ആദ്യ സിനിമക്കുതന്നെ IFFK-യിൽ സെലക്ഷൻ കിട്ടിയതിൽ സന്തോഷമുണ്ട്. ഇത്രയും കാലം സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തതിൻെറ റിസൽട്ടായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇതൊരു ആർട്ട് ഹൗസ് മൂവിയാണെന്ന് പറയാൻ പറ്റില്ല. എല്ലാതരം എലമെൻറ്സുമുള്ള, തമാശയ്ക്കും ഇമോഷൻസിനും പ്രാധാന്യമുള്ള സിനിമയാണ്. തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയാണ്. ഫെസ്റ്റിവലിൽ എങ്ങനെയായിരിക്കും പ്രതികരണമെന്നറിയാൻ കാത്തിരിക്കുകയാണ്. അതിനുശേഷമായിരിക്കും തിയേറ്റർ റിലീസിൻെറ കാര്യത്തിൽ കൂടുതൽ ആലോചന.
ഷോർട്ട് ഫിലിമുകളിലൂടെയാണ് എൻെറ തുടക്കം. സ്പോട്ട് എഡിറ്ററായി 18-ഓളം സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. അവസാനം ചെയ്തത് ‘ഖബർ’ എന്നൊരു ഷോർട്ട് ഫിലിമാണ്. അതിന് നിരവധി അവാർഡുകൾ ലഭിച്ചു. ‘ട്യൂഷൻ വീട്’ എന്നൊരു വെബ് സീരീസ് സംവിധാനം ചെയ്യുന്നുണ്ട്. അത് യൂ ട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് ‘ഫെമിനിച്ചി ഫാത്തിമ’ ചെയ്യുന്നത്.
പൊന്നാനി തീരദേശ മേഖലകളിൽ ഷൂട്ട് ചെയ്ത സിനിമയാണിത്. പൊന്നാനിയിലെ സംസ്കാരത്തിൻെറ പാശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വീട്ടിൽ എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന് തിരിച്ചറിയാത്ത, സ്വന്തമായി തീരുമാനമെടുക്കാൻ പറ്റുമോയെന്നുപോലുമറിയാതെ, സ്വന്തം റോൾ എന്തെന്നുപോലും അറിയാതെ നിൽക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അതിലൊരാളാണ് ഫാത്തിമ. വീട്ടിൽ ഒരു പ്രത്യേക സംഭവമുണ്ടാവുമ്പോഴാണ് ഫാത്തിമയ്ക്ക് മനസ്സിലാവുന്നത്, അവൾ ജീവിക്കുന്ന വീട്ടിൽ അവളുടെ റോൾ എന്താണെന്ന്. അവൾക്ക് എത്രത്തോളം പ്രസക്തിയുണ്ടെന്ന്… അങ്ങനെ ഫാത്തിമ സ്വയം തിരിച്ചറിയുന്നതും അതേത്തുടർന്നുണ്ടായ സംഭവങ്ങളുമൊക്കെയാണ് സിനിമ പറഞ്ഞുവെക്കുന്നത്.
വീട്ടിൽ എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന് തിരിച്ചറിയാത്ത, സ്വന്തമായി തീരുമാനമെടുക്കാൻ പറ്റുമോയെന്നുപോലുമറിയാതെ, സ്വന്തം റോൾ എന്തെന്നുപോലും അറിയാതെ നിൽക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അതിലൊരാളാണ് ഫാത്തിമ.
ഷംല ഹംസയാണ് ഫാത്തിമയെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 1001 നുണകൾ എന്ന സിനിമയിൽ അവർ അഭിനയിച്ചിട്ടുണ്ട്. കുമാർ സുനിലാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹവും നേരത്തെ കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നെയുള്ളവരെല്ലാം പൊന്നാനി മേഖലയിൽ നിന്നുള്ളവരാണ്. അവർ ആർട്ടിസ്റ്റുകൾ എന്നതിലുപരി ആ പ്രദേശവാസികളാണ്. താമർ കെ.വി, സുധീഷ് സ്കറിയ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. മ്യൂസിക്, ക്യാമറ, സൗണ്ട് ഡിസൈൻ എന്നിവയൊക്കെ ചെയ്തവരുടെ ആദ്യ സിനിമ കൂടിയാണിത്.
ഈ വർഷം കണ്ടതിൽ എനിക്കേറ്റവും പ്രിയപ്പെട്ട സിനിമ മഞ്ഞുമ്മൽ ബോയ്സാണ്. തിയേറ്ററിൽ കണ്ടപ്പോൾ നല്ല അനുഭവമായി തോന്നി. പൊതുവിൽ മേക്കിങ്ങിലും ആർടിസ്റ്റുകളുടെ കാര്യത്തിലുമെല്ലാം പുതുമയുണ്ടായിരുന്നു.
▮
IFFK-യിലെ ‘ഫെമിനിച്ചി ഫാത്തിമ’ ഷെഡ്യൂൾ:
15.12.2024: കൈരളി.
17.12.2024 ടാഗോർ.
18.12.2024 ന്യൂ തിയറ്റർ സ്ക്രീൻ 1.