തിയറ്റർ തിരസ്കരിച്ച നാരായണീൻ്റെ മൂന്നാൺമക്കൾ ഒ.ടി.ടിയിലും പുറത്തും ചർച്ചയായിരിക്കുകയാണ്. ഷോർട്സുകളുടെയും റീലുകളുടെയും കാലത്ത് അതിവേഗ സിനിമകൾക്കേ കാണികളുണ്ടാവൂ എന്ന ധാരണകൾ നിലനിൽക്കുമ്പോഴാണ് സ്‌ലോ പേസിൽ എടുത്ത ഈ ഫിലിം ഹിറ്റായിരിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങി ആദ്യമായെടുത്ത സിനിമയിലേക്കുള്ള പരിശ്രമങ്ങളെക്കുറിച്ചും, മലയാളിയുടെ കപട സദാചാര മനസ്സിനു മുന്നിൽ നിഷിദ്ധമെന്ന് സമൂഹം കരുതുന്ന ബന്ധങ്ങളെ ആവിഷ്കരിക്കുമ്പോഴുള്ള അസ്വസ്ഥതകളെക്കുറിച്ചും ശരൺ വേണുഗോപാൽ കമൽറാം സജീവുമായി സംസാരിക്കുന്നു.