2024-ൽ റിലീസ് ചെയ്ത പല സിനിമകളും കാണാൻ സാധിച്ചില്ലെങ്കിലും കണ്ടവയിൽ ഇഷ്ടപ്പെട്ട ചുരുക്കം സിനിമകളിൽ ഒന്ന് ഭ്രമയുഗമാണ്. മമ്മൂക്ക പ്രധാന കഥാപാത്രത്തെയും അർജ്ജുൻ അശോകനും സിദ്ധാർഥ് ഭരതനും മറ്റു കഥാപാത്രങ്ങളെയും ഗംഭീരമായി അവതരിപ്പിച്ച സിനിമ. അഞ്ച് കഥാപാത്രങ്ങളാണുള്ളതെങ്കിലും പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. നടന്മാരുടെ അഭിനയം മാറ്റിനിർത്തിയാൽ ഏറെ ആകർഷിച്ചത് ജോതിഷ് ശങ്കർ ഒരുക്കിയ കലാസംവിധാനമാണ്. Black and white രീതിയും ഏറെ ഇഷ്ടപ്പെട്ടു. വെറും അഞ്ച് കഥാപാത്രങ്ങളെ കൊണ്ട് യാതൊരു മുഷിപ്പുമില്ലാതെ സിനിമ ആസ്വാദ്യമാക്കിയ സംവിധായകൻ രാഹുൽ സദാശിവനും പ്രത്യേക അഭിനന്ദനമർഹിക്കുന്നു.
2024-ൽ മനോജ് കെ.യുവിന് ഇഷ്ടപ്പെട്ട സിനിമ
ഭ്രമയുഗം
Truecopy Webzine- ന്റെ ഇയർഎൻ്റർ സിനിമാ പാക്കറ്റ് 2024 Frames. സിനിമാനടനും നാടകപ്രവർത്തകനുമായ മനോജ് കെ.യു, പോയ വർഷത്തെ തന്റെ ഇഷ്ടസിനിമയായി തിരഞ്ഞെടുത്തത് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗമാണ്. എന്തുകൊണ്ട് ഭ്രമയുഗം എന്ന് വിശദീകരിക്കുന്നു മനോജ്.