ശോഭന പടിഞ്ഞാറ്റിൽ

ശോഭനയുടെ
ഗേൾഫ്രണ്ട്സ്

IFFK-യിൽ ‘മലയാളം സിനിമ ടുഡെ’ വിഭാഗത്തിലാണ് ശോഭന പടിഞ്ഞാറ്റിലിന്റെ ഗേൾ ഫ്രണ്ട്സ് എന്ന സിനിമ എത്തുന്നത്. ഈയൊരു സിനിമയിലേക്ക് വന്ന വഴിയെക്കുറിച്ച് ശോഭന സംസാരിക്കുന്നു, ഒപ്പം, കഴിഞ്ഞ വർഷം കണ്ട ഇഷ്ട സിനിമകളെക്കുറിച്ചും.

ഷോർട്ട് ഫിലിം എന്ന ആശയം മുന്നിൽ കണ്ടാണ് ഗേൾ ഫ്രണ്ട്സ് എന്ന സിനിമ തുടങ്ങിയത്. സിനിമ എന്താണെന്നുപോലും അറിയാത്ത, ഒരു സിനിമയുടെ പിറകിൽ പോലും പ്രവർത്തിക്കാത്ത വ്യക്തി എന്ന നിലയിൽ IFFK സ്വപ്നസാക്ഷാത്കാരവേദി കൂടിയാണ്. ഈയൊരു വേദി ഇല്ലായിരുന്നെങ്കിൽ സിനിമക്കുവേണ്ടിയുള്ള എന്റെ പ്രയത്നം എവിടെയും എത്തില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് സന്തോഷം. എന്റെ സിനിമ വലിയ തോതിൽ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്, അതിനുള്ള സാധ്യതയും ഉണ്ടെന്നാണ് കരുതുന്നത്.

സദാചാര പൊലീസിങ്ങിന്റെയൊക്കെ ഒരു സമയത്ത്, അതിനൊരു കൌണ്ടർ എന്ന നിലയിലാണ് ഗേൾ ഫ്രണ്ട്സ് എന്ന സിനിമയിലെ കഥാപാത്ര ആവിഷ്കാരം ഒരുക്കിയിട്ടുള്ളത്.

നിലവിലെ സമൂഹത്തിലെ സ്ത്രീകളെക്കുറിച്ചാണ് സിനിമ പറയുന്നത്. പല തരത്തിലുള്ള സ്ത്രീകളുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന സിനിമയാണ് ഗേൾ ഫ്രണ്ട്സ്. റോസ, ജാനകി, ഉമ, ബെനില, നന്ദന എന്നീ അഞ്ച് സുഹൃത്തുക്കളുടെ കഥ. സുഹൃത്തുക്കളായിരിക്കുമ്പോൾ തന്നെ അവർക്കിടയിലെ പിണക്കങ്ങളും ഇണക്കങ്ങളും സിനിമയിലുടനീളം കാണിക്കുന്നുമുണ്ട്. അഞ്ച് പേർക്കും തുല്യ പ്രാധാന്യമാണ്. അഞ്ചുപേരും വ്യത്യസ്ത സ്ത്രീജീവിതങ്ങളാണ്. വ്യത്യസ്ത പ്രണയങ്ങളും വ്യത്യസ്ത ലൈംഗിക താല്പര്യങ്ങളുമെല്ലാമുള്ളവർ. ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ തുടങ്ങിയ ഈ കാലഘട്ടത്തിൽ സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം സ്വീകരിക്കപ്പെടും എന്ന വിശ്വാസമുണ്ട്. സിനിമയിൽ റോസ എന്ന ട്രാൻസ് സ്ത്രീ കഥാപാത്രമുണ്ട്. അവരുടെ പ്രണയവും ലൈംഗികതയും സിനിമ ചർച്ച ചെയ്യുന്നുണ്ട്.

പല തരത്തിലുള്ള സ്ത്രീകളുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന സിനിമയാണ് ഗേൾ ഫ്രണ്ട്സ്.
പല തരത്തിലുള്ള സ്ത്രീകളുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന സിനിമയാണ് ഗേൾ ഫ്രണ്ട്സ്.

സ്ത്രീകളെ പോലെ, പുരുഷമാർക്കും പ്രാധാന്യം നൽകുന്ന സിനിമയാണിത്. സ്നേഹിക്കുകയും സ്നേഹം അഭിനയിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന പുരുഷന്മാർ. സ്ത്രീകളുടെ മുൻകാല പ്രണയങ്ങളെ നോർമലെസ് ചെയ്യുന്ന പുരുഷമാർ.

സിനിമ നടക്കുന്നത് പ്രധാനമായും രണ്ട് ഇടങ്ങളിലാണ്. ഒന്ന് ട്രാൻസ് സ്ത്രീയും കൗൺസിലറുമായ റോസയുടെ വീട്. ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീകളുമായി ഇടപെടുന്ന വ്യക്തിയാണ് റോസ. സുഹൃത്തുകളുടെ പ്രണയബന്ധങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങളേയും റോസ കൈകാര്യം ചെയ്യുന്നു. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഇടപെടാനുള്ള ഒരു സ്ഥലമായാണ് ഇതിനെ ഒരുക്കിയിട്ടുള്ളത്.

മറ്റൊന്ന്, നെൽസൺ എന്ന വ്യക്തി നടത്തുന്ന റെസ്റ്റോറന്റ് ആണ്. പ്രണയിക്കുന്നവർക്കുമാത്രം പ്രവേശനമുള്ള ഒരിടം.

ഈ രണ്ട് ഇടങ്ങളും നമ്മുടെ സമൂഹത്തിൽ ഇല്ലാത്തതും കാണാൻ കഴിയാത്തതുമാണ്. അത് സിനിമയിൽ ആവിഷ്കരിക്കാനാണ് ഞാൻ ശ്രമിച്ചത്. സദാചാര പൊലീസിങ്ങിന്റെയൊക്കെ ഒരു സമയത്ത്, അതിനൊരു കൌണ്ടർ എന്ന നിലയിലാണ് ഈ ആവിഷ്കാരം ഒരുക്കിയിട്ടുള്ളത്.

പുതിയ സിനിമകൾ ഇഷ്ടമാണെങ്കിലും അതിൽ പറയുന്ന സംഭാഷണങ്ങൾ എത്രയോ സിനിമകളിൽ കേട്ടുമറന്നവയായിരിക്കും. അതൊക്കെ എന്റെ സിനിമയിൽ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്.

എന്റെ സിനിമയുമായുള്ള തിരക്കുമൂലം ഈ വർഷം മനസ്സിലോർത്തുവെക്കാൻ പാകത്തിനുള്ള സിനിമകളും സീരീസുകളൊന്നും കാണാനായില്ല. എന്നാൽ, ഒരുപാട് പഴയ സിനിമകൾ കാണാൻ ശ്രമിച്ചു. നമ്മുടെ പഴയ സിനിമകൾ ചരിത്രപരമായി വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ്. 1960- കളിലെ സിനിമകളൊക്കെ നാം കാണേണ്ടതാണ്. 1954- ൽ പുറത്തിറങ്ങിയ, സത്യനും പദ്മിനിയും അഭിനയിച്ച ‘സ്നേഹസീമ’ എന്ന സിനിമയിലെ സത്യന്റെ അഭിനയം കണ്ട് ഞാൻ അമ്പരന്നുപോയിട്ടുണ്ട്. അതൊക്കെ കാണുന്നത് ഇപ്പോഴാണ്. സിനിമയെ സംബന്ധിച്ച് ഭാഷ പോലുള്ള ഘടകങ്ങൾ ഏറെ പ്രധാനമാണ്. മണിച്ചിത്രത്താഴ് പോലുള്ള ചിത്രങ്ങളിലെ സംഭാഷണങ്ങൾ ഏവർക്കും അത്രമേൽ പരിചിതമുള്ളതാണ്. പക്ഷേ അതിൽ ഉപയോഗിച്ച ഭാഷ സംസാരഭാഷയല്ല, അതേസമയം, സാഹിത്യം കലരുന്ന ഭാഷയുമാണ്. സിനിമയിൽ ഗംഗയുടെ ഭൂതകാലം പറയുമ്പോഴും സാഹിത്യപരമായിട്ടാണ് അവതരിപ്പിക്കുന്നത്. പക്ഷേ ആ ഭാഷ എല്ലാവരും ഓർത്തിരിക്കുന്നു എന്നാണ് ശ്രദ്ധേയം.

ഒരുപാട് പഴയ സിനിമകൾ കാണാൻ ശ്രമിച്ചു. നമ്മുടെ പഴയ സിനിമകൾ ചരിത്രപരമായി വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ്. 1954- ൽ പുറത്തിറങ്ങിയ, സത്യനും പദ്മിനിയും അഭിനയിച്ച ‘സ്നേഹസീമ’ എന്ന സിനിമയിലെ സത്യന്റെ അഭിനയം കണ്ട് ഞാൻ അമ്പരന്നുപോയിട്ടുണ്ട്.
ഒരുപാട് പഴയ സിനിമകൾ കാണാൻ ശ്രമിച്ചു. നമ്മുടെ പഴയ സിനിമകൾ ചരിത്രപരമായി വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ്. 1954- ൽ പുറത്തിറങ്ങിയ, സത്യനും പദ്മിനിയും അഭിനയിച്ച ‘സ്നേഹസീമ’ എന്ന സിനിമയിലെ സത്യന്റെ അഭിനയം കണ്ട് ഞാൻ അമ്പരന്നുപോയിട്ടുണ്ട്.

പുതിയ സിനിമകൾ ഇഷ്ടമാണെങ്കിലും അതിൽ പറയുന്ന സംഭാഷണങ്ങൾ എത്രയോ സിനിമകളിൽ കേട്ടുമറന്നവയായിരിക്കും. അതൊക്കെ എന്റെ സിനിമയിൽ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. പുതിയ സിനിമകൾ ആസ്വദിക്കുന്നതിനുപകരം ഞാൻ പഴയ സിനിമകൾ കാണാൻ ശ്രമിക്കുകയായിരുന്നു.

ജീവിതാനുഭവങ്ങളും അറിവുമാണ് ഒരാളെ നല്ലൊരു അഭിനേതാവാക്കുന്നത്. നമ്മുടെ നല്ല നടമാരൊക്കെയും അഭിനയം കോപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ വർഷങ്ങളായി IFFK-യിൽ പങ്കെടുക്കുന്നു. എന്നാൽ മലയാള സിനിമകൾ കാണുന്നത് വളരെ കുറവായിരുന്നു. കാരണം, അത് പുറത്ത് കാണാൻ അവസരമുണ്ട്. മറ്റ് ഭാഷയിലെ സിനിമകൾ അങ്ങനെയല്ല. എന്നാൽ ഈ തവണ എന്തായാലും മലയാള സിനിമകൾ കാണും. എന്നോടൊപ്പമുള്ള മൂന്ന് വനിതാ സംവിധായകരുടെ സിനിമയും തീർച്ചയായും കാണും. ഈ വർഷം കൂടുതലും സ്വതന്ത്രസിനിമകളാണെന്ന പ്രത്യേകതയുമുണ്ടല്ലോ.

IFFK-യിലെ ‘ഗേൾ ഫ്രണ്ട്സ്’ ഷെഡ്യൂൾ:

15.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 2.
17.12.2024: ശ്രീ.
19.12.2024: അജന്ത.


Summary: Movie director Shobhana padinjattil talks about her IFFK 2024 Malayalam cinema today section movie Girlfriends. She also shares her IFFK experience.


ശോഭന പടിഞ്ഞാറ്റിൽ

സംവിധായിക. തിരുവനന്തപുരം സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍. ഗേള്‍ ഫ്രണ്ട്‌സ് ആദ്യ സിനിമ.

Comments