ഫഹദ് ഫാസിൽ നായകനായി രഞ്ജിത്തിന്റെ പുതിയ സിനിമ

Think

സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാവും. 2018 ൽ മോഹൻലാൽ നായകനായ ‘ഡ്രാമ'യ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ട്രൂകോപ്പി തിങ്ക് സി.ഒ.ഒയും അസോസിയേറ്റ് എഡിറ്ററുമായ ടി.എം. ഹർഷനുമായി നടത്തിയ അഭിമുഖത്തിലാണ് രഞ്ജിത്ത് തന്റെ പുതിയ സിനിമയെ കുറിച്ച് അറിയിച്ചത്.

അയ്യപ്പനും കോശിയും, കിംഗ് ഫിഷ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് അഭിനയിച്ച "നായാട്ടും' "വണും' റിലീസിന് തയാറായിട്ടുണ്ട്. നായാട്ടിന്റെ സെൻസറിംഗ് പൂർത്തിയായി.മാർക്കിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

പുതിയ കാലത്ത്​ പൊളിറ്റിക്കൽ കറക്​ട്​നസ്​ എന്ന കാര്യം സൂക്ഷ്​മമായി വിലയിരുത്തപ്പെടുന്ന സാഹചര്യത്തിൽ, പുതിയ സിനിമയിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ​ പ്രത്യേക ശ്രദ്ധയുണ്ടാകു​മോ എന്ന ചോദ്യത്തിന് തനിക്ക് തോന്നുന്നതാണ് താൻ എഴുതുന്നതെന്നും ഷൂട്ട് ചെയ്യുന്നതെന്നും രഞ്ജിത്ത് മറുപടി പറഞ്ഞു. എല്ലാ സിനിമയും പൊളിറ്റിക്കലി കറക്ടാവേണ്ടത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

Comments