ഇന്ത്യയിലെ ദലിത് വിരുദ്ധതയും പോലീസ് ക്രൂരതയും ആരും കാണേണ്ട; Santosh റിലീസ് ചെയ്യേണ്ടെന്ന് CBFC

ഇന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ദലിത് വിരുദ്ധതയും പോലീസ് ക്രൂരതയും പ്രമേയമാക്കിയ സിനിമ ആരും കാണേണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. ബ്രിട്ടൻെറ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായ Santosh എന്ന സിനിമയ്ക്ക് റിലീസ് നിഷേധിച്ചിരിക്കുകയാണ്.

News Desk

ബ്രിട്ടൻെറ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായ, കാൻ ഫിലിം ഫെസ്റ്റിവെലിൽ നിരൂപകപ്രശംസ നേടിയ സിനിമയ്ക്ക് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചു. ബ്രിട്ടീഷ് ഇന്ത്യൻ ചലച്ചിത്ര സംവിധായക സന്ധ്യ സൂരിയുടെ ‘സന്തോഷ്’ (Santosh) എന്ന ചിത്രത്തിനാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) തിയേറ്റർ റിലീസിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ജാതി അധിക്ഷേപം, ദലിതർക്കെതിരായ പീഡനം, പോലീസ് ക്രൂരതകൾ, ലൈംഗിക അതിക്രമം, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളുടെ ചിത്രീകരണം കാരണമാണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ പോലീസ് ക്രൂരതകൾ ചിത്രീകരിച്ചിരിക്കുന്ന നിരവധി സീനുകൾ കട്ട് ചെയ്യണമെന്ന് സി.ബി.എഫ്.സി ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് രാജ്യത്തെ സാമൂഹ്യ അന്തരീക്ഷത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രമേയമാണ് ചിത്രത്തിൻേറതെന്ന് പറഞ്ഞുകൊണ്ട് തിയേറ്റർ റിലീസിന് തന്നെ പൂർണമായി അനുമതി നിഷേധിച്ചത്.

ഒരു ദലിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാനായി ചുമതലയേറ്റെടുക്കുന്ന വിധവയായ ഒരു യുവ പോലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് സിനിമയുടെ പ്രമേയം. ഉത്തരേന്ത്യയിലാണ് കഥ നടക്കുന്നത്.
ഒരു ദലിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാനായി ചുമതലയേറ്റെടുക്കുന്ന വിധവയായ ഒരു യുവ പോലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് സിനിമയുടെ പ്രമേയം. ഉത്തരേന്ത്യയിലാണ് കഥ നടക്കുന്നത്.

ഒരു ദലിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കാനായി ചുമതലയേറ്റെടുക്കുന്ന വിധവയായ ഒരു യുവ പോലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് സിനിമയുടെ പ്രമേയം. ഉത്തരേന്ത്യയിലാണ് കഥ നടക്കുന്നത്. ഇന്ത്യൻ പോലീസ് സേനയിൽ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ, ജാതി അധിക്ഷേപങ്ങളുടെ, ലോക്കപ്പ് മർദ്ദനങ്ങളുടെയെല്ലാം നേർചിത്രങ്ങൾ സിനിമ വരച്ചുകാണിക്കുന്നുണ്ട്. ഇതാദ്യമായിട്ടില്ല, പോലീസ് ക്രൂരതകളും ഇന്ത്യയിൽ നടക്കുന്ന ജാതി അധിക്ഷേപങ്ങളുമെല്ലാം സിനിമകൾക്ക് വിഷയമാവുന്നത്. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ ഇന്ത്യയിൽ നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. “ഇത് നിരാശപ്പെടുത്തുന്നതും ഹൃദയഭേദകവുമാണ്. ഇന്ത്യൻ സിനിമയിൽ ഈ വിഷയങ്ങളൊന്നും പുതിയതാണെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി സിനിമകൾ നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യയിൽ റിലീസ് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് എന്താണ് മറ്റുവഴികളെന്ന് പരിശോധിക്കും,” ദി ഗാർഡിയനോട് സംസാരിക്കവേ ചിത്രത്തിൻെറ സംവിധായക സന്ധ്യ സൂരി പറഞ്ഞു.

സിനിമയിലെ വലിയൊരുഭാഗം സീനുകളും കട്ട് ചെയ്യാനാണ് സി.ബി.എഫ്.സി ആവശ്യപ്പെട്ടത്. എന്നാൽ അത് പ്രായോഗികമായിരുന്നില്ല. പോലീസ് ക്രൂരതകൾ കാണിക്കുന്ന ഭാഗങ്ങളാണ് പ്രധാനമായും കട്ട് ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് സന്ധ്യ പറഞ്ഞു. വളരെ സത്യസന്ധമായ രീതിയിൽ പോലീസിനെ അവതരിപ്പിക്കാൻ മാത്രമാണ് സിനിമയിൽ ശ്രമിച്ചിട്ടുള്ളത്. മറ്റ് പല ചിത്രങ്ങളിലും കാണിച്ചിട്ടുള്ള രീതിയിൽ പോലീസ് അതിക്രമങ്ങൾ ഗ്ലോറിഫൈ ചെയ്ത് ചിത്രീകരിക്കാനോ സെൻസേഷനലൈസ് ചെയ്ത് കാണിക്കാനോ ശ്രമിച്ചിട്ടില്ല. അതിനാൽ തന്നെ റിലീസ് അനുമതി നിഷേധിച്ചത് അത്ഭുതകരമായി തോന്നുന്നുവെന്നും അവർ പ്രതികരിച്ചു.

 സംവിധായക സന്ധ്യ സൂരി
സംവിധായക സന്ധ്യ സൂരി

ഇന്ത്യയിൽ പ്രോപ്പഗണ്ട സിനിമകളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇത്തരമൊരു സിനിമയ്ക്ക് റിലീസ് അനുമതി നിഷേധിക്കപ്പെട്ടതെന്നത് വൈരുദ്ധ്യമുള്ള കാര്യമാണ്. മറാത്താ സാമ്രാജ്യത്തിലെ സംഭാജി മഹാരാജിനെക്കുറിച്ച് പുറത്തുവന്ന ‘ഛാവ’യെന്ന ചിത്രം ഈയടുത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്ന വിമർശനം ഉയർന്നിരുന്നു. ഈ ചിത്രം ഇന്ത്യൻ പാർലമെൻറിൽ കാണിക്കാൻ പോവുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആ ഘട്ടത്തിലാണ് ഇന്ത്യയിലെ ദലിതർ അനുഭവിക്കുന്ന ദുരിതപൂർണമായ ജീവിതത്തെ ചിത്രീകരിക്കുന്ന ‘സന്തോഷ്’ ആരും കാണാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്.

Comments