ഹിച്ച്കോക്കിനേയും സ്ത്രീകളെയും സൂക്ഷ്മദർശിനിയിൽ നിരീക്ഷിക്കുമ്പോൾ

എം.സി. ജിതിൻ സംവിധാനം ചെയ്ത ‘സൂക്ഷ്മദർശനി’ എങ്ങനെയാണ് വിഖ്യാത ചലച്ചിത്രകാരൻ ആൽഫ്രഡ് ഹിച്ച്കോക്കിനുള്ള ട്രിബ്യൂട്ടായി മാറുന്നത്? അജയ് ജോയ് മാത്യു എഴുതുന്നു.

എല്ലാ അർത്ഥത്തിലും ഒരു ഹിച്ച്കോക്ക് ട്രിബ്യൂട്ടാണ് എം.സി ജിതിൻ സംവിധാനം ചെയ്ത ‘സൂക്ഷ്മദർശനി’. നിശബ്ദ സിനിമകളിൽ നിന്ന് ശബ്ദ സിനിമകളിലേക്ക് സിനിമയെന്ന ആവിഷ്കാരത്തെ കൈ പിടിച്ചുയർത്തിയ ഇരുപതാം നൂറ്റാണ്ടിൻറെ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്വാധീനമാണ് ആൽഫ്രെഡ് ജോസഫ് ഹിച്ച്കോക്ക്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് ആസ്വാദനമായിരുന്നു. പ്രേക്ഷകരെ താൻ ഒരുക്കുന്ന കഥാപശ്ചാത്തലത്തിൽ ആകാംക്ഷാഭരിതരാക്കുക, ഹിച്ച്കോക്കിൻെറ തന്നെ ഭാഷയിൽ പറഞ്ഞാൽ ക്ലീഷേകളിൽ നിന്ന് അവരെ രക്ഷിക്കുകയും കഥാന്ത്യം വരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള മുഹൂർത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക. അദ്ദേഹത്തിൻറെ വളരെ പ്രസിദ്ധമായ രണ്ട് ചിത്രങ്ങളാണ് 1954-ൽ പുറത്തിറങ്ങിയ റിയർ വിൻഡോയും (Rear Window) അതുപോലെതന്നെ 1960-ൽ ചിത്രീകരിച്ച സൈക്കോയും (Psycho).

‘റിയർ വിൻഡോ’യുടെ കഥാപശ്ചാത്തലം ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയമാണ്. അവിടെയാണ് എൽ.ബി. ജെഫറീസ് (James Stewart) എന്ന ജെഫ് തൻറെ കാലിനേറ്റ പരിക്കിനെ തുടർന്ന് വീട്ടിൽ തന്നെ ഒതുങ്ങിക്കഴിയുന്നത്. വിരസതയിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം അയൽവാസികളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നു. അവിടെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കൊലപാതകത്തിൻറെ ചുരുൾ അഴിക്കുന്നു. ‘സൈക്കോ’യിലേക്ക് വരുമ്പോൾ മരിയോൺ ക്രെയിൻ എന്ന സ്ത്രീയുടെ ഒളിച്ചോട്ടവും അവർ എത്തിപ്പെടുന്ന ഒറ്റപ്പെട്ട ലോഡ്ജും അതിൻറെ ഉടമസ്ഥരായ നോർമൻ ബേറ്റ്സും അമ്മ നോർമയും തമ്മിലുണ്ടാകുന്ന ഇടപെടലുകളും പിന്നീട് മരിയോണിൻറെ തിരോധാനം അന്വേഷിക്കാൻ എത്തുന്ന സഹോദരി ലൈല ക്രാൻറെ ഇടപെടലുകളും ആണ് കഥാസന്ദർഭം.

 ആൽഫ്രെഡ് ജോസഫ് ഹിച്ച്കോക്ക്
ആൽഫ്രെഡ് ജോസഫ് ഹിച്ച്കോക്ക്

സൂക്ഷ്മദർശനിയിലേക്ക് വരുമ്പോൾ സംവിധായകൻ എം.സി. ജിതിൻ ‘റിയർ വിൻഡോ’യുടെ കഥാപശ്ചാത്തലത്തിലേക്ക് ‘സൈക്കോ’യിലെ നോർമാനെയും അമ്മയെയും പുതുതായി വരുന്ന അയൽവാസികളായി പ്രതിഷ്ഠിക്കുകയാണ്. ഈ രണ്ട് സിനിമകളുടെയും ആശയ സമുച്ചയം നമുക്ക് ‘സൂക്ഷ്മദർശിനി’യിൽ കാണാൻ സാധിക്കും. നസ്രിയ അവതരിപ്പിക്കുന്ന പ്രിയദർശിനി ഒരുതരത്തിൽ ജെഫ് തന്നെയാണ്. ക്യാമറയാണ് ജെഫിന് അയാളുടെ സൂക്ഷ്മദർശിനി, എന്നാൽ പ്രിയദർശിനിക്ക് ഒരു മൈക്രോബയോളജിസ്റ്റ്ൻറെ സൂക്ഷ്മ പാടവമാണ് മുതൽക്കൂട്ട്. മറ്റാർക്കും സംശയം തോന്നാത്ത കാര്യങ്ങൾ അവർ ശ്രദ്ധിക്കുന്നു, ആ സംശയങ്ങളുടെ പുറകെ സഞ്ചരിക്കുന്നു. ജെഫിനു തൻറെ അന്വേഷണങ്ങൾക്ക് കൂട്ടായി ലഭിക്കുന്നത് രണ്ട് സ്ത്രീകളെയാണ് പ്രിയദർശനിക്കും അങ്ങനെ തന്നെയാണ്.

സൈക്കോയിൽ ഹിച്ച്കോക്ക് നോർമയെ അതായത് അമ്മയെ ക്രൂരയായ കൊലപാതകിയായി പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുമ്പോൾ നോർമാനെ പൊതുവേ നാണക്കാരനായിട്ടും ശാന്തൻ ആയിട്ടും ചിത്രീകരിക്കുന്നു. എന്നാൽ സൂക്ഷ്മദർശനിയിലേക്ക് വരുമ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന മാനുവലിനെ ആദ്യം കാണിക്കുന്ന സീൻ തന്നെ അയാൾ നിർദോഷിയായ ഒരു പൂച്ചയെ കല്ലെറിഞ്ഞു ഓടിക്കുന്നതായിട്ടാണ്. പിന്നീട് പറമ്പിലെ ഉടുമ്പിനെ കൊന്ന് അയൽവാസികൾക്ക് വിരുന്ന് കൊടുക്കുന്നതായും കാണിക്കുമ്പോൾ, അമ്മ ഗ്രേസ് ഒരു പാവം വയോധികയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ആദ്യകാഴ്ചയിൽ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് മാനുവൽ എന്ന കഥാപാത്രത്തെ തിൻമയുടെ അല്ലെങ്കിൽ ആൻറഗോണിസ്റ്റായി ചിത്രീകരിക്കുമ്പോൾ ഹിച്ച്കോക്ക് സിനിമയിൽ കാണാവുന്ന മാസ്കിങ് യഥാർത്ഥ ആൻറ്റാഗോണിസ്റ്റായ ഗ്രേസിനെ പ്രേക്ഷകരിൽ നിന്നും മറച്ചു പിടിക്കുന്നു.

ഹിച്ച്കോക്ക് സിനിമകളിലെ മുഖമുദ്രയായ  കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളിൽ ഒന്നാണ് തെളിവ് കണ്ടെത്താൻ കൊലപാതകി ഇല്ലാത്ത നേരം അയാളുടെ വീട്ടിലേക്ക് എത്തുന്ന പ്രോട്ടോഗോണിസ്റ്. റിയർ വിൻഡോയിൽ ലിസ (ജെഫിന്റെ കാമുകി) കൊലയാളിയുടെ  വീട്ടിലേക്ക് ഒളിച്ചു കയറുന്നതിൻറെ ഒരു പുനർ ആവിഷ്കാരമാണ് പ്രിയദർശിനിയുടെ മാനുവലിൻറെ വീട്ടിലേക്കുള്ള മതിൽ ചാട്ടവും.
ഹിച്ച്കോക്ക് സിനിമകളിലെ മുഖമുദ്രയായ കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളിൽ ഒന്നാണ് തെളിവ് കണ്ടെത്താൻ കൊലപാതകി ഇല്ലാത്ത നേരം അയാളുടെ വീട്ടിലേക്ക് എത്തുന്ന പ്രോട്ടോഗോണിസ്റ്. റിയർ വിൻഡോയിൽ ലിസ (ജെഫിന്റെ കാമുകി) കൊലയാളിയുടെ വീട്ടിലേക്ക് ഒളിച്ചു കയറുന്നതിൻറെ ഒരു പുനർ ആവിഷ്കാരമാണ് പ്രിയദർശിനിയുടെ മാനുവലിൻറെ വീട്ടിലേക്കുള്ള മതിൽ ചാട്ടവും.

ഹിച്ച്കോക്ക് സിനിമകളിലെ മുഖമുദ്രയായ കാഴ്ചക്കാരെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളിൽ ഒന്നാണ് തെളിവ് കണ്ടെത്താൻ കൊലപാതകി ഇല്ലാത്ത നേരം അയാളുടെ വീട്ടിലേക്ക് എത്തുന്ന പ്രോട്ടോഗോണിസ്റ്. റിയർ വിൻഡോയിൽ ലിസ (ജെഫിന്റെ കാമുകി) കൊലയാളിയുടെ വീട്ടിലേക്ക് ഒളിച്ചു കയറുന്നതിൻറെ ഒരു പുനർ ആവിഷ്കാരമാണ് പ്രിയദർശിനിയുടെ മാനുവലിൻറെ വീട്ടിലേക്കുള്ള മതിൽ ചാട്ടവും. സത്യാന്വേഷികളായ ധീരയായ സ്ത്രീകൾ ഹിച്ച്കോക്ക് സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ്. എന്നാൽ സൂക്ഷ്മദർശനിക്ക് തനതായ ഒരു സ്വഭാവം കൈവരുന്നത് അതിലെ വേറിട്ട സ്ത്രീസങ്കല്പം കൊണ്ടാണ്. മലയാള സിനിമയിൽ അടുത്തകാലത്ത് പ്രസക്തമായ സ്ത്രീ കഥാപാത്രങ്ങളെ കണ്ടെത്തുക എന്നത് പ്രയാസമായി കൊണ്ടിരിക്കുന്ന ഈ സമയത്ത് സൂക്ഷ്മദർശനിയിലെ സ്ത്രീകൾ വലിയ പ്രതീക്ഷയാണ്. സിനിമയുടെ ഒരു ഭാഗത്ത് മാനുവൽ തൻറെ പ്ലാൻ നടപ്പാക്കാൻ പറ്റിയ ഇടം എന്നത്, ഈ ഗ്രാമമാണെന്നും ഇതിനുകാരണം അവിടെയുള്ള ആണുങ്ങൾ വെറും മൊണ്ണകളാണ് എന്നും പറയുന്നുണ്ട്. അയാൾക്ക് അവിടുത്തെ സ്ത്രീകൾ ഇങ്ങനെയുള്ളവരാണെന്നോ അവർ തൻറെ പദ്ധതിക്ക് ഒരു വിനയാകുമോ എന്നുപോലും ചിന്തിക്കുന്നില്ല. അയാളെ സംബന്ധിച്ച് സ്ത്രീകൾ എന്നത് വളരെ എളുപ്പത്തിൽ കബളിപ്പിക്കാൻ സാധിക്കുന്നവരാണ്, സ്റ്റെഫിയെ പോലെ.

സൂക്ഷ്മദർശിനിയിലെ ആൺ-പെൺ ബുദ്ധികളിലെ വ്യത്യാസം സിനിമയിൽ ഉടനീളം പലയിടത്തും വ്യക്തമാക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് അയൽവാസികളായ ആണുങ്ങൾക്ക് ഉടുമ്പ് ഇറച്ചി നൽകി മാനുവൽ സൽക്കരിക്കുന്ന സീൻ. കഴിക്കുന്ന ഇറച്ചി പോലും തിരിച്ചറിയാൻ സാധിക്കാത്ത ആണുങ്ങൾ ഒരു വശത്ത് നിൽക്കുമ്പോൾ, മറുവശത്ത് പ്രിയദർശിനിയും സ്ത്രീകളും മാനുവൽ ഉടുമ്പിനെ പിടിക്കുന്നത് കണ്ടതായും ഇനി അതായിരിക്കുമോ കഴിക്കുന്നത് എന്ന് ചോദിക്കുമ്പോൾ, അസ്മ പറയുന്ന മറുപടി തൻറെ ഇക്കാക്ക് അത് അറിയാൻ പറ്റില്ലേ എന്നാണ്.

സൂക്ഷ്മദർശനിയിൽ ആണുങ്ങൾ തങ്ങൾക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ച് അജ്ഞതരാണ്. എന്നാൽ സ്ത്രീകൾ അങ്ങനെയല്ല. കുക്കറിൻറെ വിസിലടി എണ്ണത്തിൽ നിന്നാണ് പ്രിയദർശിനി മാനുവലിൻറെ  കള്ളത്തരങ്ങൾ പൊളിക്കുന്നത്.
സൂക്ഷ്മദർശനിയിൽ ആണുങ്ങൾ തങ്ങൾക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ച് അജ്ഞതരാണ്. എന്നാൽ സ്ത്രീകൾ അങ്ങനെയല്ല. കുക്കറിൻറെ വിസിലടി എണ്ണത്തിൽ നിന്നാണ് പ്രിയദർശിനി മാനുവലിൻറെ കള്ളത്തരങ്ങൾ പൊളിക്കുന്നത്.

സൂക്ഷ്മദർശനിയിൽ ആണുങ്ങൾ തങ്ങൾക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ച് അജ്ഞതരാണ്. എന്നാൽ സ്ത്രീകൾ അങ്ങനെയല്ല. കുക്കറിൻറെ വിസിലടി എണ്ണത്തിൽ നിന്നാണ് പ്രിയദർശിനി മാനുവലിൻറെ കള്ളത്തരങ്ങൾ പൊളിക്കുന്നത്. അലക്കിയ തുണി വിരിക്കുന്നതും എടുക്കുന്നതും വരെ പ്രിയദർശനിയുടെ തെളിവുകളായി മാറുന്നുണ്ട്. എന്നാൽ തൻറെ ഭർത്താവിന് പ്രിയദർശിനിയുടെ സംശയങ്ങൾ ഒരിക്കൽപോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒരു ആണിനും അതിന് സാധിക്കുന്നില്ല. അത് ആൺ-പെണ്ണ് നിരീക്ഷണ പാഠവങ്ങളിലെ വ്യത്യാസമാണ് അവതരിപ്പിക്കുന്നത്. വളരെ ജൈവികമായി തന്നെ എം സി ജിതിൻ ഇത് അവതരിപ്പിക്കുന്നുണ്ട്.

റിയർ വിൻഡോയിൽ ജെഫിനെ അന്വേഷണത്തിൽ സഹായിക്കുന്നതു തൻറെ കാമുകിയായ ലിസയും നഴ്സ് ആയ സ്റ്റേല്ലയുമാണ്. സൂക്ഷ്മദർശനിയിൽ അത് സിലുവും അസ്മയുമാണ്. അതിൽ ശ്രദ്ധേയമായ കാര്യം എന്നത് അവർ പ്രിയദർശിനിയെ ചില സന്ദർഭങ്ങളിൽ സംശയിക്കുന്നുണ്ടെങ്കിൽ പോലും അവർ അവരുടെതായ നിരീക്ഷണങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. അതിനുദാഹരണമാണ് ആസ്മയും സ്റ്റെഫിയും ഉന്നയിക്കുന്ന ചോദ്യങ്ങൾ.

എം.സി. ജിതിൻ
എം.സി. ജിതിൻ

സിനിമയുടെ അവസാന ഭാഗത്തിലേക്ക് വരുമ്പോൾ യഥാർത്ഥ ആൻറഗോണിസ്റ്റ് ഗ്രെയ്സാണ് എന്ന് വ്യക്തമാക്കുമ്പോൾ അതിൻറെ കാരണമായി സ്വവർഗ്ഗാനുരാഗത്തെ കഥയിലേക്ക് പ്രതിഷ്ഠിക്കുമ്പോൾ, സൈക്കോയിലെ നോർമയുടെയും നോർമാൻറെയും സ്ത്രീ ലൈംഗികതയെ കുറിച്ചുള്ള നൈതിക ബോധം രണ്ടു സിനിമകളിലും കൊലപാതകത്തിൻറെ കാരണമായി മാറുന്നുണ്ട്. സൂക്ഷ്മദർശനിയിൽ തൻറെ മകളും കൂട്ടുകാരിയും മരിക്കേണ്ടവരാണ് എന്ന ബോധ്യമാണ് മകന് ഗ്രേസ് പറഞ്ഞു കൊടുക്കുന്നത്. ഇതേ ലോക വീക്ഷണമാണ് സൈക്കോയിൽ നോർമാനിന് തൻറെ അമ്മയിൽ നിന്ന് പകർന്ന് കിട്ടുന്നത്. സൈക്കോയിലെ ക്ലൈമാക്സ് പ്രേക്ഷകരെ ഒരുപോലെ തന്നെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സൂക്ഷ്മദർശനിയിൽ പ്രേക്ഷകരിൽ അതൊരു ഞെട്ടൽ മാത്രമേ ഉളവാക്കുന്നുള്ളൂ. സിനിമ അവസാനിക്കുന്നത് തൻറെ ഭാര്യയുടെ ബുദ്ധി സാമർത്ഥ്യത്തിൽ അഭിമാനിക്കുന്ന ഭർത്താവിന്റെ ചിരിയിലാണ്. ആ കാഴ്ച മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ്.

Comments