ആശയിലെ റാസ്കോൾ നിക്കോവ്, അലീനയിലെ പ്രഥമദൃഷ്ട്യാ കുറ്റക്കാരി

‘ആശ’യും ‘പ്രഥമദൃഷ്ട്യാ കുറ്റക്കാരും’ കണ്ട് തീർക്കുമ്പോൾ വയലൻസ്, കൊലപാതകം, നീതി എന്നിവയൊക്കെ നിർണ്ണയിക്കാൻ മനുഷ്യർ സൃഷ്ടിച്ചുവെച്ച നീതിയുടെ രീതിശാസ്ത്രങ്ങളൊന്നും പോരാ എന്നു പ്രേക്ഷകർ ചിന്തിച്ചുപോകും. - രണ്ട് സ്ത്രീകേന്ദ്രിത സിനിമകളെ വിലയിരുത്തുന്നു പ്രേംകുമാര്‍ ആര്‍.

ലയാളത്തിൽ ഇറങ്ങിയ സ്ത്രീകേന്ദ്രിത സിനിമകളാണ് ‘ആശ’യും, ‘പ്രഥമദൃഷ്ട്യാ കുറ്റക്കാരും’. പ്രേക്ഷക പ്രശംസ നേടിയ മികച്ച ഈ രണ്ടു സിനിമകളും തീയറ്ററിൽ ബിഗ് ഹിറ്റാണ്. പ്രഥമദൃഷ്ട്യാ കുറ്റക്കാരാകുന്ന പോലീസുകാരാണ് പാർവ്വതി കേന്ദ്ര കഥാപാത്രമായ അതേ പേരിലുള്ള സിനിമ. സാമൂഹിക നോട്ടത്തിൽ പ്രഥമദൃഷ്ടിയിൽ കുറ്റക്കാരെന്ന ലക്ഷണങ്ങളുള്ള രണ്ടു പുരുഷന്മാരെ കൊല്ലുന്ന ഉർവ്വശി കേന്ദ്രസ്ഥാനത്തുള്ള സിനിമയാണ് ആശ.

പോലീസ് സ്റ്റേഷനിൽ നടന്ന കൊലപാതകത്തിന്റെ തെളിവ് ഒളിപ്പിച്ച് നിയമത്തെ ബന്ദിയാക്കുന്ന പോലീസുകാരുടെ Survival Drama-യാണ് പ്രഥമദൃഷ്ടിയാൽ കുറ്റക്കാരെന്ന സിനിമയുടെ Drive അഥവാ പ്രമേയം/Plot. പാർവ്വതി തിരുവോത്തിന്റെ കഥാപാത്രം അലീനയുൾപ്പെടെ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്നുപേർ ഉൾപ്പെടുന്ന കൊലപാതകം. അലീന നിയമവ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ടു മനുഷ്യർ സൃഷ്ടിച്ച നീതി, സമൂഹം ഭരണകൂടം, മൊറിലിറ്റി എല്ലാം ഫേക്ക് ആണെന്ന് തിരിച്ചറിയുന്നു.

"ആശ"യെന്ന സിനിമയിൽ ഉർവശിയുടെ കഥാപാത്രം മൊറാലിറ്റിക്ക് അപ്പുറം ഒരു ഇന്റലക്ചൽ ബീയിംഗ് ആണ് അവരെന്ന സ്വയം നിർമ്മിത ബോധ്യത്തിൽ സമൂഹത്തിൽ നിന്ന് രണ്ടടി അകന്ന് ജീവിക്കുന്നു. അലീന നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നുണ്ടെങ്കിലും സാമൂഹിക മൊറാലിറ്റിയായ കുടുംബ വ്യവസ്ഥിതിയെ സെറ്റാക്കുന്നുണ്ട്. ആശ സാമൂഹിക മൊറാലിറ്റിക്കു മുകളിൽ നിന്ന് കൊലപാതകം സാമൂഹിക സേവനവും, കർമ്മയുമായി കാണുന്നു.

കുറ്റകൃത്യത്തിനു ശേഷം അലീന മനസിലാക്കുന്നത് അധികാരത്തിന്റെ അന്തിമ ലക്ഷ്യം അധികാരത്തെ നിലനിർത്തുക എന്നതാണ് എന്നും അതിനു വേണ്ടി ഏത് ക്രൂരതയും ന്യായീകരിക്കപ്പെടും എന്നുമാണ്. ഭർത്താവിന്റെ മരണാനന്തരം അലീനക്ക് ലഭിച്ച കാക്കി കുപ്പായം നീതിക്കു വേണ്ടി നിലകൊള്ളുന്ന വ്യവസ്ഥിതിയുടെ വിദൂരബന്ധമുളള കണ്ണിമാത്രമാണെന്ന് അവരെ അനുഭവപ്പെടുത്തുന്നുണ്ട്. രഹസ്യാന്വേഷണവും അധികാരവും തമ്മിലുള്ള കാലാതിവർത്തിയായ ഗൂഢബന്ധം ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ - ക്രൈംബ്രാഞ്ച് DYSP ഹാരിസ് മീരാൻ (വിജയരാഘവൻ) പുസ്തകത്തിലൂടെ അവൾ മനസിലാക്കുന്നു.

ദസ്തയേവ്‌സ്കിയുടെ ക്രൈം & പണിഷ്മെന്റിൽ റാസ്കോൾ നിക്കോവ് അലിയോന ഇവനോവയെ കൊലപ്പെടുത്തി ന്യായീകരിക്കുന്നത് ഇവനോവ അയാളെ ഒരു അപകടകാരിയായി കാണുന്നു എന്ന നിലക്കാണ്. പോൺ ബ്രോക്കറായ ഇവനോവയെ കൊല്ലുന്നത് കണ്ടുകൊണ്ട് വന്ന ഹാഫ് സിസ്റ്റർ ലിസാവേറ്റയെയും അയാൾ കൊല്ലുന്നു. അവൻ ചെയ്ത കൊലപാതകത്തെ ബുദ്ധിപരമായ വാദങ്ങളിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നു.

ആ പുസ്തകത്തിൽനിന്ന് അവരെ കാത്തിരിക്കുന്നത് രഹസ്യാന്വേഷണവും തടങ്കൽപാളയവുമാണെന്നും അതില്ലാതെ ഒരു ഭരണവ്യവസ്ഥയെ നിലനിർത്താൻ ഒരാദർശത്തിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യവും മനസിലാക്കിയെടുക്കുന്നു. കൊന്നത് ഒരു കൊടും കൊലപാതകിയെ ആണങ്കിലും നീതിയുടെ പക്ഷം അവർക്ക് അനുകൂലമാകണമെങ്കിൽ കളിക്കണം. അതിന് ആ നാലുപേർക്ക് കൊലപാതകം സെൽഫ് ഡിഫൻസീവ് ശ്രമത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാനുള്ള മതിയായ CCTV ഫൂട്ടേജുമില്ല. ഹാരിസ് മീരാന്റെ അന്വേഷണം സൈക്കോളജിക്ക് ത്രില്ലർ രീതിയിൽ വളരുന്നതിൽ P.S സുബ്രഹ്മണ്യൻ & വിജേഷ് തോട്ടുങ്ങലിന്റെ തിരക്കഥ ചിലപ്പോഴെല്ലാം ലാഗ് ചെയ്തു എന്നതാണ് സത്യം. എന്നാൽ റോബി വർഗ്ഗീസ് രാജയുടെ മികച്ച സിനിമാറ്റോഗ്രാഫിയും ഷഹാദ് നിലമ്പൂരിന്റെ സംവിധാനമികവും പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതാണ്.

അലീന നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നുണ്ടെങ്കിലും സാമൂഹിക മൊറാലിറ്റിയായ കുടുംബ വ്യവസ്ഥിതിയെ  സെറ്റാക്കുന്നുണ്ട്.
അലീന നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നുണ്ടെങ്കിലും സാമൂഹിക മൊറാലിറ്റിയായ കുടുംബ വ്യവസ്ഥിതിയെ സെറ്റാക്കുന്നുണ്ട്.

ആശയിലെ വ്യക്തി വളർന്നത് ഒറ്റക്ക് തീരുമാനമെടുത്തുകൊണ്ടാണ്. "നിങ്ങൾക്ക് പ്രാന്താണ് തള്ളേ" എന്ന ആക്ഷേപം അവരെ ഒരു സൈക്കിയാക്കുന്നുണ്ട്. ആ വിളി അവരുടെ ഉള്ളുതകർക്കുന്നുണ്ട്. ഈ ഭയം അവരെ ആശയങ്ങൾ പങ്കിടുന്നതിൽ നിന്ന് സ്വയം വിലക്കുന്നു. അവർ അവരുടെതായ ചില കർമ്മയിൽ വിശ്വസിക്കുന്നു. അവർ അവരിൽ അസാധാരണത്വം സങ്കല്പിക്കുന്നു. സാമൂഹിക വിമലീകരണം കർമ്മയായി, നെപ്പോളിയനും, ഹിറ്റ്ലറും, മോദിയും, ഏറ്റെടുത്തതുപോലെ ഏറ്റെടുക്കുന്നു. സ്വയം അവതാരമായി സങ്കല്പിച്ച് പെരുമാറുന്നു. സമൂഹത്തിന്റെ മാനുഷിക ധാർമ്മികതയൊന്നും ഇവർക്ക് ബാധകമല്ല, കൊലപാതകങ്ങൾ സാമൂഹിക ഗുണത്തിനാണെന്ന് ഈ അവതാര വിഭാഗം വിശ്വസിക്കുന്നു. അർജ്ജുനനോട് കൃഷ്ണന്റെ ഗീതോപദേശം, രാമൻ രാവണനെ കൊല്ലുന്നത്, ഹിറ്റ്ലർ ജൂതരെ, ജൂതർ മുസ്ലീമുകളെ അങ്ങനെ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന, പിന്തുണക്കുന്ന ചരിത്ര ശ്രേണിയിലെ കണ്ണിയായി ആശയും പരിണാമപ്പെടുന്നു. ആരെയൊക്കെ നിങ്ങൾക്ക് കൊല്ലാം, കൊലപാതകങ്ങളിലെ നല്ലതും ചീത്തയും, ആര് ഇരയാക്കപ്പെടുമ്പോഴാണ് നമ്മുടെ മനസ്സ് വേദനിക്കാത്തത് എന്ന രീതിയിലുള്ള വളരെ വിവേചനപരമായ പല സാമൂഹിക നീതികളും നമ്മൾ സമൂഹത്തിൽ നിർമ്മിച്ചുവെച്ചിട്ടുമുണ്ട്. നമുക്ക് തിരിഞ്ഞു നോക്കാനില്ല നമ്മളല്ലെങ്കിൽ മറ്റാരെങ്കിലും അത് ചെയ്യാനുണ്ടാകും - അധികാരത്തിന്റെ ചരിത്രം അതാണ്. കുരുക്ഷേത്ര ഭൂമിയിൽ ഉപദേശിക്കുന്നതുപോലെ ആശയും കർമ്മ യിൽ ചിന്തിച്ചുറക്കുന്നു.

ദസ്തയേവ്‌സ്കിയുടെ ക്രൈം & പണിഷ്മെന്റിൽ റാസ്കോൾ നിക്കോവ് അലിയോന ഇവനോവയെ (Aliona Ivanova) കൊലപ്പെടുത്തി ന്യായീകരിക്കുന്നത് ഇവനോവ അയാളെ ഒരു അപകടകാരിയായി/ടോക്സിക് വ്യക്തിയായി കാണുന്നു എന്ന നിലക്കാണ്. പോൺ ബ്രോക്കറായ ഇവനോവയെ കൊല്ലുന്നത് കണ്ടുകൊണ്ട് വന്ന ഹാഫ് സിസ്റ്റർ ലിസാവേറ്റ (Lizaveta) യെയും അയാൾ കൊല്ലുന്നു. അവൻ ചെയ്ത കൊലപാതകത്തെ ബുദ്ധിപരമായ വാദങ്ങളിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നു; അത് ഒരു വികാരപരമായ കുറ്റകൃത്യം എന്നതിനുപകരം, യുക്തിപരമായ ഒരു കണക്കുകൂട്ടൽ പോലെ കാണുന്നു. ആശയുടെയും കണക്കുകൂട്ടൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് വിധിക്കുന്ന / തോന്നിപ്പിക്കുന്ന മനുഷ്യരെ / ജീവിയെ കൊല്ലുന്നത് സാമൂഹിക സേവനമാണെന്നാണ്. അവർ കൊലപാതകത്തിന് സ്വീകാര്യത ലഭിക്കുമെന്നു കണക്കുകൂട്ടി ന്യായീകരിക്കുന്നു.

ആശയിലെ വ്യക്തി വളർന്നത് ഒറ്റക്ക് തീരുമാനമെടുത്തുകൊണ്ടാണ്. "നിങ്ങൾക്ക് പ്രാന്താണ് തള്ളേ" എന്ന ആക്ഷേപം അവരെ ഒരു സൈക്കിയാക്കുന്നുണ്ട്. ആ വിളി അവരുടെ ഉള്ളുതകർക്കുന്നുണ്ട്.
ആശയിലെ വ്യക്തി വളർന്നത് ഒറ്റക്ക് തീരുമാനമെടുത്തുകൊണ്ടാണ്. "നിങ്ങൾക്ക് പ്രാന്താണ് തള്ളേ" എന്ന ആക്ഷേപം അവരെ ഒരു സൈക്കിയാക്കുന്നുണ്ട്. ആ വിളി അവരുടെ ഉള്ളുതകർക്കുന്നുണ്ട്.

പൂമ്പാറ്റയെ കൊല്ലുന്നത് പാപമാണെന്നും കൂറയെ കൊല്ലുന്നത് സാമൂഹിക നന്മയാണെന്നുമുള്ള സാമൂഹിക സദാചാര സങ്കല്പത്തിലാണ് ആശയുമുള്ളത്. കൊലപാതകം ഏതോ വിധത്തിൽ അധികാരവും സ്വാതന്ത്ര്യവും തരുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ അവർ സൈക്കോളജിക്കലി വിഭജിക്കപ്പെടുകയാണ് ചെയ്യുന്നത്. യുക്തിപരമായിട്ട് അവർ അതിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും, മനസാക്ഷിയുടെ മുമ്പിൽ അവർ കുറ്റക്കാരിയായി വിലപിക്കുന്നു. അവരുടെ രോഗങ്ങൾ, ഒറ്റപ്പെടൽ, ഭയാശങ്ക, നിരന്തര ആകുലത, കുറ്റബോധം, കൺഫ്യൂഷൻ, നൈരാശ്യത്തിൽ കുതിർന്ന അമ്മത്വം എല്ലാം ഇരട്ടിക്കുന്നു. റാസ്കോൾ നിക്കോവിനെപ്പോലെ ആശയും അമിത ആത്മാഭിമാനം മൂലം സമൂഹത്തിൽനിന്ന് അകന്നുമാറി ഒരു സവിശേഷ വ്യക്തിത്വമായി ഒറ്റപ്പെട്ട് കഴിയുന്ന മനോഘടനക്ക് ഉടമ കൂടിയാണ്.

രണ്ടു സിനിമകളും കണ്ടുതീർക്കുമ്പോൾ വയലൻസ്, കൊലപാതകം, നീതി എന്നിവയൊക്കെ നിർണ്ണയിക്കാൻ മനുഷ്യർ സൃഷ്ടിച്ചുവെച്ച നീതിയുടെ രീതിശാസ്ത്രങ്ങളൊന്നും പോരാ എന്നു പ്രേക്ഷകർ ചിന്തിച്ചുപോകും.

സഫർ സനലിന്റെ തിരക്കഥയും സംവിധാനവും മികച്ചതാണ്. തിരക്കഥയിലെ മറ്റു രണ്ടു കൈകൾ ജോജു ജോർജ്ജും, രമേഷ് ഗിരിജയുമാണ്. മധു നീലകണ്ഠന്റെ ക്യാമറയും ഗോവിന്ദ് വസന്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും അന്തരീക്ഷത്തെ സംഘർഷഭരിതമാക്കുന്നന്നതിൽ പ്രധാനറോൾ വഹിക്കുന്നുണ്ട്. സിനിമകളിലെ അലീനയും ആശയും രണ്ടു സങ്കീർണ്ണ കഥാപാത്രങ്ങൾ കുടുംബത്തിനും അതിന്റെ മൊറാലിറ്റിയിലും വ്യവസ്ഥയിലുമാണ് ചലിക്കുന്നത്, തുഴയുന്നത്. കുടുംബത്തെ നിലനിർത്താർ സ്ത്രീയും പുരുഷനും എത്രതവണ അവരവരെ കൊലചെയ്തിട്ടുണ്ട്. പലതവണ സ്വയം കൊന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തിട്ടുണ്ട്.

ദസ്തയേവ്‌സ്കിയുടെ ക്രൈം & പണിഷ്മെന്റിൽ റാസ്കോൾ നിക്കോവ് അലിയോന ഇവനോവയെ (Aliona Ivanova) കൊലപ്പെടുത്തി ന്യായീകരിക്കുന്നത് ഇവനോവ അയാളെ ഒരു അപകടകാരിയായി/ടോക്സിക് വ്യക്തിയായി കാണുന്നു എന്ന നിലക്കാണ്.
ദസ്തയേവ്‌സ്കിയുടെ ക്രൈം & പണിഷ്മെന്റിൽ റാസ്കോൾ നിക്കോവ് അലിയോന ഇവനോവയെ (Aliona Ivanova) കൊലപ്പെടുത്തി ന്യായീകരിക്കുന്നത് ഇവനോവ അയാളെ ഒരു അപകടകാരിയായി/ടോക്സിക് വ്യക്തിയായി കാണുന്നു എന്ന നിലക്കാണ്.

രണ്ടു സിനിമകളും കണ്ടുതീർക്കുമ്പോൾ വയലൻസ്, കൊലപാതകം, നീതി എന്നിവയൊക്കെ നിർണ്ണയിക്കാൻ മനുഷ്യർ സൃഷ്ടിച്ചുവെച്ച നീതിയുടെ രീതിശാസ്ത്രങ്ങളൊന്നും പോരാ എന്നു പ്രേക്ഷകർ ചിന്തിച്ചുപോകും. അല്പം കുടിക്കുകയും ചില്ലറ ഗുണ്ടായിസവും കാണിക്കുന്ന നിഷ്കുവായ ആണുങ്ങളെ കള്ളക്കേസിൽ കുടുക്കുന്ന കേവല യുക്തിയല്ല ആശയെന്ന സിനിമയിലുള്ളത്. അതിനായി ഒരു സംവിധായകനും ക്രൂവും കാശിറക്കിയ പ്രൊഡ്യൂസറും സിനിമ പിടിക്കാനിറങ്ങിയതായി കേവലപ്പെടുത്തുന്നത് നിർഭാഗ്യമാണ്. പുരുഷന്റെ ഒപ്രഷൻ മാത്രമല്ല സ്ത്രീകളനുഭവിക്കുന്നത് അവരുടെ തന്നെ മാനസിക ഒപ്രഷനുകൾക്കു കൂടി അവർ വിധേയരാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം വിമോചനം മാത്രമല്ല അവരനുഭവിക്കുന്ന ഒപ്രസ്ഡ് സമ്മർദ്ദം കൂടി കലയും സിനിമയും കൈകാര്യം ചെയ്യുന്നുണ്ട്.


Summary: Premkumar R. reviews Aasha and Pradhamadrishtiya Kuttakkar, exploring how the two women centric films question conventional ideas of violence, murder and justice.


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments