ഷെയ്ൻ - ഷൈൻ ബ്രൈറ്റ് ലൈക് എ ഡയമണ്ട്

ഷെയ്നിലെ യഥാർത്ഥ നടന്റെ ഗ്ലിംപ്സസ് അയാളിതിന് മുൻപ് അഭിനയിച്ച പല സിനിമകളിലായി നമുക്ക് ലഭിച്ചെങ്കിലും ആക്ഷൻ, റൊമാൻസ്, ഇമോഷണൽ സീൻസ്, ഡാൻസ്, നാച്ചുറൽ ആക്ടിംഗ്, കോമഡി ഇങ്ങനെ എല്ലാം എലമെന്റ്സും ചേർന്ന് ഒരു ടോട്ടൽ പാക്കേജായി കിട്ടിയത് RDX ലെ റോബർട്ടിലൂടെയാണ്.

ആക്ഷൻ, റൊമാൻസ്, ഇമോഷണൽ സീൻസ്, ഡാൻസ്, നാച്ചുറൽ ആക്ടിംഗ്, കോമഡി ഇങ്ങനെ എല്ലാം ചെയ്യാനാവുന്ന നടന്മാർ മലയാളത്തിൽ അന്യം നിന്ന് പോയിട്ടില്ല എന്നതിന്റെ ഉത്തരമാണ് ഇന്ന് ഷെയ്ൻ നിഗം. ഷെയ്നിലെ യഥാർത്ഥ നടന്റെ ഗ്ലിംപ്സസ് അയാളിതിന് മുൻപ് അഭിനയിച്ച പല സിനിമകളിലായി നമുക്ക് ലഭിച്ചെങ്കിലും മേൽപ്പറഞ്ഞ എല്ലാ എലമെന്റ്സും ചേർന്ന് ഒരു ടോട്ടൽ പാക്കേജായി കിട്ടിയത് RDX ലെ റോബർട്ടിലൂടെയാണ്.

റോബർട്ട് മലയാളത്തിൽ പണ്ട് ഉണ്ടായിരുന്ന ടോട്ടൽ പാക്കേജ് നായകന്മാരുടെ ലേറ്റസ്റ്റ് വേർഷനാണ്. പ്രത്യേകിച്ച് യോദ്ധ, ഗാന്ധർവ്വം, ബട്ടർഫ്ലൈസ്, മിന്നാരം, മാന്ത്രികം പോലുള്ള സിനിമകളിലെ ഡാൻസും, ഫൈറ്റ് സീൻസും, ഇമോഷൻ രംഗങ്ങളും, കോമഡിയും, നാച്ചുറൽ ആക്റ്റിംഗും എല്ലാം ചെയ്തിരുന്ന മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന പോലെയൊരു വേർഷൻ. രണ്ടുപേരുടെയും അഭിനയം തമ്മിലുള്ള ഒരു കമ്പാരിസനല്ല, മറിച്ച് അങ്ങനെയെല്ലാം ചെയ്യാനാവുന്ന നടന്മാരുടെ ലിസ്റ്റ് എടുക്കുമ്പോൾ മോഹൻലാൽ മാത്രമാണ് മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് എന്നതുകൊണ്ടാണ് ഈ കമ്പാരിസൻ.

'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയിലൂടെ മുഖ്യധാര സിനിമയിലേക്ക് കടന്നുവന്നെങ്കിലും, അയാളിലെ നടന്റെ സ്പാർക്ക് എനിക്ക് കിട്ടുന്നത് "അന്നയും റസൂലും" എന്ന രാജീവ് രവി ചിത്രത്തിലെ അന്നയുടെ തലതെറിച്ച സഹോദരനായ കുഞ്ഞുമോനിലൂടെയാണ്. സെൽഫ് സെന്റേഡ് ആൻഡ് ടോക്സിക്കായൊരു ആങ്ങളയായി ഷെയ്ൻ തിളങ്ങി. കമ്മട്ടിപ്പാടത്തിലെ സണ്ണിയും അതേപോലൊരു റോളായിരുന്നു. ഒരു റൂക്കി സ്റ്റൈൽ ബ്രദർ.

കമ്മട്ടിപ്പാടത്തിലെ വയലൻസ് പ്രിഫറിംഗ് ക്യാരക്ടർ അല്ല, അതേ വർഷം തന്നെ പുറത്തിറങ്ങിയ 'കിസ്മത്തിലെ' ഇർഫാന്റേത്. റെബൽ, സൈലന്റ്, റൊമാന്റിക്....... തന്നെക്കാൾ പ്രായത്തിൽ ഒരുപാട് വ്യത്യാസമുള്ള, അന്യമതത്തിൽപ്പെട്ട അനിതയുമായുള്ള പ്രണയം വളരെ നിഷ്കളങ്കതയോടെ ഷെയ്ൻ നമുക്ക് മുന്നിൽ അവതരിപ്പിച്ചു. ആ നിഷ്കളങ്ക മുഖഭാവം കൊണ്ടുകൂടിയാകാം ക്ലൈമാക്സിലെ ടീപോയ് സീൻ ഒരു നൊമ്പരമായി തോന്നിയത്.

ഈ പറഞ്ഞ മൂന്ന് സിനിമയിലും ഷെയ്ൻ അയാളുടെ സേഫ് സോണായ മൂഡി, സൈലന്റ് ബട്ട് ഹൈലി ഡെയ്ഞ്ചറസ് ഷെയ്ഡിലുള്ള ക്യാരക്ടേഴ്സ് ആണ് ചെയ്തത്. കിസ്മത്തിൽ ഒരു റൊമാന്റിക് സൈഡ് കൂടി കാണാനായി. പക്ഷെ തൊട്ടടുത്തവർഷം ഷെയ്നിന്റെ ഒരൽപ്പം പെപ്പി സൈഡ്, C/O സൈറ ബാനു എന്ന സിനിമയുടെ തുടക്കത്തിൽ മഞ്ജു വാര്യറുമായുള്ള ജോയസ് മൊമെന്റ്സിൽ കാണാനായെങ്കിലും, സിനിമയുടെ ട്രാക്ക് പെട്ടെന്ന് തന്നെ ഇമോഷണൽ സൈഡിലേക്ക് തിരിഞ്ഞതോടെ ഷെയ്‌നും ഡിപ്രസ്ഡ് ഹോപ്‌ലെസ് മോഡിലേക്ക് പോയി.

ഷെയ്നിന്റെ സേഫ് സോൺ ആക്റ്റിങ്ങിന് പറ്റിയ ഒരു സിനിമ തന്നെയായിരുന്നു "പറവ". റൊമാന്റിക്, ആക്ഷൻ മൊമെന്റസ് ഒക്കെ ഉണ്ടെങ്കിലും സിനിമയിൽ ഷെയ്നിന്റെ ടോട്ടൽ സ്ക്രീൻ സ്‌പേസിൽ ഒരു മുക്കാൽ ഭാഗവും സെൽഫ് ഐസൊലേറ്റ് ചെയ്ത് ആരോടും, കുടുംബത്തിലുള്ളവരോട് പോലും മിണ്ടാതെ കഴിയുന്ന 'ഷെയ്ൻ' ആയാണ്.

കമ്മട്ടിപ്പാടം സിനിമയില്‍ ഷെെന്‍ നിഗം

"ഈട" എന്ന ചിത്രത്തിലും ഷെയ്നിന്റെ റൊമാന്റിക് സൈഡാണ് കാണിക്കുന്നതെങ്കിലും ഒപ്പം തന്നെ വിഷാദച്ഛായയുള്ള ക്യാരക്ടറൈസേഷൻ തുടർന്നുകൊണ്ടേയിരുന്നു. "ഇഷ്‌ഖ്" എന്ന സിനിമയിലും പ്രണയം തന്നെയാണ് പോർട്രേ ചെയ്തതെങ്കിലും ടോക്സിക് ബോയ്ഫ്രണ്ട് വിത്ത് സൈക്കോ ഫീച്ചേഴ്സ് അതിലെ സച്ചിയിലൂടെ പ്രകടിപ്പിച്ചു. "കുമ്പളങ്ങി നൈറ്റ്സിലെ" ബോബി, ഒരു കെട്ടുറപ്പില്ലാത്ത കുടുംബത്തിലെ നാല് സഹോദരങ്ങളിൽ ഒരുവനായി ജീവിച്ചു.

കിസ്മത്തില്‍ നിന്നൊരു രംഗം

2019 ന്റെ അവസാനത്തോടെ ഇറങ്ങിയ "വലിയപെരുന്നാൾ" എന്ന സിനിമയിലൂടെ ഡാൻസർ ഷെയ്നിനെ നമുക്ക് ലഭിച്ചു. ആ വർഷം തന്നെയാണ് മുടി വെട്ടിയതിന്റെ പേരിൽ "വെയിൽ" എന്ന സിനിമയുടെ നിർമ്മാതാവുമായി പ്രശ്നങ്ങൾ ഉണ്ടാകുന്നതും, നിർമ്മാതാക്കളുടെ സംഘടന ഷെയ്നിനെ വിലക്കുന്നതും.

പിന്നീട് 2022 ജനുവരിയിലാണ് സ്വന്തമായി നിർമ്മിച്ച് " ഭൂതകാലം" എന്ന സിനിമയിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ച് ഷെയ്ൻ തിരിച്ചുവരുന്നത്. എന്നാൽ അതിലെ വിനുവും ഷെയ്നിന്റെ സേഫ് സോൺ ക്യാരക്ടർ തന്നെയായിരുന്നു.

ഈ സേഫ് സോണിൽ തന്നെ തളക്കപ്പെട്ടു പോകുമോ എന്ന തോന്നൽ മനസ്സിൽ ഉറപ്പിക്കവെയാണ് ടോട്ടലി ഡിഫറെന്റ് ലുക്കിൽ എസ് ഐ രാഹുൽ നമ്പ്യാരായി "കൊറോണ പേപ്പേഴ്സ്" എന്ന സിനിമയിൽ ഷെയ്ൻ പ്രത്യക്ഷപ്പെടുന്നത്. സ്റ്റബേൺ, ബ്രേവ് റൂക്കി പോലീസ് ഓഫിസറായി ഷെയ്നിന്റെ ഒരു വ്യത്യസ്ത ലുക്ക് തന്നെയായിരുന്നു കൊറോണ പേപ്പേഴ്സിൽ കാണാനായത്.

2013 തൊട്ട് അയാളഭിനയിച്ച സിനിമകളിലെ ക്യാരക്ടേഴ്സിന്റെ ഒട്ടുമിക്ക എല്ലാ ഷെയ്ഡ്സും ചേർത്തിണക്കി, പെപ്പിയായും അതെ സമയം ബോൾഡ് ആൻഡ് കറേജിയസായും ഫുൾ കോൺഫിഡന്റ് മോഡിലുള്ളൊരു ക്യാരക്ടറാണ് RDX ലെ റോബർട്ട്. കംപ്ലീറ്റ്ലി എൻജോയബിൾ ഹീറോ മെറ്റീരിയൽ. ഈ ക്യാരക്ടർ ഫീച്ചേഴ്സ് ഒക്കെ വെച്ച് ഒരു സോളോ പ്രൊജക്റ്റ് ചെയ്താൽ അതും കേറി അങ്ങ് ക്ലിക്ക് ആവുമെന്ന് തന്നെയാണ് പ്രതീക്ഷ.

ആക്ടിംഗ് സൈഡ് സ്കില്‍ വേണ്ടുവോളം ഉണ്ട് എന്ന ഫാക്റ്റ് നിലനില്‍ക്കെത്തന്നെ സിനിമാലോകത്ത് കീപ്പ് ചെയ്യേണ്ട ഒരു പ്രൊഫഷണല് സൈഡ് കൂടെ ട്രാക്കിലായാല്‍, THE NEXT SUPERSTAR WILL BE REALLY ON THE ROLL.

Comments