‘പാരഡൈസ്’ എന്ന സിനിമയിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ.

വെടി പൊട്ടിയ നിമിഷപ്പാതി,
ഒരു വിപരീത ‘പാരഡൈസ്’

പാരഡൈസ് ഒരു നിമിഷപ്പാതിയുടെ സിനിമയാണ്. ഒരു വെടി പൊട്ടിയ നിമിഷപ്പാതി. ഏതു മനുഷ്യജീവിയുടെയും ജീവിതത്തിൽ സംഭവിക്കാവുന്നത്. അല്ലെങ്കിൽ നമുക്കൊക്കെ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്, എന്നാൽ അതങ്ങനെ തിരിച്ചറിയാതെ പോകുന്നത്- യു. അജിത് കുമാർ എഴുതുന്നു.

ന്നര മണിക്കൂർ മാത്രമുള്ള മലയാള സിനിമയാണ് 'പാരഡൈസ്'. മലയാളത്തിൽ അത് സാധാരണമല്ല, രാജ്യാന്തര തലത്തിൽ അങ്ങനെയല്ലെങ്കിലും. മറ്റൊരു അപൂർവ്വതയാണ്, 'പാരഡൈസ്' സംവിധാനം ചെയ്ത പ്രസന്ന വിതനാഗെ ശ്രീലങ്കക്കാരനാണ് എന്നത്.

പാരഡൈസ് ഒരു നിമിഷപ്പാതിയുടെ സിനിമയാണ്. ഒരു വെടി പൊട്ടിയ നിമിഷപ്പാതി. ഏതു മനുഷ്യ ജീവിയുടെയും ജീവിതത്തിൽ സംഭവിക്കാവുന്നത്. അല്ലെങ്കിൽ നമുക്കൊക്കെ എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്, എന്നാൽ അതങ്ങനെ തിരിച്ചറിയാതെ പോകുന്നത്. ശേഷജീവിതത്തെ (ചിലപ്പോൾ പൂർവ ജീവിതത്തെയും) മുഴുവനായി കയ്യിലെടുക്കുന്ന ചിലത് നാം ചെയ്തുപോകുമ്പോൾ നമ്മുടെ മനസ്സ് അതിലുണ്ടായിരുന്നോ? അഥവാ ബോധമനസ്സിനുപകരം പ്രവർത്തിക്കാനായി വേറെയാരോ അവിടെ കടന്നുവന്നോ? പാരഡൈസിലെ ആ അരനിമിഷത്തിനു തൊട്ടു പുറകെ അമൃതയുടെ നിലവിട്ട പൊട്ടിക്കരച്ചിൽ മറ്റു കഥാപാത്രങ്ങളെയും നമ്മളോരോരുത്തരെയും അവരവർക്ക് പറ്റിപ്പോകുന്ന നിമിഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

ഒരു പെൺകുട്ടി അവളുടെ പങ്കാളിയെ സാധാരണ തോക്കുകൊണ്ട് വെടിവയ്ക്കുന്നു. അയാൾ മരിക്കുന്നു. അവൾ അവളോടും മരിച്ചയാളോടും സംവിധായകനോടും ഡ്രൈവറോടും പോലീസിനോടും നമ്മളോടും ചോദിക്കുന്നു, എന്തിനാണ് താൻ ആ വെടി പൊട്ടിച്ചത്? അങ്ങനെ ചോദിക്കുന്ന രംഗം ചിത്രത്തിലില്ലെങ്കിലും ചോദ്യം കേട്ടതായി മേല്പറഞ്ഞവരെല്ലാം അനുഭവിക്കുന്നു. മരിച്ചയാൾ നമ്മുടെ മനസ്സിലിരുന്ന് അതനുഭവിക്കുന്നു.

പാരഡൈസ് ഒരു നിമിഷപ്പാതിയുടെ സിനിമയാണ്. ഒരു വെടി പൊട്ടിയ നിമിഷപ്പാതി. ഏതു മനുഷ്യ ജീവിയുടെയും ജീവിതത്തിൽ സംഭവിക്കാവുന്നത്.
പാരഡൈസ് ഒരു നിമിഷപ്പാതിയുടെ സിനിമയാണ്. ഒരു വെടി പൊട്ടിയ നിമിഷപ്പാതി. ഏതു മനുഷ്യ ജീവിയുടെയും ജീവിതത്തിൽ സംഭവിക്കാവുന്നത്.

പാരഡൈസിന്റെ അവസാന സീനിലൊന്നിൽ അമൃത (ദർശന രാജേന്ദ്രൻ) ഡ്രൈവർ ആൻഡ്രൂസിനോട് (ശ്യാം ഫെർനാന്റോ) ചോദിക്കുന്നുണ്ട്, ആൻഡ്രൂസ് പോലീസിനോട് പറഞ്ഞത് അദ്ദേഹം സ്വയം വിശ്വസിക്കുന്നോയെന്ന്. ആൻഡ്രൂസിന് മറുപടി പറയാൻ കഴിയാതെ പോകുന്നത്, 'വിശ്വസിക്കുന്നില്ല' എന്നതു കൊണ്ടാണെന്ന് അവൾക്കും നമുക്കുമറിയാം. ‘ഉണ്ട്’ എന്ന ഉത്തരം ആൻഡ്രൂസിൽനിന്ന്, അല്ലെങ്കിൽ തനിക്കു പുറത്തൊരാളിൽനിന്ന് കേൾക്കാൻവേണ്ടി അവൾ ശ്രമിച്ചുനോക്കിയതാണ് ആ ചോദ്യം. ആൻഡ്രൂസ് പോലീസിനോട് പറഞ്ഞതിതാണ്- ആക്രമണകാരികളുമായുള്ള പോരിനിടയിൽ സ്വരക്ഷയ്ക്കുവേണ്ടി മാഡം തോക്കെടുത്തു. വെടിവച്ചപ്പോൾ കേശവ് (റോഷൻ മാത്യു) സർ പെട്ടെന്ന് മുമ്പിൽ വന്നുപെട്ടു. വെടി സാറിനു കൊണ്ടു. ആൻഡ്രൂസിന്റെ മൊഴി ശരിയാവണം എന്ന് അവളും നാമും ആൻഡ്രൂസും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതങ്ങനെയാവാനുള്ള സാധ്യത തീരെയില്ല എന്നറിയാവുന്ന പ്രതിസന്ധിയാണ് സിനിമയുടെ ദർശനം.

ഒരാൾ തീരുമാനമെടുക്കുമ്പോൾ അയാൾ സ്വയം എത്രമാത്രം അറിഞ്ഞാണതെടുക്കുന്നത്?

വിദേശ സഞ്ചാരികൾ തേടിയെത്തുന്ന 'പാരഡൈസും' നാട്ടുകാർ നേരെ വിപരീതമായി അനുഭവിക്കുന്നതും ആയ ശ്രീലങ്കയെ കാട്ടിക്കൊണ്ടാണ് പ്രസന്ന സിനിമ തുറക്കുന്നത്.
വിദേശ സഞ്ചാരികൾ തേടിയെത്തുന്ന 'പാരഡൈസും' നാട്ടുകാർ നേരെ വിപരീതമായി അനുഭവിക്കുന്നതും ആയ ശ്രീലങ്കയെ കാട്ടിക്കൊണ്ടാണ് പ്രസന്ന സിനിമ തുറക്കുന്നത്.

അമൃതയ്ക്ക് കേശവുമായി കാര്യമായ ചില പ്രശ്നങ്ങളുണ്ട് എന്ന് നമുക്കും അമൃതയ്ക്കുമറിയാം. അതെത്ര സാരമുള്ളതാണ് എന്ന് നമുക്ക് മനസ്സിലാകുന്നടത്തോളം പോലും കേശവിനറിയില്ല. ഇരുവരോടൊപ്പം ഏറ്റവും കൂടുതൽ നേരം സ്ക്രീനിലുള്ള ഡ്രൈവർ ആൻഡ്രൂസും കുറച്ചൊക്കെ ഊഹിച്ചിരിക്കണം. ഏതായാലും ആ അകലം കേശവിനെ കൊല്ലാൻ മാത്രമുള്ളതല്ലെന്ന് അമൃതക്കുപോലുമറിയാം. വൈകാതെ കേശവുമായി വേർപിരിയേണ്ടി വരാമെന്ന് അമൃതയ്ക്ക് മനസ്സിലായി വരുന്നുണ്ട്. പക്ഷേ അയാളെ കൊല്ലൽ ചിന്തിക്കേണ്ട ഒരോപ്ഷനേ ആയിരുന്നില്ല. വെടിവച്ചത് ഒരു പാതി നിമിഷത്തിലെ തീരുമാനവും ഒപ്പമുണ്ടായ പ്രവൃത്തിയുമാണ്. അല്ലെങ്കിൽ തീരുമാനമില്ലാതുണ്ടായ പ്രവൃത്തിയാണ്.

വിദേശ സഞ്ചാരികൾ തേടിയെത്തുന്ന 'പാരഡൈസും' നാട്ടുകാർ നേരെ വിപരീതമായി അനുഭവിക്കുന്നതും ആയ ശ്രീലങ്കയെ കാട്ടിക്കൊണ്ടാണ് പ്രസന്ന സിനിമ തുറക്കുന്നത്. 2022 ഏപ്രിലിൽ ശ്രീലങ്ക സ്വയം പാപ്പരായി പ്രഖ്യാപിച്ചു. ഗ്യാസോ ഡീസലോ കിട്ടാതെ, ഒന്നും വാങ്ങാൻ പണം തികയാതെ, കൂട്ടം കൂട്ടമായി റോഡുകൾ ബ്ലോക്ക് ചെയ്യുന്ന ജനതയാണ് ജൂണിൽ പ്രണയവാർഷികാഘോഷത്തിനെത്തുന്ന അമൃതയ്ക്കും കേശവിനും മുന്നിൽ.

അമൃത ഈ പുറം സത്യത്തിലേക്ക് വേഗമിറങ്ങുന്നു. കുഞ്ഞിനം പേരയ്ക്കകൾ വിൽക്കാൻ കാറിനു പുറകെ ഓടിവരുന്ന കുഞ്ഞുങ്ങളിലേക്കും തോക്കിനു മുന്നിൽ പെടുന്ന സാമ്പാർ മാനിന്റെ കണ്ണുകളിലേക്കും അവളിറങ്ങുന്നു. പച്ചക്കാടുകളിലും വെള്ളച്ചാട്ടങ്ങളിലും അവളുടെ മനസ്സുണ്ട്. രാമായണ കഥയെ പറ്റി ചെയ്യാൻ പോകുന്ന ഡോക്യുമെന്ററിക്കായി ഒരു വർഷം പരിശ്രമിച്ച നെറ്റ്ഫ്ലിക്സ് ഫണ്ടിങ് കിട്ടിയ ഉന്മാദത്തിലാണ് കേശവ്. അയാൾ മാനിൽ കാണുന്നത്, വെടിവച്ചു വീഴ്ത്തേണ്ട ഇറച്ചി രുചിയാണ്. ഇതും ഇതിനപ്പുറവും പരസ്പരം പുറം തിരിഞ്ഞിരിക്കുന്ന അമൃതയും കേശവും എങ്ങനെ അഞ്ചു വർഷം തികച്ചു എന്ന അദ്ഭുതത്തിന്റെ വെടിയൊച്ചയായിരുന്നു അത്. കേശവ് മുഴുകുന്ന മറ്റു സ്വകാര്യ സന്തോഷങ്ങൾ പോലെയൊരു സ്വകാര്യസ്നേഹം അയാളിൽ നിന്ന് അവളനുഭവിക്കുന്നുണ്ട്. പക്ഷേ അവളത്ര തന്നെ സ്വകാര്യമാത്രയല്ല എന്ന അറിയലിന്റെ പൊട്ടിത്തെറി കൂടിയായിരുന്നു, കേശവിന്റെ ജീവനെടുത്ത വെടി.

എം.ടി വാസുദേവൻ നായർ
എം.ടി വാസുദേവൻ നായർ

എഴുപതുകളിൽ എം.ടി എഴുതിയ 'കറുത്ത ചന്ദ്രൻ' എന്ന കഥയിൽ കേശവിനെപ്പൊലൊരു ഭർത്താവിനിരയാവുന്ന കാട്ടുമുയലുണ്ട്. പാരഡൈസിൽ കാട്ടുമാനിനുനേരെ വെടി പൊട്ടാതെ തടയാൻ അമൃതയ്ക്ക് കഴിയുന്നുണ്ട്. കറുത്ത ചന്ദ്രനിൽ കാട്ടുമുയൽ അയാളുടെ ആഹാരമാകുന്നു. എന്നാൽ കറുത്ത ചന്ദ്രനിലെ പത്മം ദിവസങ്ങൾ പ്രായമുള്ള അയൽപക്ക പ്രണയ കല്യാണത്തിന്റെ മധുവിധു മനസ്സുകൊണ്ട് മുഴുമിക്കുന്നില്ല. ഇവിടെയാവട്ടെ, മാനിനും മനുഷ്യനും നേരെ കേശവ് ചൂണ്ടിയ യന്ത്രത്തോക്കിലെ നിറ, മറ്റൊരു തോക്കിൽ നിന്ന് അമൃത കേശവിനു നേരെ ഒഴിച്ചുപോയി.

തങ്ങളിൽ ഒരാളെ സംശയത്തിന്റെ പേരിൽ ലോക്കപ്പിൽ അടിച്ചു കൊല്ലുകയും രണ്ടു പേരെ തടവിൽ വയ്ക്കുകയും ചെയ്ത പോലീസുകാരെയും ചൂണ്ടിക്കൊടുത്ത ഇന്ത്യൻ വിനോദസഞ്ചാരികളെയും കല്ലും വടിയുമായി തിരിച്ചടിക്കാൻ വന്ന പാവപ്പെട്ട ശ്രീലങ്കൻ തമിഴർ ഒരുപക്ഷത്തും അവർക്കുനേരെ മെഷീൻ ഗണ്ണിൽ വെടികളുതിർക്കുന്ന കേശവ് മറുപക്ഷത്തുമായിരുന്നു അമൃതയ്ക്കു മുമ്പിൽ. പാപ്പരായി ഔദ്യോഗികമായി പ്രഖ്യാപിച്ച ലങ്കാരാജ്യത്തിലെ ജനങ്ങളിൽ തന്നെ കടുംദുരിതത്തിൽ കഴിയുന്ന തമിഴ് ആൾക്കൂട്ടത്തിനു നേരെയായിരുന്നു കേശവിന്റെ ഗൺ ക്രുദ്ധമായത്.

കേശവിന്റയും അമൃതയുടെയും പരാതിയിന്മേലാണ് പോലീസ് മൂന്ന് തമിഴരെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യൻ ഹൈക്കമീഷനെ ഇടപെടുവിക്കും എന്ന് കേശവ് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഡീസലടിക്കാൻ പോലും പൈസയില്ലാത്ത പോലീസുകാർ പെട്ടുപൊകുന്നത്. തമിഴരെ തന്നെയാണ് 'സംശയം തോന്നേണ്ടതെന്ന്' സർജന്റ് ഭണ്ഡാരെയ്ക്കറിയാം. എല്ലാ മൂന്നാം ലോക പോലീസിനെയും പോലെ അവർ പൊക്കിക്കൊണ്ടുവന്നവരെ ഇടിക്കുന്നു, ഒരാളെ കൊല്ലുന്നു. ഇടിയും അടിയും തുടങ്ങുന്നതിനു മുമ്പ് ഇവർ തന്നെയാണോ ഐ പാഡും ലാപ്ടോപ്പും ഫോണുകളും മോഷ്ടിച്ചതെന്ന് കേശവിനോട് ചോദിക്കുന്നുണ്ട്. കേശവിന്റെ ‘അതെ’ എന്ന ഉറപ്പിലാണ് പോലീസ് പീഡനം തുടങ്ങുന്നത്. ആ 'ഉറപ്പ്' പറയുമ്പോൾ അയാളുടെ മുഖത്ത് നിരുത്തരവാദിത്വത്തിന്റെ ലാഘവം അമൃത വായിക്കുന്നുണ്ട്. ഹോട്ടൽ മുറിയിലെ ഇരുട്ടിൽ മുഖംമൂടി വച്ചു വന്നവർ ഈ പിടിക്കപ്പെട്ട മുഖങ്ങളോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നാണ് അമൃത പോലീസിനോട് പറയുന്നത്. തമിഴ് തൊഴിലാളിയുടെ ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ല എന്ന് അമൃത കേശവിനോടിടയുന്നു. ഉത്തരവാദിത്വത്തേക്കാൾ ഹൃദയഭാരത്തോടെയാണ് അവൾ ആശുപത്രിയിലും പിന്നീടും ആ പാവം ശരീരത്തിന്റെ സഹനത്തിനു പിറകെ പോകുന്നത്. ദരിദ്രരാജ്യത്തിലെ പോലീസ് സർജന്റ്, ഭണ്ഡാരയെയൊക്കെ (മഹേന്ദ്ര പെരേര) കീഴിലാക്കുന്ന പുരുഷ പാരുഷ്യത്തിലാണ് കേശവപ്പോഴും. ‘ഞാൻ പട്ടിയാണ്, എന്റെ ഇപ്പോഴത്തെ യജമാനൻ സാറാണ്’ എന്നു പറയുന്നുണ്ട്, സർജന്റ് ഭണ്ഡാര (നായകളുടെ സ്നേഹത്തെ യജമാനസേവയായാണല്ലോ മനുഷ്യരുടെ അധികാര- വിധേയ മനസ്സ് കണ്ടുവരുന്നത്).

കേശവിന്റെ ‘അതെ’ എന്ന ഉറപ്പിലാണ് പോലീസ് പീഡനം തുടങ്ങുന്നത്. ആ 'ഉറപ്പ്' പറയുമ്പോൾ അയാളുടെ മുഖത്ത് നിരുത്തരവാദിത്വത്തിന്റെ ലാഘവം അമൃത വായിക്കുന്നുണ്ട്
കേശവിന്റെ ‘അതെ’ എന്ന ഉറപ്പിലാണ് പോലീസ് പീഡനം തുടങ്ങുന്നത്. ആ 'ഉറപ്പ്' പറയുമ്പോൾ അയാളുടെ മുഖത്ത് നിരുത്തരവാദിത്വത്തിന്റെ ലാഘവം അമൃത വായിക്കുന്നുണ്ട്

പുറംതെളിവുകൾ / പുറം സാക്ഷികൾ എതിരായതു കൊണ്ട് ശിക്ഷിക്കപ്പെട്ട ഒരുപാട് പേരെ സിനിമയുടെ അവസാന സീക്വൻസിൽ നമ്മളോർക്കുന്നു. ആ ‘കുറ്റവാളി’കൾക്കെതിരെ ഉൾത്തെളിവുകൾ ഉണ്ടായിരുന്നോ? ആൻഡ്രൂസിന്റെയും ശ്രീയുടെയും (സുമിത് ഇളങ്കോ) ഉസ്മാന്റെയും (ഇഷാം സംസൂദ്) സർജന്റ് ഭണ്ഡാരെയുടെയും മൊഴികൾ അമൃതയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയേക്കാം. എന്നാൽ അമൃത പുറംശിക്ഷയിൽ നിന്ന് ഒഴിവായോ എന്ന അനുചിത ആകാംക്ഷയെ പ്രസന്ന വിതനാഗെ പരിഗണിക്കുന്നില്ല.

അമൃതയുടെ നോട്ടങ്ങളിൽ മാത്രം ചാരുതയുണ്ടാവുന്ന ലങ്കൻ പ്രകൃതിയുടെ ഒരു ചിത്രശാലയൊരുക്കുന്നുണ്ട് സംവിധായകനുവേണ്ടി ഛായ ഗ്രഹിക്കുന്ന രാജീവ് രവി. അവളുടെ നോട്ടമില്ലാത്തയിടങ്ങളിൽ അതേ ലങ്ക സാധാരണ കാഴ്ചകളാവുന്നു. പ്രണയവാർഷികം സ്വകാര്യ ഉത്സവമാക്കാൻ ദ്വീപ് രാജ്യത്തിലെത്തിയ കേശവിന് നെറ്റ്ഫ്ലിക്സിന്റെ പ്രൊജക്റ്റ് അംഗീകാരം ശരിയായെന്നറിയുന്നത് ഇരട്ടി ലഹരിയായി. എന്നാൽ അന്നു രാത്രി തന്നെ പ്രധാന പണിയായുധങ്ങളായ ഐ പാഡും ഫോണും മോഷ്ടിക്കപ്പെട്ടതോടെ വെറുപ്പിന്റെയും പകയുടെയും അസ്വാസ്ഥ്യങ്ങൾ മാത്രമായി അയാൾ. ആഹാരമേശയിൽ അവൾ ചെറുചിരിയോടെ രസിച്ചു കഴിയ്ക്കുന്നത് അയാളെ കുറെക്കൂടി അരസികനാക്കുന്നു. രാജ്യത്തിലെ ജനങ്ങളുടെ കൺമുന്നിലെ ദുരിതങ്ങൾ കേശവിനെ തൊടുന്നില്ല. വലിയ രാജ്യത്തു നിന്നെത്തിയ വിനോദസഞ്ചാരിയുടെ ഗർവ്വിലാണയാൾ. തമിഴ് പാവങ്ങളോട് അഭിജാതന്റെ നിന്ദയോളമെത്തുന്നുണ്ട് അയാളുടെ ഭാവമെങ്കിലും അമൃത കൂടെയുള്ളതുകൊണ്ട് പുറത്തുകാട്ടുന്നില്ല. അമൃതയ്ക്ക് ആൻഡ്രൂസ്, ശ്രീ, ഉസ്മാൻ, മാനുകൾ, കാറ്റ്, ചെടികൾ തുടങ്ങിവരുമായി ഒരു സ്നേഹ ജീവിതമുണ്ട്.

സീത അഗ്നിപ്രവേശം നടത്തിയത് ഈ സ്പോട്ടിലാണ് എന്നു പറഞ്ഞ് അതിനു പ്രതിഫലമായി ഡോളറോ ഇന്ത്യൻ രൂപയോ ലങ്കൻ രൂപയോ ചോദിക്കുന്ന പുരോഹിതനോട് അവളുടെ മനോഹരമായ ഒരു ചിരിയുണ്ട്. ആ പുരോഹിതന്റെ അതേ മാർക്കറ്റിങ് താനും ചെയ്യുന്നുണ്ടോ എന്ന് സങ്കോചപ്പെട്ട് ആൻഡ്രൂസ് അമൃതയുടെ ആ ചിരിയിൽ ചൂളുന്നുണ്ട്. അവൾ ആൻഡ്രൂസിനെ സമാശ്വസിപ്പിക്കുന്നു, വാൽമീകിയുടേതടക്കം മുന്നൂറോളം അറിയപ്പെടുന്ന രാമായണങ്ങളുണ്ട്. ജൈനരാമായണത്തിൽ രാമനെയൊന്നും കാത്തിരിക്കാതെ രാവണനോട് യുദ്ധത്തിനിറങ്ങി പരാജയപ്പെടുത്തി വിമോചിതയാവുന്ന സീതയാണ്. ഒരു സ്ത്രീ, രക്ഷകനെയും കാത്തിരിക്കാനാണോ സാധ്യത എന്നും അമൃത ആൻഡ്രൂസിനോട് ചോദിക്കുന്നു. രാവണൻ ഈ ഗുഹയിൽ ഉറക്കത്തിലാണ്, ലങ്ക വലിയ ദുഃഖത്തിലാവുമ്പോൾ രക്ഷിക്കാനായി ഉണർന്നെണീറ്റുവരുമെന്ന് ആൻഡ്രൂസ് ടൂറിസ്റ്റുകളോട് പറയുന്നുണ്ട്. എത്രയോ രാമായണങ്ങൾക്കിടയിൽ ജീവിക്കാൻവേണ്ടി അയാൾ അങ്ങനെ ഒരു കഥ കൂടിയുണ്ടാക്കുന്നത് സാരമില്ല.

സീത അഗ്നിപ്രവേശം നടത്തിയത് ഈ സ്പോട്ടിലാണ് എന്നു പറഞ്ഞ് അതിനു പ്രതിഫലമായി ഡോളറോ ഇന്ത്യൻ രൂപയോ ലങ്കൻ രൂപയോ ചോദിക്കുന്ന പുരോഹിതനോട് അവളുടെ മനോഹരമായ ഒരു ചിരിയുണ്ട്. ആ പുരോഹിതന്റെ അതേ മാർക്കറ്റിങ് താനും ചെയ്യുന്നുണ്ടോ എന്ന് സങ്കോചപ്പെട്ട് ആൻഡ്രൂസ് അമൃതയുടെ ആ ചിരിയിൽ ചൂളുന്നുണ്ട്.
സീത അഗ്നിപ്രവേശം നടത്തിയത് ഈ സ്പോട്ടിലാണ് എന്നു പറഞ്ഞ് അതിനു പ്രതിഫലമായി ഡോളറോ ഇന്ത്യൻ രൂപയോ ലങ്കൻ രൂപയോ ചോദിക്കുന്ന പുരോഹിതനോട് അവളുടെ മനോഹരമായ ഒരു ചിരിയുണ്ട്. ആ പുരോഹിതന്റെ അതേ മാർക്കറ്റിങ് താനും ചെയ്യുന്നുണ്ടോ എന്ന് സങ്കോചപ്പെട്ട് ആൻഡ്രൂസ് അമൃതയുടെ ആ ചിരിയിൽ ചൂളുന്നുണ്ട്.

അമൃത ഓരോ പരിസരത്തിലും ലയിച്ച് സങ്കടവും സന്തോഷവുമായി മാറുന്നയാളാണ്. കേശവ് തന്റെ നേട്ടങ്ങളിലേക്ക് ഉൾത്തിരിഞ്ഞ്, സ്വഭോഗങ്ങളിൽ മാത്രം ജീവിക്കുന്നയാളും. ഏതാണ്ട് എല്ലാ ഫ്രെയിമുകളിലും അവരങ്ങനെയാണ്.

ഇങ്ങനെ കറ പറ്റാത്ത വിപരീതകോടികളിലാണോ യഥാർത്ഥ മനുഷ്യർ? നമ്മുടെ സിനിമാക്കഥയെഴുത്തിന്റെ സൗകര്യത്തിനായി അവരെ അങ്ങനെ വഴക്കിയെടുക്കുന്നതാണോ? പാരഡൈസ് നടക്കുന്ന ചില്ലറ ദിവസങ്ങളിൽ ആർക്കും ദൃശ്യമായ ഈ അകലം അഞ്ചുവർഷം ഒരുമിച്ച് കഴിഞ്ഞവർ അറിഞ്ഞില്ലെന്നോ? ആദ്യ രംഗത്തെ പ്രേമലയം കാണുമ്പോൾ അങ്ങനെയേ തോന്നൂ.

സംവിധായകൻ പ്രസന്ന വിതനാഗെ
സംവിധായകൻ പ്രസന്ന വിതനാഗെ

എംടിയുടെ 'കറുത്ത ചന്ദ്രനി'ൽ അയൽപക്കത്തെ സുന്ദരിയെ കണ്ടു വന്ന് പത്മത്തിന്റെ അച്ഛനോട് പെണ്ണ് ചോദിച്ചാണ് വിവാഹം നടന്നത്. അവർ തമ്മിൽ കുറച്ചു നോട്ടങ്ങളുടെയും, കത്ത് കൈമാറ്റങ്ങളുടെയും അപ്പുറം ഇടപഴകുന്ന പ്രണയ പരിചയമുണ്ടാവുന്നില്ല. മധുവിധു മണിക്കൂറുകളിൽ തന്നെ അവളവനോട് വികർഷിതയാവുന്നു. പാരഡൈസിൽ ഉപായത്തിൽ തീർക്കുകയാണോ പ്രസന്ന വിതനാഗെ ചെയ്തത്? ഇത് പ്രസന്നയുടെ മാത്രം പ്രശ്നമോ, അതോ നമ്മുടെ സിനിമാക്കാരുടെ മൊത്തം പ്രശ്നമോ? കലയുടെ കാന്തമണ്ഡലത്തിലേക്കുള്ള ആ ലഘുഹിമാലയൻ കടമ്പ ഇന്ത്യൻ ഉപവൻകരയിലെ എത്ര സത്യജിത് റായിമാർക്ക് കടക്കാൻ കഴിഞ്ഞു?

ദർശന, റോഷൻ എന്നിവർ അമൃതയും കേശവുമായി നമുക്കു മുന്നിൽ സ്വാഭാവികമായി പെരുമാറുന്നു. അവരുടെ ശ്രീലങ്കൻ കൂട്ടുകാരും അങ്ങനെ തന്നെ. രാജീവ് രവി, സംഗീതകാരനായ കെ (കെ. കൃഷ്ണകുമാർ), സംയോജകൻ എ. ശ്രീകർ പ്രസാദ് ഒക്കെ ചേർന്ന് പാരഡൈസിനെ ഒരു തെന്നിന്ത്യൻ- ശ്രീലങ്കൻ സിനിമയാക്കുന്നു.

Comments