വനിതാ സിനിമയെന്നാൽ ഔദാര്യ സിനിമയെന്നല്ല, ചലച്ചിത്ര വികസന കോർപ്പറേഷനെതിരെ സംവിധായിക ഇന്ദു ലക്ഷ്മി

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ 'വനിതാ സംവിധായകരുടെ സിനിമ ' പദ്ധതി പ്രകാരം നിർമിച്ച നാലാമത്തെ സിനിമയായ നിളയുടെ സംവിധായിക ഇന്ദു ലക്ഷ്മി കോർപ്പറേഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കോർപ്പറേഷൻ ചെയർമാൻ ഷാജി.എൻ. കരുണും ഫിലിം ഓഫീസർ ശംഭു പുരുഷോത്തമനും മുൻ ഡയറകടർ മായയും ഉൾപ്പെടെ കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥർ നിരന്തരം മര്യാദയില്ലാതെയും അവഹേളിക്കുന്ന തരത്തിലും നടത്തിയ പരാമർശങ്ങളും സിനിമാ നിർമാണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ നടത്തിയ ഇടപെടലുകളും എന്തൊക്കെയാണ് എന്ന് വെളിപ്പെടുത്തുകയാണ് ഇന്ദു ലക്ഷ്മി. നേരത്തെ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഡിവോഴ്സ് സിനിമയുടെ സംവിധായിക ഐ.ജി. മിനിയും സമാന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

ഓഗസ്റ്റ് നാലിനാണ് പലതരം നിർമാണ പ്രതിസന്ധികൾക്കൊടുവിൽ സാംസ്കാരിക വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

Comments