിലോസഫിയെ മുൻനിർത്തി തന്നെയാണ് സിനിമയുടെ ലൈറ്റിങ്ങും കഥാപാത്ര നിർമിതിയും സംഗീതവും പോലും രൂപകൽപന ചെയ്തിട്ടുള്ളത്.

വിഷ്ണു അഗസ്ത്യയും സനു പടവീടനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു അതിഗംഭീര നടനാണ്. ഈ സിനിമയിൽ അയാൾ അഭിനിയിക്കുന്നതുതന്നെ എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ഞാൻ മുമ്പ് ചെയ്തിട്ടുള്ള ഒരു സീരീസിലും വിഷ്ണു അഭിനിയിച്ചിട്ടുണ്ട്. അതിലും അയാൾ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഞങ്ങൾ ഏതാണ്ട് ഒരേ സൗഹൃദവലയത്തിൽ വരുന്നയാളുകളാണ്. ഞങ്ങൾ ഒരുമിച്ച് നേരത്തെ തന്നെ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷെ ചില കാരണങ്ങളാൽ മുടങ്ങി. ആ സിനിമയിൽ വളരെ പ്രധാന കഥാപാത്രമായിരുന്നു വിഷ്ണു ചെയ്യാനിരുന്നത്. അതിനുപകരമാണ് ഈ സിനിമ ഞങ്ങൾ ചെയ്തത്. സംഘർഷ ഘടനയുടെ പ്രൊഡക്ഷനിലും പ്രീ-പ്രൊഡക്ഷനിലുമൊക്കെ വിഷ്ണു പങ്കാളിയായിരുന്നു. അതിനിടയിലാണ് ഈ കഥാപാത്രം ചെയ്യാൻ സാധിക്കുമോ എന്ന് ഞാൻ വിഷ്ണുവിനോട് ചോദിച്ചത്.

‘2024-ൽ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ദി സബ്‌സ്റ്റെൻസാണ്’
‘2024-ൽ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ദി സബ്‌സ്റ്റെൻസാണ്

2024-ൽ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ദി സബ്‌സ്റ്റെൻസാണ്. അതൊടൊപ്പം, ഓൾ വി ഇമാജിൻ അസ് ലൈറ്റും വൈൽഡ് റോബോട്ടും മനോഹരമായ സിനിമകളായി അനുഭവപ്പെട്ടിരുന്നു. ഈ മൂന്ന് സിനിമകളും എനിക്ക് ഒരുപോലെ ഇഷ്ടപ്പെട്ടവയാണ്. ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്താനാർത്തി ശ്രീക്കുട്ടനാണ്. എ.ആർ.എം വളരെ ഇൻസ്‌പെയറിങ്ങായ സിനിമയായി അനുഭവപ്പെട്ടു. കിഷ്കിന്ധാകാണ്ഡത്തിന്റെ തിരക്കഥ വളരെ മികച്ചതാണ്.

IFFK-യിലെ ‘സംഘർഷ ഘടന’ ഷെഡ്യൂൾ:

15.12.2024: അജന്ത
18.12.2024: കൈരളി
19.12.2024: ശ്രീ


Summary: Director Krishand talks about his film Sangharsha ghadana, which selected to screen IFFK 2024 Malayalam cinema today section. Krishandd says his favorite film of 2024 is The Substance.


കൃഷാന്ത്

സംവിധായകന്‍, സിനിമാറ്റോഗ്രാഫര്‍. ആവാസവ്യൂഹം, പുരുഷപ്രേതം, സംഘര്‍ഷഘടന എന്നിവ പ്രധാന സിനിമകള്‍.

Comments