1975 ആഗസ്റ്റ് 15ന് മുംബൈയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ഷോലെ, തുടക്കത്തിൽ വമ്പൻ ഫ്ലോപ്പായിരുന്നു. 'സമ്പൂർണ പരാജയം' എന്നാണ് ആദ്യ ദിനങ്ങളിൽ ഷോലെയെ നിരൂപകരും മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ആ സിനിമ ഇന്ത്യൻ സിനിമയിലെ എപിക് മൂവിയായി മാറിയതിനുപുറകിലെ യഥാർത്ഥ സ്‌ക്രിപ്റ്റ് അവതരിപ്പിക്കുകയാണ് കെ.പി.എ. സമദ്. ഇന്ത്യയിലെ ഗ്രാമീണ- നഗര ജീവിതങ്ങളെയും അവിടുത്തെ പലതരം മനുഷ്യരെയും തീവ്രമായി ആശ്ലേഷിച്ച, ആളിക്കത്തുന്ന കനലായി അരനൂറ്റാണ്ടിനുശേഷവും നിലനിൽക്കുന്ന ഒരു സിനിമയുടെ ജ്വലിക്കുന്ന കഥ. 1977-ൽ മുംബൈയിലെ മിനർവ തിയേറ്ററിൽ ഷോലെ കണ്ട അനുഭവത്തിൽനിന്ന് അര നൂറ്റാണ്ടിലേക്ക് സമദ് സഞ്ചരിക്കുന്നു.
