The Kashmir Files, L2: Empuraan;
ആവിഷ്കാര സ്വാതന്ത്ര്യ
ഇരട്ടത്താപ്പുകൾ

കശ്മീർ ഫയൽസും കേരള സ്റ്റോറിയും യാതൊരു തടസ്സവുമില്ലാതെ പ്രദർശിപ്പിക്കപ്പെട്ട ഇന്ത്യയിൽ എമ്പുരാനോട് മാത്രം എന്തിനീ വിവേചനം..?- ഡോ. എം.കെ. മുനീർ എഴുതുന്നു.

ഭാഗങ്ങൾ ഒഴിവാക്കിയിട്ടും മാറ്റങ്ങൾ വരുത്തിയിട്ടും എമ്പുരാൻ വിവാദങ്ങൾ സങ്കീർണ്ണമാംവിധം അന്തരീക്ഷത്തിൽ തുടരുകയാണ്. ഇത്രയധികം പ്രശ്നവത്കരിക്കാൻ മാത്രം എന്താണ് എമ്പുരാനിലുള്ളത്? ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി കൃത്യമായ ഒരു രാഷ്ട്രീയം സിനിമയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നു എന്നാണുത്തരം.

രാഷ്ട്രീയം പറയുന്ന സിനിമകൾ ഇതിന് മുമ്പും മലയാളത്തിലും ഹിന്ദിയിലും ഇതര ഭാഷകളിലുമൊക്കെ വന്നിട്ടുണ്ട്. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ആ സിനിമകളെല്ലാം അതിന്റെ പൂർണ്ണതയിൽ അഭ്രപാളികളിലെത്തിയിട്ടുമുണ്ട്. സമീപകാല ഉദാഹരണമാണ് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത, ഡാറ്റയുടെയോ കണക്കുകളുടെയോ പിൻബലമില്ലാതെ ഇറങ്ങിയ കേരള സ്റ്റോറി (Kerala Story), കശ്മീർ ഫയൽസ് (Kashmir Files) തുടങ്ങിയ പ്രോപ്പഗാന്റ സിനിമകൾ. ഏറെ വിവാദങ്ങൾ ഈ സിനിമകളിറങ്ങിയ കാലത്തുണ്ടായിരുന്നു. അതിനെയൊക്കെ മറികടന്ന് ആ സിനിമകൾ തിയേറ്ററുകളിലെത്തി. പലരും കണ്ടുവെന്ന് മാത്രമല്ല കേരള സ്റ്റോറി പോലുള്ള സിനിമകൾ സ്വകാര്യ പ്രദർശനത്തിന് ആഹ്വാനം ചെയ്ത് വീടുകളിൽ വരെ പ്രദർശിപ്പിക്കുകയുണ്ടായി. സത്യത്തിൽ കേരള സ്റ്റോറിയുടെ പ്രമേയവും ഇന്ത്യയിലെ സാമൂഹിക സാഹചര്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ..?

കേരള സ്റ്റോറി, കശ്മീർ ഫയൽസ് പോലുള്ള സിനിമകളുടെ സംവിധായകനെയോ രചയിതാവിനെയോ അഭിനേതാവിനെയോ നിർമ്മാതാക്കളെയോ ആരും ഭീഷണിപ്പെടുത്തുകയോ അന്വേഷണ ഏജൻസികളെ കാണിച്ച് ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ലൗ ജിഹാദാണ് കേരള സ്റ്റോറി മുന്നോട്ടുവെക്കുന്ന പ്രമേയം. എന്നാൽ എത്ര പെൺകുട്ടികളാണ് ഇതിൽ പറയുന്നതുപോലെ ഇന്ത്യയിൽനിന്ന് മതം മാറി ഐസിസിലേക്ക് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രത്യേകിച്ച് കേരളത്തിൽ? ഇതുമായി ബന്ധപ്പെട്ട് പാർലമെൻറിലും നിയമസഭയിലുമൊക്കെ ചോദിച്ച ചോദ്യങ്ങൾക്ക് ഈ രീതിയിലുള്ള സംഭവങ്ങൾ രാജ്യത്ത് സംഭവിക്കുന്നുവെന്ന ഉത്തരം എവിടെയും നൽകപ്പെട്ടിട്ടില്ല. എന്നാൽ കേരള സ്റ്റോറി, കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ അതിന്റെ വഴിക്ക് പോയി. ആ സിനിമകളുടെ വാസ്തവവിരുദ്ധമായ പ്രമേയങ്ങൾക്കെതിരെ ചില പ്രതിഷേധങ്ങളും വിമർശനങ്ങളും ഉണ്ടായി എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല. സിനിമയുടെ സംവിധായകനെയോ രചയിതാവിനെയോ അഭിനേതാവിനെയോ നിർമ്മാതാക്കളെയോ ആരും ഭീഷണിപ്പെടുത്തുകയോ തെറിവിളിക്കുകയോ അന്വേഷണ ഏജൻസികളെ കാണിച്ച് ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജനാധിപത്യപരമല്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുക പോലും ചെയ്തില്ല.

ലൗ ജിഹാദാണ് കേരള സ്റ്റോറി മുന്നോട്ടുവെക്കുന്ന പ്രമേയം. എന്നാൽ എത്ര പെൺകുട്ടികളാണ് ഇതിൽ പറയുന്നതുപോലെ ഇന്ത്യയിൽനിന്ന് മതം മാറി ഐസിസിലേക്ക് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലൗ ജിഹാദാണ് കേരള സ്റ്റോറി മുന്നോട്ടുവെക്കുന്ന പ്രമേയം. എന്നാൽ എത്ര പെൺകുട്ടികളാണ് ഇതിൽ പറയുന്നതുപോലെ ഇന്ത്യയിൽനിന്ന് മതം മാറി ഐസിസിലേക്ക് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

2024- ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായി ആദ്യ പ്രദർശനത്തിനെത്തിയ സിനിമ രൺദീപ് ഹുഡെ സംവിധാനം ചെയ്ത സവർക്കറെക്കുറിച്ചുള്ള ആഖ്യാനമാക്കിയ സിനിമയായിരുന്നു (Swatantrya Veer Savarkar / Randeep Hooda). കേന്ദ്ര ഗവൺമെൻറ് സവർക്കറെ സ്വതന്ത്ര്യ സമര സേനാനിയും രാജ്യ സ്നേഹിയുമൊക്കെയായി പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അവർ തന്നെ നടത്തിയ ഗോവ ഫിലിം ഫെസ്റ്റിവലിലെ ആദ്യ സിനിമയായി സവർക്കർ വരുന്നത്. ഗാന്ധി വധത്തിലടക്കം പ്രതി ചേർക്കപ്പെട്ടിട്ടും സവർക്കറുടെ മരണശേഷം സന്തതസഹചാരികൾ കപൂർ കമീഷൻ മുമ്പാകെ ഗാന്ധി വധത്തിലെ ഗൂഢാലോചനയിൽ സവർക്കറുടെ പങ്കിനെ കുറിച്ച് മൊഴി നൽകിയിട്ടും ഈ വിധം സവർക്കർ മഹത്വവത്കരിക്കപ്പെടുന്ന അശ്ലീലത്തിന് മുമ്പിലാണ് രാജ്യമുള്ളത്.

ധ്രുവീകരണത്തിന്റെ സങ്കുചിത രീതിശാസ്ത്രം കലാസൃഷ്ടികളെ പോലും ബാധിക്കുന്നത് കേരളീയ സംസ്കാരത്തെയും ഇവിടുത്തെ പൊതുസമൂഹത്തെയും പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണ് എന്നതാണ് വാസ്തവം.


BJP ഗവൺമെൻറിൽ മന്ത്രിയായിരുന്ന അരുൺ ഷൂരി രചിച്ച, സവർക്കറെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകമാണ്
ന്യു ഐക്കൺ (New icon). ഈ പുസ്തകത്തിൽ സവർക്കറിന് ഗാന്ധിയുമായുള്ള ബന്ധത്തെ കുറിച്ചും സ്വതന്ത്ര സമര ചരിത്രത്തെ കുറിച്ചും ബ്രിട്ടീഷുകാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ കുറിച്ചുമൊക്കെ വളരെ വ്യക്തമായി പറയുന്നുണ്ട്. അരുൺ ഷൂറി ഈ പുസ്തകം അവസാനിപ്പിക്കുന്നത് ഹിന്ദുത്വവും ഹിന്ദുയിസവവും തമ്മിൽ ഒരു വിദൂര ബന്ധവുമില്ല, അത് രണ്ടും മൂല്യപരമായും സ്വഭാവപരമായും വ്യത്യസ്തമാണ് എന്ന് സ്ഥാപിച്ചു കൊണ്ടാണ്. ഈ ആവിഷ്കാര സ്വാതന്ത്ര്യങ്ങളെയത്രയും എന്നും ലോകം അംഗീകരിച്ചിട്ടുണ്ട്.

സാത്താനിക് വേഴ്സസ് എഴുതിയതിന്റെ പേരിൽ ഖുമൈനി സൽമാൻ റുഷ്ദിക്ക് വധശിക്ഷ വിധിക്കുകയുണ്ടായി. റുഷ്ദിയെ എവിടെ കണ്ടാലും കൊന്നു കളയണമെന്നായിരുന്നു ആഹ്വാനം.അന്ന് ലോകത്തെ മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് ആയത്തുല്ല ഖൊമേനിയുടെ നിലപാടിനെ വിമർശിക്കുകയും സൽമാൻ റുഷ്ദി അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യം പുറത്തെടുത്തതിന്റെ പേരിൽ ഏതെങ്കിലുമൊരു രാഷ്ട്രത്തിന് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാൻ അധികാരമില്ലെന്നും ഇറാനൊഴികെയുള്ള ഇസ്ലാമിക രാജ്യങ്ങൾ അന്ന് നിലപാടെടുത്തത് നമ്മുടെ ഓർമ്മയിലുണ്ട്. ഇന്ത്യയിൽ സൽമാൻ റുഷ്ദിയുടെ പുസ്തകം നിരോധിക്കപ്പെട്ടു. പക്ഷേ പുസ്തകം ഫോട്ടോസ്റ്റാറ്റെടുത്ത് ആളുകളിലേക്കെത്തുകയും കൂടുതൽ വായിക്കപ്പെടുകയും ചെയ്തു. തസ്‌ലീമ നസ്റിന്റെ ലജ്ജ എന്ന പുസ്തവുമായി ബന്ധപ്പെട്ടും ഇത് തന്നെയാണ് സംഭവിച്ചത്.
എവിടെയും ഏതൊരു സൃഷ്ടിക്കെതിരെയും ആശയപരമല്ലാത്ത എതിർപ്പുകൾ ഉയർന്നു വരുമ്പോൾ സ്വാഭാവികമായും അത് കൂടുതൽ ജനങ്ങളിലേക്ക് എത്തും. അത് പുസ്തകമായാലും സിനിമയായാലും മറ്റേതൊരു ആവിഷ്കാരമായാലും.

സാത്താനിക് വേഴ്സസ് എഴുതിയതിന്റെ പേരിൽ ഖുമൈനി സൽമാൻ റുഷ്ദിക്ക് വധശിക്ഷ വിധിക്കുകയുണ്ടായി. റുഷ്ദിയെ എവിടെ കണ്ടാലും കൊന്നു കളയണമെന്നായിരുന്നു ആഹ്വാനം.
സാത്താനിക് വേഴ്സസ് എഴുതിയതിന്റെ പേരിൽ ഖുമൈനി സൽമാൻ റുഷ്ദിക്ക് വധശിക്ഷ വിധിക്കുകയുണ്ടായി. റുഷ്ദിയെ എവിടെ കണ്ടാലും കൊന്നു കളയണമെന്നായിരുന്നു ആഹ്വാനം.

ചരിത്രകാരനായ ഡ്വിജേന്ദ്ര നാരായൺ ഝാ എഴുതിയ The Myth of the Holy Cow എന്ന പുസ്തകത്തിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. പുസ്തകമെഴുതിയതിന് സംഘ്പരിവാർ അദ്ദേഹത്തെ പുറത്തിറങ്ങാൻ അനുവദിക്കാതിരുന്നിട്ടുണ്ട്.
വെൻഡി ഡോണിഗറിന്റെ (Wendy Doniger) The Hindus: An Alternative History എന്ന പുസ്തകം രൂക്ഷമായ എതിർപ്പിനെ തുടർന്ന് പ്രസാധകരായ പെൻഗ്വിൻ ഇന്ത്യക്ക് വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വരികയും ലഭ്യമായ കോപ്പികൾ നശിപ്പിക്കേണ്ടിവരികയും ചെയ്തു. ഇങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യമെന്നത് ചിലർക്ക് മാത്രം അനുവദനീയവും മറ്റു ചിലർക്ക് നിഷിദ്ധവുമാവുന്നതുമാണ് സമകാലീന ഇന്ത്യനവസ്ഥയുടെ ചിത്രം. ഈ അസന്തുലിതത്വം എത്ര ശക്തമാണ് എന്നതിന്റെ പുതിയ ഉദാഹരണമാണ് എമ്പുരാൻ.

സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര ആയുധം ദുർബലമായത് കൊണ്ടാണ് അവർ മേധാശക്തി ഉപയോഗിക്കുന്നത്. അധികാരത്തിന്റെ തിണ്ണമിടുക്കിൽ ആശയാവിഷ്കാരങ്ങൾക്ക് നേരെ രക്തമിറ്റുന്ന നാവുകൾ പുറത്തെടുക്കുന്നത്.

യഥാർത്ഥത്തിൽ മോഹൻലാൽ എന്ന നടനവിസ്മയം അദ്ദേഹത്തിന്റെ സിനിമകളിലെ പ്രമേയങ്ങളുടെ പേരിൽ വിലയിരുത്തപ്പെടേണ്ട ഒരാളല്ല. മറിച്ച് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പേരിലാണ് വിലയിരുത്തപ്പെടേണ്ടത്. എന്നാലിവിടെ സംഘ്പരിവാറിന്റെ അധികാരാരോഹണ വഴികളിലെ ചരിത്രത്തെ സത്യസന്ധമായി ആവിഷ്കരിച്ച സിനിമയുടെ ഭാഗമായി എന്നതിന്റെ പേരിൽ മോഹൻലാൽ എന്ന മഹാനടനെ വെല്ലുവിളിക്കുകയും അപമാനിക്കുകയും അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുമെന്ന് വരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി നമ്മുടെ കേരളത്തിലുണ്ടായി.

അന്താരാഷ്ട്ര സിനിമകളോട് കിടപിടിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം കേരളം എന്ന ചെറിയ ഇൻഡസ്ട്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അതിന്റെ മേയ്ക്കിംഗിനെ കുറിച്ച് സംസാരിക്കേണ്ടതിനുപകരം സംവിധായകന് രാജ്യദ്രോഹി പട്ടം പതിച്ചു നൽകുന്നത് കേരളത്തിന് ഗുണകരമാണോ എന്നത് ഇവിടുത്തെ സംഘ്പരിവാറുകാരടക്കമുള്ളവർ ചിന്തിക്കണം. കാരണം കേരളമെന്ന സംസ്ഥാനം പരിഷ്കൃതവും പുരോഗമനപരവുമായ കാര്യത്തിൽ ഇന്ത്യക്ക് തന്നെ വഴി കാണിച്ച ദീപ്തമായ സംസ്കാരത്തിന്റെ കൂടി പേരാണ് എന്നെങ്കിലും ഓർക്കണം. ധ്രുവീകരണത്തിന്റെ ഇത്തരം സങ്കുചിത രീതിശാസ്ത്രം കലാസൃഷ്ടികളെ പോലും ബാധിക്കുന്നത് കേരളീയ സംസ്കാരത്തെയും ഇവിടുത്തെ പൊതുസമൂഹത്തെയും പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണ് എന്നതാണ് വാസ്തവം.

ചരിത്രകാരനായ ഡ്വിജേന്ദ്ര നാരായൺ ഝാ എഴുതിയ The Myth of the Holy Cow എന്ന പുസ്തകത്തിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. പുസ്തകമെഴുതിയതിന് സംഘ്പരിവാർ അദ്ദേഹത്തെ പുറത്തിറങ്ങാൻ അനുവദിക്കാതിരുന്നിട്ടുണ്ട്.
ചരിത്രകാരനായ ഡ്വിജേന്ദ്ര നാരായൺ ഝാ എഴുതിയ The Myth of the Holy Cow എന്ന പുസ്തകത്തിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. പുസ്തകമെഴുതിയതിന് സംഘ്പരിവാർ അദ്ദേഹത്തെ പുറത്തിറങ്ങാൻ അനുവദിക്കാതിരുന്നിട്ടുണ്ട്.

കുനാൽ പുരോഹിത് എഴുതിയ H-POP: The Secretive World of Hindutva Pop Stars എന്ന പുസ്തകത്തിൽ അദ്ദേഹം മൂന്ന് വ്യക്തികളെ കുറിച്ച് പറയുന്നുണ്ട്. കവി സിങ് എന്ന കവയത്രി, കമൽ ആഗ്നേ എന്ന പോപ്പ് സംഗീത താരം, സന്ദീപ് ദിയോ എന്ന പ്രസാധകൻ.
ഇതിൽ അമ്പരപ്പിക്കുന്ന കാര്യം, കമൽ ആഗ്നേയെ കുറിച്ച് പറയുന്നതാണ്. എത്ര വിഷല്പിതമായാണ് അയാൾ, അയാളുടെ ഗാനങ്ങൾ രചിച്ചിട്ടുള്ളത്.
വലിയ വലിയ മഹാസദസ്സുകൾ ആഗ്നേയുടെ സംഗീതം കേൾക്കാൻ എത്താറുണ്ട്. യതി നരേന്ദ്രാനന്ദ് എന്ന കാഷായ വസ്ത്രമണിഞ്ഞ വർഗ്ഗീയവാദിയുടെ സഹായത്താലാണ് പല സ്ഥലത്തും വലിയ ഷോകൾ ഈ വ്യക്തി നടത്തിയിട്ടുള്ളത്. ഈ പരിപാടികളിലൊക്കെ അദ്ദേഹം ആലപിച്ചിട്ടുള്ള കവിതകളുടെ ആശയം എന്താണ്. ഗോഡ്സെയെ മഹത്വവത്കരിക്കുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന കവിതകളാണ് അവിടെയൊക്കെ ഈ മനുഷ്യൻ ആലപിക്കാറുള്ളത്. അത് കേൾക്കുന്ന ആഗ്നേയുടെ ശ്രോതാക്കൾ ആർപ്പുവിളികളോടെ, ഒരു തരം ഹിസ്റ്റീരിക് ആയിട്ട് മാറുമത്രെ. ആഗ്നേ പറയുന്നു, “ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഹിന്ദുക്കളൊക്കെയും മക്കത്തും മദീനത്തും പോയി നിസ്കരിക്കേണ്ടി വരുമായിരുന്നു. അതില്ലാതാക്കിയ ഗോഡ്സേയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. അഹിംസയും സത്യവും ഹിന്ദുക്കൾക്ക് മാത്രം ബാധകമാണ്. മുസ്ലിംങ്ങൾക്ക് ആരെയും കൊല്ലാം, ഹിംസിക്കാം എന്ന് ഗാന്ധി തീരുമാനിച്ചിരുന്നു. അതുകൊണ്ട് അവസാനം ഗോഡ്സേ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിർത്തപ്പോഴെങ്കിലും ഗാന്ധിയെ കൊണ്ട് രാമന്റെ പേര് പറയിപ്പിക്കാൻ ഗോഡ്സേക്ക് സാധിച്ചു”.

വലിയ മഹാസദസ്സുകളിൽ ആഗ്നേ ഇത് ആർത്തട്ടഹസിച്ച് പാടിയിട്ടുണ്ട്. ഇതേ കമൽ ആഗ്നേ തന്നെയാണ് യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിന്റെ പ്രചാരകനായി മുന്നിലുണ്ടായതും. രാഷ്ട്രപിതാവിന്റെ വധത്തിൽ പങ്കു വഹിച്ച ഗോഡ്സേയെ മഹാനാക്കുന്ന കവിതകൾ പാടിയിട്ടും കമൽ ആഗ്നേക്കെതിരെ ചെറുവിരലനക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല.

അതുപോലെ തന്നെ മറ്റൊരാളാണ് പുസ്തകത്തിൽ പറയുന്ന സന്ദീപ് ദിയോ എന്ന വ്യക്തി. അദ്ദേഹവും മുസ്ലിം വിരുദ്ധമായിട്ടുള്ള പുസ്തകങ്ങളുടെ രചനകളാൽ ശ്രദ്ധിക്കപ്പെട്ടയാളാണ്. ഡൽഹി കലാപത്തെ കുറിച്ച് ദി അൺ ടോൾഡ് സ്റ്റുഡ് എന്ന് പറയുന്ന ഒരു പുസ്തകം എഴുതി സന്ദീപ് ദിയോ ബ്ലൂംസ്ബെറിക്ക് കൊടുക്കുകയുണ്ടായി. അവർ വിവാദവശം മനസ്സിലാക്കി പുസ്തകം പബ്ലിഷ് ചെയ്യാവില്ലെന്ന് പറഞ്ഞു. അതിന്റെ നേർ പിറ്റേ ദിവസം തന്നെ സന്ദീപ് ദിയോ സ്വന്തമായി ഒരു പ്രസാധകശാലയങ്ങ് തുടങ്ങുകയാണ്. ലക്ഷ്യം ഹിന്ദു നാഷണലിസത്തെ മാത്രം പർവതീകരിക്കുന്ന പുസ്തകങ്ങളും ഹിന്ദുത്വ ആശയത്തെ പ്രചരിപ്പിക്കുന്ന രചനകളും പ്രസിദ്ധീകരിക്കുക എന്നത് മാത്രം.

മോഹൻലാലിന്റെ അഭിനയ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ മാത്രം അവകാശമാണ്. പൃഥിരാജ് സുകുമാരനെന്ന സംവിധായകൻ്റ സംവിധാന സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ അവകാശമാണ്. രാജ്യത്തെ ഓരോ പൗരനും ആ സ്വാതന്ത്ര്യവും അവകാശവുമുണ്ട്.

മൂന്നാമതായി പുസ്തകം പരിചയപ്പെടുത്തുന്ന കവി സിംഗ് എന്ന സ്ത്രീയുടെ ഹിന്ദുത്വ ആശയങ്ങൾ പേറുന്ന കവിതകളും രചനകളും അവരുടെ അച്ഛൻ തന്നെയാണ് ആദ്യമായി YouTube-ലൂടെ പുറത്തു വിടുന്നത്. തീവ്ര ദേശീയതയും ഹിന്ദു നാഷണലിസവും കൊണ്ട് സമൃദ്ധമായ രചനകളാൽ അവർ അരങ്ങ് വാഴുന്നു.

ഈ പുസ്തകം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാൻ നടത്തുന്ന വിധ്വംസക ശ്രമങ്ങൾ തമസ്കരിക്കപ്പെടുകയും എന്നാൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ പറഞ്ഞിട്ടുള്ള സത്യങ്ങൾ  ചോദ്യം ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു.

ഗുജറാത്ത് കലാപകാലത്ത് ബാബു ബജ്റംഗി എന്ന വ്യക്തി നടത്തിയ ക്രൂരമായ കൊലപാതകങ്ങളെ കുറിച്ച് അയാൾ തന്നെ തുറന്നുപറയുന്നത് തെഹൽക്ക സ്റ്റിംഗ് ഓപ്പറേഷനിലൂടെ റെക്കോർഡ് ​ചെയ്ത് അതിന്റെ വീഡിയോ പിന്നീട് പ്രചരിപ്പിക്കപ്പെട്ടു. അതിൽ ബാബു ബജ്റംഗി പറയുന്നു: ഈ കലാപത്തിലൊക്കെ ഞാൻ തന്നെയാണ് മുമ്പിലുണ്ടായിട്ടുള്ളത്. 97 ലധികം മുസ്ലിംങ്ങളെ നരോദ പാട്യ പള്ളിക്ക് സമീപത്തെ കുഴിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു. ദഹിപ്പിക്കുന്നത് മുസ്ലിങ്ങൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് അവരെ പച്ചക്ക് ദഹിപ്പിച്ചു. എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. എനിക്ക് കിട്ടുന്ന ശിക്ഷ ജീവപര്യന്തമോ തൂക്കുകയറോ ആവട്ടെ, അതിന് മുമ്പ് എനിക്കൊരു പരോൾ അനുവദിക്കണം. എന്തിനെന്നോ, ജൂഹാപൂ എന്ന സ്ഥലത്ത് രണ്ട് ലക്ഷം മുസ്ലിംങ്ങളുണ്ട്. അതിൽ പകുതി എണ്ണത്തിനെയെങ്കിലും എനിക്ക് കൊല്ലണം. എന്നിട്ടെനിക്ക് തൂക്കുകയർ കിട്ടിയാലും കുഴപ്പമില്ല.

ബജ്റംഗിക്ക് തൂക്കുകയർ ലഭിച്ചില്ല. ജീവപര്യന്തം മാത്രം. കാഴ്ചക്കുറവ് പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ മിക്കപ്പോഴും അയാൾ പുറത്ത് സുഖജീവിതം നയിച്ചു. അങ്ങനെയൊരു പരോൾ കാലത്താണ് തെഹൽക്ക സംഭാഷണം ഉണ്ടാകുന്നത്. തനിക്ക് തൂക്കുകയർ കിട്ടാതിരിക്കാൻ മൂന്ന് ജഡ്ജിമാരെയാണ് നരേന്ദ്രമോദി സ്ഥലം മാറ്റിയത് എന്ന ഗുരുതരമായ വസ്തുത കൂടി അയാൾ വെളിപ്പെടുത്തുന്നുണ്ട്.
ബജ്റംഗിക്ക് തൂക്കുകയർ ലഭിച്ചില്ല. ജീവപര്യന്തം മാത്രം. കാഴ്ചക്കുറവ് പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ മിക്കപ്പോഴും അയാൾ പുറത്ത് സുഖജീവിതം നയിച്ചു. അങ്ങനെയൊരു പരോൾ കാലത്താണ് തെഹൽക്ക സംഭാഷണം ഉണ്ടാകുന്നത്. തനിക്ക് തൂക്കുകയർ കിട്ടാതിരിക്കാൻ മൂന്ന് ജഡ്ജിമാരെയാണ് നരേന്ദ്രമോദി സ്ഥലം മാറ്റിയത് എന്ന ഗുരുതരമായ വസ്തുത കൂടി അയാൾ വെളിപ്പെടുത്തുന്നുണ്ട്.

പക്ഷേ ബജ്റംഗിക്ക് തൂക്കുകയർ ലഭിച്ചില്ല. ജീവപര്യന്തം മാത്രം. കാഴ്ചക്കുറവ് പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ മിക്കപ്പോഴും അയാൾ പുറത്ത് സുഖജീവിതം നയിച്ചു. അങ്ങനെയൊരു പരോൾ കാലത്താണ് തെഹൽക്ക സംഭാഷണം ഉണ്ടാകുന്നത്. തനിക്ക് തൂക്കുകയർ കിട്ടാതിരിക്കാൻ മൂന്ന് ജഡ്ജിമാരെയാണ് നരേന്ദ്രമോദി സ്ഥലം മാറ്റിയത് എന്ന ഗുരുതരമായ വസ്തുത കൂടി അയാൾ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ താൻ നടത്തിയ കിരാതമായ മുസ്ലിം ഹത്യയെക്കുറിച്ച് ഹർഷോന്മത്തനായി അഭിമാനത്തോടെ പറയുന്ന ഒരാളുടെ പേര് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് എമ്പുരാൻ എന്ന സിനിമയിൽ വന്നുവെങ്കിൽ ഇവരെല്ലാം അതിനെതിരെ അട്ടഹസിക്കുന്നത് എത്രമേൽ ഭീകരമാണ്.
ഗസ്സയിൽ പിഞ്ചു കുഞ്ഞുങ്ങൾ ബോംബിംഗിൽ മരിച്ചുവീഴുന്നത് കണ്ട് വിജയാഹ്ലാദം മുഴക്കുന്ന നെതന്യാഹുവിനോടൊപ്പം ചേർന്നട്ടഹസിക്കുന്ന ഇവരുടെ വികൃതമായ മനോനില തന്നെയാണ് എമ്പുരാന്റെ കാര്യത്തിലും കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപത്തിലെ നഷ്ടപ്പെട്ട ജീവനകളെയോർത്ത് ആഹ്ലാദിക്കുന്ന മാനസ്സികാവസ്ഥ നമ്മളിവിടെ കാണുന്നു. സംഘ്പരിവാറിനെതിരെ ഒരു കലാസൃഷ്ടി വന്നാൽ അത് ഹിന്ദൂയിസത്തിനെതിരാണ് എന്ന് വരുത്തി തീർക്കുന്ന സൃഗാലതന്ത്രത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അതുകൊണ്ട് ഹിന്ദു സമൂഹത്തിനെന്ത് നേട്ടമാണുള്ളത്. സത്യത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം ഏറ്റവുമധികം സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്നവരാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തമ്മിലുള്ള പാരസ്പര്യത്തിൽ വിശ്വസിക്കുന്നവരാണ്. പക്ഷേ ഹിന്ദുത്വ സ്വാധീനം കൂടുതൽ ശക്തിപ്പെട്ട് വരികയാണ്.

ഇനി മറ്റൊരു സൃഷ്ടിയിൽ വേറൊരു രാഷ്ട്രീയമാണ് മുരളി ഗോപിക്ക് പറയേണ്ടതെന്ന് തോന്നിയാൽ അതെഴുതാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടാവണം. ഒരു പക്ഷേ അത് RSS-ന്റെ രാഷ്ട്രീയമാകാം, കമ്മ്യൂണിസ്റ്റ് അനുകൂലമോ അല്ലെങ്കിൽ പ്രതികൂലമോ ആയ രാഷ്ട്രീയമാകാം. എന്താണെങ്കിലും അത് ആവിഷകരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.

ജനാധിപത്യത്തിൽ ആരും ആരോടും മാപ്പ് പറയേണ്ട സാഹചര്യമില്ല. കാരണം നമ്മുടെ രാജ്യത്ത് പ്രത്യയശാസ്ത്രത്ത പ്രത്യയശാസ്ത്രം കൊണ്ടാണ് നേരിടാറ്. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര ആയുധം ദുർബലമായത് കൊണ്ടാണ് അവർ മേധാശക്തി ഉപയോഗിക്കുന്നത്. അധികാരത്തിന്റെ തിണ്ണമിടുക്കിൽ ആശയാവിഷ്കാരങ്ങൾക്ക് നേരെ രക്തമിറ്റുന്ന നാവുകൾ പുറത്തെടുക്കുന്നത്.
ഈ ഒരു സാഹചര്യത്തെ നാം വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഇവിടെ മുരളി ഗോപിക്ക് ബുദ്ധി ഉപദേശിക്കേണ്ട കാര്യമില്ല. അദ്ദേഹം ഭരത് ഗോപി എന്ന മഹാനായ നടന്റെ മകനാണ്. പ്രതിഭാശാലിയായ രചയിതാവാണ്. ഇനി മറ്റൊരു സൃഷ്ടിയിൽ വേറൊരു രാഷ്ട്രീയമാണ് അദ്ദേഹത്തിന് പറയേണ്ടതെന്ന് തോന്നിയാൽ അതെഴുതാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടാവണം. ഒരു പക്ഷേ അത് RSS-ന്റെ രാഷ്ട്രീയമാകാം, കമ്മ്യൂണിസ്റ്റ് അനുകൂലമോ അല്ലെങ്കിൽ പ്രതികൂലമോ ആയ രാഷ്ട്രീയമാകാം. എന്താണെങ്കിലും അത് ആവിഷകരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതിൽ നിന്നുമുള്ള പിറകോട്ട് പോക്ക് കേരളം ഇതുവരെ ആർജ്ജിച്ച പുരോഗമന നിലപാടിൽ നിന്നും നമ്മുടെ സംസ്കാരത്തിൽ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ്. അതനുവദിക്കുന്ന പക്ഷം പരാജയപ്പെടുന്നത് നാളിതുവരെയും നമ്മളോരോരുത്തരും ഉണ്ടാക്കിയെടുത്ത കേരളമെന്ന മഹത്തായ യാഥാർത്ഥ്യം തന്നെയാണ്.

മോഹൻലാലിന്റെ അഭിനയ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ മാത്രം അവകാശമാണ്. പൃഥിരാജ് സുകുമാരനെന്ന സംവിധായകൻ്റ സംവിധാന സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ അവകാശമാണ്. രാജ്യത്തെ ഓരോ പൗരനും ആ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. കശ്മീർ ഫയൽസും കേരള സ്റ്റോറിയും യാതൊരു തടസ്സവുമില്ലാതെ പ്രദർശിപ്പിക്കപ്പെട്ട ഇന്ത്യയിൽ എമ്പുരാനോട് മാത്രം എന്തിനീ വിവേചനം..?

Comments