മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിലൊന്നായ ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടിയിലെ സരോജിനി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ നടിയാണ് ശ്രീലക്ഷ്മി. മലയാള സിനിമയിലും ടെലിവിഷൻ ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീലക്ഷ്മി 'ഭൂതക്കണ്ണാടി' യിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ‘മരണം ദുർബലം’, ‘അർദ്ധചന്ദ്രന്റെ രാത്രി’ തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിന് രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും നേടിയിട്ടുണ്ട്. ലോഹിതദാസ്, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ, ഇന്ത്യയിൽ നിന്ന് ഓസ്കാർ എൻട്രി നേടിയ ആദ്യ മലയാള ചിത്രമായ 'ഗുരു'വിൽ രാജീവ് അഞ്ചലിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ എന്നിവ സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അവർ പങ്കുവെക്കുന്നു.
