നിഖിൽ മുരളി

ആർട്ടിസ്റ്റിന്റെ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് പ്രേക്ഷകരുടെ സ്വാതന്ത്ര്യവും- നിഖിൽ മുരളി

പ്രണയവിലാസം എന്ന എന്റെ സിനിമയിലൂടെ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ ആളുകളിലേക്ക് എത്തിയപ്പോൾ, സിനിമയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ആരംഭിച്ചു. അതിന്റെ ഭാഗമായി സിനിമ കാണുന്നതിനായി ആളുകൾ വന്നുതുടങ്ങി.

റിവ്യു ചെയ്യുന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാ വ്യക്തികൾക്കുമുണ്ട്. നമ്മൾ ചെയ്യുന്ന ഒരു വർക്ക് ജനങ്ങൾക്ക് മുമ്പിലേക്ക് കൊടുക്കുമ്പോൾ സ്വാഭാവികമായും അത് കാണുന്നവർ അവരുടെ അഭിപ്രായങ്ങൾ പറയും. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അവർക്ക് മുമ്പിലേക്ക് വരുന്ന പ്രൊഡക്ട് കാണാനും അഭിപ്രായം പറയാനും അവർക്ക് അവകാശമുണ്ട്. ആർട്ടിസ്റ്റിന്റെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് പ്രേക്ഷകരുടെ സ്വാതന്ത്ര്യം. പ്രണയവിലാസം എന്ന എന്റെ സിനിമയിലൂടെ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ ആളുകളിലേക്ക് എത്തിയപ്പോൾ, സിനിമയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ആരംഭിച്ചു. അതിന്റെ ഭാഗമായി സിനിമ കാണുന്നതിനായി ആളുകൾ വന്നുതുടങ്ങി.

പ്രണയവിലാസം ചിത്രത്തില്‍ നിന്ന്

ഓരോ ആളുകൾക്കും ഓരോ തരം സിനിമകളോടായിരിക്കും താൽപര്യം. എല്ലാ ആളുകളെയും ഒരുപോലെ ഇഷ്ടപ്പെടുത്തുന്ന ഒരു സിനിമ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഞങ്ങൾ ചെയ്ത സിനിമ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകളുണ്ടാകും. അത്തരം ആളുകളിലേക്ക് സിനിമ എത്തിയപ്പോഴാണ് തിയേറ്ററിൽ ആളുകളെത്താൻ തുടങ്ങിയത്. അവരാണ് ആ സിനിമ വിജയിപ്പിച്ചത്.

റിവ്യു ഏഴ് ദിവസം കഴിഞ്ഞ് മതിയെന്ന വാദം പോസിറ്റീവായും നെഗറ്റീവായും സിനിമയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഒരുപക്ഷെ തുടക്കത്തിൽ ആളുകൾ കൂടുതൽ കയറാനുള്ള സാധ്യതയുണ്ടാകാം. കണ്ടന്റുള്ള സിനിമകളാണെങ്കിൽ ഈ തീരുമാനം ചിലപ്പോൾ ഗുണം ചെയ്യാൻ സാധ്യതയുണ്ട്. അല്ലാത്തെ സിനിമകളാണെങ്കിൽ നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാവുക.

Comments