സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്ന 'പുഴു'; പാർവതി-മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

Think

മ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു. പുതുമുഖ സംവിധായിക രത്തീന സംവിധാനം ചെയ്യുന്ന 'പുഴു' എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ വനിതാ ദിനമായ ഇന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസിന്റെ ബാനറിൽ എസ്. ജോർജിന്റെ സിൻ സിൽ സെല്ലുലോയിഡാണ് ചിത്രം നിർമിക്കുന്നത്.

മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്റെ രചയിതാവ് ഹർഷാദ്, വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ രചനയിലൂടെ ശ്രദ്ധേയനായ സുഹാസ് എന്നിവരാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹർഷാദിന്റേതാണ് കഥ. ചിത്രം വിവിധ ഭാഷകളിൽ പുറത്തിറങ്ങും.

സംവിധായിക റത്തീന, നിർമാതാവ് എസ്. ജോർജ്

മലയാള സിനിമയിൽ നേരത്തെ തന്നെ സജീവമാണ് രത്തീന. സംവിധായിക രേവതി ഉൾപ്പടെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

തേനീ ഈശ്വർ ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതം നിർവഹിക്കും. ദീപു ജോസഫ് എഡിറ്റിംഗു സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കും. മനു ജഗത് ആണ് കലാ സംവിധാനം.

Comments