സ്റ്റീഫൻ നെടുമ്പള്ളിയുടെ
ആ പവർ
അബ്രാം ഖുറേഷിക്കുണ്ടോ?

ടെക്നിക്കലി ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് പൃഥ്വിരാജ് പടം ചിത്രീകരിച്ചിരിക്കുന്നത്. ലൊക്കേഷനുകളിലൊക്കെയും നേരിട്ടുചെന്ന്, വി.എഫ്.എക്സുകൾ ആവശ്യത്തിന് മാത്രം ഉപയോഗിച്ച്, ഏറ്റവും അനുയോജ്യരായ താരങ്ങളെ കാസ്റ്റ് ചെയ്ത് - ഒരു ഫുൾ പാക്കഡ് എൻറർടൈനർ തന്നെയായിട്ടാണ് എമ്പുരാൻ എത്തുന്നത്. എന്നാൽ… മുഹമ്മദ് ജദീർ എഴുതുന്നു.

നിറയെ ആളുകൾ തിങ്ങിനിറഞ്ഞ ഒരു തീവണ്ടി ബോഗി. അതിൽ തീർഥാടകരുണ്ട്. സ്ത്രീകളുണ്ട്. കുട്ടികളുണ്ട്. മറ്റെല്ലാ തരത്തിലുമുള്ള മനുഷ്യരുണ്ട്. അതിലേക്ക് പെട്ടെന്ന് കത്തിപ്പിടിക്കുന്ന തീ. നിഷ്കളങ്കരായ കുട്ടികളുടെ നിലവിളി. നിസ്സഹായരായി കത്തിത്തീരുന്ന മനുഷ്യർ. ഓവർഎക്സ്പോസഡ് ആയ കളർ ടോണിൽ ടൈറ്റിൽ കാർഡിന്റെ പിന്നണിയിൽ കാണിക്കുന്ന ദൃശ്യങ്ങളാണെങ്കിലും ഇന്ത്യക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാനാവും. അത് സബർമതി എക്സ്പ്രസാണ്. അന്ന് തിയ്യതി 2002 ഫെബ്രുവരി 27.

ഗോധ്രയിൽ കൊല്ലപ്പെട്ടവർ നിരപരാധികളായിരുന്നു. അതിനുശേഷം ഗുജറാത്തിലെ തെരുവുകളിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരും നിരപരാധികളായിരുന്നു. അതിൽ ലാഭമുണ്ടാക്കിയത്, ഹിന്ദുത്വ ശക്തികൾ മാത്രമാണ്. അവർക്ക് ആദ്യം മുതലേ കൃത്യമായ പദ്ധതികളുണ്ടായിരുന്നു. അക്രമാസക്തമായ ആൾക്കൂട്ടമേ അല്ലായിരുന്നു ഗുജറാത്തിൽ വംശഹത്യ നടത്തിയത്. ഒരു ഹിന്ദുത്വ ബ്രെയിൻ അതിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. അയാളും സുഹൃത്തും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിന്റെ ലാഭം കൊയ്യുകയും ചെയ്തിട്ടുണ്ട്- ഇത്രയും കാര്യം എമ്പുരാൻ പറയുന്നുണ്ട്. ഗുൽബർഗ് സൊസൈറ്റിയുടേയും ബിൽക്കീസ് ബാനുവിന്റെയും റഫറൻസുകൾ വരുന്നുണ്ട്. എന്നാൽ സിനിമയ്ക്ക് ആവശ്യമായ സേഫ് പോയിൻറ് പിടിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ മുപ്പത് മിനിറ്റിലെ ഈ ഒരു സ്റ്റോറിലൈനിന്റെ ക്വാളിറ്റി മലയാളത്തിൽ സമാനതകളില്ലാത്തതാണ്. വിഷ്വൽ, മ്യൂസിക്, ഇമോഷൻ - എല്ലാത്തിലും അത്ഭുതകരമായ പെർഫെക്ഷൻ.

രണ്ട് കാര്യങ്ങളെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകുന്നതാണ് L യൂണിവേഴ്സിലെ പടങ്ങൾ. ആദ്യത്തേത് ഡ്രഗും, രണ്ടാമത്തേത് കാവി രാഷ്ട്രീയവുമാണ്. രാജീവ് ചന്ദ്രശേഖരൻ ബി.ജെ.പി. സംസ്ഥാന പ്രസിഡൻറായി സ്ഥാനമേറ്റ സാഹചര്യത്തിൽ പല സീനുകളും കുറേക്കൂടി റിലേറ്റബിളായി ഫീൽ ചെയ്യുന്നുണ്ട്, യാദൃച്ഛികമാണെങ്കിലും.

പി.കെ. രാംദാസിന്റെ മകൻ ജതിൻ രാംദാസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി അവരോധിച്ച്, ഐ.യു.എഫ് എന്ന പാർട്ടിയെയും അയാളെ ഏൽപ്പിച്ച് സ്റ്റീഫൻ നെടുമ്പള്ളി കേരളം വിടുന്നതാണ് ലൂസിഫറിന്റെ അവസാനം. അതിനും അഞ്ചു വർഷത്തിന് ശേഷമുള്ള കഥയാണ് എമ്പുരാൻ.

അടിസ്ഥാനപരമായി ഒരു പൊളിറ്റിക്കൽ പടം കൂടിയാണ് എമ്പുരാൻ. എന്നാൽ മലയാളത്തിൽ ഒരു പൊളിറ്റിക്കൽ പടത്തിന് ഉണ്ടാവേണ്ട പൊളിറ്റിക്കൽ ക്വാളിറ്റി എമ്പുരാനിലെ റഫറൻസുകൾക്ക് ഇല്ല. ഒരു ലെവല് പിടിക്കുക എന്നൊക്കെ പറയാറില്ലേ. ഒരു മുപ്പത് കൊല്ലം മുമ്പുള്ള പൊളിറ്റിക്കൽ സറ്റയർ ഭാവുകത്വമാണ് മുരളി ഗോപി ഇപ്പഴും കൊണ്ടുനടക്കുന്നത്. ഇപ്പഴും കട്ടൻചായയും പരിപ്പുവടയും വച്ച് തന്നെയാണ് ഇടതുപക്ഷത്തെ കോമഡിവൽക്കരിക്കാൻ നോക്കുന്നത്. മുഖ്യമന്ത്രിയെ പ്രകീർത്തിച്ചുള്ള തിരുവാതിരപ്പാട്ടും കോൺഗ്രസ് നേതാക്കൾ അണികളെ ഇംപ്രസ് ചെയ്യാൻ വേഷം കെട്ടുന്നു എന്നതുമൊക്കെ രസകരമായ പൊളിറ്റിക്കൽ ഇവൻറുകളാണ്. അത് വച്ച് നമുക്ക് മറിമായം എപിസോഡുകളും സ്റ്റാൻഡ് അപ് കോമഡികളും ചെയ്യാം. എന്നാൽ ഈ സിനിമയുടെ വലിയ ക്യാൻവാസിലും സ്കോപിലും അത്തരത്തിലുള്ള സില്ലി റെഫറൻസുകൾ വന്നു പോവുന്നത് സിനിമയുടെ ലെവലിനെ തന്നെ താഴോട്ട് വലിക്കുന്നുണ്ട്.

മുരളി ഗോപിയുടെ പൊളിറ്റിക്കൽ പ്രീച്ചിംഗ് ആണ് സിനിമയുടെ ഒഴുക്കിനെ ബാധിച്ച മറ്റൊരു ഘടകം. കേരളത്തിലെ രാഷ്ട്രീയക്കാർ കപട മതേതരരാണ്, വിശ്വസിക്കാൻ കൊള്ളാത്തവരാണ് തുടങ്ങിയ ഒരു അരാഷ്ട്രീയ ക്ലാസ് വോയ്സ് ഓവറായി അവിടിവിടായി പ്ലേ ചെയ്യുന്നുണ്ട്. അതൊഴിവാക്കിയാൽ ചിത്രം കുറേക്കൂടെ എൻഗേജിംഗ് ആയേനെ എന്നുതോന്നി.

പി.കെ. രാംദാസിന്റെ മകൻ ജതിൻ രാംദാസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി അവരോധിച്ച്, ഐ.യു.എഫ് എന്ന പാർട്ടിയെയും അയാളെ ഏൽപ്പിച്ച് സ്റ്റീഫൻ നെടുമ്പള്ളി കേരളം വിടുന്നതാണ് ലൂസിഫറിന്റെ അവസാനം. അതിനും അഞ്ചു വർഷത്തിന് ശേഷമുള്ള കഥയാണ് എമ്പുരാൻ.

സ്റ്റീഫൻ നെടുമ്പള്ളി യഥാർഥത്തിൽ ആരാണ്? ജതിൻ രാംദാസിനെ ഏൽപ്പിച്ചു പോയ കേരളത്തിനും ഐ.യു.എഫിനും പിന്നീടെന്ത് സംഭവിച്ചു, അന്താരാഷ്ട്ര ഹിറ്റ് ഗ്രൂപ്പ് തലവനായ സയീസ് മസൂദ് ആരാണ്? തുടങ്ങിയ കാര്യങ്ങളാണ് എമ്പുരാനിലുള്ളത്.

ടെക്നിക്കലി ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് പൃഥ്വിരാജ് പടം ചിത്രീകരിച്ചിരിക്കുന്നത്. ലൊക്കേഷനുകളിലൊക്കെയും നേരിട്ടുചെന്ന്. വി.എഫ്.എക്സുകൾ ആവശ്യത്തിന് മാത്രം ഉപയോഗിച്ച്. ഏറ്റവും അനുയോജ്യരായ താരങ്ങളെ കാസ്റ്റ് ചെയ്ത് - ഒരു ഫുൾ പാക്കഡ് എൻറർടൈനർ തന്നെയായിട്ടാണ് എമ്പുരാൻ എത്തുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി യഥാർഥത്തിൽ ആരാണ്? ജതിൻ രാംദാസിനെ ഏൽപ്പിച്ചു പോയ കേരളത്തിനും ഐ.യു.എഫിനും പിന്നീടെന്ത് സംഭവിച്ചു, അന്താരാഷ്ട്ര ഹിറ്റ് ഗ്രൂപ്പ് തലവനായ സയീസ് മസൂദ് ആരാണ്? തുടങ്ങിയ കാര്യങ്ങളാണ് എമ്പുരാനിലുള്ളത്.
സ്റ്റീഫൻ നെടുമ്പള്ളി യഥാർഥത്തിൽ ആരാണ്? ജതിൻ രാംദാസിനെ ഏൽപ്പിച്ചു പോയ കേരളത്തിനും ഐ.യു.എഫിനും പിന്നീടെന്ത് സംഭവിച്ചു, അന്താരാഷ്ട്ര ഹിറ്റ് ഗ്രൂപ്പ് തലവനായ സയീസ് മസൂദ് ആരാണ്? തുടങ്ങിയ കാര്യങ്ങളാണ് എമ്പുരാനിലുള്ളത്.

എന്നാൽ...

ലൊക്കേഷനുകളുടെയും സംഭവങ്ങളുടെയും ബാഹുല്യം കഥയുടെ ഇമോഷനെ ചെറുതായെങ്കിലും പ്രതികൂലമായി ബാധിച്ചോ എന്ന് സംശമുണ്ട്. ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത്രയൊന്നും പ്രസക്തമല്ലാത്ത സംഭവങ്ങൾ ഒഴിവാക്കി കുറച്ചുകൂടി ഗ്രിപ്പിംഗ് ആക്കിയിരുന്നെങ്കിൽഎന്ന് ചിലയിടത്ത് തോന്നിയിട്ടുണ്ട്.

രണ്ടു തരം മോഹൻലാലുണ്ട് എമ്പുരാനിൽ. ഇൻറർനാഷനൽ ഡോൺ ആയ അബ്രാം ഖുറേഷിയും കേരളത്തിലെ കരിഷ്മാറ്റിക് രാഷ്ട്രീയക്കാരനായ സ്റ്റീഫൻ നെടുമ്പള്ളിയും. അബ്രാം ഖുറേഷിയുടെ ചില മാനറിസങ്ങളിൽ ആ 'ഇൻറർനാഷനലിസം' ചിലയിടത്ത് മിസ്സിംഗ് ആവുന്നുണ്ട്. പ്രത്യേകിച്ച് ഡയലോഗ് ഡെലിവറിയിലും മറ്റും. എന്നാൽ മറ്റു ചില സീനുകളിൽ മോഹൻലാലിന്റെ മുഴുവൻ ഓറയും പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്.

ആദ്യഭാഗമായ ലൂസിഫർ ആണ് എമ്പുരാനിലും ഏറ്റവും വർക്ക് ആയത്. മോഹൻലാൽ ഇക്കണ്ട ഇൻറർനാഷനൽ കളിയൊക്കെ കളിച്ചിട്ടും ഉണ്ടാക്കിയതിനേക്കാൾ ഓളം, ലൂസിഫർ സ്റ്റൈലിൽ മുണ്ടുടുത്ത് മോഹൻലാൽ സ്ക്രീനിലെത്തുമ്പോഴുണ്ട്.
ലൂസിഫർ സ്റ്റൈൽ ഫൈറ്റിലുണ്ട്.
ലൂസിഫർ സ്റ്റൈൽ മ്യൂസിക്കിനുണ്ട്.
അതായത് എമ്പുരാനകത്തും ലൂസിഫർ ആണ് വർക്ക് ചെയ്യുന്നതെന്ന്.

ലൂസിഫർ ഒരു നാടൻ കഥയായിരുന്നു. ഇല്ല്യൂമിനാറ്റിയെന്നോ സൂപ്പർ പവർ എന്നോ ഒന്നും പറയാതെ, ഒരു മലയോര മേഖലയിൽ നടക്കുന്ന കഥയിലൂടെ തന്നെ ഒരു ഇൻറർനാഷനൽ പവർ സ്റ്റീഫനിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ആ പവർ... ആ പവർ ഇത്ര ബജറ്റിലും എമ്പുരാനിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞോ?

Comments