നരിവേട്ട സിനിമ പറയുന്ന കഥയും രാഷ്ട്രീയവും നോട്ടവും എന്താണ് എന്ന് പറയുകയാണ് സംവിധായകൻ അനുരാജ് മനോഹറും തിരക്കഥാകൃത്ത് അബിൻ ജോസഫും.
ഒരു മെയിൻസ്ട്രീം സിനിമ ഭൂമിയുടെ രാഷ്ട്രീയം ശക്തമായി പറയുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ കല, കാലത്തോടും സാമൂഹിക വ്യവസ്ഥിതിയോടും അധികാരത്തോടും ഓർമയിലൂടെ പോരാടുകയാണ് എന്ന് ഈ ചലച്ചിത്ര പ്രവർത്തകർ ഉറച്ച് വിശ്വസിക്കുന്നുണ്ട്