കോൺഞ്ചറിങ്ങ് (Conjuring) എന്ന ഹൊറർ സിനിമയിലെ ഒരു രംഗം

മനസ്സിന്റെ
കാലാതീതമായ
ഭയങ്ങൾ

ഹൊറർ സിനിമകൾക്കും അവ ആസ്വദിക്കുന്ന മനസ്സുകൾക്കും പുറകിലെ സൈക്കോളജിക്കലായ വസ്തുതകളെക്കുറിച്ചാണ് അഭിരാമി ഇ. എഴുതുന്നത്. ഹൊറർ ഫിലിമുകൾക്ക് കാലാതീതവും യൂണിവേഴ്സലുമായ അപ്പീൽ നൽകുന്ന ഘടകങ്ങളെ വിശകലനം ചെയ്യുന്നു.

മുത്തശ്ശിക്കഥകളിലൂടെയും ഐതിഹ്യങ്ങളിലൂടെയുമെല്ലാം പ്രേതങ്ങളെയും ഭൂതങ്ങളെയും കേട്ട് വളരുകയും പരിചയിക്കുകയും ചെയ്തവരാണ് നമ്മളിൽ പലരും. പലപ്പോഴും ഇത്തരം കഥകൾ കൂടുതലായി കേൾക്കുന്നതിനായി നമ്മുടെ രാത്രികൾ മുത്തശ്ശിമാർക്കൊപ്പമാകും. പിന്നീട് സിനിമകളിലൂടെയും സീരിസുകളിലൂടെയും ഗെയിമുകളിലൂടെയുമെല്ലാം അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നുണ്ട്.

മണിച്ചിത്രത്താഴിൽ അവതരിപ്പിക്കപ്പെടുന്ന ഗംഗയുടെ കഥാപാത്രം അവളുടെ ചെറുപ്പകാലത്ത് മുത്തശ്ശി പറയുന്ന പ്രേതകഥകളും ഐതിഹ്യങ്ങളും കേട്ടുവളർന്ന ഒരാളായിരുന്നു. എത്തരത്തിലാണ് ആ കഥകൾ അവളുടെ ജീവിതത്തെ രൂപപ്പെടുത്തിയതെന്ന് സിനിമയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.

യൂണിവേഴ്സൽ ആയി അംഗീകരിക്കപ്പെടുന്നതും കൂടുതലായി കാണപ്പെടുന്നതുമായ വളരെ ചുരുക്കം ചില ആശയങ്ങളിൽ ഒന്നാണ് ഹൊറർ സിനിമകൾ.

ഒരുപാട് ജനപ്രീതിയുള്ള ഴോണറാണ് (genre) ഹൊറർ സിനിമകളുടേത്. പല ഭാഷകളിൽ ഇറങ്ങുന്ന സിനിമകൾ കാണാനും വിലയിരുത്താനും നാം അതീവ താൽപരരാണ്. യൂണിവേഴ്സൽ ആയി അംഗീകരിക്കപ്പെടുന്നതും കൂടുതലായി കാണപ്പെടുന്നതുമായ വളരെ ചുരുക്കം ചില ആശയങ്ങളിൽ ഒന്നാണ് ഹൊറർ സിനിമകൾ. ഓരോ സ്ഥലങ്ങളുടെയും സംസ്കാരവും ജനങ്ങളുടെ ജീവിതരീതിയുമായി ഇത്തരം ആശയങ്ങൾക്ക് ബന്ധമുണ്ടെങ്കിലും അവതരിപ്പിക്കുന്ന പ്രേതം, ഭയം, മരണം തുടങ്ങിയ ആശയങ്ങൾക്ക് പൊതുവായ കണക്ഷൻ കാണാനാവും. അത് തന്നെയാണ് ഹൊറർ ഫിലിമുകൾക്ക് ഒരു യൂണിവേഴ്സൽ അപ്പീൽ നൽകുന്ന പ്രധാന ഘടകം.

ഇറ്റ്, ലാസ്റ്റ് ഓഫ് അസ്, ദ എക്സോസിസ്റ്റ്, സ്ട്രെയിഞ്ചർ തിങ്ങ്സ്, ഹലോവീൻ, കിംഗ്ഡം, ട്രെയിൻ ടു ബുസാൻ, എസ്ര, നയൻ, ഭ്രമയുഗം, ഭൂതകാലം, ഡിയസ് ഇയറെ തുടങ്ങി ഇത്തരം സിനിമകളുടെ ലിസ്റ്റ് ഏറെ വലുതാണ്. ഏതു കാലഘട്ടത്തിലും ഒരുപോലെ സ്വീകരിക്കപ്പെടുന്ന ആശയങ്ങളാണ് ഹൊറർ സിനിമകളിലേത് എന്നതുകൊണ്ടുതന്നെ എന്തായിരിക്കാം പേടിപ്പെടുത്തുന്ന ഇത്തരം സിനിമകളിലേക്കും സീരിസുകളിലേക്കും ഗെയിമുകളിലേക്കും പ്രേക്ഷകരെ നയിക്കുന്നത് എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.

മണിച്ചിത്രത്താഴിൽ അവതരിപ്പിക്കപ്പെടുന്ന ഗംഗയുടെ കഥാപാത്രം അവളുടെ ചെറുപ്പകാലത്ത് മുത്തശ്ശി പറയുന്ന പ്രേതകഥകളും ഐതിഹ്യങ്ങളും കേട്ടുവളർന്ന ഒരാളായിരുന്നു. എത്തരത്തിലാണ് ആ കഥകൾ അവളുടെ ജീവിതത്തെ രൂപപ്പെടുത്തിയതെന്ന് സിനിമയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.
മണിച്ചിത്രത്താഴിൽ അവതരിപ്പിക്കപ്പെടുന്ന ഗംഗയുടെ കഥാപാത്രം അവളുടെ ചെറുപ്പകാലത്ത് മുത്തശ്ശി പറയുന്ന പ്രേതകഥകളും ഐതിഹ്യങ്ങളും കേട്ടുവളർന്ന ഒരാളായിരുന്നു. എത്തരത്തിലാണ് ആ കഥകൾ അവളുടെ ജീവിതത്തെ രൂപപ്പെടുത്തിയതെന്ന് സിനിമയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.

എന്താണ് റിക്രിയേഷനൽ ഫിയർ
(Recreational Fear)

ഭയം എല്ലാ മനുഷ്യരിലുമുള്ള വികാരമാണ്. അപകടകരമായ ഒരു സാഹചര്യം മുന്നിൽ കാണുമ്പോൾ മനുഷ്യനിൽ സ്വാഭാവികമായി രൂപപ്പെടുന്ന ബയോളജിക്കൽ റെസ്പോൺസ് ആണ് ഭയം. യൂണിവേഴ്സൽ ആയതും മാനസികാരോഗ്യത്തെ ബാധിക്കുന്നതുമായ ഒന്നായി ഇതിനെ കണക്കാക്കുമ്പോൾ ഇന്നത് റിക്രിയേഷനൽ ഫിയർ എന്ന രീതിയിലേക്ക് കൂടി പരിവർത്തനപ്പെട്ടിട്ടുണ്ട്.

ഭയവും ആസ്വാദനവും കൂടിച്ചേരുന്ന വൈകാരിക അവസ്ഥയാണ് റിക്രിയേഷണൽ ഫിയർ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയം ജനിപ്പിക്കുന്ന ആശയങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും പ്ലഷർ (Pleasure) അനുഭവിക്കുന്ന അവസ്ഥയാണിത്. ഹൊറർ സിനിമകളിൽ നിന്നും ഗെയിമുകളിൽ നിന്നും വീഡിയോകളിൽ നിന്നുമെല്ലാം രൂപപ്പെടുന്നത് ഇത്തരം റി ക്രിയേഷനൽ ഫിയറുകളാണ്.

പ്രേതസിനിമകളോടുള്ള ആരാധന

കാണികളിൽ ജിജ്ഞാസ നിറയ്ക്കുകയും അവരെ പിടിച്ചിരുത്തുകയും ചെയ്യുന്ന ആശയങ്ങളാണ് മിക്ക ഹൊറർ സിനിമകളിലുമുള്ളത്. ഓരോ സ്ഥലങ്ങളുടെയും സംസ്കാരവുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഇവയിൽ ഉൾച്ചേർത്തിരിക്കുന്ന ഘടകങ്ങൾക്കെല്ലാം പൊതുസ്വഭാവമുള്ളതുകൊണ്ടുതന്നെ യൂണിവേഴ്സലായി അംഗീകരിക്കപ്പെടുന്ന ആശയങ്ങൾ എന്ന നിലയ്ക്ക് ഹൊറർ സിനിമകൾ മാറുന്നുണ്ട്.

ഹൊറർ സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ കാലഘട്ടങ്ങൾക്കനുസരിച്ച് അവയുടെ സൗന്ദര്യശാസ്ത്രത്തിലും വിഷ്വൽ സെൻസിബിലിറ്റിയിലും വലിയ പരിവർത്തനങ്ങളുണ്ടാകുന്നുണ്ട്.

തങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ചെയ്യുന്ന അമാനുഷിക കഴിവുള്ളവരോടുള്ള ആരാധന ഇത്തരം സിനിമകളിലേക്ക് ആളുകളെ ആകർഷിക്കുന്ന ഒരു ഘടകമാണ്. ഭയം, ഉത്കണ്ഠ, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ പ്രേക്ഷകരിൽ ജനിപ്പിക്കാൻ ഇത്തരം സിനിമകൾ കാരണമാകുന്നുണ്ട്. പക്ഷെ ഇത്തരത്തിൽ പേടിപ്പെടുത്തുന്ന ആശയങ്ങൾ പ്രേക്ഷകരിൽ സംതൃപ്തിയും സന്തോഷവും ഉണ്ടാക്കുന്നുണ്ട് എന്നാണ് പല തിയറികളും പറഞ്ഞുവെക്കുന്നത്. അതോടൊപ്പം, ആളുകളിൽ ഇതൊരു രക്ഷപ്പെടൽ (escapism) കൂടിയായി മാറുന്നുണ്ട്. യഥാർത്ഥ ലോകത്ത് ഇത്തരത്തിലുള്ള ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നതാണ് ഹൊറർ സിനിമകളിലേക്ക് പലപ്പോഴും ആളുകളെ വലിച്ചടുപ്പിക്കുന്നതും. ഇതോടൊപ്പം, ഹൊറർ സിനിമകൾ ഒരു കതാർസിസ് (catharsis) എഫക്ട് കൂടി ഉണ്ടാക്കുന്നുണ്ട്. സുരക്ഷിതമായ പരിസരത്തിരുന്ന് നമ്മുടെ ഭയങ്ങളെ അടുത്തറിയാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു ഘടകം.

ഒരപകടമുണ്ടാകുന്നു എന്നു തോന്നുമ്പോൾ മനുഷ്യരിൽ രൂപപ്പെടുന്ന പ്രതികരണമാണ് ഫ്ലൈറ്റ് ഓർ ഫൈറ്റ് റെസ്പോൺസ് (Flight / fight response). ഹൊറർ സിനിമകൾ കാണുമ്പോൾ ഉണ്ടാകുന്ന അഡ്രിനാലിൻ റഷും (adrenaline rush) ഭയവുമെല്ലാം മനുഷ്യരിൽ ആവേശമുണ്ടാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

മൈക്കിൾ ആപ്റ്ററിയുടെ (Michael Apter) ‘ദ സൈക്കോളജി ഓഫ് എക്സൈറ്റമെൻറ്’ (The Psychology of Excitement) എന്ന പുസ്തകത്തിൽ അപകടകരമോ സാഹസികമോ ആയ കാര്യങ്ങളിൽ ഏർപ്പെടുമ്പോഴാണ് ആളുകൾ സന്തോഷിക്കുന്നതെന്ന് പറഞ്ഞുവെക്കുന്നുണ്ട്. ഇത്തരം അപകടകരമായതും അങ്ങേയറ്റം സാഹസികമായതുമായ റോളർ കോസ്റ്റർ, ബഞ്ചി ജമ്പിങ്, ഹൊറർ സിനിമകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ, ചെറിയ സുരക്ഷാ കവാടത്തിനുള്ളിൽ നിന്നുകൊണ്ട് ആളുകൾ ഇവയെ സമീപിക്കുന്നതിന്റെ പ്രധാന കാരണവും ഇതിൽ നിന്നു ലഭിക്കുന്ന ആവേശവും (excitement) സന്തോഷവും തന്നെയാണ്. ഭയം ജനിപ്പിക്കുന്ന ഇത്തരം ആശയങ്ങൾ ഒരു സ്ക്രീനിന് പിറകിൽ മാത്രമാണെന്നതും ഇതൊരു യഥാർത്ഥ ലോകത്തിൽ സംഭവിക്കില്ല എന്നതുമായ സേഫ്റ്റി നെറ്റിനുള്ളിലിരുന്നാണ് പ്രേക്ഷകർ ഇവയെല്ലാം കണ്ടുതീർക്കുന്നത്.

 ഹൊറർ സിനിമകൾ കാണുമ്പോൾ ഉണ്ടാകുന്ന അഡ്രിനാലിൻ റഷും (adrenaline rush) ഭയവുമെല്ലാം മനുഷ്യരിൽ ആവേശമുണ്ടാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
ഹൊറർ സിനിമകൾ കാണുമ്പോൾ ഉണ്ടാകുന്ന അഡ്രിനാലിൻ റഷും (adrenaline rush) ഭയവുമെല്ലാം മനുഷ്യരിൽ ആവേശമുണ്ടാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

ഹൊറർ സിനിമകളിലെ
ജെൻഡറും കൾച്ചറും

അതത് സംസ്കാരങ്ങളുമായി ഹൊറർ ഫിലിമുകളുടെ ആശയങ്ങൾക്ക് ബന്ധമുണ്ട്. ഇന്തോനേഷ്യൻ ഹൊറർ (Indonesian horror) സിനിമകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. അതിതീവ്രമായ ഭയം ജനിപ്പിക്കുന്നതാണ് ഇന്തോനേഷ്യൻ ഹൊറർ സിനിമകളെല്ലാം. കൂടുതലായും ഫോക്ക് ലോർ ആശയങ്ങളെ മുൻനിർത്തിയാണ് അവിടുത്തെ സിനിമകൾ നിർമ്മിക്കപ്പെടുന്നത്. അതിന് വാണിജ്യപരമായ നേട്ടവുമുണ്ട്. അതോടൊപ്പം ചേർത്തുവെക്കാവുന്നതാണ് കൊറിയൻ ഹൊറർ (korean horror) ആശയങ്ങളും. ഇവയും കൂടുതലായി അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. സോമ്പിയുമായി ബന്ധപ്പെട്ട ആശയങ്ങൾ വലിയ രീതിയിൽ നിർമ്മിക്കപ്പെടുന്നത് ഈ മേഖലയിലാണ്. കിങ്ഡം, ട്രെയിൻ ടു ബുസാൻ, ഓൾ ഓഫ് അസ് ആർ ഡെഡ് തുടങ്ങിയ സിനിമകളും സീരിസുകളും ലോകത്തെമ്പാടും വലിയ രീതിയിൽ ആസ്വദിക്കപ്പെടുന്നുണ്ട്.

ഹൊറർ സിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ കാലഘട്ടങ്ങൾക്കനുസരിച്ച് അവയുടെ സൗന്ദര്യശാസ്ത്രത്തിലും വിഷ്വൽ സെൻസിബിലിറ്റിയിലും വലിയ പരിവർത്തനങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ, പൊതുവെ മാറ്റമില്ലാതെ തുടരുന്ന ചില പ്രവണതകളുമുണ്ട്. ഹൊറർ സിനിമകളിലെ സ്ത്രീവിരുദ്ധത ഉദാഹരണം.

പേടിപ്പെടുത്തുന്ന ആശയങ്ങളിലൂടെ ഹൊറർ സിനിമകൾ പരമ്പരാഗതമായ ജെൻഡർ റോളുകളെ ക്രോഡീകരിക്കുകയും അതുവഴി അവയെ സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്നുണ്ട്.

സൈക്കോളജിക്കൽ ഹൊറർ സിനിമകളിലെല്ലാം കൂടുതലായി ഇരയാക്കപ്പെടുന്നതും ക്രൂരമായ വയലൻസിന് വിധേയമാകുന്നതും സ്ത്രീകളാണ്. ഹൊറർ സിനിമകളെ അത്തരമൊരു കൾച്ചറൽ ലെൻസിൽ കൂടി കാണേണ്ടതുണ്ട്. 1975- ൽ എഴുതപ്പെട്ട ലോറ മൾവിസിന്റെ (Laura Mulveys) 'വിഷ്വൽ പ്ലഷർ ആൻഡ് നെറേറ്റീവ് സിനിമ’ (Visual Pleasure and narrative Cinema) എന്ന ലേഖനത്തിൽ എങ്ങനെയാണ് സിനിമകളിൽ പരമ്പരാഗതമായി പിന്തുടർന്നുപോരുന്ന സ്ത്രീവിരുദ്ധത ഊട്ടിയുറപ്പിക്കപ്പെടുന്നതെന്നും സ്ത്രീകഥാപാത്രങ്ങളെ പാസ്സീവായി (passive) അവതരിപ്പിക്കുന്നത് എന്നും പറഞ്ഞുവെക്കുന്നുണ്ട്. ഇത് ഹൊറർ ഫിലിമിൽ മറ്റൊരു രീതിയിലാണ് ആശയവൽക്കരിക്കപ്പെടുന്നത്. സൈക്കോ സിനിമകളിലെ എപ്പോഴും ഇരയാക്കപ്പെടുന്ന സ്ത്രീയും അവൾ അനുഭവിക്കുന്ന വയലൻസും പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ്.

പുതിയ സംവിധായകർ കുറച്ചുകൂടി പ്രോഗ്രസീവായ രീതിയിൽ ഇവയെ കാണാൻ തുടങ്ങിയിട്ടുണ്ടെന്നുമാത്രം. ആൽഫ്രഡ് ഹിച്ച്കോകിന്റെ (Alfred Hitchcock) സൈക്കോ (Psycho) എന്ന സിനിമ ഒരു ഹൊറർ ക്ലാസിക് ആയി പരിഗണിക്കപ്പെടുന്നതാണ്. 1960- ൽ ഇറങ്ങിയ സിനിമയിൽ മരിയോൺ ഇത്തരം പരമ്പരാഗതമായ ചിന്താഗതികളുടെ ഇരയായി മാറുന്നുണ്ട്. ആക്ടീവായ പുരുഷനും (active male) പാസ്സീവായ സ്ത്രീയും (passive female) എന്ന ആശയത്തെ പ്രബലമാക്കുന്നതാണ് ഇത്തരം സിനിമകൾ. ഇന്നും പല ഹൊറർ- സൈക്കോ സിനിമകളിലും ഇരകൾ സ്ത്രീകൾ തന്നെയാണ്.

ജെൻഡർ സോഷ്യലൈസേഷൻ തിയറി
(Gender Socialization Theory)

പേടിപ്പെടുത്തുന്ന ആശയങ്ങളിലൂടെ ഹൊറർ സിനിമകൾ പരമ്പരാഗതമായ ജെൻഡർ റോളുകളെ ക്രോഡീകരിക്കുകയും അതുവഴി അവയെ സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. സ്നഗ്ഗിൾ തിയറി (Snuggle Theory) എന്നും ഇതറിയപ്പെടുന്നു. ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച് ഇത്തരം സിനിമകൾ സാംസ്കാരികമായി തന്നെ രൂപപ്പെട്ട മസ്കുലിൻ (masculine), ഫെമിനിൻ (feminine) സ്വഭാവങ്ങളെ ഒന്നുകൂടി ബലവത്താക്കുകയാണ്. ഇവിടെ സ്ത്രീ ഭയം പ്രകടിപ്പിക്കുകയും പുരുഷൻ അവരെ സംരക്ഷിക്കുന്ന റോളിലേക്ക് എത്തുകയും ചെയ്യുന്നു. അത് ആസ്വാദ്യകരമായി അവതരിപ്പിക്കുകയും​ചെയ്യുന്നു. നേരെമറിച്ച്, ധൈര്യത്തോടെ ഇത്തരം ആശയങ്ങളെ സമീപിക്കുന്ന, സ്ത്രീയെ സംരക്ഷിക്കുന്ന പുരുഷനും അതിലൂടെ പ്ലഷർ കണ്ടെത്തുന്നതിനെ സംബന്ധിച്ചും തിയറിയിൽ വിശദീകരിക്കുന്നുണ്ട്.

ആൽഫ്രഡ് ഹിച്ച്കോകിന്റെ (Alfred Hitchcock) സൈക്കോ (Psycho) എന്ന സിനിമ ഒരു ഹൊറർ ക്ലാസിക് ആയി പരിഗണിക്കപ്പെടുന്നതാണ്. 1960- ൽ ഇറങ്ങിയ സിനിമയിൽ മരിയോൺ ഇത്തരം പരമ്പരാഗതമായ ചിന്താഗതികളുടെ ഇരയായി മാറുന്നുണ്ട്.
ആൽഫ്രഡ് ഹിച്ച്കോകിന്റെ (Alfred Hitchcock) സൈക്കോ (Psycho) എന്ന സിനിമ ഒരു ഹൊറർ ക്ലാസിക് ആയി പരിഗണിക്കപ്പെടുന്നതാണ്. 1960- ൽ ഇറങ്ങിയ സിനിമയിൽ മരിയോൺ ഇത്തരം പരമ്പരാഗതമായ ചിന്താഗതികളുടെ ഇരയായി മാറുന്നുണ്ട്.

ഹൊറർ സിനിമയുടെ ബയോളജി

പേടിയുളവാക്കുന്ന കാര്യങ്ങൾ കാണുന്ന സമയത്ത് തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി ശരീരം അലർട്ടായി (alert) ഇരിക്കാൻ തയ്യാറെടുക്കുന്നു. അപകടകരമായ ഒരു കാര്യം സംഭവിക്കുമ്പോൾ ബയോളജിക്കലായി ഫ്ലൈറ്റ് /ഫൈറ്റ് റെസ്പോൺസ് ശരീരത്തിൽ നടക്കുന്നുണ്ട്. ഇവ അതിജീവനത്തിന്റെ (survival) ഭാഗം കൂടിയാണ്. ഇത് പരിണാമത്തിന്റെ (evolution) ഭാഗമായി വിശദീകരിക്കപ്പെടുന്നുമുണ്ട്. ഹൊറർ സിനിമകൾ കാണുമ്പോൾ നമ്മൾ അപകടകരമായ ഒരു സാഹചര്യത്തിലല്ല എന്ന് മനസ്സിലാക്കാൻ നമ്മുടെ മസ്തിഷ്കത്തിന് സാധിക്കുന്നുണ്ട്. ആ സന്ദർഭങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രേക്ഷകരെ യൂഫോറിക് (euphoric) ആയ അവസ്ഥയിൽ എത്തിക്കുന്നുണ്ട്. ഭയപ്പെടുത്തുന്ന കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും അയാൾ അത് ആസ്വദിക്കുകയും അത്തരം ആശയങ്ങളോട് ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഇവയെ കതാർസിസുമായി ബന്ധപ്പെടുത്താവുന്നതാണ്. ഇത്തരം ആശയങ്ങൾ കാണുന്ന ഒരാളെ സംബന്ധിച്ച്, ആ വ്യക്തി ഭയപ്പെടുകയും അപകടകരമായ ഒരവസ്ഥയെ മുന്നിൽ കാണുകയും ചെയ്യുന്നുണ്ട്. ആ ഘട്ടത്തിൽ അനുഭവിക്കുന്ന ഭയവും ബയോളജിക്കലായ അതിജീവന അവസ്ഥയും അവർ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ സിനിമ അവസാനിക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണ് എന്ന ധാരണയിലേക്ക് പ്രേക്ഷകർ എത്തിച്ചേരുന്നു.

ഗ്രീക്ക് ഫിലോസഫറായ അരിസ്റ്റോട്ടിൽ (Aristotle) കതാർസിസിനെ ഇത്തരം ആശയങ്ങളുമായി ബന്ധപ്പെടുത്തുന്നുണ്ട്. ആളുകൾ പേടിപ്പെടുത്തുന്ന കഥകളോടും വയലന്റായ ആശയങ്ങളോടും വലിയ ആരാധന പുലർത്തുന്നത് അവരുടെ നെഗറ്റീവ് ആയ ഇമോഷൻസിനെ പുറത്തേക്ക് കളയുന്നതിനും ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞുവെക്കുന്നു. ഇതിനെ അദ്ദേഹം കതാർസിസ് എന്നാണ് വിളിക്കുന്നത്.

സൈക്കോളജിസ്റ്റായ ഡോ. ഗ്ലെൻ ഡി വാർട്ടേർസ് (Dr.Glenn.D.Walters) ഹൊറർ സിനിമകളുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളെ പറ്റി പറയുന്നുണ്ട്.

1. ടെൻഷൻ: ഹൊറർ സിനിമകളിൽ രൂപപ്പെട്ടുവരുന്ന നിഗൂഢതയും സസ്പെൻസും നിറഞ്ഞ ഘടകങ്ങളും ഭയവും ഷോക്കും ജനിപ്പിക്കുന്ന ആശയങ്ങളും ഒരുതരം ടെൻഷൻ ആളുകളിൽ രൂപപ്പെടുത്തുന്നുണ്ട്.

2.റിലവൻസ്: ഹൊറർ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്ന യൂണിവേഴ്സൽ ഭയം പൊതുവായ ചില ആശയങ്ങളിലൂടെ ഉണ്ടായി വരുന്നതാണ്. മരണം, അജ്ഞാതമായ കാര്യങ്ങൾ (unknown) തുടങ്ങിയവ പൊതുവായ ഭയം ജനിപ്പിക്കുന്നവയാണ്.

അതോടൊപ്പം, ഓരോ സംസ്കാരത്തിലും പ്രസക്തമായ ആശയങ്ങളെയും പ്രശ്നങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം സിനിമകൾ നിർമ്മിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ഒരു സമൂഹത്തിൽ അപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചോ ഒരു പ്രത്യേക ഗ്രൂപ്പിനെ മുൻനിർത്തിയോ വ്യക്തിപരമായി പ്രസക്തമായ ചില കാര്യങ്ങളെ മുൻനിർത്തിയോ ആകാം സിനിമയിലെ ആശയങ്ങൾ രൂപപ്പെടുന്നത്.

3.അൺ റിയലിസം: ഹൊറർ സിനിമകളിൽ കാണുന്നവ യഥാർത്ഥ ലോകത്തിൽ നടക്കില്ല എന്ന വിശ്വാസം, ഇത്തരം സിനിമകളിലേക്ക് ആളുകളെ
ആകർഷിക്കുന്നു. ഹെയ്ഡ് (Haidt), മെക്കോളി (Mc Cauley), റോസിൻ (Rozin) എന്നിവർ 1994- ൽ നടത്തിയ വെറുപ്പിനെ സംബന്ധിച്ച പഠനത്തിൽ (Research on Disgust) ഭയാനകമായ ഡോക്യുമെൻററി വീഡിയോകൾ പാർട്ടിസിപ്പൻസിന് (participants) കാണിച്ചുകൊടുക്കുന്നുണ്ട്. ഇതിലും തീവ്രമായത് കാണാൻ അവർ തയ്യാറാണെന്ന് സൂചിപ്പിക്കുന്നുമുണ്ട്. നിർമ്മിച്ചെടുത്ത ഇത്തരം അവാസ്തവിക കാര്യങ്ങൾ ആളുകൾ ആസ്വദിക്കുന്നുണ്ട്. മൾട്ടിപ്പിൾ ആയ ക്യാമറാ ആംഗിളുകളും അതിനാവശ്യമായ സൗണ്ട് ട്രാക്കുകളും എല്ലാം ഇത്തരം അനുഭവങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നുമുണ്ട്.

സോമ്പി ആക്രമണം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ച് സ്ക്രീനിൽ അടുത്തേക്ക് എത്തുന്ന സോമ്പി (zombie) നമ്മുടെ അടുത്തെത്തില്ലെന്നും ആക്രമിക്കില്ലെന്നുമുള്ള കൃത്യമായ ധാരണയുണ്ട്.

ഹൊറർ സിനിമകൾക്ക് പിന്നിലെ ചില തിയറികൾ

ഭയപ്പെടുത്തുന്ന ഇത്തരം കാര്യങ്ങളെ വിശദീകരിക്കാൻ സിഗ്മണ്ട് ഫ്രോയ്ഡ് (Sigmund Freud) സൈക്കോ അനാലിസിസ് തിയറിയിൽ (Psycho Analysis Theory) ഉപയോഗിക്കുന്ന ചില ​ടേമുകളെ ഹൊറർ സിനിമകളുമായി ബന്ധപ്പെടുത്താൻ കഴിയും.
‘അൺകാനി’ (uncanny- പരിചിതമായ ഒന്ന് അപരിചിതമാവുകയും അത് പേടിപ്പെടുത്തുകയും ചെയ്യുന്നു), അടിച്ചമർത്തപ്പെട്ട ട്രോമയും (repressesed trauma) ആഗ്രഹങ്ങളും (desires), ഭയം (fear) തുടങ്ങിയവയാണവ. ഹെറിഡിറ്ററി (Hereditary), ഹലോവീൻ (Halloween) തുടങ്ങിയ സിനിമകളിൽ ഇത്തരം സൈക്കോ അനലറ്റിക്കായ ആശയങ്ങളെ സൂക്ഷ്മതലത്തിൽ കാണാം. ഇത്തരം ആശയങ്ങളെ പാരമ്പര്യ സ്വഭാവത്തിലുള്ള ആർക്കി ടൈപ്പുകൾ(Archetype) ആയാണ് യുങ് (Carl Jung) കാണുന്നത്. കളക്ടീവായ അൺ കോൺഷ്യസ്നെസ്സിൽ (Collective Unconsciousmess) ആഴത്തിൽ പതിഞ്ഞുകിടക്കുന്നതാണ് ഭയപ്പെടുത്തുന്ന ഇത്തരം ആശയങ്ങളെല്ലാം എന്നതാണ് യുങ്ങിന്റെ നിഗമനം. ഇവ കൂടുതലായും ഷാഡോ (shadow) ഇമേജുകളാണ്. ഡ്രാക്കുളയിലും (Dracula) ഫ്രാങ്കൻസ്റ്റൈനിലുമെല്ലാം (Frankenstein) ഇത്തരമൊരു ആർക്കിടൈപ്പ് കാണാൻ സാധിക്കും.

ഡോ. ഡോൾഫ് സിൽമാന്റെ (Dr.Dolf Zilman) എക്സൈറ്റേഷൻ ട്രാൻസ്ഫർ തിയറി (Excitation Transfer Theory) കതാർസസിന്റെ തുടർച്ചയാണ്. നെഗറ്റീവായ വികാരങ്ങളാണ് സിനിമകൾ കാണുമ്പോൾ രൂപപ്പെടുന്നതെങ്കിലും ഒരുപാട് യാതനകൾക്കൊടുവിൽ വിജയിക്കുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന നായകനെ കാണുമ്പോൾ ഹൊറർ സിനിമകളുടെ അവസാനത്തിൽ പ്രേക്ഷകരിൽ പോസിറ്റീവായ വികാരങ്ങൾ തീവ്രമാക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് 'ദ സൈക്കോളജി ഓഫ് സ്കെയറി മൂവീസ്’ (The Psychology of Scary Movies) എന്ന ലേഖനത്തിൽ ജോൺ ഹെസ് (John Hess) സൂചിപ്പിക്കുന്നുണ്ട്.

പേടിയുളവാക്കുന്ന കാര്യങ്ങൾ കാണുന്ന സമയത്ത് തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി ശരീരം അലർട്ടായി ഇരിക്കാൻ തയ്യാറെടുക്കുന്നു. അപകടകരമായ ഒരു കാര്യം സംഭവിക്കുമ്പോൾ ബയോളജിക്കലായി ഫ്ലൈറ്റ് /ഫൈറ്റ് റെസ്പോൺസ് ശരീരത്തിൽ നടക്കുന്നുണ്ട്.
പേടിയുളവാക്കുന്ന കാര്യങ്ങൾ കാണുന്ന സമയത്ത് തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി ശരീരം അലർട്ടായി ഇരിക്കാൻ തയ്യാറെടുക്കുന്നു. അപകടകരമായ ഒരു കാര്യം സംഭവിക്കുമ്പോൾ ബയോളജിക്കലായി ഫ്ലൈറ്റ് /ഫൈറ്റ് റെസ്പോൺസ് ശരീരത്തിൽ നടക്കുന്നുണ്ട്.

അങ്ങനെയാണെങ്കിൽ, ഒടുങ്ങാത്ത യാതനകളുള്ളതും രക്ഷപ്പെടാൻ സാധിക്കാത്തതുമായ ഒരു നായകനെയോ നായികയെയോ ആണ് അവതരിപ്പിക്കുന്നതെങ്കിൽ, അത്തരം ഹൊറർ സിനിമകൾ എങ്ങനെയാണ് പ്രേക്ഷകരെ ആകർഷിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നുവരാം. അവിടെയാണ് ഫിലോസറായ നോയൽ കരോളിന്റെ (Noel Carrol) 'ദ ഫിലോസഫി ഓഫ് ദ ഹൊറർ’ (The Philosophy of the Horror) എന്ന പുസ്തകം പ്രസക്തമാകുന്നത്. ഇത്തരം ഭീതിജനകമായ കാര്യങ്ങൾ യഥാർത്ഥത്തിൽ ആസ്വദിക്കാത്ത്‍വർ പോലും പേടിപ്പെടുത്തുന്ന സിനിമകളും ഗെയിമുകളും ആസ്വദിക്കുന്നു എന്നത് മനുഷ്യനിൽ ഇവയുണ്ടാക്കുന്ന ക്യൂരിയോസിറ്റി കാരണമാണ് എന്നാണ് കാരോൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം, പ്രേക്ഷകർ അവരുടെതായ ചില തിയറികളും ഈ കഥയെയും ആശയത്തേയും സംബന്ധിച്ച് നിർമിച്ചെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. പേടിപ്പെടുത്തുന്ന ആശയങ്ങൾ നിങ്ങളുടെ ഴോണർ അല്ലെങ്കിലും അത് ആസ്വാദ്യകരമാകുന്നതും പേടിയുണ്ടെങ്കിലും അവ കാണാൻ തയ്യാറാകുന്നതും പലപ്പോഴും ഇത്തരം കാരണങ്ങൾ കൊണ്ടാകാം.

ഡിസ്പോസിഷൻ അലൈൻമെന്റ് തിയറിയിൽ (Disposition Alignment Theory) അവതരിപ്പിക്കുന്ന ആശയം പലപ്പോഴും പലരും നേരിട്ട് പറഞ്ഞു കേട്ടിട്ടുണ്ട്. സ്ക്രീനിൽ അവതരിപ്പിക്കുന്ന വില്ലൻ ഇത്തരമൊരു മരണം അർഹിക്കുന്നുണ്ട് എന്നത് പലപ്പോഴും കേൾക്കാറുണ്ട്. വയലന്റ് ആയ മരണങ്ങളും ക്രൂരതകളും മനുഷ്യർ എന്തുകൊണ്ട് ആസ്വദിക്കുന്നു എന്നതിന്റെ ഒരു കാരണം ഇതാണ് .

1979- ൽ മാർവിൻ സുക്കർമാൻ (Marvin Suckerman) സെൻസേഷൻ സീക്കിങ് സ്കെയിൽ (Sensation Seeking Scale) എന്ന ആശയം അവതരിപ്പിക്കുന്നുണ്ട്. കൂടുതലായി സ്കോർ ചെയ്ത ആളുകൾ ആവേശകരമായ കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കുന്നു. റോളർ കോസ്റ്റർ, ബഞ്ചി ജമ്പിങ്, ഹൊറർ സിനിമകൾ തുടങ്ങിയ എക്സൈറ്റിംഗ് ആയ കാര്യങ്ങളിൽ ഇത്തരക്കാർ കൂടുതൽ ആസ്വാദനം കണ്ടെത്തുന്നു.

മലയാള സിനിമയ്ക്കും പ്രമേയപരമായി വേറിട്ട മുഖം വന്നു തുടങ്ങിയിട്ടുണ്ട്. ഹൊറർ സിനിമകളുടെ കാര്യത്തിൽ ​പ്രത്യേകിച്ചും.

ഹൊറർ സിനിമകളിലേക്ക് നയിക്കുന്ന പ്രചോദനങ്ങൾ (motivations)

ഡിയഡി ഡി ജോൺസൺ (Deirde D Johnson) 1995- ൽ ഹൈസ്കൂൾ കുട്ടികളിൽ നടത്തിയ പഠനത്തിൽ നാല് രീതിയിലുള്ള പ്രചോദനങ്ങളാണ് ഹൊറർ ആശയങ്ങളിലേക്ക് നയിക്കുന്നതായി കണ്ടെത്തിയത്.

ഒന്ന്: ഗോർ വാച്ചിംങ്ങ്
(Gore watching).

ഇത്തരക്കാർക്ക് കുറഞ്ഞ എംപതിയും (low empathy) വലിയ രീതിയിലുള്ള സെൻസേഷൻ സീക്കിങ്ങും (high sensation seeking) കാണുന്നതായി ജോൺസൺ സൂചിപ്പിക്കുന്നു. അതോടൊപ്പം കൊലയാളിയുമായി ഒരു സമീകരണമുള്ളതായും (identification with kiler) പറയുന്നു.

രണ്ട്: ത്രിൽ വാച്ചിങ്
(Thrill Watching).

വലിയ രീതിയിൽ എംപതിയും (high empathy) സെൻസേഷൻ സീക്കിങ്ങും (high sensation seeking) അടങ്ങിയത്. അതോടൊപ്പം ഇരയോട് തോന്നുന്ന ഐഡന്റിഫിക്കേഷനും (identification with victim).

മൂന്ന്: ഇൻഡിപെൻഡൻൻ്റ് വാച്ചിങ്ങ്
(Independent Watching).

ഇരയോട് തീവ്രമായ എംപതി (high empathy for the victim) അനുഭവപ്പെടുകയും ഭയം മറികടക്കാൻ വലിയ രീതിയിലുള്ള പോസിറ്റീവായ രീതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.

നാല്; പ്രോബ്ലം വാച്ചിങ്ങ്
(Problem Watching).

ഇരയോട് തീവ്രമായ എംപതി (high empathy for the victim) കാണിക്കുന്നുണ്ടെങ്കിലും നെഗറ്റീവ് ആയ വൈകാരികാവസ്ഥയും സഹായിക്കാൻ സാധിക്കാത്ത ഒരവസ്ഥയും (helplessness) ഈ വിഭാഗത്തിൽ ജോൺസൺ ഉൾചേർത്തിരിക്കുന്നു.

സ്ക്രീനും യാഥാർത്ഥ്യവും
തമ്മിലുള്ള വേർതിരിവ്

സോമ്പി ആക്രമണം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ച് സ്ക്രീനിൽ അടുത്തേക്ക് എത്തുന്ന സോമ്പി (zombie) നമ്മുടെ അടുത്തെത്തില്ലെന്നും ആക്രമിക്കില്ലെന്നുമുള്ള കൃത്യമായ ധാരണയുണ്ട്. സാധാരണയായി ഹൊറർ സിനിമകളിൽ ഉപയോഗിച്ചുവരുന്ന ജംമ്പ് സ്കെയറുകൾ (junp scares) യഥാർത്ഥത്തിൽ സംഭവിക്കുന്നതല്ല എന്ന ബോധ്യമുണ്ടെങ്കിലും വാതിലടച്ച് ഒറ്റയ്ക്ക് റൂമിലിരിക്കേണ്ടിവരുന്ന ഒരാൾക്ക് ചിലപ്പോൾ തന്റെ പിറകിൽ താൻ മുമ്പു കണ്ട സിനിമകളിലെ പ്രേതം വന്നു നിൽക്കുന്നതായി തോന്നാം. ഇതുതന്നെയാണ് പലപ്പോഴും ഹൊറർ സിനിമാകാഴ്ചകളുടെ വലിയൊരു പ്രശ്നമായി മാറാറുള്ളതും.

ഇത്തരം ആശയങ്ങളെ യാഥാർത്ഥ്യവുമായി വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കാതെ വരുമ്പോൾ ആളുകൾക്ക് അന്ധവിശ്വാസങ്ങളുടെയും സിനിമകളിൽ അവതരിപ്പിക്കുന്ന സംഭവങ്ങളുടെയും പിറകെ സഞ്ചരിക്കാനുള്ള പ്രേരണയുണ്ടാകും. കോൺഞ്ചറിങ്ങ് (Conjuring) എന്ന സിനിമ ഇറങ്ങിയ സമയത്ത്, പ്രേതബാധയുണ്ടെന്ന് വിശ്വസിച്ച് സ്വന്തം വീടുകൾ ഒഴിഞ്ഞുപോയവരെ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടികളിൽ പലപ്പോഴും ഇവ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്. പലപ്പോഴും കഥ കേൾക്കുന്നതും സിനിമ കാണുന്നതും കുട്ടികളിൽ ഹാലുസിനേറ്റ് (hallucinate) ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. കൗൺസിലിങ്ങിനിടയിൽ അത്തരം പ്രശ്നങ്ങൾ കുട്ടികൾ പറയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കോൺഞ്ചറിങ്ങ് (Conjuring) എന്ന സിനിമ ഇറങ്ങിയ സമയത്ത്, പ്രേതബാധയുണ്ടെന്ന് വിശ്വസിച്ച് സ്വന്തം വീടുകൾ ഒഴിഞ്ഞുപോയവരെ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടികളിൽ പലപ്പോഴും ഇവ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്.
കോൺഞ്ചറിങ്ങ് (Conjuring) എന്ന സിനിമ ഇറങ്ങിയ സമയത്ത്, പ്രേതബാധയുണ്ടെന്ന് വിശ്വസിച്ച് സ്വന്തം വീടുകൾ ഒഴിഞ്ഞുപോയവരെ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടികളിൽ പലപ്പോഴും ഇവ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നുണ്ട്.

പാരാസൈക്കോളജി (Parapsychology) എന്ന ശാഖ നിലവിലുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ഒരുപാട് പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും സയൻസിന്റെ ഒരു മേഖല എന്ന നിലയിൽ സൈക്കോളജിയിലും സയൻസിന്റെ സവിശേഷതകൾ പിന്തുടരേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രതിഭാസങ്ങളെ എത്രത്തോളം അഡ്രസ്സ് ചെയ്യാനാകും എന്നതാണ് ചിന്തിക്കേണ്ടത്.

ഭൂതകാലം എന്ന സിനിമ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന സൈക്കോളജിക്കൽ ഹൊറർ മൂവിയായി രൂപപ്പെടുന്നു. ഡീയസ് ഈറെയിൽ മേക്കിങ് വലിയ രീതിയിൽ പരിഷ്കരിക്കപ്പെടുന്നുണ്ട്.

ഭൂതകാലവും ഭ്രമയുഗവും

മലയാള സിനിമയ്ക്കും പ്രമേയപരമായി വേറിട്ട മുഖം വന്നു തുടങ്ങിയിട്ടുണ്ട്. ഹൊറർ സിനിമകളുടെ കാര്യത്തിൽ ​പ്രത്യേകിച്ചും. ഭാർഗവീനിലയം, ആകാശഗംഗ തുടങ്ങിയ സിനിമകളിൽ നിന്ന് നയൻ, എസ്ര, ഭൂതകാലം, കുമാരി, ഭ്രമയുഗം, ലോക: ചാപ്റ്റർ വൺ ചന്ദ്ര, ഡീയസ് ഈറെ എന്നീ സിനിമകളിലെത്തുമ്പോൾ, ഹൊറർ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കപ്പെടുന്നതായി കാണാം. വെള്ള സാരിയുടുത്ത് വന്നു പേടിപ്പിക്കുന്ന പ്രേതത്തിൽനിന്ന് മാറി, ഭയത്തെ അടക്കിപ്പിടിച്ച ശബ്ദങ്ങളിലൂടെയും വിഷ്വലുകളിലൂടെയും അത്യന്തം സിനിമാറ്റിക്കായി ആവിഷ്കരിക്കുന്നതാണ് പുതിയ ഹൊറർ സിനിമകൾ. ലോക: യിലും കുമാരിയിലും ഭ്രമ യുഗത്തിലും നയനിലുമൊക്കെ ഐതിഹ്യങ്ങളെ കൂട്ടുപിടിച്ചാണ് ഹൊറർ അവതരിപ്പിക്കുന്നത്.
ഹിന്ദി സിനിമയായ തുംബാഡിനെ ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ടതാണ്. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്ത സിനിമയാണ് തുംബാഡ്. ഐതിഹ്യങ്ങളും സംസ്കാരവുമായി ബന്ധപ്പെടുന്നതുകൊണ്ടുതന്നെ ആളുകൾ ഇവയെ വലിയ രീതിയിൽ സ്വീകരിക്കുന്നുണ്ട്.

ഭൂതകാലം എന്ന സിനിമ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന സൈക്കോളജിക്കൽ ഹൊറർ മൂവിയായി രൂപപ്പെടുന്നു. ഡീയസ് ഈറെയിൽ മേക്കിങ് വലിയ രീതിയിൽ പരിഷ്കരിക്കപ്പെടുന്നുണ്ട്.
ഹൊററിനെ തമാശ രൂപത്തിൽ അവതരിപ്പിക്കുന്ന സിനിമകളും ഉണ്ടായിവരുന്നുണ്ട്. അവക്കും ഭയപ്പെടുത്തുന്ന ഹൊറർ സിനിമയ്ക്ക് ലഭിക്കുന്ന പോലെയുള്ള സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ട്. രോമാഞ്ചം, സു ഫ്രം സോ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഹൊററിനെ തമാശ രൂപത്തിൽ അവതരിപ്പിക്കുന്ന സിനിമകളും ഉണ്ടായിവരുന്നുണ്ട്. അവക്കും ഭയപ്പെടുത്തുന്ന ഹൊറർ സിനിമയ്ക്ക് ലഭിക്കുന്ന പോലെയുള്ള സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ട്. രോമാഞ്ചം, സു ഫ്രം സോ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ഹൊററിനെ തമാശ രൂപത്തിൽ അവതരിപ്പിക്കുന്ന സിനിമകളും ഉണ്ടായിവരുന്നുണ്ട്. അവക്കും ഭയപ്പെടുത്തുന്ന ഹൊറർ സിനിമയ്ക്ക് ലഭിക്കുന്ന പോലെയുള്ള സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ട്. രോമാഞ്ചം, സു ഫ്രം സോ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

കാലാതീതമായി ആഘോഷിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്ന ആശയങ്ങളാണ് ഹൊറർ സിനിമകളിലേത്. ചിലപ്പോഴെങ്കിലും ഇവ മാനസികാരോഗ്യത്തെയും വൈകാരികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു എന്നതും വിലയിരുത്തപ്പെടണം. ഇത്തരം സിനിമകൾ ചിലരിലെങ്കിലും ഉണ്ടാക്കുന്ന ഉത്കണ്ഠയെയും (Anxiety) പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ (Post Traumatic Stress Disorder) പോലുള്ള മാനസിക രോഗങ്ങളെയും സംബന്ധിച്ച് സൂചിപ്പിക്കാതിരിക്കാനുമാകില്ല.

എങ്കിലും, ഭയപ്പെടുത്തുകയും വലിയ ഉത്കണ്ഠ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രമേയങ്ങളെ തിരഞ്ഞുപിടിച്ച് ആളുകൾ കാണാനെത്തുന്നുണ്ട് എന്നതാണ് ഏറെ പ്രധാനം. വിഷമിച്ചിരിക്കുമ്പോൾ പ്രേതസിനിമകൾ കാണുന്നതാണ് തങ്ങൾക്ക് കംഫർട്ട് എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങളെല്ലാം സബ്ജക്റ്റീവ് ആണ് എന്നതുകൊണ്ടുതന്നെ, അവയെ വിമർശിക്കുന്നതിൽ അർഥമില്ല.

ഹലോവീൻ കോസ്റ്റ്യൂമുകൾ ഇന്ന് വലിയ രീതിയിൽ നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഹൊറർ കോസ്റ്റ്യൂമുകളിൽ വരികയും അത്തരം പാർട്ടികൾ നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വ്യക്തികൾ രൂപാന്തരപ്പെടുമ്പോൾ, ഇത്തരം ആശയങ്ങൾ എത്രത്തോളം ആഴത്തിൽ നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് ഓർമ്മിക്കേണ്ടതുണ്ട്. യാഥാർത്ഥ്യത്തെയും ഫാൻറസിയെയും നമ്മൾ കാണുന്ന സിനിമയെയും വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അതിനായി മനുഷ്യമനസ്സ് പാകപ്പെടുമ്പോൾ, ഹൊറർ എന്നത് വിനോദത്തിനുള്ള മറ്റൊരു ഉപാധിയായി മാറും.

Comments