കാൻ ഫെസ്റ്റിവലിൽ പാം ഡി ഓറും ഓസ്കറിൽ മികച്ച ചിത്രത്തിനും സംവിധായകനും നടിക്കുമുൾപ്പെടെ അഞ്ച് അവാർഡുകളും നേടിയ സീൻ ബെക്കറിൻ്റെ അനോറ എങ്ങനെയാണ് ഡൊണാൾഡ് ട്രംപിൻ്റെ അമേരിക്കയുടെ കണ്ണാടിയാവുന്നത്? ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കൻ ഡ്രീം, എങ്ങനെയൊക്കെയാണ് തകർന്ന സ്വപ്നമായി പരിണമിക്കുന്നത്? എന്തൊക്കെക്കൊണ്ടാണ് സീൻ ബെക്കർ വർത്തമാനകാല അമേരിക്കയിൽ പ്രോലറ്റേറിയൻ പ്രോട്ടഗോണിസ്റ്റുകളുടെ കഥ പറച്ചിലുകാരനുമായി മാറുന്നത്? അനോറയെ മുൻനിർത്തി സാമൂഹിക വിമർശകനും നിരൂപകനുമായ ദാമോദർ പ്രസാദും കമൽറാം സജീവും സംസാരിക്കുന്നു.