Empuran, Sabarmati Report വംശഹത്യയുടെ ഓർമയും

അന്ന് ആ മനുഷ്യൻ ഞങ്ങളെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഒരല്പനേരം വൈകിയിരുന്നെങ്കിൽ, മുസ്ലിംങൾ തിങ്ങി പാർക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിലേക്ക് കലാപകാരികൾ ഇരച്ചു കയറിയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.- ഷാനി എ. മോപ്പിള ഗുജറാത്ത് കലാപത്തിന്റെ ഭീതിതമായ അന്തരീക്ഷം ഓര്‍ത്തെടുക്കുന്നു

ഓടിക്കിതച്ചെത്തിയ പ്യൂൺ ടീച്ചറോട് ചെവിയിൽ എന്തോ പറഞ്ഞു.

ടീച്ചറുടെ മുഖത്തു പെട്ടെന്ന് വല്ലാത്ത ഭീതി പടർന്നു

"അബ്ബാസ്! റുക്‌സാന! ഫാത്തിമ! ജാഫർ! "

"ചലോ ജൽദി ചലോ"

("വേഗം വേഗം നടക്കൂ")

ടീച്ചർ ഞങ്ങളുടെ ബാഗുകൾ കൂട്ടിപ്പിടിച്ചു. ഞങ്ങളെ പെട്ടന്ന് പുറത്തേക്ക് കൊണ്ടുപോയി. മറ്റു ക്ലാസ്സുകളിൽ നിന്നും ഇതേപോലെ കുട്ടികളെ ആരുടെയൊക്കെയോ കൂടെ ധൃതിയിൽ വീടുകളിലേക്ക് പറഞ്ഞയ്ക്കുന്നുണ്ട്. മുസ്ലിം കുട്ടികളെ മാത്രം.

എന്നെയും സഹോദരനെയും ആരോ ഒരാൾ സ്കൂട്ടറിൽ കയറ്റി സ്കൂൾ ഗേറ്റ് കടക്കുമ്പോൾ പിന്നിൽ നിന്നും കേട്ടു:

"ഹുല്ലാട് ശുരു ഹുവി ഗയോ ചെ!!!"

("കലാപം തുടങ്ങിയിരിക്കുന്നു!")

അന്ന് എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഇന്നത് അതിന്റെ അങ്ങേയറ്റം ഭീകരതയിൽ മനസ്സിലാവുന്നുണ്ട്. അന്ന് ആ മനുഷ്യൻ ഞങ്ങളെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഒരല്പനേരം വൈകിയിരുന്നെങ്കിൽ, മുസ്ലിങ്ങള്‍ തിങ്ങി പാർക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിലേക്ക് കലാപകാരികൾ ഇരച്ചു കയറിയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.

അന്ന് ആ മനുഷ്യൻ ഞങ്ങളെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഒരല്പനേരം വൈകിയിരുന്നെങ്കിൽ, മുസ്ലിംങൾ തിങ്ങി പാർക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിലേക്ക് കലാപകാരികൾ ഇരച്ചു കയറിയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
അന്ന് ആ മനുഷ്യൻ ഞങ്ങളെ വീട്ടിൽ കൊണ്ടുപോയി വിടാൻ ഒരല്പനേരം വൈകിയിരുന്നെങ്കിൽ, മുസ്ലിംങൾ തിങ്ങി പാർക്കുന്ന ഞങ്ങളുടെ താമസ സ്ഥലത്തിലേക്ക് കലാപകാരികൾ ഇരച്ചു കയറിയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.

ഉറക്കമില്ലാത്ത രാത്രികൾ. എല്ലാ മുസ്ലിം ജനവാസ കേന്ദ്രങ്ങളിലും പുരുഷന്മാർ ഉറക്കമൊഴിച്ചു കയ്യിലുള്ള വടികളും കല്ലുകളും കൊണ്ട് വീടുകൾക്ക് മുന്നിൽ കാവലിരുന്നു. സ്ത്രീകൾ സ്വയരക്ഷയ്ക്കായുള്ള ആയുധങ്ങൾ സ്വയം കണ്ടെത്തി ഭയന്ന് വിറച്ച് ഒളിച്ചിരുന്നു. കലാപകാരികൾ എപ്പോഴാണ് എത്തുക എന്നറിയില്ല. ജീവൻ രക്ഷിക്കാൻ വേറെ വഴിയില്ല. രാത്രിയുടെ നിശബ്ദതയിൽ ഉയർന്നു കേൾക്കുന്ന സഫോടനങ്ങൾ സൈറണുകൾ നിലവിളികൾ.

ഗുജറാത്തിലെ മുസ്ലികൾ തിങ്ങിപാർക്കുന്ന നരോദപാട്യ പോലെ മറ്റൊരു ചേരി (Ghetto) ആണ് ജുഹാപുര. അവിടെയായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. തൊട്ടപ്പുറത്താണ് ജീവരാജ് പാർക്ക് എന്ന കൂടുതലും ഹിന്ദുജനങ്ങൾ താമസിക്കുന്ന സ്ഥലം. ഈ രണ്ടു സ്ഥലങ്ങളെയും വിഭജിച്ചുക്കൊണ്ട് ഇന്ത്യ-പാക് ബോർഡർ പോലെ പല സ്ഥലങ്ങളിലായി നടുവിൽ വലിയ മതിൽക്കെട്ട് ഉണ്ടായിരുന്നു. മുൻപും ഉണ്ടായിട്ടുള്ള ചെറിയ-വലിയ കലാപങ്ങളുടെ ബാക്കി പത്രം.

സമാധാനക്കാലത്തു മാത്രം മതിൽക്കെട്ടിലെ ഷട്ടർ തുറന്നിടും. ഹിന്ദുക്കളും മുസ്ലിങ്ങളഉം അന്നേരം ഭായ് ഭായ് ആണ്. മുസ്ലിങ്ങൾക്ക് ആ വഴി ജീവരാജ് പാർക്കിലെ പച്ചക്കറി ചന്തയിലേക്കും വലിയ ആശുപത്രിയിലേക്കും പോകാം. ഹിന്ദു കച്ചവടക്കാർക്ക് ജുഹാപുരയിലെ വീടുകൾതോറും സാധനങ്ങൾ വിൽക്കാം.

രേവതി ലോളിന്റെ (Revathy Laul) The Antomy of Hate എന്ന പുസ്തകത്തിലെ ജയ് ഭവാനിയെയും അബ്ദുൾ മജീദിനെയും പോലെ അവർ കിച്ചടി വെച്ചു കഴിക്കും. കലാപത്തിന് മുൻപ്. എന്നാൽ പുറത്ത് അധികം പ്രകടമാകാത്ത വെറുപ്പിന്റെ വേരുകൾ ആ മണ്ണിൽ തന്നെയുണ്ട്. ഒരു തരം നിഷ്ക്രിയ ആക്രമണം (Passive Aggression).

"തമേ ഗുജറാത്തി നൈ അവഡ്ത്തു?"

"മദ്രസി ചോ?"

"മുസ്ലിം ചോ?"

അന്ന് ഈ ചോദ്യങ്ങൾ ഉയരുമ്പോൾ പേരറിയാത്ത എന്തിനോടോ ഉള്ള ഭയമാണ് ഉള്ളിൽ തോന്നിച്ചത്. സ്വന്തം പേരിനെ പോലും ഭയക്കുന്ന ഒരു ജനവിഭാഗത്തിലെ ഒരു അംഗമാണ് താൻ എന്ന തിരിച്ചറിവ് വല്ലാതെ തളർത്തുന്ന ഒന്നാണ്. സബർമതി ട്രെയിനിൽ മരണപ്പെട്ട 59 ഹിന്ദുക്കൾക്ക് പകരം, എന്താണ് സംഭവിച്ചത് എന്ന് പോലും അറിയും മുമ്പേയാണ്‌രാഷ്ട്രീയ പ്രേരിതമായി വ്യാപകമായ വിദ്വേഷപ്രസംഗത്തിലൂടെയും കൂട്ടകുരുതിക്കുള്ള ആഹ്വാനത്തിലൂടെയും ആയിരത്തിൽപരം മുസ്ലിങ്ങളുടെ വംശഹത്യ ഗോദ്രയിൽ നടന്നത്. എമ്പുരാൻ കാണാൻ പോയത് തീർച്ചയായും അതിലെ ഗോദ്രയെ കുറിച്ചുള്ള പ്രതിപാദനം കൊണ്ട് തന്നെയാണ്. പക്ഷെ, എമ്പുരാൻ കാണുന്നതിന് ഒന്നുരണ്ട് മാസങ്ങൾ മുൻപ് മറ്റൊരു സിനിമ കൂടി കണ്ടിരുന്നു:

സബർമതി ട്രെയിനിൽ മരണപ്പെട്ട 59 ഹിന്ദുക്കൾക്ക് പകരം, എന്താണ് സംഭവിച്ചത് എന്ന് പോലും അറിയും മുമ്പേയാണ്‌രാഷ്ട്രീയ പ്രേരിതമായി വ്യാപകമായ വിദ്വേഷപ്രസംഗത്തിലൂടെയും കൂട്ടകുരുതിക്കുള്ള ആഹ്വാനത്തിലൂടെയും ആയിരത്തിൽപരം മുസ്ലിങ്ങളുടെ വംശഹത്യ ഗോദ്രയിൽ നടന്നത്.
സബർമതി ട്രെയിനിൽ മരണപ്പെട്ട 59 ഹിന്ദുക്കൾക്ക് പകരം, എന്താണ് സംഭവിച്ചത് എന്ന് പോലും അറിയും മുമ്പേയാണ്‌രാഷ്ട്രീയ പ്രേരിതമായി വ്യാപകമായ വിദ്വേഷപ്രസംഗത്തിലൂടെയും കൂട്ടകുരുതിക്കുള്ള ആഹ്വാനത്തിലൂടെയും ആയിരത്തിൽപരം മുസ്ലിങ്ങളുടെ വംശഹത്യ ഗോദ്രയിൽ നടന്നത്.

ധീരജ് സർന (Dheeraj Sarna) സംവിധാനം ചെയ്ത 2024-ൽ പുറത്തിറങ്ങിയ Sabarmati Report. വിക്കിപീഡിയ 'based on supposed true events' എന്ന് പറയുന്ന സിനിമ. EBT ന്യൂസ് ചാനലിലെ ഹിന്ദി റിപ്പോർട്ടറും ക്യാമറമാനുമായ സമർ കുമാർ 2002-ൽ നടന്ന സബർമതി ദുരന്തം റിപ്പോർട്ട് ചെയ്യുവാൻ പോവുമ്പോൾ കണ്ടെത്തുന്ന "സത്യം" ഇങ്ങനെയാണ്:

ട്രെയിൻ കത്തിയതല്ല. കത്തിച്ചതാണെന്ന്. അതിലേക്ക് നയിക്കാവുന്ന തെളിവുകളും ഇരകളെക്കുറിച്ചുള്ള വീഡിയോയും അടങ്ങുന്ന കാസറ്റ് EBT മറച്ചു വെക്കുകയും സമറിനെ പിരിച്ചു വിടുകയും ചെയ്യുന്നു. പകരം പ്രതിപക്ഷ പാർട്ടിയുടെ കൂടെ ചേർന്ന് സബർമതിയിൽ നടന്നത് ഒരു അപകടം ആണെന്നും കുറ്റം സർക്കാരിന്റെ അനാസ്ഥയാണെന്നും വാർത്തകളിലൂടെ EBT ന്യൂസ് സ്ഥാപിക്കുന്നു. എന്നാൽ 2007-ൽ അമൃത ഗിൽ എന്ന EBT റിപ്പോർട്ടർ മറച്ചുവെക്കപ്പെട്ട സമറിന്റെ വീഡിയോ കണ്ടെത്തുകയും സമറിന്റെ കൂടെ സബർമതിയുടെ പൂർണമായ "യാഥാർത്ഥ്യം" മനസിലാക്കുകയും ചെയ്യുന്നു. അത് ഇങ്ങനെയാണ്:

പൂർണ അഹൂതി യജ്ഞ കഴിഞ്ഞു അയോദ്ധ്യയിൽ നിന്നും മടങ്ങുന്ന സബർമതി എക്സ്പ്രസ്സ് ഗോദ്രയിൽ എത്തുന്നത്തോടെ മൗലാന ഹാജി ബിലാൽ കാദരിയുടെ പദ്ധതി അനുസരിച്ച് മുൻകൂട്ടി ശേഖരിച്ചുവെച്ച 20 കന്നാസുകളിലെ 140 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആയിരത്തോളം വരുന്ന മുസ്ലിങ്ങൾ ട്രെയിൻ കത്തിക്കുകയും യാത്രക്കാർ രക്ഷപ്പെടാതിരിക്കുവാനായി കമ്പിവേലി ഉപയോഗിച്ച് ട്രെയിനിന്റെ വാതിലുകൾ ബന്ധിക്കുകയും ചെയ്തു. അവസാനം ഈ വിവരങ്ങൾ സബർമതി റിപ്പോർട്ട് എന്ന പേരിൽ സമർ കുമാറും സംഘവും തുടങ്ങുന്ന പുതിയ വാർത്താ ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതായാണ് സിനിമയിൽ കാണിക്കുന്നത്.

ധീരജ് സർന (Dheeraj Sarna) സംവിധാനം ചെയ്ത 2024-ൽ പുറത്തിറങ്ങിയ Sabarmati Report. വിക്കിപീഡിയ 'based on supposed true events' എന്ന് പറയുന്ന സിനിമ.
ധീരജ് സർന (Dheeraj Sarna) സംവിധാനം ചെയ്ത 2024-ൽ പുറത്തിറങ്ങിയ Sabarmati Report. വിക്കിപീഡിയ 'based on supposed true events' എന്ന് പറയുന്ന സിനിമ.

സാമൂഹിക അവബോധത്തെ വളച്ചൊടിച്ചു കൊണ്ട് അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്ന പ്രക്രിയയെ ആണ് അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രഞ്ജനായ ഹാരോൾഡ് ലാസ്വെൽ (Harold Lasswel) 'Propaganda' എന്ന് വിളിച്ചത്. പ്രൊപ്പഗാന്റ സിനിമകളുടെ പ്രധാന ലക്ഷണങ്ങളായ ലളിതമായ അവതരണം, വികാരഭരിതമായ സംഭാഷണങ്ങൾ, സത്യം എന്ന അവകാശവാദം, കണക്കുകൾ പെരുപ്പിച്ചു കാണിക്കൽ, ശത്രുവിനെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കൽ, ഒരു പ്രത്യേക നേതാവിന്റെ, പാർട്ടിയുടെ അല്ലെങ്കിൽ തത്വശാസ്ത്രത്തിന്റെ നേട്ടങ്ങൾ വലുതാക്കി കാണിക്കൽ എന്നിവ കൃത്യമായി സബർമതി റിപ്പോർട്ട്‌ എന്ന സിനിമ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ:

1) ബോളിവുഡ് ഫോർമുല നിരാകരിച്ചുകൊണ്ട് ഹീറോയിസം/ കണ്ണട (Spectacle)/ ഡാൻസ് ഇല്ലാത്ത ലളിതമായ അവതരണം.

2) സബർമതി ദുരന്തമുഖത്തു നിന്നുള്ള യഥാർത്ഥ ഫയൽ ചിത്രങ്ങൾ, റിപ്പോർട്ടുകൾ എന്നിവ കാണിക്കുന്നു.

3) 2008-ലെ നാനാവതി കമ്മീഷൻ റിപ്പോർട്ടിന്റെ കാർബൺ കോപ്പി പോലെയുള്ള സ്ക്രിപ്റ്റ്.

4) 2007-ൽ ഗുജറാത്തിൽ രണ്ടാമത് അധികാരത്തിൽ വന്ന വലതുപക്ഷ പാർട്ടി അവിടെ കൊണ്ടുവന്ന വികസനങ്ങളുടെ പരസ്യം.

5) ഹിന്ദി രാഷ്ട്രഭാഷ എന്ന ഉറച്ച പ്രഖ്യാപനം, ഇന്ത്യയെ ഭാരത് ആക്കുന്ന പ്രക്രിയ.

5) ഇതൊരു സെക്യുലർ സിനിമയാണെന്ന് വാദിക്കുവാനായി സബർമതിയുടെ സത്യം പുറത്ത് കൊണ്ടുവരാനായി സഹായിക്കുന്ന മുസ്ലിം വക്കീൽ കഥാപാത്രം.

എന്നിവ സബർമതി റിപ്പോർട്ടിനെ ലക്ഷണമൊത്ത ഒരു പ്രൊപ്പഗാന്റ ചിത്രമാക്കി മാറ്റുന്നു. അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥയായ Mein Kamph (1939)-ൽ പ്രൊപ്പഗാന്റയെ പൊതുജനത്തിന്റെ മാനസികാവസ്ഥയെയും ഹൃദയങ്ങളെയും ദേശീയവികാരങ്ങളെയും സ്വാധീനിക്കാൻ കഴിയുന്ന ഒരു കല ആയിട്ടാണ് കാണുന്നത്. നാസി ജർമനിയിലും സോവിയറ്റിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിലും അമേരിക്കയിലും രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി സിനിമകളിൽ വ്യാപകമായി പ്രൊപ്പഗാന്റ ഉപയോഗിച്ചിരുന്നു.

The Truimph of the Will (1985) ലെനി റീഫെൻസ്റ്റാൾ

Battleship Potemkin (1925) സെർജി ഐസൻസ്റ്റീൻ

The Red Menace (1984) ജോൺ മിലിയസ്

എന്നിവ ചരിത്രത്തിൽ തന്നെ പേരുകേട്ട പ്രൊപ്പഗാന്റ സിനിമകളിൽ ചിലതാണ്.

അരവിന്ദ് രാജഗോപാൽ ഹിന്ദുത്വ ദേശീയതയുടെ വളർച്ചയിൽ ടെലിവിഷൻ എന്ന മാധ്യമത്തിനുള്ള പങ്കിനെ കുറിച്ച് എഴുതിയ ‘Politics After Television: Hindu Nationalism and the Reshaping of the Public in India’ (2001) എന്ന പഠനത്തിൽ രാമാനന്ദ് സാഗറിന്റെ ‘രാമായൺ’ (1987) എന്ന ഹിന്ദി സീരിയൽ എങ്ങനെയാണ് ഇന്ത്യൻ ജനതയുടെ മത-രാഷ്ട്രീയ കാഴ്പാടുകളെ മാറ്റിമറിച്ചത് എന്നതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

1990-ന് ശേഷം സിനിമകളിലും ഹിന്ദുത്വ രാഷ്ട്രീയം പല രീതികളിലും പ്രതിഫലിച്ചു. സഞ്ജയ് ലീല ബൻസാലിയുടെ Patmavat (2018), അനുരാഗ് സിംഗിൻറെ Kesari (2019) ഓം റൗട്ടിൻറെ Aadipurush (2023) ചന്ദ്രപ്രകാശ് ദ്വിവേദിയുടെ Samrat Prithviraj Chauhan (2022) Chandraprakash Dwivedi എന്നീ സിനിമകൾ പുരാതന ഇതിഹാസക്കഥകൾ ഉപയോഗിച്ചുള്ള, മുസ്ലിങ്ങൾ പണ്ട് തൊട്ടേ ഇന്ത്യയുടെ ശത്രുക്കൾ ആണെന്നും കടന്നു കയറിയവർ ആണെന്നും വരുത്തി തീർക്കുന്ന പ്രൊപ്പഗണ്ട ഒളിപ്പിച്ച സിനിമകൾ ആയിരുന്നു. ഇന്ത്യയിലെ ഒരു വലിയ വിഭാഗം സാധാരണക്കാരെയും ഇതാണ് യഥാർത്ഥ ചരിത്രം എന്ന് ബോധിപ്പിക്കുവാൻ ഇത് ധാരാളമാണ്. അതിന് അനുസൃതമായി ചരിത്ര പാഠപുസ്തകങ്ങളും മാറ്റപ്പെടുന്നുണ്ടല്ലോ. എന്നാൽ ഏകദേശം 2019 തൊട്ട് പുറത്തു വരാൻ തുടങ്ങിയ,

72 Hoorein (2019) സഞ്ജയ് പുരൺ സിംഗ് ചൗഹാൻ

The Accidental Prime Minister (2019) വിജയ് രത്‌നാകർ ഗുട്ടെ

The Kashmir Files (2022) വിവേക് ​​അഗ്നിഹോത്രി

Ajmer 92 (2023) പുഷ്പേന്ദ്ര സിംഗ്

Article 370 (2024) ആദിത്യ സുഹാസ് ജംഭാലെ

The Kerala Story (2024) സുദീപ്തോ സെൻ

Hamaare Baarah (2024) കമൽ ചന്ദ്ര

എന്നീ പ്രൊപ്പഗാന്റ സിനിമകളിൽ മുസ്ലിങ്ങൾ കാരണം ഉണ്ടാവുന്ന ജനസംഖ്യ വർദ്ധനവ്, മുസ്ലിം പ്രീണനം, തീവ്രവാദം, ഹിന്ദുത്വ നേതാക്കളുടെ മഹത്വൽകരണം, മുസ്ലിങ്ങൾ നടത്തുന്ന മതപരിവർത്തനം, കലാപങ്ങളിൽ മുസ്ലിങ്ങൾക്കുള്ള പങ്ക്, ഹിന്ദുക്കൾ നേരിടുന്ന പീഡനങ്ങൾ എന്നിവയാണ് പൊതുവായ കഥാസാരങ്ങൾ. സീതാറാം ഗോയൽ എഴുതിയ Hindu Society Under Siege എന്ന പുസ്തകത്തിലെ പോലെ ഹിന്ദു മതസ്ഥർക്കിടയിൽ ഞങ്ങൾ ന്യൂനപക്ഷമായി ചുരുങ്ങുകയും അധികാരം നഷ്ടപ്പെടുകയും ആക്രമിക്കപ്പെടുകയാണ് ചെയ്യുകയാണ് എന്ന ഭയമാണ് ഈ സിനിമകൾ സൃഷ്ടിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ‘Kashmir Files’, ‘Kerala Story’ എന്നീ ചിത്രങ്ങളുടെ വാർത്തകൾക്ക് കീഴിൽ അന്ന് വന്ന മുസ്ലിങ്ങളെ മുൻനിർത്തിയുള്ള വിദ്വേഷ കമന്റുകൾ, ആഹ്വാനങ്ങൾ എന്നിവ ഭീതിജനകമായിരുന്നു.

എന്നാൽ ഇന്ത്യൻ പീനൽ കോഡിലെ Section 153A പ്രകാരം

Whoever -

(a) വാക്കാലോ എഴുത്താലോ മറ്റേതെങ്കിലും ദൃശ്യമായ പ്രതിനിധാനംകൊണ്ടോ ഏതെങ്കലും ജാതി, മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ, വിഭാഗം എന്നിവർക്കിടയിൽ പൊരുത്തക്കേടുകൾ സൃഷ്ടിക്കുകയോ അല്ലെങ്കിൽ അവർക്കിടയിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുക.

(b)വ്യത്യസ്ത മത, വംശീയ, ഭാഷാ അല്ലെങ്കിൽ പ്രാദേശിക ഗ്രൂപ്പുകൾ, ജാതികൾ അല്ലെങ്കിൽ സമൂഹങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്തുന്നതിന് വിഘാതമാകുന്നതും പൊതു സമാധാനത്തെ ശല്യപ്പെടുത്തുന്നതോ അല്ലെങ്കിൽ ശല്യപ്പെടുത്താൻ സാധ്യതയുള്ളതോ ആയ ഏതെങ്കിലും പ്രവൃത്തി ചെയ്യുക, അല്ലെങ്കിൽ

(c) ഏതെങ്കിലും മതപരമോ വംശീയമോ ഭാഷാപരമോ പ്രാദേശികമോ ആയ ഗ്രൂപ്പിനോ ജാതിക്കോ സമൂഹത്തിനോ എതിരെ ക്രിമിനൽ ബലപ്രയോഗമോ അക്രമമോ പ്രയോഗിക്കാനോ പരിശീലനം നൽകാനോ ഉദ്ദേശിച്ചുകൊണ്ട് ഏതെങ്കിലും പ്രവർത്തികൾ ചെയ്യുക, അല്ലെങ്കിൽ മറ്റ് സമാനമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയോ അത്തരം പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ ക്രിമിനൽ ബലപ്രയോഗമോ അക്രമമോ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് അതിൽ പങ്കെടുക്കുക, അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ ഏതെങ്കിലും മതപരമോ വംശീയമോ ഭാഷാപരമോ പ്രാദേശികമോ ആയ ഗ്രൂപ്പിനോ ജാതിക്കോ സമൂഹത്തിനോ എതിരായി ഭയമോ ആശങ്കയോ അരക്ഷിതാവസ്ഥയോ ഉണ്ടാക്കാൻ സാധ്യതയുള്ള ഏതെങ്കിലും കാരണത്താൽ അത്തരം പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ, മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

കേരള സ്റ്റോറി എന്ന സിനിമയിൽ നിന്നും
കേരള സ്റ്റോറി എന്ന സിനിമയിൽ നിന്നും

അതായത് മത്സരസ്പർധയോ വിദ്വേഷമോ ജനങ്ങൾക്കിടയിൽ ശത്രുതയോ സൃഷ്ടിക്കുന്ന ഏത് വിധത്തിലുള്ളതുമായ പ്രവർത്തനങ്ങൾ നിയമംമൂലം ശിക്ഷാർഹമാണ്. എന്നാൽ പൊതുമധ്യത്തിലോ ചാനലുകളിലോ സിനിമകളിലോ നിറഞ്ഞു നിൽക്കുന്ന വിദ്വേഷ ഭാഷ്യങ്ങൾ എവിടെയാണ് കൃത്യമായി ശിക്ഷിക്കപ്പെടുന്നത്? പ്രൊപ്പഗാന്റ സിനിമകൾക്ക് സെൻസർഷിപ്പ് ക്ലിയറൻസ് കിട്ടുന്നു എന്ന് മാത്രമല്ല പല രാഷ്ട്രീയ നേതാക്കളും അവയെ പോത്സാഹിപ്പിക്കുന്നു എന്നതും നിയമത്തിന്റെ വലിയ തോൽവി തന്നെയാണ്.

ഇത്തരം പ്രൊപ്പഗാന്റ സിനിമകളുടെയും കത്തിനിൽക്കുന്ന മത-വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഇടയിലേക്കാണ് L2:Empuraan വന്നിറങ്ങുന്നത്. സിനിമ അത് ചർച്ച ചെയ്യുന്ന പ്രമേയങ്ങൾ കൊണ്ട് തീർച്ചയായും വിവാദത്തിലേക്ക് നയിക്കും എന്ന ബോധ്യം അതിന്റെ നിർമ്മാതാക്കൾക്ക് ഉണ്ടായിരിക്കും. വിവാദം കാരണം ജനങ്ങൾ സിനിമ കൂടുതൽ കാണുകയേയുള്ളൂ. അതുകൊണ്ടാണ് ഈ വിവാദചൂളയിലേക്ക് Sabarmati Report കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയ പിൻബലത്തോടെ അടുത്ത് തന്നെ റിലീസിന് ഒരുങ്ങുന്നത്.

എമ്പുരാനിലെ ഖുറേഷി എബ്രാമും സയിദ് മസൂദും കേവലം പേരുകൾ മാത്രമല്ല എന്നും അവർ അവതരിപ്പിക്കുന്ന കാവ്യനീതി മുസ്ലിങ്ങളെ ആകമാനം ബാധിക്കുന്ന ഒന്നാണ് എന്നും അവർ കണക്കു കൂട്ടിയിരിക്കാൻ വഴിയില്ല. ലോകത്തെവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആണെങ്കിലും ശരി ലോകത്ത് എവിടെ നടക്കുന്ന അക്രമങ്ങൾ ആണെങ്കിലും ശരി ലോകത്തിവിടെ ഒരു മുസ്ലിം പുരുഷൻ ഒരു സ്ത്രീയോട് മോശമായി പെരുമാറിയാലും ശരി ഇതിനെല്ലാം മുസ്ലിം പേരുള്ള എല്ലാവരും തന്നെ കുറ്റം ഏറ്റെടുക്കേണ്ടതായും മറുപടി പറയേണ്ടതായും പ്രതിക്കൂട്ടിൽ നിൽക്കേണ്ടതായും വരുന്നു.

പ്രൊപ്പഗാന്റ സിനിമകളുടെയും കത്തിനിൽക്കുന്ന മത-വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഇടയിലേക്കാണ് L2:Empuraan വന്നിറങ്ങുന്നത്. സിനിമ അത് ചർച്ച ചെയ്യുന്ന പ്രമേയങ്ങൾ കൊണ്ട് തീർച്ചയായും വിവാദത്തിലേക്ക് നയിക്കും എന്ന ബോധ്യം അതിന്റെ നിർമ്മാതാക്കൾക്ക് ഉണ്ടായിരിക്കും.
പ്രൊപ്പഗാന്റ സിനിമകളുടെയും കത്തിനിൽക്കുന്ന മത-വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഇടയിലേക്കാണ് L2:Empuraan വന്നിറങ്ങുന്നത്. സിനിമ അത് ചർച്ച ചെയ്യുന്ന പ്രമേയങ്ങൾ കൊണ്ട് തീർച്ചയായും വിവാദത്തിലേക്ക് നയിക്കും എന്ന ബോധ്യം അതിന്റെ നിർമ്മാതാക്കൾക്ക് ഉണ്ടായിരിക്കും.

എന്നാൽ എമ്പുരാൻ വാണിജ്യാടിസ്ഥാനത്തിൽ ജനപ്രിയ സിനിമകളിൽ ഒരുപാട് കാലങ്ങളായി നിലനിൽക്കുന്ന സാഗർ ഏലിയാസ് ജാക്കിയും ബിഗ് ബിയും ഒക്കെ പോലെയുള്ള ഒരു വാർപ്പു മാതൃകയിൽ നിർമ്മിക്കപ്പെട്ട ഗ്യാങ് വാർ/ സൂപ്പർഹീറോ/ ആക്ഷൻ സിനിമയാണ്. കാണികളെ കാഴ്ചകളിൽ പിടിച്ചിരുത്താൻ ഉള്ള ചേരുവകൾ, സ്പെഷ്യൽ എഫക്ട്സ്, ഹീറോയിസം, സസ്പെൻസ് എല്ലാം തന്നെ എമ്പുരാനിൽ ഉണ്ട്. എന്നാൽ അതിലെ സബർമതിയും ഗോദ്ര കലാപവും സയിദ് മസൂദ് എന്ന് മുസ്ലിമിന്റെ പ്രതികാരവും ഹിന്ദുത്വ ശക്തികളോടുള്ള നേർക്കുനേർ ഉള്ള Matrix സിനിമ മോഡലിൽ ഉള്ള അൾട്രാ മോഡേൺ ആക്രമണവും എണ്ണയും വെള്ളവും പോലെ ഒരു ചേരായ്ക ബാക്കി വെക്കുന്നു.

പക്ഷെ, എമ്പുരാൻ എന്ന സിനിമ തിരികൊളുത്തി വിടുന്ന ചർച്ചകൾ ചെറുതല്ല. ഇത്രയും സ്പഷ്ടവും വ്യക്തവുമായി സബർമതിയും, കലാപവും, ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിന്റെ മതമൈത്രിക്ക് ഏല്പിക്കാവുന്ന മുറിവുകളും ഇത്രമേൽ തുറന്നു കാണിക്കുന്ന സിനിമകൾ ഇല്ല എന്ന് പറയാം. മുൻപ് ഗോധ്ര കലാപം ചർച്ച ചെയ്ത കാഴ്ച(2004)യും വിലാപങ്ങൾക്കപ്പുറവും (2008) അതിനെ ഒരുപാട് അകലെ എവിടെയോ നടന്ന ഒരു സംഭവം ആയിട്ടാണ് കാണിച്ചത്. ഗോധ്ര കലാപത്തിൽ സയിദ് മസൂദിനെപ്പോലെ സ്വന്തം കുടുംബം കണ്മുന്നിൽ കൊല്ലപ്പെടുന്നതും ബലാത്സംഗം ചെയ്യപ്പെടുന്നതും കണ്ടു നിൽക്കേണ്ടി വന്ന മനുഷ്യർ ഏറെയുണ്ട്. അതിൽ ചിലർ മാത്രമാണ് ബിൽക്കീസ് ബാനുവിനെ പോലെ ലോകത്തിനു മുന്നിൽ വന്ന് നീതിക്ക് വേണ്ടി പോരാടിയത്.

എമ്പുരാൻ വാണിജ്യാടിസ്ഥാനത്തിൽ ജനപ്രിയ സിനിമകളിൽ ഒരുപാട് കാലങ്ങളായി നിലനിൽക്കുന്ന സാഗർ ഏലിയാസ് ജാക്കിയും ബിഗ് ബിയും ഒക്കെ പോലെയുള്ള ഒരു വാർപ്പു മാതൃകയിൽ നിർമ്മിക്കപ്പെട്ട ഗ്യാങ് വാർ/ സൂപ്പർഹീറോ/ ആക്ഷൻ സിനിമയാണ്. കാണികളെ കാഴ്ചകളിൽ പിടിച്ചിരുത്താൻ ഉള്ള ചേരുവകൾ, സ്പെഷ്യൽ എഫക്ട്സ്, ഹീറോയിസം, സസ്പെൻസ് എല്ലാം തന്നെ എമ്പുരാനിൽ ഉണ്ട്.
എമ്പുരാൻ വാണിജ്യാടിസ്ഥാനത്തിൽ ജനപ്രിയ സിനിമകളിൽ ഒരുപാട് കാലങ്ങളായി നിലനിൽക്കുന്ന സാഗർ ഏലിയാസ് ജാക്കിയും ബിഗ് ബിയും ഒക്കെ പോലെയുള്ള ഒരു വാർപ്പു മാതൃകയിൽ നിർമ്മിക്കപ്പെട്ട ഗ്യാങ് വാർ/ സൂപ്പർഹീറോ/ ആക്ഷൻ സിനിമയാണ്. കാണികളെ കാഴ്ചകളിൽ പിടിച്ചിരുത്താൻ ഉള്ള ചേരുവകൾ, സ്പെഷ്യൽ എഫക്ട്സ്, ഹീറോയിസം, സസ്പെൻസ് എല്ലാം തന്നെ എമ്പുരാനിൽ ഉണ്ട്.

ജോൺ ദയാൽ, ജാവേദ് ആനന്ദ്, ടീസ്ത സെയ്തൽവാദ് എന്നിവർ തയ്യാറാക്കിയ ‘Genocide, Gujarat, 2002’ എന്ന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായ തെളിവുകളോടെ കലാപത്തിന്റെ നേർചിത്രങ്ങൾ കൊടുത്തിരുന്നു. 2002-ൽ ടീസ്ത സെയ്തൽവാദ് United States Commission on International Religious Freedom-നു മുമ്പാകെ ഗുജറാത്ത് സർക്കാരിനെതിരെ മൊഴി കൊടുത്തു. എന്നാൽ ഇതിനു ബദലായി 2022-ൽ സർക്കാരിനെതിരെ ഗൂഢാലോചന നടത്തി എന്ന പേരിൽ ടീസ്തയെ ഗുജറാത്തിലെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്യുകയുണ്ടായി. 2011-ൽ കലാപത്തിലെ നരോദപട്യ കൂട്ടക്കൊലയുടെ പ്രധാനപെട്ട സാക്ഷിയും ആർ.ടി.ഐ ആക്റ്റിവിസ്റ്റും ആയ നദീം സയിദ് ജുഹാപുരയിൽ വെച്ച് പട്ടാപ്പകൽ അതിക്രൂരമായി വധിക്കപ്പെട്ടു. കലാപത്തിൽ മുഖ്യമന്ത്രിക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ അഫിഡവിറ്റ് ഫയൽ ചെയ്ത സഞ്ജീവ് ഭട്ട് എന്ന ഐപിഎസ് ഓഫീസർ ഇപ്പോഴും അഴികൾക്കുള്ളിലാണ്.

2002-ൽ ടീസ്ത സെയ്തൽവാദ് United States Commission on International Religious Freedom-നു മുമ്പാകെ ഗുജറാത്ത് സർക്കാരിനെതിരെ മൊഴി കൊടുത്തു. എന്നാൽ ഇതിനു ബദലായി 2022-ൽ സർക്കാരിനെതിരെ ഗൂഡലോചന നടത്തി എന്ന പേരിൽ ടീസ്തയെ ഗുജറാത്തിലെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്യുകയുണ്ടായി.
2002-ൽ ടീസ്ത സെയ്തൽവാദ് United States Commission on International Religious Freedom-നു മുമ്പാകെ ഗുജറാത്ത് സർക്കാരിനെതിരെ മൊഴി കൊടുത്തു. എന്നാൽ ഇതിനു ബദലായി 2022-ൽ സർക്കാരിനെതിരെ ഗൂഡലോചന നടത്തി എന്ന പേരിൽ ടീസ്തയെ ഗുജറാത്തിലെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്യുകയുണ്ടായി.

എന്നിരുന്നാലും ഫ്ലാവിയ ആഗ്നസ്, റാണാ അയ്യൂബ്, തനിക സർകാർ എന്നിവരെ പോലെയുള്ള ആക്റ്റിവിസ്റ്റുകളും പത്രപ്രവർത്തകരും ഇപ്പോഴും ഗോദ്ര കലാപത്തിനെ കുറിച്ച് ധീരമായി എഴുതിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ ഒരു തത്വശാസ്ത്രമാണ്. അതിന്റെ കൈവഴികൾ പലതാണ്. എമ്പുരാന്റെ പ്രതികാരത്തിൽ തീരുന്ന, ഹീറോയിസം കൊണ്ട് പറഞ്ഞു വെക്കാവുന്ന അത്ര എളുപ്പമല്ല ഹിന്ദുത്വ എന്ന തത്വശാസ്ത്രവും ഗോദ്ര കലാപവും. Firaaq (2008) Parzania (2005) എന്നീ സിനിമകൾ ഈ ദൗത്യം കൂടുതൽ രാഷ്ട്രീയ അവബോധത്തോടെ മുമ്പേ നിർവഹിച്ചിട്ടുണ്ട്. ഒന്ന് മാത്രം ഉറപ്പിച്ചു പറയാം, ഗോദ്ര കലാപത്തിൽ ഇരകളായ കണ്മുന്നിൽ എല്ലാം നഷ്ടപെടുന്നത് കണ്ട ഒരു മുസ്ലിമും സയിദ് മസൂദിനെപ്പോലെ പ്രതികാരം കൊണ്ട് വരാൻ പോകുന്നില്ല. കാരണം ആ വലിയ ദുരന്തം അവരെ അത്രമേൽ നിശബ്ദമാക്കി കഴിഞ്ഞു.

Comments