തുടക്കം നന്നായി, പക്ഷേ…

മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന വിസ്മയ മോഹൻലാലിന്റെയും ആഷിഷ് ജോ ആന്റണിയുടെയും തുടക്കം. Movie Review by നിവേദ്യ കെ.സി.

ന്ത്യൻ ചലച്ചിത്രലോകത്ത് ബോളിവുഡ് കഴിഞ്ഞാൽ കൂടുതൽ താരപാരമ്പര്യമുള്ള, അഥവാ നെപ്പോ കിഡ്സുകളുള്ള സിനിമാലോകങ്ങളിലൊന്നായി മാറിയിട്ടുണ്ട് മലയാളസിനിമ. നെപ്പോ കിഡ്സാണെങ്കിലും അക്കൂട്ടത്തിലെ വലിയൊരു ശതമാനവും മലയാളസിനിമാ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ആ നിരയുടെ തുടർച്ചയാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’.

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ നിലപാടെടുത്തതിന്റെ പേരിൽ സംഘപരിവാർ അനുകൂല സൈബർ ആക്രമണങ്ങൾക്ക് വ്യാപകമായി ഇരയായിട്ടുണ്ട് വിസ്മയ. ‘തുടക്കം’ ട്രെയിലർ ലോഞ്ചിനിടെയും വിസ്മയയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളുണ്ടായി.

ആദ്യപകുതി മുന്നോട്ടുപോകുമ്പോൾ, വിസ്മയ അവതരിപ്പിച്ച മീനുവിന് ജൂഡിന്റെ സ്ഥിരം സ്ത്രീ കഥാപാത്രങ്ങളുടെ പാറ്റേണിൽ നിന്ന് വലിയ വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല എന്നത് മാത്രമാണ് എടുത്തുപറയാവുന്ന ചെറിയ പോരായ്മ.

ഇനി സിനിമയിലേക്ക് വരാം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സ്ഥിരം വാർത്തകളാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. തൊഴിലിടങ്ങളിലും വീടുകളിലും യാത്രകളിലുമെല്ലാം സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ സിനിമ പലതവണ പ്രമേയമാക്കിയിട്ടുമുണ്ട്. അതേ വിഷയത്തിലേക്കാണ് ‘തുടക്കം’ എത്തുന്നത്. ഒരു പെൺകുട്ടി നേരിടുന്ന അതിക്രമവും അതിൽ നിന്നുള്ള അതിജീവനവുമാണ് സിനിമയുടെ കാതൽ. ആക്ഷൻ മൂഡിൽ കഥ പറയുന്ന ചിത്രം ഈ പ്രമേയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഒരു പരിധിവരെ വിജയിക്കുന്നുണ്ട്.

സിനിമയുടെ പേര് പോലെ നല്ലൊരു ‘തുടക്കമാണ്’ ആദ്യ പകുതി നൽകുന്നത്. അധികം വലിച്ചുനീട്ടാതെ കഥ പറയുന്ന രീതി സിനിമയ്ക്ക് നന്നായി ഗുണം ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസറായി കുമളിയിലേക്ക് ട്രാൻസ്ഫറായി എത്തുന്ന രവിയുടെയും മകളുടെയും നായയുടെയും ജീവിതമാണ് ആദ്യപകുതിയിൽ പ്രധാനമായും പറയുന്നത്. ആദ്യപകുതി മുന്നോട്ടുപോകുമ്പോൾ, വിസ്മയ അവതരിപ്പിച്ച മീനുവിന് ജൂഡിന്റെ സ്ഥിരം സ്ത്രീ കഥാപാത്രങ്ങളുടെ പാറ്റേണിൽ നിന്ന് വലിയ വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല എന്നത് മാത്രമാണ് എടുത്തുപറയാവുന്ന ചെറിയ പോരായ്മ.

മീനുവിന്റെ ഒരു യാത്രയ്ക്കിടെ എത്തുന്ന വില്ലൻ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പിന്നീട് കഥ മുന്നോട്ടുപോകുന്നത്. അധികം സംഭാഷണങ്ങളില്ലാതെ തന്നെ നോട്ടങ്ങളിലൂടെയും ഭാവങ്ങളിലൂടെയും വില്ലത്തരം അവതരിപ്പിക്കാൻ ആഷിഷ് ജോ ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ വലിയ പോസിറ്റീവുകളിൽ ഒന്നാണിത്. വില്ലൻ കഥാപാത്രത്തിന് കൃത്യമായ ഡെപ്ത് നൽകാനും സിനിമയുടെ തുടക്കത്തിൽ തന്നെ സംവിധായകന് സാധിച്ചിട്ടുണ്ട്.

ആദ്യപകുതി മുന്നോട്ടുപോകുമ്പോൾ, വിസ്മയ അവതരിപ്പിച്ച മീനുവിന് ജൂഡിന്റെ സ്ഥിരം സ്ത്രീ കഥാപാത്രങ്ങളുടെ പാറ്റേണിൽ നിന്ന് വലിയ വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല എന്നത് മാത്രമാണ് എടുത്തുപറയാവുന്ന ചെറിയ പോരായ്മ.
ആദ്യപകുതി മുന്നോട്ടുപോകുമ്പോൾ, വിസ്മയ അവതരിപ്പിച്ച മീനുവിന് ജൂഡിന്റെ സ്ഥിരം സ്ത്രീ കഥാപാത്രങ്ങളുടെ പാറ്റേണിൽ നിന്ന് വലിയ വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല എന്നത് മാത്രമാണ് എടുത്തുപറയാവുന്ന ചെറിയ പോരായ്മ.

ലഹരിയുടെ ഉപയോഗം ഒരു വ്യക്തിയുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്നതും സിനിമ പറഞ്ഞുവെക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്റർവൽ പഞ്ചിലാണ് വില്ലനിസം ഏറ്റവും കൃത്യമായി ഉപയോഗിച്ചിരിക്കുന്നത്. അവിടെ സിനിമ സൃഷ്ടിക്കുന്ന ആകാംക്ഷ രണ്ടാം പകുതിയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. എന്നാൽ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ സിനിമ പതിയെ സ്ഥിരം ഫോർമുലയിലേക്ക് വഴിമാറുന്നു. ആദ്യപകുതിയിൽ സൃഷ്ടിച്ചിരുന്ന ടെൻഷൻ അതേ അളവിൽ നിലനിർത്താൻ കഴിയാതെ പോകുന്നു.

ട്രെയിലറിലൂടെ തന്നെ വലിയ ആകാംക്ഷ സൃഷ്ടിച്ചിരുന്ന മോഹൻലാലിന്റെ അതിഥിവേഷവും സിനിമയിൽ അനാവശ്യമായി തോന്നി. അദ്ദേഹത്തിന്റെ പ്രകടനം ഒരു മോട്ടിവേഷണൽ രംഗം എന്നതിനേക്കാൾ സിനിമയുടെ പ്രമോഷന് വേണ്ടി കൂട്ടിച്ചേർത്തതുപോലെയാണ് അനുഭവപ്പെട്ടത്. മോഹൻലാലിന്റെ സാന്നിധ്യം സിനിമയ്ക്ക് ഗുണം ചെയ്യുന്നതിനേക്കാൾ, ‘മോഹൻലാൽ സിനിമയിലുണ്ട്’ എന്ന ഹൈപ്പ് നിലനിർത്താനുള്ള ശ്രമമായി മാറുന്നു.

തിരക്കഥയുടെ രണ്ടാം പകുതിയിലെ പാളിച്ചകളാണ് സിനിമയെ ശരാശരി അനുഭവത്തിലേക്ക് എത്തിക്കുന്നത്. ചില ഡ്രാമാറ്റിക് രംഗങ്ങൾ ഒഴിവാക്കി കുറച്ചുകൂടി സ്വാഭാവികമായും റിയലിസ്റ്റിക്കായും കഥ പറഞ്ഞിരുന്നെങ്കിൽ ‘തുടക്കം’ കൂടുതൽ മികച്ച സിനിമയായി മാറുമായിരുന്നു.

പ്രകടനങ്ങളുടെ കാര്യത്തിൽ ‘തുടക്കം’ നിരാശപ്പെടുത്തുന്നില്ല. ഏറ്റവും ശ്രദ്ധേയമായത് നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിൻെറ മകൻ കൂടിയായ ആഷിഷ് ജോ ആന്റണിയുടെ പ്രകടനമാണ്. വിസ്മയയുടെയും തുടക്കം നന്നായി. ബോബി കുര്യൻ, സായികുമാർ, മനോജ് കെ. ജയൻ, കോട്ടയം രമേശ്, ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ കാമിയോ പതിവുപോലെ തന്നെ പ്രവചിക്കാവുന്നതും സിനിമയുടെ ഒഴുക്കിനോട് ചേർന്നുനിൽക്കാത്തതുമായി. മുഖം കാണിക്കുന്ന കാമിയോ എന്നതിനപ്പുറം കഥാപാത്രത്തിന് കാര്യമായ സംഭാവന നൽകാൻ കഴിയുന്നില്ല. കാസ്റ്റിങ്ങിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായി തോന്നിയത് വിസ്മയയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളുടെ തിരഞ്ഞെടുപ്പാണ്.

 അധികം സംഭാഷണങ്ങളില്ലാതെ തന്നെ നോട്ടങ്ങളിലൂടെയും ഭാവങ്ങളിലൂടെയും വില്ലത്തരം അവതരിപ്പിക്കാൻ ആഷിഷ് ജോ ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.
അധികം സംഭാഷണങ്ങളില്ലാതെ തന്നെ നോട്ടങ്ങളിലൂടെയും ഭാവങ്ങളിലൂടെയും വില്ലത്തരം അവതരിപ്പിക്കാൻ ആഷിഷ് ജോ ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.

യാനിക് ബെനും സ്റ്റണ്ട് സിൽവയും ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ഗംഭീരമായി. തുടക്കം മുതലേ സിനിമയെ പിടിച്ചിരുത്തുന്നതിൽ അവയ്ക്ക് വലിയ പങ്കുണ്ട്. ജോമോൻ ടി. ജോണിന്റെയും അഖിൽ ജോർജിന്റെയും ക്യാമറ വർക്കും നന്നായി തോന്നി. ജെയ്ക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും ചമൻ ചാക്കോയുടെ എഡിറ്റിംഗും സിനിമയുടെ വേഗതയ്‌ക്കൊപ്പം ടെൻഷനും നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ തിരക്കഥയുടെ രണ്ടാം പകുതിയിലെ പാളിച്ചകളാണ് സിനിമയെ ശരാശരി അനുഭവത്തിലേക്ക് എത്തിക്കുന്നത്. ചില ഡ്രാമാറ്റിക് രംഗങ്ങൾ ഒഴിവാക്കി കുറച്ചുകൂടി സ്വാഭാവികമായും റിയലിസ്റ്റിക്കായും കഥ പറഞ്ഞിരുന്നെങ്കിൽ ‘തുടക്കം’ കൂടുതൽ മികച്ച സിനിമയായി മാറുമായിരുന്നു.

Comments