ഈ വർഷം കണ്ടതിൽ ഏറ്റവും വർക്കായ ഒരു സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. ഇത്തവണ IFFK-യിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഈ സിനിമയുണ്ടായിരുന്നു. ഞാൻ ഇത്തവണ മലയാളം സിനിമാവിഭാഗത്തിലെ സെലക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്നു.
അപ്പോഴേ സിനിമ കണ്ടതാണ്. ജൂറി അംഗങ്ങൾക്കെല്ലാം ഇഷ്ടമായതുകൊണ്ടാണ് അത് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ഈ സിനിമ വളരെ ജെനുവിനാണ്, ഒട്ടും ലൗഡ് അല്ലാതെ, ലൈറ്റായി പറയാനുദ്ദേശിച്ച കാര്യം കമ്യൂണിക്കേറ്റ് ചെയ്യുന്നു. തിരക്കഥ ബ്രില്ല്യന്റാണ്.
ഡയറക്ടറോട് സംസാരിച്ചിരുന്നു, അവർക്ക് സിനിമ ഓർഡർലി ഷൂട്ട് ചെയ്യാൻ പറ്റി. അതുകൊണ്ടുതന്നെ ഷൂട്ടിനിടയിൽ തന്നെ റീ റൈറ്റ് ചെയ്യുന്നു, കാരക്ടർ ഡവലപ്‌മെന്റ് നടത്തുന്നു, സിറ്റ്വേഷൻസ് ചെയ്ഞ്ച് ചെയ്യുന്നു. അവർ അറിയാതെ തന്നെ ഒരു ക്ലാസിക്കായി മാറിയതായി തോന്നി. പെർഫോർമെൻസും അപ്രോച്ചുമെല്ലാം മികച്ചതായിരുന്നു.