കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി മലയാള സിനിമകളുടെ സ്ക്രീനിന് പിറകിൽ പി.ആർ.ഒ ദിനേശുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളും സാങ്കേതിക വിദ്യയുമൊക്കെ ഇത്രയേറെ പുരോഗമിക്കാതിരുന്ന കാലത്ത് സിനിമയുടെ പരസ്യപ്രചാരണത്തിൻെറ രീതികൾ വ്യത്യസ്തമായിരുന്നു. ഡിജിറ്റൽ പ്രചാരണത്തിൻെറ കാലത്തും ദിനേശ് സിനിമക്കൊപ്പമുണ്ട്. ഫിലിം പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രവർത്തിക്കുന്ന പി.ആർ.ഒ എ.എസ്.ദിനേശ് പരസ്യ പ്രചാരണത്തിൻെറ മാറിമറിഞ്ഞ നാൾവഴികളെക്കുറിച്ച് സംസാരിക്കുന്നു, സനിതാ മനോഹറുമായുള്ള സംഭാഷണത്തിൽ.