പൂർണമായും ഒരു കഥാപാത്രമായിരുന്നു കെ.പി.എ.സി. ലളിത

കുട്ടിയായിരിക്കുമ്പോൾ, അച്ഛനോടൊപ്പം സെറ്റിൽ പോകുമ്പോൾ, സ്വന്തം മക്കളെ പോലെയാണ് ലളിതചേച്ചിയടക്കമുള്ളവർ നമ്മളെ കെയർ ചെയ്യുക. അത്തരം ഓർമകളാണ് എനിക്ക് ലളിതചേച്ചിയെക്കുറിച്ചുള്ളത്. അഭിനേതാവും, അസോസിയേറ്റ് ഡയരക്ടറുമായ കുതിരവട്ടം പപ്പുവിന്റെ മകൻ കെ.പി.എ.സി. ലളിതയെ ഓർക്കുന്നു.

ളിതചേച്ചി അച്ഛന്റെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ വർഷങ്ങളായി അവരെക്കുറിച്ച് അറിയാം. അച്ഛന്റെ കാലത്തുള്ളവരുമായി എനിക്ക് നല്ല അനുഭവങ്ങളും ഓർമകളുമാണുള്ളത്. കുട്ടിയായിരിക്കുമ്പോൾ, അച്ഛനോടൊപ്പം സെറ്റിൽ പോകുമ്പോൾ, സ്വന്തം മക്കളെ പോലെയാണ് ലളിതചേച്ചിയടക്കമുള്ളവർ നമ്മളെ കെയർ ചെയ്യുക. അത്തരം ഓർമകളാണ് എനിക്ക് ലളിതചേച്ചിയെക്കുറിച്ചുള്ളത്.

മലയാള സിനിമയെ സംബന്ധിച്ചാണെങ്കിൽ, അതിന്റെ വലിയൊരു ഭാഗമായിരുന്ന നിരവധി പേർ ഇന്നില്ല. അവർ പൂർണമായും മാഞ്ഞുപോയി. എങ്കിലും എന്നും അവരുടെ ഓർമകളുണ്ടാകും. കാരണം അത്തരം കഥാപാത്രങ്ങളാണ് അവർ ചെയ്തുവച്ചിരിക്കുന്നത്. കെ.പി.എ.സി. ലളിത ഒരു ചെറിയ താരമല്ല, ഒരു എക്സ്ട്രാ ഓർഡിനറി അഭിനേത്രിയാണ്. അവർ pull off ചെയ്യുന്ന തരത്തിലുള്ള ബോഡി ലാംഗ്വേജും ഡയലോഗ് ഡെലിവറിയും, അവരെ പൂർണമായും ഒരു കഥാപാത്രമായി മാറ്റും. ആ കഥാപാത്രമാണ് അവർ എന്ന് നാം വിശ്വസിച്ചുപോകും, കെ.പി.എ.സി. ലളിതയാണ് അഭിനയിച്ചുപോകുന്നത് എന്ന് ഒരിക്കലും തോന്നില്ല. അത്ര ബിലീവബ്ൾ ആയിട്ടാണ് അവർ ഓരോ കഥാപാത്രവും ചെയ്തുകാണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, അവരുടെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്. അവർക്കു പകരം ഒരാളെയും നമുക്ക് റീപ്ലെയ്സ് ചെയ്യാൻ പറ്റില്ല, ഈ വിടവ് വിടവായി തന്നെയുണ്ടാകും, മലയാള സിനിമയിൽ.

"ആഫ്റ്റർ ലൈഫ്' എന്നൊക്കെയുള്ള ഒരുതരം വിശ്വാസമുണ്ടല്ലോ. ഞാൻ വിചാരിക്കുന്നത്, അതനുസരിച്ചാണെങ്കിൽ, അവിടെയും വലിയ ആഘോഷമായിരിക്കും, ചിലപ്പോൾ. കാരണം, അവിടെ എല്ലാവരും ഒത്തുചേർന്നിരിക്കുകയാണല്ലോ.


Summary: കുട്ടിയായിരിക്കുമ്പോൾ, അച്ഛനോടൊപ്പം സെറ്റിൽ പോകുമ്പോൾ, സ്വന്തം മക്കളെ പോലെയാണ് ലളിതചേച്ചിയടക്കമുള്ളവർ നമ്മളെ കെയർ ചെയ്യുക. അത്തരം ഓർമകളാണ് എനിക്ക് ലളിതചേച്ചിയെക്കുറിച്ചുള്ളത്. അഭിനേതാവും, അസോസിയേറ്റ് ഡയരക്ടറുമായ കുതിരവട്ടം പപ്പുവിന്റെ മകൻ കെ.പി.എ.സി. ലളിതയെ ഓർക്കുന്നു.


Comments