‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ എന്ന സിനിമയിൽ നിന്നുള്ള രംഗം

ഇന്ത്യൻ
ഭരണകൂടത്തോട്
ഇറാനിൽനിന്ന്
പനാഹിയുടെ ചോദ്യം

എല്ലാത്തരം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നുമുള്ള വിലക്കിനുശേഷം ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ആദ്യ ചിത്രമാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’. ഇത്തവണ IFFK-യിൽ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ച് എഴുതുന്നു മനോജ് തച്ചാനി.

രണകൂടം ഒരാളെ ഏറ്റവും ക്രൂരമായി വേട്ടയാടുന്നു, മുറിവേൽപ്പിക്കുന്നു, ഒരിക്കലും ഉണങ്ങാത്ത ക്ഷതങ്ങൾ ആത്മാവിൽ അവശേഷിപ്പിക്കുന്നു, എന്നിട്ടും എങ്ങനെയാണ് അയാൾക്ക് എല്ലാത്തിനോടും ക്ഷമിക്കാൻ കഴിയുന്നത്, ലോകത്തെ പ്രതീക്ഷയോടെ കാണാനും പുതുതലമുറയെ സൃഷ്ടിക്കാനും കഴിയുന്നത്. എങ്ങനെയാണ് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്നത്?

ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ചോദ്യങ്ങളാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’ എന്ന സിനിമ. 2025- ലെ ചലച്ചിത്രോത്സവങ്ങളിൽ ഒരുപക്ഷേ ഏറ്റവും ജനപ്രിയ സിനിമയായി ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻറ്’ മാറുന്നത് ഇതേ ചോദ്യങ്ങൾ മനുഷ്യന്റെ പൊതുവായുള്ള ചോദ്യങ്ങളായി അവശേഷിക്കുന്നതുകൊണ്ടാണ്.

ഇറാനിലെ തീവ്ര വലതുപക്ഷ ഭരണകാലത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ട സിനിമ പ്രവർത്തകനാണ് ജാഫർ പനാഹി.

ഇറാനിലെ തീവ്ര വലതുപക്ഷ ഭരണകാലത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ട സിനിമ പ്രവർത്തകനാണ് ജാഫർ പനാഹി. പലവട്ടം ജയിലടച്ചും സിനിമകൾ നിർമിക്കാൻ അനുമതി നിഷേധിച്ചുമാണ് ഇറാൻ ഭരണകൂടം പനാഹിയെ റദ്ദു ചെയ്യാൻ ശ്രമിക്കുന്നത്. എല്ലാത്തരം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നുമുള്ള വിലക്കിന് ശേഷമുള്ള പനാഹിയുടെ ആദ്യചിത്രമാണ് ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’.

ഒരു കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തങ്ങൾ നടത്തി തടവിലാക്കപ്പെട്ട വാഹിദ് എന്ന രാഷ്ട്രീയ തടവുകാരൻ വർഷങ്ങൾക്കുശേഷം തന്നെ ശാരീരികമായി വേട്ടയാടുകയും മാനസികമായും സാമൂഹികമായും തകർക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ യാദൃച്ഛികമായി കണ്ടുമുട്ടുന്നു. (അതിൽ പക്ഷെ യാദൃച്ഛികമായി ഒന്നുമില്ല. ഭരണകൂടത്തെ ജനം ഓരോ തെരുവിലും ഓരോ ഇടവഴിയിലും കണ്ടുമുട്ടുന്നുണ്ട്). Peg- Leg എന്ന വിളിപ്പേരുള്ള പോലീസ് ഉദ്യോഗസ്ഥനെ ജീവനോടെ കുഴിച്ചുമൂടുക എന്ന വാഹിദിന്റെ തീരുമാനമാണ് സിനിമയുടെ പ്രമേയം.

പലവട്ടം ജയിലടച്ചും സിനിമകൾ നിർമിക്കാൻ അനുമതി നിഷേധിച്ചുമാണ് ഇറാൻ ഭരണകൂടം ജാഫർ പനാഹിയെ റദ്ദു ചെയ്യാൻ ശ്രമിക്കുന്നത്.
പലവട്ടം ജയിലടച്ചും സിനിമകൾ നിർമിക്കാൻ അനുമതി നിഷേധിച്ചുമാണ് ഇറാൻ ഭരണകൂടം ജാഫർ പനാഹിയെ റദ്ദു ചെയ്യാൻ ശ്രമിക്കുന്നത്.

ഹിജാബ് ധരിക്കാത്ത രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന മറ്റ് നാലുപേർകൂടി ഇതേ ഉദ്യമത്തിൽ പങ്കുചേരാൻ എത്തുന്നതോടെ ആക്ഷേപഹാസ്യത്തിലൂടെ ആഖ്യാനം വികസിക്കുന്നു. തടവിലെ പീഡനത്തെക്കുറിച്ച് അഞ്ചുപേർക്കും വ്യത്യസ്ത അനുഭവങ്ങളാണ്. പക്ഷേ പ്രതികാരം സഖ്യത്തിന്റെ പൊതുവായ ആവശ്യമാണ്. പനാഹിയുടെ സിനിമ വഴിമാറുന്നത് ഇതേ ഘട്ടത്തിലാണ്. അജ്ഞാതമായൊരു ഫോൺ സന്ദേശത്തിനുശേഷം കൊല്ലുക എന്ന തീരുമാനത്തിൽനിന്ന് സഖാക്കൾ പിന്മാറുമ്പോൾ തീവ്രവലതുപക്ഷ ഭരണകാലത്തും ജനാധിപത്യമൂല്യങ്ങൾ നഷ്ടമാവാത്ത മനുഷ്യന്റെ യഥാർത്ഥ ആവിഷ്ക്കാരമായി സിനിമ മാറുന്നു.

നിരന്തര ജയിൽവാസത്തിനും വീട്ടുതടങ്കലിനും ശേഷം ജാഫർ പനാഹി സ്നേഹത്തെകുറിച്ചാണ് സിനിമ നിർമ്മിച്ചത്.

കഥയിൽ പലപ്പോഴായി വന്നുപോകുന്ന കൈക്കൂലിക്കാരായ പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിജീവനക്കാരും ഇറാൻ ഭരണകൂടത്തിന്റെ പ്രതീകാത്മക ബിംബങ്ങളാണ്. വർഷങ്ങളായി ഭരണകൂടത്തിന്റെ നിരന്തര നിരീക്ഷണത്തിൽ ജീവിക്കുന്ന ഇടതുപക്ഷ വിപ്ലവകാരികൾ മെരുക്കപ്പെട്ട ജനതയുടെ നിഴൽരൂപങ്ങളാണ്. പോലീസുകാരനോട് പ്രതികാരം ചെയ്യാതെ അയാളെ വഴിയിലുപേക്ഷിച്ചുപോകുന്ന മുൻതടവുകാർ ഇരുണ്ട കാലത്തും മനുഷ്യത്വം നഷ്ടപ്പെടാതെ അവശേഷിക്കുന്ന ജനതയുടെ പ്രതിനിധികളാണ്.

ആഫ്രിക്കൻ വനാന്തരത്തിലെ ഒരു ശലഭത്തിന്റെ ചിറകടി പോലും വിദൂരമൊരു ദേശത്തിൽ കൊടുങ്കാറ്റായി മാറിയേക്കാം എന്ന ‘ബട്ടർഫ്‌ളൈ ഇഫക്റ്റ്’ തിയറിയുടെ സമവാക്യത്തിലൂടെ നോക്കിയാൽ ഇറാനിലെ പനാഹിയുടെ ശ്രമങ്ങൾ ആഗോള രാഷ്ട്രീയത്തെ ചലനാത്മകമാക്കുന്ന വലിയ മുന്നേറ്റമായേക്കാം.

‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്' ജാഫർ പനാഹി എന്ന മനുഷ്യന്റെ തടവോർമകളുടെ നേരിട്ടുള്ള ആഖ്യാനമോ സഹതടവുകാരുടെ ഓർമ്മകളുടെ വീണ്ടെടുക്കലോ ആകാം.
‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്' ജാഫർ പനാഹി എന്ന മനുഷ്യന്റെ തടവോർമകളുടെ നേരിട്ടുള്ള ആഖ്യാനമോ സഹതടവുകാരുടെ ഓർമ്മകളുടെ വീണ്ടെടുക്കലോ ആകാം.

‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്' ജാഫർ പനാഹി എന്ന മനുഷ്യന്റെ തടവോർമകളുടെ നേരിട്ടുള്ള ആഖ്യാനമോ സഹതടവുകാരുടെ ഓർമ്മകളുടെ വീണ്ടെടുക്കലോ ആകാം. ഒന്നുറപ്പാണ്, നിരന്തര ജയിൽവാസത്തിനും വീട്ടുതടങ്കലിനും ശേഷം ജാഫർ പനാഹി സ്നേഹത്തെകുറിച്ചാണ് സിനിമ നിർമ്മിച്ചത്. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർ ഇപ്പോഴും ജനാധിപത്യത്തിനായി കൊതിക്കുന്നു എന്ന ആശയമാണ് പ്രചരിപ്പിക്കുന്നത്.

19 സിനിമകൾക്ക് (പാലസ്തീൻ പ്രമേയമായ സിനിമകൾ) കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച മുപ്പതാമത്‌ കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ജാഫർ പനാഹി ഒരു ചോദ്യം മാത്രമല്ല, ഉത്തരം കൂടിയാണ്. രാഷ്ട്രീയമായി കീഴടങ്ങാതെ മനുഷ്യത്വത്തോടെ നിലയുറപ്പിക്കുക എന്ന ഉത്തരം.

Comments