പ്രൊപ്പഗണ്ട ‘കേരള സ്റ്റോറി’യെ പുരസ്കരിക്കുന്ന ജൂറിയുടെ സംഘപരിവാർ അജണ്ട

കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ‘കേരള സ്റ്റോറി’ എന്ന പ്രൊപ്പഗണ്ട സിനിമയുടെ സംവിധായകന് പുരസ്കാരം നൽകിയതിലൂടെ ദേശീയ പുരസ്കാര ജൂറി നൽകുന്ന സന്ദേശമെന്താണ്? സംഘപരിവാർ അജണ്ട എങ്ങനെയാണ് മികച്ച സിനിമകളെ നിർണയിക്കുന്ന ജൂറിയെ പോലും നിയന്ത്രിക്കുന്നതെന്ന് വിശദീകരിക്കുകയാണ് പ്രേംകുമാര്‍ ആര്‍.

ത്യം നിലവിലുള്ളതും നുണകൾ പുതുതായി കണ്ടുപിടിച്ചതുമാണ്. സത്യം അറിയണമെങ്കിൽ അത് കണ്ടെത്താൻ മെനക്കെടണം, നുണകൾ അപ്പാടെ വിഴുങ്ങി വിശ്വസിച്ചാൽ മതി. ഇന്ത്യയിലെ ജനങ്ങൾ വിശ്വാസികളായി തുടരുന്നു എന്നതാണ് ഹിസ്റ്ററി ഓഫ് ട്രാജഡി. സുദീപ്തോ സെന്നിന് മികച്ച ഡയറക്ടർക്കുള്ള 71-ാമത് ദേശീയ അവാർഡ് പുരസ്കരിച്ച കേരള സ്റ്റോറി (The Kerala Story) എന്ന സിനിമ കേരളത്തിൽ നടക്കുന്ന ഇന്റർറിലീജിയസ് വിവാഹങ്ങളെല്ലാം ജിഹാദി വിവാഹങ്ങളാണ് എന്ന് പ്രചരിപ്പിക്കുന്ന പ്രൊപ്പഗണ്ട സിനിമയാണ്. ഇന്റർറിലീജിയസ് വിവാഹങ്ങളെല്ലാം ജിഹാദി വിവാഹങ്ങളാണെന്ന് ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും മതസൗഹാർദ്ദ ഏകതാനതയ്ക്ക് വിള്ളലുണ്ടാക്കും എന്ന് ഹൈക്കോടതിയുടെ വിധിപറഞ്ഞുകൊണ്ടുള്ള നിരീക്ഷണം പ്രസക്തമാണ്. ഇന്ത്യയിൽ സ്ത്രീകളെ കാണാതാവുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ലവ് ജിഹാദ്, റോമിയോ ജിഹാദ് അല്ലെങ്കിൽ ഘർ വാപ്സി എന്നീ പേരുകളിൽ കേരളത്തിൽ വിവാഹങ്ങളിലൂടെ റിക്രൂട്ട്മെന്റ് അഥവാ സ്ത്രീകളെ കാണാതാവുന്നു എന്നത് വാസ്തവവിരുദ്ധമായ പ്രചരണം മാത്രമാണെന്ന് 2017-ലെ ഹൈക്കോടതി വിധിയിൽ പറയുന്നുണ്ട്.

ഈ സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരിഗണിച്ചാലും സിനിമയുടെ പേര് ഒരു ജനാധിപത്യ ഫെഡറൽ സ്റ്റേറ്റിനോടുള്ള ആഭ്യന്തര യുദ്ധപ്രഖ്യാപനമാണ്, പ്രൊപ്പഗണ്ടയാണ്. ഐഎസ് ഭീകരസംഘടനയിലേക്ക് 32000 സ്ത്രീകളെ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തത് ലവ് ജിഹാദിലൂടെയാണെന്ന് പ്രചരിപ്പിക്കുന്ന സിനിമയുടെ ടീസർ പിൻവലിക്കാൻ സുപ്രീം കോടതി ആവശ്യപ്പെടുന്നുണ്ട്. സൈബൽ ചാറ്റർജി (NDTV), ശുഭ്രഗുപ്ത (Indian Express), നന്ദിനി രാംനാഥ് (Scroll) അഞ്ജുകുമാർ (The Hindu) തുടങ്ങിയ പ്രമുഖ ഫിലിം ക്രിറ്റിക്കുകൾ സിനിമയെ മോശമെന്ന് വിലയിരുത്തിയിരുന്നു. നീളമുള്ള വാട്സ്ആപ്പ് ഫോർവേഡുകൾ എന്ന പരിഹാസവും ഇവരിൽ ചിലരുയർത്തി.

സുദീപ്തോ സെന്നിന് മികച്ച ഡയറക്ടർക്കുള്ള 71-ാമത് ദേശീയ അവാർഡ് പുരസ്കരിച്ച കേരള സ്റ്റോറി (The Kerala Story) എന്ന സിനിമ കേരളത്തിൽ നടക്കുന്ന ഇന്റർറിലീജിയസ് വിവാഹങ്ങളെല്ലാം ജിഹാദി വിവാഹങ്ങളാണ് എന്ന് പ്രചരിപ്പിക്കുന്ന പ്രൊപ്പഗണ്ട സിനിമയാണ്.
സുദീപ്തോ സെന്നിന് മികച്ച ഡയറക്ടർക്കുള്ള 71-ാമത് ദേശീയ അവാർഡ് പുരസ്കരിച്ച കേരള സ്റ്റോറി (The Kerala Story) എന്ന സിനിമ കേരളത്തിൽ നടക്കുന്ന ഇന്റർറിലീജിയസ് വിവാഹങ്ങളെല്ലാം ജിഹാദി വിവാഹങ്ങളാണ് എന്ന് പ്രചരിപ്പിക്കുന്ന പ്രൊപ്പഗണ്ട സിനിമയാണ്.

സിനിമാ പേരുകളിൽ വിവാദമുണ്ടാക്കുന്ന സെൻസർബോഡിന് ‘ദ കേരള സ്റ്റോറി’ എന്ന പേരിട്ടതിൽ അപാകതയൊന്നും തോന്നിയില്ല. കേരളത്തിലെ ബിജെപിക്കും ആർഎസ്എസിനും ആത്മാഭിമാന ചോദ്യമുണർന്നില്ല. വസ്തുതാ വിരുദ്ധമായ നിലവാരമില്ലാത്ത ഒരു സിനിമയുടെ സംവിധായകന് ദേശീയ അവാർഡ് കൊടുക്കുന്നത് പൗരരുടെ നികുതിപ്പണം ധൂർത്തടിച്ചാണ്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും ടാക്സ് ഫ്രീയായി സിനിമകാണിച്ചത് കേരളത്തെ ഭീകര സ്റ്റേറ്റാണെന്ന് അവതരിപ്പിച്ചു കൊണ്ടാണ്. ഈ സിനിമ ജനതക്കെതിരല്ല ജനാധിപത്യത്തിനെതിരാണ്. കണ്ണുകൾ ഘടനാപരമായ യുക്തിക്ക് കീഴ്പ്പെടുന്നുണ്ടെങ്കിൽ കണ്ണടച്ച് കരളുറപ്പുള്ള കേരളത്തെ ചേർത്തു നിർത്തുക.

1950-നു ശേഷം ഇലക്ടറൽ ഡെമോക്രസി ഗണത്തിലായിരുന്ന ഇന്ത്യ കഴിഞ്ഞ എട്ടുവർഷമായി ഇലക്ട്രൽ ഓട്ടോക്രസിയിലേക്ക് മാറി എന്നാണ് V - Dem ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. ജനാധിപത്യത്തെ തകർക്കുന്ന സാംപിൾ നീക്കമായാണ് ഇതിനെ കാണേണ്ടത്. വികസനവഴികളിൽ ഇതിലും വലിയ ജനാധിപത്യഹിംസകൾ വരാനിരിക്കുന്നു. വികസനം വേണ്ട എന്നല്ല, ജനാധിപത്യത്തിലൂടെ വികസനത്തെ പുനർനിർമ്മിക്കണം. ഹിംസാത്മക സ്വേച്ഛാധികാര പ്രവണതകളെ ചോദ്യം ചെയ്യണം. തടയണം. ഒലിഗാർക്കി നിലനിൽക്കുന്ന സമുദായമോ പാർട്ടിയോ ഭരണവർഗ്ഗമോ ഏതുമാകട്ടെ അതിനോട് പോരാടേണ്ടി വരും. ഒലിഗാർക്കിയെ നിലനിർത്താനും നടപ്പിലാക്കാനും മതം ഉപയോഗിക്കും, ദേശീയത ഉപയോഗിക്കും, പല ന്യായങ്ങളും പറയും. പ്രഭുവർഗ്ഗത്തെ മാറ്റാതെ ഇന്ത്യക്ക് ഒരടിമുന്നോട്ട് പോകാനാകില്ല.

ധർമ്മസ്ഥലയിൽ നൂറുകണക്കിന് വിദ്യാർത്ഥികളെയും സ്ത്രീകളെയും കൊല ചെയ്തത് അവിടത്തെ പ്രഭുത്വവർഗ്ഗമാണ്. സൗത്തിന്ത്യയിലെ സാങ്കല്പിക ലൗജിഹാദിൽ കാണാതാവുന്ന സ്ത്രീകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ശ്രീരാമസേന ഈ അന്വേഷണത്തിന് എതിരാണെന്നതാണ് ഐറണി ഓഫ് ദ ഇയർ.

ധർമ്മസ്ഥലയിൽ നൂറുകണക്കിന് വിദ്യാർത്ഥികളെയും സ്ത്രീകളെയും കൊല ചെയ്തത് അവിടത്തെ പ്രഭുത്വവർഗ്ഗമാണ്.
ധർമ്മസ്ഥലയിൽ നൂറുകണക്കിന് വിദ്യാർത്ഥികളെയും സ്ത്രീകളെയും കൊല ചെയ്തത് അവിടത്തെ പ്രഭുത്വവർഗ്ഗമാണ്.

ദേശീയ ചലച്ചിത്ര അവാഡ് ജൂറിചെയർമാൻ അശുതോഷ് ഗോവാരിക്കർ പറയുന്നത് ഇന്ത്യയിലെ പ്രസക്തമായ സാമൂഹികവിപത്ത് അവതരിപ്പിച്ചതുകൊണ്ടാണ് സിനിമ ബെസ്റ്റ് ഡയറക്ടർ അവാർഡിനും സിനിമാറ്റോഗ്രാഫി അവാർഡിനും അർഹമായതെന്നാണ്. ആടുജീവിതത്തെയും പൃഥ്വിരാജിനെയും സൗകര്യപൂർവ്വം തഴയുകയും ഷാരൂഖ് അവാർഡിന് അർഹനാകുകയും ചെയ്യുന്ന കുതന്ത്ര തന്ത്രം. ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതമുതൽ ചരിത്ര വസ്തുതകളെ അട്ടിമറിക്കുന്ന പ്രവണതകൾ വരെ ഇവർ ഭംഗിയായി പ്രാക്ടീസ് ചെയ്യുന്നു.

2024-ൽ നടന്ന 54-ാമത് അന്താരാഷ്ട്ര ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്രോത്സവ ജൂറി ചെയർമാൻ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തത് ചരിത്രവിരുദ്ധമായ വീർ സവർക്കർ സിനിമയായിരുന്നു. ഇതും സംഘപരിവാറിന്റെ പ്രൊപ്പഗണ്ട സീരീസിന്റെ ഭാഗമായാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്നത് സിനിമ ക്കെതിരെയുള്ള പ്രതിഷേധങ്ങൾ വ്യക്ത മാക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യാനിരുന്ന മഹേഷ് മഞ്ജരേക്കർ അവസാനഘട്ടത്തിൽ പിന്മാറി സംവിധാനകർതൃത്വം രൺദീപ് ഹൂഡെയിലെത്തുന്നത് ചിത്രത്തിന്റെ വിരുദ്ധാശയങ്ങളെ കൂട്ടിക്കെട്ടാനുള്ള അതൃപ്തി കാരണമാണെന്ന് പറയപ്പെടുന്നു.

നുണകളുടെ പ്രചരണം, ബലതന്ത്രങ്ങളുടെ പ്രയോഗം എന്നതാണ് ഫാഷിസം കൈക്കൊള്ളുന്ന രീതി. ഒപ്പം വ്യവസ്ഥയുടെ ഇരകളെ തമ്മിലടിപ്പിച്ചു വളരുക എന്നതും സ്ട്രാറ്റജിയാണ്. മനുഷ്യർ നുണ പറയാതിരുന്നാൽ തകരുന്നത് ഫാസിസ്റ്റ് വ്യവസാ യമായിരിക്കും. അവരുടെ വ്യാവസായിക ഉത്പന്നം ഫിക്ഷനും മിത്തുകളുമാണ്. ജനങ്ങൾ അവർ നിർമ്മിക്കുന്ന ഫിക്ഷനുകളു ടെ വിശ്വാസികളാകുന്നു, മിത്തുകളിലൂടെ വിശ്വാസികളായി തുടരുന്നു. തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നതാണ് ശപിക്കപ്പെട്ട ദുരന്തം എന്ന് ഓരോ സാധാരണ മനുഷ്യനും മനസ്സിലാക്കിയിട്ടുള്ളതാണ്. കേരളത്തെക്കുറിച്ചുള്ള വർഗീയ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് കേന്ദ്രഗവൺമെന്റിന്റെ ഫെഡറൽ സംവിധാനത്തോടുള്ള ആഭ്യന്തര യുദ്ധ പ്രഖ്യാപനമാണ് എന്നറിയാത്ത മലയാളികൾ കാണുമോ...?

ആടുജീവിതത്തെയും പൃഥ്വിരാജിനെയും സൗകര്യപൂർവ്വം തഴയുകയും ഷാരൂഖ് അവാർഡിന് അർഹനാകുകയും ചെയ്യുന്ന കുതന്ത്ര തന്ത്രം. ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതമുതൽ ചരിത്ര വസ്തുതകളെ അട്ടിമറിക്കുന്ന പ്രവണതകൾ വരെ ഇവർ ഭംഗിയായി പ്രാക്ടീസ് ചെയ്യുന്നു.
ആടുജീവിതത്തെയും പൃഥ്വിരാജിനെയും സൗകര്യപൂർവ്വം തഴയുകയും ഷാരൂഖ് അവാർഡിന് അർഹനാകുകയും ചെയ്യുന്ന കുതന്ത്ര തന്ത്രം. ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതമുതൽ ചരിത്ര വസ്തുതകളെ അട്ടിമറിക്കുന്ന പ്രവണതകൾ വരെ ഇവർ ഭംഗിയായി പ്രാക്ടീസ് ചെയ്യുന്നു.

റൈഗുയേര സംവിധാനം ചെയ്ത് 1964-ൽ ബർലിൻ ഫിലിം ഫെസ്റ്റിവലിൽവച്ച് സിൽവർ ബയർ അവാർഡ് നേടിയ ‘ദി ഗൺസ്’ സിനിമയെ കുറിച്ച് പറഞ്ഞു നിർത്താം. ക്ഷാമത്തിന്റെ അന്തരീക്ഷത്തിലാണ് ചിത്രത്തിന്റെ തുടക്കം. മഴയില്ല. എങ്ങും വറുതിയിൽ എരിയുന്നു. ഇതിനിടയിൽ വിശന്നു പൊരിയുന്ന മനുഷ്യർ, മഴ പെയ്യാനായി കാളയെ പൂജിക്കുന്നു. കാളമൂത്രം ശേഖരിച്ച് പടർന്നു പിടിക്കുന്ന രോഗങ്ങൾക്കെതിരെ കർമ്മങ്ങൾ നടത്തുന്നു. കാള പച്ചപ്പുല്ല് തേടി ഗ്രാമങ്ങൾ തോറും അലയുന്നു. ആ മിണ്ടാപ്രാണിയുടെ അനുഗ്രഹം തേടി മനുഷ്യർ പുറകെ നടക്കുന്നു. അവർ അലഞ്ഞു നടന്ന് എത്തിച്ചേരുന്നത് നഗരത്തിലെ മേയറുടെ വക ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന പട്ടാളക്കാരുടെ മുന്നിലാണ്. ആ പട്ടാളക്കാർ ഒരു ആട്ടിടയനെ വെടിവെച്ചു കൊല്ലുന്നത് നേരിൽ കണ്ട പട്ടിണിക്കാരുടെ രോഷം കത്തിജ്വലിച്ചെങ്കിലും വിശന്നു ക്ഷീണിതരായ അവരുടെ കായികശക്തി ക്ഷയിച്ചുപോയിരുന്നു. പട്ടിണി കിടക്കുന്ന മനുഷ്യർക്ക് നൽകാതെ ഭക്ഷ്യസാധനങ്ങൾ കടത്തി കൊണ്ടുപോകുന്ന ട്രക്കുകൾ തടഞ്ഞ ഒരാളെ പട്ടാളക്കാർ വെടിവെച്ചു കൊന്നു. ദാരുണമായ കാഴ്ച കണ്ടിട്ട് അവർക്ക് എതിർക്കാനായില്ല. അവർ വീണ്ടും കാളയെ പിന്തുടർന്നു. വിശപ്പ് സഹിക്കാതെ ആയപ്പോൾ അവർ വിശുദ്ധ കാളയെ വെട്ടിക്കൊന്നു തിന്നു. വിശപ്പ് ശമിച്ചു. അതോടെ കാളയുടെ വിശുദ്ധിയെ കുറിച്ചുള്ള തെറ്റിദ്ധാരണയും ഒടുങ്ങി. ഗോമാതാവിനെ പൂജിക്കുന്ന ഇന്ത്യയിലെ ബഹുസഹസ്രം പട്ടിണിക്കാരുടെ ചിന്തയെ ഉണർത്താൻ പോന്നതാണീ ചിത്രം എന്നു പറയുകയായിരുന്നു. വ്യവസ്ഥകളുടെ ഇരകളെ രാഷ്ട്രീയമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന ശക്തികൾ അവരുടെ വിശ്വാസ ദൗർബല്യങ്ങളെ ആണല്ലോ അതിനുള്ള ഉപകരണമാക്കുന്നത്.


Summary: How National Film Awards jury considers propaganda movie Kerala Story's Sudipto Sen as best director, Premkumar R writes.


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments