Marco- മാരുടെ ചോരത്തിയേറ്റർ

പുതിയ തലമുറയിലെ അക്രമാസക്തിയുടെ പ്രധാന കാരണങ്ങളിലൊന്നായി, വയലൻസിന് അമിത പ്രാധാന്യം നൽകുന്ന പുതിയ കാല സിനിമകളെ ചൂണ്ടിക്കാണിക്കാറുണ്ട്. സിനിമയിലെ വയലൻസ് കുട്ടികളിൽ എന്ത് പ്രത്യാഘാതമാണുണ്ടാക്കുക? കാർത്തിക പെരുംചേരിൽ എഴുതുന്നു.

നഃസാക്ഷിയെ നടുക്കുന്ന തരത്തിൽ, കൗമാരക്കാർ പ്രതികളാകുന്ന അക്രമസംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കുടുംബപരവും സാമൂഹ്യവുമായ പശ്ചാത്തലം, രാസലഹരികളടക്കമുള്ളവയുടെ വ്യാപക ഉപയോഗം, സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മനുഷ്യർ യഥാർഥത്തിൽ അവരുടെ ചുറ്റുപാടുകളുടെ ഉൽപന്നമാണ്. അതായത് വ്യക്തിയുടെ പെരുമാറ്റം, വ്യക്തിത്വം, ഐഡന്റിറ്റി എന്നിവയെല്ലാം അവരുടെ ചുറ്റുപാടുകളാണ് രൂപപ്പെടുത്തുന്നത്. വ്യക്തിപരമായ പാരന്റിങ്, സ്‌കൂളിലെയും സമൂഹത്തിലെയും സോഷ്യൽ പാരന്റിങ്, സാമൂഹ്യ സമ്പർക്കം എന്നിവയെല്ലാം ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായി സാമൂഹ്യശാസ്ത്ര- മനഃശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

ഇന്നത്തെ തലമുറയെ ഏറ്റവുമാഴത്തിൽ സ്വാധീനിക്കുന്ന ഘടകമാണ് വിഷ്വൽ മീഡിയ, പ്രത്യേകിച്ച് ഡിജിറ്റൽ മീഡിയ ഉള്ളടക്കം. 1998- കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാൻ എന്ന പരിപാടിയുടെ സ്വാധീനത്താൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും മറ്റും ചാടി കുട്ടികൾ മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൂപ്പർ ഹീറോയായ ശക്തിമാൻ തങ്ങളെ രക്ഷിക്കാൻ വരുമെന്നായിരുന്നു അവരുടെ വിശ്വാസം. അതായത് വിഷ്വൽ മീഡിയ എക്കാലത്തും വലിയ തോതിൽ സമൂഹത്തെയും ബാല്യ- കൗമാരങ്ങളെയും സ്വാധീനിക്കുന്നു.

1998 കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാൻ എന്ന പരിപാടിയുടെ സ്വാധീനത്താൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും മറ്റും ചാടി കുട്ടികൾ മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1998 കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാൻ എന്ന പരിപാടിയുടെ സ്വാധീനത്താൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും മറ്റും ചാടി കുട്ടികൾ മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ കേരളത്തിൽ, പുതിയ തലമുറയിൽ വർധിച്ചുവരുന്ന വയലൻസിന്റെ ഒരു കാരണമായി സിനിമ വിമർശിക്കപ്പെടുന്നുണ്ട്. അക്രമോത്സുകമായ ഉള്ളടക്കമുള്ള സിനിമകൾ, കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന മിസോജെനിക് പുരുഷനെ ഹീറോയാക്കുന്ന കഥാപാത്ര നിർമിതികൾ തുടങ്ങിയവയെല്ലാം കൗമാരക്കാരിൽ വർധിച്ചുവരുന്ന വയലൻസിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഭാരം പൂർണമായും സിനിമയുടേതാണെന്നോ ഇത്തരം സിനിമകൾ കാണുന്നവർ നാളെ കത്തിയെടുത്ത് കൂടപ്പിറപ്പിനെയും സഹപാഠിയേയും കൊല ചെയ്യുമെന്നോ ശാസ്ത്രീയമായി തെളിയിക്കാനാകില്ല. എന്നാൽ മലയാളത്തിൽ നിന്നടക്കം പുറത്തുവരുന്ന ചില സിനിമകളിൽ അക്രമോത്സുകതയെ സമാന്യവൽക്കരിക്കുന്ന തരത്തിൽ സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. അത് സമൂഹത്തിൽ ക്രൈമുകൾ സ്വാഭാവികമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് ഒരുപരിധിവരെ കാരണമാകുന്നു.

ഇന്ത്യയിൽ സമീപകാലത്ത് ആഘോഷിക്കപ്പെട്ട സിനിമകളുടെയെല്ലാം USP വയലൻസായിരുന്നു. രജനികാന്തിന്റെ ജയിലറും രൺപീർ കപൂർ നായകനായ അനിമലും ബോളിവുഡ് സിനിമ കില്ലും ഉണ്ണി മുകുന്ദന്റെ മാർക്കോയുമെല്ലാം ഇത്തരം സിനിമകളാണ്.

സിനിമകളിൽ വയലൻസ് സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന രീതി ആരംഭിക്കുന്നത് ജോൺ കാർപെന്റർ (John Howard Carpenter), ടിം ബർട്ടൺ (Tim Burton), ക്വെന്റിൻ ടരാന്റിനോ (Quentin Jerome Tarantino) പോലെയുള്ളവരുടെ സിനിമകളിലാണ്. ഈ സംവിധായകരുടെ ജനപ്രീതിക്കുപിന്നിലും അവരുടെ സിനിമകളിലെ സ്റ്റൈലിഷായ വയലൻസിന് വലിയ പങ്കുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. Cythia Carter- ഉം Kay Weaver- ഉം ചേർന്നെഴുതിയ വയലൻസ് ആൻഡ് ദി മീഡിയ എന്ന പുസ്തകത്തിൽ, സിനിമയുടെ ജനപ്രിയ ആകർഷണത്തിനുള്ള കേന്ദ്ര പ്രാധാന്യം വയലൻസാണെന്ന് ചൂണ്ടിക്കാണിക്കുന്നു. അതായത് ഒരു സിനിമയുടെ വിജയത്തിനുപിന്നിൽ ആ സിനിമയിൽ എത്രമാത്രം ആഴത്തിൽ വയലൻസ് അടങ്ങിയിട്ടുണ്ടെന്ന കാര്യം പോലും പ്രധാനമായി വരുന്നു.

ഉദാഹരണത്തിന്, ഇന്ത്യയിൽ സമീപകാലത്ത് ആഘോഷിക്കപ്പെട്ട സിനിമകളുടെയെല്ലാം USP വയലൻസായിരുന്നു. രജനികാന്തിന്റെ ജയിലറും രൺപീർ കപൂർ നായകനായ അനിമലും ബോളിവുഡ് സിനിമ കില്ലും ഉണ്ണി മുകുന്ദന്റെ മാർക്കോയുമെല്ലാം, ‘വയലൻസ് നിറച്ചുവെച്ചിരിക്കുന്നു’ എന്ന പരസ്യ വാചകത്തോടെയാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് ക്ഷണിച്ചത്. അതായത് ആക്രമണങ്ങളാണ് തിയേറ്ററിലെ പ്രധാന ആഘോഷം.

മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അക്രമാസക്തിയെ ഇത്തരം ചിത്രങ്ങൾ ട്രിഗർ ചെയ്യുന്നുണ്ട്. അക്രമണ സംഭവങ്ങൾ നേരിൽ കാണുമ്പോൾമനുഷ്യന്റെ തലച്ചോറിലെ റിവാർഡ് സെന്ററുകൾ ഉത്തേജിപ്പിക്കപ്പെടുന്നുണ്ടെന്നും അതിനെ അനുകരിക്കാനുള്ള ത്വരയുണ്ടാകുമെന്നും ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനോടൊപ്പം ഇത്തരം രംഗങ്ങൾ സാമാന്യവൽക്കരിക്കപ്പെടുകൂടി ചെയ്യുമ്പോൾ, കുറ്റകൃത്യം ചെയ്തയാൾ ഹീറോയാകുമ്പോൾ വിഷയം കൂടുതൽ ഗുരുതരമാകുന്നു.

അതേസമയം, സിനിമ, കലയെന്ന നിലയ്ക്ക് സമൂഹത്തിന്റെ പ്രതിഫലനം കൂടിയാണ് എന്ന വസ്തുതയെ മുൻനിർത്തി പരിശോധിക്കുമ്പോൾ സിനിമയിൽ അക്രമോത്സുകത പാടില്ലെന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ വാദമാണ്. സിനിമയിലെ വയലൻസ് ഒഴിവാക്കുക എന്നതല്ല പ്രധാനം. അക്രമം സാമാന്യവൽക്കരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതുമാണ് പ്രശ്‌നവൽക്കരിക്കപ്പെടേണ്ട വിഷയം.

'Violence, violence, violence. I don't like it. I avoid. But, violence likes me, I can't avoid' 2018-ൽ പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് എന്ന സിനിമയിൽ നായകനായ റോക്കി ഈ ഡയലോഗ് പറയുമ്പോൾ തിയേറ്റർ കയ്യടികളിൽ നിറയും. ഇന്ത്യയിലെ ബാല്യ- കൗമാരങ്ങളും യുവത്വവും തലമുറ ഭേദമില്ലാതെ സിനിമ കാണുന്ന എല്ലാവരും രോമാഞ്ചപുളകിതരാകും. വയലൻസിനെ ഇത്രയധികം സാമാന്യവൽക്കരിച്ച ഒരു സംഭാഷണം അടുത്തിടെയൊന്നും ഇന്ത്യൻ സിനിമയിലുണ്ടായിട്ടില്ല.

ജയിലർ എന്ന സിനിമയും ഇത്തരത്തിൽ അക്രമത്തെ ആഘോഷമാക്കി. തലവെട്ടുന്നതും വെട്ടിയെടുത്ത തല നിലത്ത് കടന്നുരുളുന്നതും ജയിലറിൽ സ്‌റ്റൈലിഷാണ്. ഈ സ്‌റ്റൈലിഷ് രംഗങ്ങൾക്ക് പ്രേക്ഷകർ നിർദാക്ഷണ്യം കയ്യടിക്കുന്നു. ഇത്തരത്തിൽ A സെർട്ടിഫൈഡ് സിനിമകൾ കാണാൻ കുട്ടികളടക്കം തിയേറ്ററിൽ വരുന്നുവെന്നതും വളരെ ഗൗരവമുള്ള വിഷയമാണ്. ചോരയും തലവെട്ടലും ആണത്തത്തിന്റെ കൂടി ആഘോഷമായാണ് സിനിമയിൽ കാണിക്കുന്നത്. ഇത്രയും അക്രമം ചെയ്തുകൂട്ടുന്ന നായകൻ നിയമങ്ങളില്ലാത്ത വെള്ളരിക്കപ്പട്ടണത്തിലാണ് ജിവിക്കുന്നത്. ഇതേത് ഉട്ടോപ്യ എന്ന ചോദ്യത്തിന് സിനിമാറ്റിക് ലോജിക്കിൽ പോലും ഉത്തരമില്ല.

അനിമൽ പോലെയുള്ള സിനിമകൾ അക്രമത്തെയും ടോക്‌സിക് പെരുമാറ്റങ്ങളെയും മഹത്വവൽക്കരിക്കുകയും അതിനെ ആണത്തത്തിന്റെ സ്വീകാര്യമായ രൂപമായി അവതരിപ്പിക്കുകയും ചെയ്യുന്നു
അനിമൽ പോലെയുള്ള സിനിമകൾ അക്രമത്തെയും ടോക്‌സിക് പെരുമാറ്റങ്ങളെയും മഹത്വവൽക്കരിക്കുകയും അതിനെ ആണത്തത്തിന്റെ സ്വീകാര്യമായ രൂപമായി അവതരിപ്പിക്കുകയും ചെയ്യുന്നു

ആക്രമണത്തെ ആഘോഷിക്കുന്ന സിനിമകൾ പിന്തിരിപ്പൻ ചിന്തയുടെയും പെരുമാറ്റങ്ങളുടെയും ശാശ്വതവൽക്കരണത്തിന് കാരണമാകുമെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പലപ്പോഴും സിനിമയിലെ വയലൻസിന്റെ ഉപോൽപന്നമായി വരുന്നത് ടോക്‌സിക് മസ്‌കുലിനിറ്റിയാണ്. അനിമൽ പോലെയുള്ള സിനിമകൾ അക്രമത്തെയും ടോക്‌സിക് പെരുമാറ്റങ്ങളെയും മഹത്വവൽക്കരിക്കുകയും അതിനെ ആണത്തത്തിന്റെ സ്വീകാര്യമായ രൂപമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് വ്യക്തികളിൽ, പ്രത്യേകിച്ച് വയലൻസിലേക്ക് പോകാൻ പൊട്ടൻഷ്യലുള്ള വ്യക്തികളിൽ, ആഴത്തിലുള്ള പ്രത്യഘാതം സൃഷ്ടിക്കുന്നു. ഇത്തരം സിനിമകൾ പലപ്പോഴും സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതിനും പുരുഷാധിപത്യ ബോധത്തെ ഊട്ടിയുറപ്പിക്കുന്നതിനും സഹായകരമാകുന്നുണ്ട്.

'Violence, violence, violence. I don't like it. I avoid. But, violence likes me, I can't avoid' 2018-ൽ പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് എന്ന സിനിമയിലെ സംഭാഷണമാണിത്. വയലൻസിനെ ഇത്രയധികം സാമാന്യവൽക്കരിച്ച ഒരു സംഭാഷണം അടുത്തിടെയൊന്നും ഇന്ത്യൻ സിനിമയിലുണ്ടായിട്ടില്ല.
'Violence, violence, violence. I don't like it. I avoid. But, violence likes me, I can't avoid' 2018-ൽ പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് എന്ന സിനിമയിലെ സംഭാഷണമാണിത്. വയലൻസിനെ ഇത്രയധികം സാമാന്യവൽക്കരിച്ച ഒരു സംഭാഷണം അടുത്തിടെയൊന്നും ഇന്ത്യൻ സിനിമയിലുണ്ടായിട്ടില്ല.

“Literature is the mirror of socitey എന്ന് സൊല്ലുവാങ്കെ that goes through in film also. But on the role, People in general are angry that they are suffering. കളക്ടീവായി എങ്കെയോ ഒരു തപ്പിറുക്ക്. യാറ് മേലെ ഇറ്ക്ക് എന്ന് തെരിയലേ. it's making a common man very angry, and equality എങ്ക്‌റ്ത് എവ്‌ളോ ദൂരത്തിലെ ഇറുക്ക്. എവ്‌ളോ മുയർച്ചി പണ്ണാലും രണ്ട് തലമുറെ ആനാലും അങ്ക പോക മുടിയാത്. അന്ത Divide അധികമാകുമ്പോത് i am very angry about that. യാര് മേലെ അന്ത കോപത്തെ കാട്ടണമെന്ന് തെരിയലേ. ഇത് എല്ലാം സേർന്തത് താൻ ഇന്ത വയലൻസ്. സിനിമാലെ ഇരുക്ക്‌റ വയലൻസ് വന്ത് അത്ക്കാന ടൂളാ താൻ നാ പാക്കിറെ”

2010-നുശേഷമാണ് തമിഴ് സിനിമയിൽ ജാതിവിരുദ്ധ സിനിമകളുടെ ശ്രേണിയുണ്ടാകുന്നത്. ജാതി കൊലപാതകങ്ങൾ, ചെറുത്ത് നിൽപ്പ്, കസ്റ്റഡി മരണങ്ങൾ തുടങ്ങിയ യാഥാർഥ്യങ്ങൾ ചർച്ച ചെയ്യുന്ന അത്തരം സിനിമകളിൽ വയലൻസ് എന്നത് ഒരു ആവശ്യകതയും അനിവര്യതയുമാകുന്നുണ്ട്.

തന്റെ സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന വയലൻസിനെതിരെ ഉയർന്നുവന്ന വിമർശനങ്ങൾക്ക് സംവിധായകൻ വെട്രിമാരൻ നൽകിയ മറുപടിയാണ് മേൽ പറഞ്ഞത്. വെട്രിമാരൻ സിനിമകളിലെ വയലൻസിന് എല്ലായ്‌പ്പോഴും ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയ മുഖമാണുള്ളത്. ആ സിനിമകളിൽ പശ്ചാത്യ മോഡൽ സ്റ്റൈലിഷ് അവതരണം കാണാൻ പറ്റില്ല. അവിടുത്തെ വയലൻസിന് പച്ചയായ ജീവിതങ്ങളുടെ മുഖമാണുള്ളത്.

2010-നുശേഷമാണ് തമിഴ് സിനിമയിൽ ജാതിവിരുദ്ധ സിനിമകളുടെ ശ്രേണിയുണ്ടാകുന്നത്. പാ രഞ്ചിത്, മാരി ശെൽവരാജ് തുടങ്ങിയ സംവിധായകരും തങ്ങളുടെ സിനിമകളിലൂടെ വയലൻസിനെ പൊളിറ്റിക്കലായി ഉപയോഗിക്കുന്നുണ്ട്. ജാതി കൊലപാതകങ്ങൾ, ചെറുത്ത് നിൽപ്പ്, കസ്റ്റഡി മരണങ്ങൾ തുടങ്ങിയ യാഥാർഥ്യങ്ങൾ ചർച്ച ചെയ്യുന്ന അത്തരം സിനിമകളിൽ വയലൻസ് എന്നത് ഒരു ആവശ്യകതയും അനിവര്യതയുമാകുന്നുണ്ട്. അവിടുത്തെ വയലൻസ് ആഘോഷമല്ല.

2010-നുശേഷമാണ് തമിഴ് സിനിമയിൽ ജാതിവിരുദ്ധ സിനിമകളുടെ ശ്രേണിയുണ്ടാകുന്നത്. ഈ സിനിമകളിലെ വയലൻസ് ഒരാഘോഷമല്ല.
2010-നുശേഷമാണ് തമിഴ് സിനിമയിൽ ജാതിവിരുദ്ധ സിനിമകളുടെ ശ്രേണിയുണ്ടാകുന്നത്. ഈ സിനിമകളിലെ വയലൻസ് ഒരാഘോഷമല്ല.

ഈ നിരയിലുള്ള തമിഴ് സിനിമകളിൽ ലാറ്റിനമേരിക്കൻ സിനിമകളുടെ സ്വാധീനവും കാണാം. ദാരിദ്ര്യമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങളെ വയലൻസ് എന്ന സങ്കേതത്തിലൂടെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുന്നതിൽ ലാറ്റിനമേരിക്കൻ സിനിമകൾക്ക് വലിയ പങ്കുണ്ട്. അതുവരെ തുടർന്നുപോന്നിരുന്ന സിനിമാറ്റിക് ഫാന്റസികളിൽ നിന്ന് വ്യത്യസ്തമായി സാമൂഹ്യവിഷയങ്ങളും മനുഷ്യന്റെ അതിജീവനവും വയലൻസിനെ കൂട്ടുപിടിച്ച് സി്‌നിമയായി വരാൻ തുടങ്ങി.

2002-ൽ പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ ബ്രസീലിയൻ സിനിമകളിൽ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചു. ദരിദ്ര വിഭാഗത്തിന്റെ അതിജീവനത്തിൽ കേന്ദ്രീകരിച്ച സിനിമ അവരെ വ്യവസ്ഥിതിയുടെ ഇരകളായും ചിത്രീകരിച്ച് തുടങ്ങുന്നത് അവിടെ നിന്നുമാണ്. വിശപ്പായിരുന്നു അവിടുത്തെ വയലൻസ്. തെരുവുകളിലെ മനുഷ്യരുടെ നഗരജീവിതത്തെ പ്രദർശിപ്പിക്കുന്ന തേർഡ് സിനിമ വിഭാഗത്തിലാണ് ഇത്തരം സിനിമകൾ ഉൾപ്പെടുന്നത്. അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ആളുകളെ അസ്വസ്ഥമാക്കുകയും ചെയ്യും. ഡു ദി റൈറ്റ് തിംഗ് പോലെയുള്ള സിനിമകളിലും കറുത്ത വർഗക്കാരായ മനുഷ്യർ നടത്തുന്ന അധികാര പോരാട്ടം വിഷയമായി വരുന്നുണ്ട്. അവിടെയെല്ലാം വയലൻസ് അനിവാര്യമാണ്. എന്നാൽ മുമ്പ് പറഞ്ഞതുപോലെ വയലൻസിനെ മഹത്വവൽക്കരിച്ച് കൊലചെയ്യുന്ന അക്രമിക്കുന്ന മനുഷ്യർക്ക് ഹീറോയിക് ഇമേജ് നൽകുന്ന രീതി ഈ സിനിമകൾ പിന്തുടരുന്നില്ല. ഇവിടുത്തെ വയലൻസ് സിസ്റ്റത്തിനെതിരെ കൂടിയുള്ള പോരാട്ടമാണ്.

2002-ൽ പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ ബ്രസീലിയൻ സിനിമകളിൽ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചു.
2002-ൽ പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ ബ്രസീലിയൻ സിനിമകളിൽ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചു.

വെട്രിമാരന്റെ തന്നെ മുൻ സിനിമയായ വിസാരണൈ, ഭരണകൂടത്തിന്റെ മർദനോപകരണമായ പൊലീസ് എങ്ങനെയാണ് ദലിത് മനുഷ്യരെ വേട്ടയാടുന്നതെന്നും, ദലിത് ശരീരങ്ങളെ മനുഷ്യരായിപോലും എന്തുകൊണ്ടാണ് പരിഗണിക്കപ്പെടാത്തതെന്നും പോലെയുള്ള രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവിടെ വയലൻസ് ഒരു പ്രധാന ഘടകമായി വരുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന ദലിത് മനുഷ്യർ നേരിടേണ്ടി വരുന്ന ക്രൂര പീഡനങ്ങളുടെ അവതരണം സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് അനിവാര്യമാകുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ തന്നെ അസുരൻ എന്ന സിനിമയിൽ, വ്യവസ്ഥിതിക്കെതിരെ പോരാടാൻ നായകൻ വാളെടുക്കുമ്പോഴും സിനിമയുടെ അന്ത്യത്തിൽ ആയുധമെടുക്കുന്നിനേക്കാൾ നല്ലത് പഠിക്കുക എന്നതാണെന്ന സന്ദേശമാണ് മുന്നോട്ട് വെക്കുന്നത്.

സിനിമയിലെ വയലൻസിന്റെ ഉപോൽപന്നമായി വരുന്നത് ടോക്‌സിക് മസ്‌കുലിനിറ്റിയാണ്. അനിമൽ പോലെയുള്ള സിനിമകൾ അക്രമത്തെയും ടോക്‌സിക് പെരുമാറ്റങ്ങളെയും മഹത്വവൽക്കരിക്കുകയും അതിനെ ആണത്തത്തിന്റെ സ്വീകാര്യമായ രൂപമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

“നമുക്കിട്ടെ കാട് ഇരുന്ത എടുത്തിക്കിടുവാനുങ്കെ രൂപ ഇരുന്താ പുടുങ്കിക്കിടുവാനുങ്ക, ആനാൽ പഠിപ്പ് മട്ടും നമുക്കിട്ടെയിരുന്ത് എടുത്തിക്കിട മുടിയാത് ചിദംബരം... നീ അവങ്കളെ എതിർത്ത് ജയിക്കണംന്ന് നെനച്ചിങ്കനാ പഠീ... നല്ലാ പഠിച്ച് ഒര് അധികാരത്തിലെ പോയി ഉക്കാറ്. ആനാൽ അധികാരത്തിക്ക് വന്ത പിറക്അവനുങ്ക നമ്മക്ക് പൺട്രതെ നീ യെവനുക്കും പണ്ണാ ഇര്‌”

എന്നാൽ നമ്മൾ ചർച്ച ചെയ്ത ആഘോഷിക്കപ്പെടുന്ന വയലൻസ് സിനിമകൾ അപകടരമാണ്. പക്ഷെ അവയെ റദ്ദ് ചെയ്തുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കില്ല. സിനിമ കേവലം സിനിമയായി കണ്ടുതീർക്കാൻ സാധിക്കില്ലെന്നും അത് സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള വസ്തുത അംഗീകരിക്കണം. ഇത്തരം സിനിമകൾ മുന്നോട്ടുവെക്കുന്ന ഇമേജുകൾ തെറ്റാണെന്ന ബോധ്യം കുട്ടികളിൽ വളർത്തണം. ഇവയൊക്കെ ഏറ്റവുമധികം സ്വാധീനിക്കാൻ സാധ്യതയുള്ളതും കുട്ടികളെയാണ്. A സെർട്ടിഫൈഡ് സിനിമകൾ കുട്ടികൾക്ക് കാണാനുള്ളതല്ല. അത്തരത്തിലുള്ള എജ്യുക്കേഷൻ സാധ്യമാകണം. അടുത്തിടെ മലയാളത്തിലിറങ്ങിയ പണി പോലെയുള്ള സിനിമകൾക്ക് A സെർട്ടിഫിക്കേഷൻ നൽകാത്തതുപോലെയുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കുന്നത് സെൻസർ ബോർഡ് നിലവിൽ വിലക്കിയിട്ടുണ്ട്. എന്നാൽ സൂഹമാധ്യങ്ങലിലൂടെ സിനിമയിലെ അതിക്രൂരമായ പല രംഗങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത് കുട്ടികളിലേക്ക് എത്തുകയും ചെയ്യുന്നു. അതോടൊപ്പം ക്രൂരമായ വയലൻസ് രംഗങ്ങൾ ചിത്രീകരിക്കുന്ന സിനിമകൾ മാത്രം വിമർശനവിധേയമാക്കിയാൽ പോരാ. മലയാളത്തിൽ അടുത്തകാലത്ത് ട്രെന്റിങ്ങായി മാറിയ തല്ലുമാല, ആവേശം പോലെയുള്ള സിനിമകളും അക്രമോത്സകതയെ കളറാക്കി സമാന്യവൽക്കരിച്ച് കുട്ടികൾക്ക് മുന്നിൽ എത്തിക്കുന്നുണ്ട്. അടി ആഘോഷമാക്കുകയാണ് ഇത്തരം സിനിമകൾ.

അസുരൻ എന്ന സിനിമയിൽ, വ്യവസ്ഥിതിക്കെതിരെ പോരാടാൻ നായകൻ വാളെടുക്കുമ്പോഴും സിനിമയുടെ അന്ത്യത്തിൽ ആയുധമെടുക്കുന്നിനേക്കാൾ നല്ലത് പഠിക്കുക എന്നതാണെന്ന സന്ദേശമാണ് മുന്നോട്ട് വെക്കുന്നത്.
അസുരൻ എന്ന സിനിമയിൽ, വ്യവസ്ഥിതിക്കെതിരെ പോരാടാൻ നായകൻ വാളെടുക്കുമ്പോഴും സിനിമയുടെ അന്ത്യത്തിൽ ആയുധമെടുക്കുന്നിനേക്കാൾ നല്ലത് പഠിക്കുക എന്നതാണെന്ന സന്ദേശമാണ് മുന്നോട്ട് വെക്കുന്നത്.

കേരളത്തിലിന്ന് വർധിച്ചുവരുന്ന അക്രമങ്ങളുടെ കാരണം സിനിമയാണെന്ന നറേറ്റീവിലേക്ക് മാത്രം ചുരുങ്ങുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. വയലൻസിനെ ആഘോഷമാക്കുന്നതിൽ വാർത്താ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. അഫാൻ എന്ന 23 കാരൻ തന്റെ സഹോദരനെയും ബന്ധുക്കളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ വാർത്തയടക്കം ആഘോഷമാക്കലിന്റെ ഉദാഹരണമാണ്. ഒരു പ്രമുഖ വാർത്താ ചാനൽ അഫാന്റെ റൂട്ട് മാപ്പ് അടക്കം നൽകിയായിരുന്നു റിപ്പോർട്ടിങ് നടത്തിയത്.

എങ്ങനെയാണ് ചെറുപ്രായത്തിൽ തന്നെ കുട്ടികൾ വലിയ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നത് എന്നത് സാമൂഹികശാസ്ത്രപരമായ പഠനം നടത്തേണ്ട വിഷയമാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന കുട്ടികളുടെ കുടംബ- സാമൂഹ്യ പാശ്ചാത്തലം കൂടി പഠനവിധേയമാക്കേണ്ടതുണ്ട്. യഥാർഥ കാരണങ്ങൾ കണ്ടുപിടിച്ച് അവയ്ക്ക് പരിഹാരം കാണുകയെന്നതാണ് പ്രധാനം.

Comments