2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രമായി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫെമിനിച്ചി ഫാത്തിമ്മയിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ചിദംബരം മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. ജനപ്രിയ ചിത്രമായി പ്രേമലു. സ്വഭാവനടിയായി ലിജോമോൾ ജോസ് (നടന്ന സംഭവം), സ്വഭാവ നടൻമാരായി സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ദാർത്ഥ് ഭരതൻ (ഭ്രമയുഗം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശത്തിന് ടൊവിനോ (എ.ആർ.എം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം) എന്നിവരും നടിക്കുള്ള ജൂറി പരാമർശത്തിന് ജ്യോതിർമയി (ബോഗെയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവരും അർഹരായി.
മറ്റ് പുരസ്കാരങ്ങൾ
പ്രത്യേക ജൂറി പരാമർശം : ചിത്രം- പാരഡൈസ്
സംവിധാനം - പ്രസന്ന വിതാനഗൈ
സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമുള്ള പ്രത്യേക പുരസ്കാരം- പായൽ കപാഡിയ ( ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്)
മികച്ച നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം - പ്രേമലു
കഥാകൃത്ത് - പ്രസന്ന വിതാനഗൈ (പാരഡൈസ്)
തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
തിരക്കഥ (അഡാപ്റ്റേഷൻ) - ലാജോ ജോസ്, അമൽ നീരദ് ( ബോഗയ്ൻവില്ല)
ഛായാഗ്രാഹകൻ- ഷെജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ഗാനരചയിതാവ്- വേടൻ (മഞ്ഞുമ്മൽ ബോയ്സ്)
സംഗീത സംവിധായകൻ (പശ്ചാത്തലസംഗീതം) - ക്രിസ്റ്റോ സേവ്യർ ( ഭ്രമയുഗം)
സംഗീത സംവിധായകൻ (ഗാനം)- സുഷിൻ ശ്യാം (ബോഗയ്ൻവില്ല )
മികച്ച എഡിറ്റിങ്ങ് - സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)
മികച്ച ഗായിക - സെബാ ടോമി ( ആരോരും കേറിടാത്തൊരു ചില്ലയിൽ- അം അ)
ഗായകൻ - കെ എസ് ഹരിശങ്കർ ( കിളിയേ-- എ ആർ എം)
മികച്ച നൃത്ത സംവിധാനം- സുമേഷ് സുന്ദർ, ജിഷ്ണു ദാസ് എം വി (ബോഗയ്ൻവില്ല)
മികച്ച ഡബ്ബിങ് - പെൺ: സയനോര ഫിലിപ്പ് (ബറോസ്), ആൺ: ഭാസി വൈക്കം (ബറോസ്)
മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബോഗെയ്ൻവില്ല)
മേക്കപ്പ് - റോണക്സ് സേവ്യർ (ഭ്രമയുഗം, ബോഗയ്ൻവില്ല )
മികച്ച സിങ്ക് സൗണ്ട് - അജയൻ അടാട്ട് (പണി)
മികച്ച ശബ്ദ രൂപകൽപ്പന - അഭിഷേക് നായർ, ഷിജിൻ മെൽവിൻ ഹട്ടൻ ( മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ശബ്ദമിശ്രണം- ഷിജിൻ മെൽവിൻ ഹട്ടൻ, ഫസൽ എ ബക്കർ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച പ്രോസസിംഗ് ലാബ് കളറിസ്റ്റ്- ശ്രീക് വാര്യർ, പോയറ്റിക് ഹോം ഓഫ് സിനിമ (മഞ്ഞുമ്മൽ ബോയ്സ്, ബോഗയ്ൻവില്ല )
മികച്ച വിഷ്വൽ എഫക്ട്- ജിതിൻ ലാൽ, ആൽബർട്ട് തോമസ്, അനിരുദ്ധ മുഖർജി, സാലിം ലാഹിർ ( എ ആർ എം)
രചനാ വിഭാഗം
മികച്ച ചലച്ചിത്ര ഗ്രന്ഥം- പെൺപാട്ടു താരകൾ - മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ - സി എസ് മീനാക്ഷി
മികച്ച ചലച്ചിത്ര ലേഖനം - മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും- ഡോ. വത്സലൻ വാതുശ്ശേരി.
പ്രത്യേക ജൂറി പരാമർശം: ലേഖനം- സമയത്തിന്റെ വിസ്തീർണം ( നൗഫൽ മറിയം ബ്ലാത്തൂർ).
