അഞ്ചാംപാതിര, റോഷാക്ക്, അതിരൻ; സൈക്കോകൾ സൈക്കോകൾ തന്നെയാണ്...

അഞ്ചാംപാതിരയാണെങ്കിലും, റോഷാക്ക് ആണെങ്കിലും, അതിരൻ ആണെങ്കിലും, ഷട്ടർ ഐലൻഡ് ആണെങ്കിലും സൈക്കോകൾ സൈക്കോകൾ തന്നെയാണ്. അവർക്ക് സമൂഹം നായകത്വം നൽകേണ്ടതില്ല. അവർക്ക് ശരിയായ ചികിത്സയാണ് വേണ്ടത്.

ഞ്ചാംപാതിര എന്ന സിനിമയുടെ പിന്നണി പ്രവർത്തകർ ‘സിജിൻ’ (SICCIN)എന്ന ടർക്കിഷ് സിനിമ കണ്ടിട്ടുണ്ടാകും എന്നു തോന്നിയാൽ തെറ്റില്ല. കണ്ടില്ലെന്നും വരാം. അതുപോലെ, അവർ ഐ സോ ദ ഡെവിൾ എന്ന കൊറിയൻ സിനിമ കണ്ടുകാണാനുമിടയുണ്ട്. Autopsy എന്ന അമേരിക്കൻ ഹൊറർ സിനിമയും അവർ കണ്ടിരിക്കാം. അതിരൻ എന്ന മലയാള സിനിമയുടെ പിന്നണിക്കാർ ഷട്ടർ ഐലൻറ്​തീർച്ചയായും കണ്ടിരിക്കും. റോഷാക്കിന്റെ പിന്നണിക്കാർ ഐ സോ ദ ഡെവിൾകണ്ടുകാണും. അവർ മറ്റനേകം ക്ലീഷേ ഇംഗ്ലീഷ് ഹൊറർ സിനിമകളും കണ്ടിട്ടുണ്ട്. അവരും ഷട്ടർ ഐലൻറ്​കണ്ടുകാണും. ​ ‘ഡൈമെൻഷൻ’എന്ന മറ്റൊരു ക്ലീഷേയുണ്ട്, അതും കൊള്ളാം.

‘സിജിൻ’  എന്ന സിനിമയിൽ നിന്ന്
‘സിജിൻ’ എന്ന സിനിമയിൽ നിന്ന്

‘സോംബി’ ​ഷാനറുകൾമലയാളത്തിൽ വന്നിട്ടില്ല. മറ്റു സോംബികൾ ധാരാളമുണ്ടല്ലോ. തുടർച്ചയില്ലാതെ, പുറകോട്ടും മുന്നോട്ടും ക്രമരഹിതമായി സഞ്ചരിച്ച്​ പുതുമ കൊണ്ടുവരുന്നതിൽ യാതൊരു പുതുമയുമില്ല. Mr. Beans holiday എന്ന സിനിമയിൽ സെൽഫ്​ നരേറ്റീവ്​ സൃഷ്ടികളുടെ ചില അലോസരതകൾ തുറന്നുകാണിക്കുന്നുണ്ട്.

സെൻസർ ചെയ്യാതെ ലോകസിനിമ തുറന്നു കാട്ടുന്ന പലതും ഇവിടെ ചെയ്യാറില്ല. ‘ചുപ്​’ എന്ന ഹിന്ദി​ സൈക്കോളജിക്കൽ ത്രില്ലർ, സെൻസർ ചെയ്ത്​കുറ്റവാളിയോട്​ വെറുപ്പുണ്ടാക്കാനുള്ള ശ്രമം നടത്തുന്നില്ല. മലയാളത്തിലെ കുറുപ്പിൽ എന്താണ് സംഭവിച്ചത്? കുറുപ്പിനെ ആക്ഷൻ ഹീറോ ആക്കി അങ്ങ്​ഹോളിവുഡ് സ്​റ്റൈൽ വരെയെത്തിച്ചു. അതുകണ്ട്​ കയ്യടിക്കാൻ കുറേപ്പേർ കാണും, അതിൽ തെറ്റില്ല, സ്വാഭാവികം.

കുറുപ്പ്  സിനിമയിൽ നിന്ന്
കുറുപ്പ് സിനിമയിൽ നിന്ന്

പല ലാറ്റിനമേരിക്കൻ സിനിമകളുടെ മേക്കിങും ഗംഭീരം തന്നെയാണ്. ​ബേസിക്​ ഇൻസ്​റ്റിങ്​റ്റ്​ എന്ന അമേരിക്കൻ സിനിമ, സ്​ത്രീശരീരത്തിനുമേലുള്ള ആൺമേൽക്കോയ്മയുടെ ലൈംഗിക കാഴ്ചപ്പാടുകളെ സുന്ദരമായി പൊളിച്ചെഴുതുന്ന ഒന്നാണ്​. 1992 ലാണ്​ ഈ സിനിമ ഇറങ്ങിയത്. ലൈംഗികവൃത്തികൾ അത്യാവശ്യം സെൻസർ ചെയ്താണ് ഇവിടെയും അവതരിപ്പിക്കുന്നത്. കാറ്റർ പില്ലർ എന്ന ജാപ്പനീസ് ഡ്രാമ, യുദ്ധ കുറ്റകൃത്യങ്ങളെ തുറന്നു കാണിക്കുന്നതോടൊപ്പം അത്തരം കുറ്റവാളികളെയും അവതരിപ്പിക്കുന്നു. ദേശീയ ഹീറോ ‘സീറോ’ ആയി അതിൽ ആത്മഹത്യ ചെയ്യുകയാണ്​. സൈക്കോ എന്ന ഷാനറിൽ നായകന്മാർ വരുമ്പോൾ, അവർ പലപ്പോഴും സാമൂഹികമായി കൂടി ‘സീറോ’കളാണ്​.

ഐ സോ ദ ഡെവിൾഎന്ന സിനിമയിൽ ഡെവിൾ, ഡെവിളിന്റെ ആക്​റ്റ്​ തന്നെയാണ്​ചെയ്യുന്നത്​. എന്നാൽ ഹീറോയും ആ വഴിക്കുപോയി അതിന്റെ ഹരം ആസ്വദിക്കുന്നു. പ്രതികാരം തോൽക്കുന്നതാണ്​ ക്ലൈമാക്​സ്​. മനുഷ്യൻ ആണ്​ ലോകത്തിലെ ഏറ്റവും അപകടകാരിയായ മൃഗം എന്ന്​ ആവിഷ്​കരിക്കുന്ന, സെൻസർ ചെയ്യാതെ ഈ ആശയം കാണിക്കുന്ന നിരവധി കൊറിയൻ സിനിമകളുണ്ട്​. പെർഫ്യൂം: ദ സ്റ്റോറി ഓഫ് എ മർഡറർ എന്ന ജർമൻ സിനിമയിൽ (2006) ഡെവിൾ ആക്​റ്റ്​ആണ്​ ചെയ്യുന്നത്​.

ഇൻറർനെറ്റ്​ ഇല്ലായിരുന്നുവെങ്കിൽ ലൈംഗികക്രിയകൾ എങ്ങനെയാണ് എന്ന്​ഭൂരിപക്ഷത്തിനും അറിയാനിടവരുമായിരുന്നില്ല. മലയാള സിനിമയിൽ സ്​ഥിരം ഷാനറുണ്ട്. വിവാഹം കഴിഞ്ഞ്​, ആദ്യരാത്രി സ്​ത്രീ പട്ടുസാരിയും പുരുഷൻ വെള്ള മുണ്ടും ഷർട്ടും ഉദാഹരണം. മലയാള സിനിമ ‘ജനകീയ’ പ്രമേയങ്ങളിലേക്ക്​ വികസിച്ചപ്പോഴും ആണും​ ​പെണ്ണും അടുത്തിരുന്നാൽ മതി, ഗർഭമുണ്ടാകും എന്ന മട്ടാണുണ്ടായത്​.

 ഷട്ടർ ഐലൻഡ് എന്ന സിനിമയിൽ നിന്ന്
ഷട്ടർ ഐലൻഡ് എന്ന സിനിമയിൽ നിന്ന്

മലയാള സിനിമകളിലെ, വാക്കുകൊണ്ടുള്ള അധിക്ഷേപങ്ങൾ തമാശയായി കണ്ട്​ വാ പൊളിക്കുന്നവരാണ്​ ഭൂരിഭാഗം ​പ്രേക്ഷകരും. ‘മാസ്സ് സംഭാഷണ’ങ്ങളിൽ എല്ലാ താരരാജാക്കന്മാരും സ്ത്രീവിരുദ്ധത യഥേഷ്ടം വിളമ്പിയിട്ടുണ്ട്. ഈയിടെ, തെറിപറിച്ചിലിൽ തലകുനിച്ച സാംസ്‌കാരിക സമ്പന്നരിൽ ചിലർക്ക് മുമ്പു പറഞ്ഞ മാസ്സ് ഡയലോഗുകളിൽ ഒട്ടും സ്ത്രീവിരുദ്ധത കാണാൻ കഴിഞ്ഞിട്ടില്ല.

മലയാള സിനിമയെ മുന്നോട്ടുകൊണ്ടുപോകാൻ മാടമ്പികൾക്കായിട്ടില്ല. എങ്കിലും, ഒളിപ്പിച്ചുവച്ച്​ തെറ്റിധരിപ്പിക്കുന്ന അക്രമ രാഷ്​ട്രീയം കൊണ്ടുവരാൻ ചിലർക്ക്​ കഴിയുന്നുണ്ട്​. മേക്കിംഗിൽ ഒരു ​‘കോപ്പും’ ഇല്ലാതെ, പടക്കോപ്പുകൾ കൊണ്ടുമാത്രം കാര്യമില്ല. നേരത്തെ സുരേഷ്​ ഗോപി ​‘കോപ്പ്​’, ‘ഷിറ്റ്​’ എന്നുമാത്രമേ പറയാറുള്ളൂ. ‘സ്​പിരിറ്റിൽ’ ആണ്​ fuckoff ക്ലിക്കായത്​. ഇപ്പോൾ ‘മൈര്’​ എന്നത്​ സർവസാധാരണമായി സ്​ക്രിപ്​റ്റിലുണ്ട്. ഒരു ‘പ്രോസസ്​ ഓഫ്​ ചെയ്​ഞ്ച്’​ മാത്രമാണിതൊക്കെ. ഒരു സൈക്കോ കേന്ദ്രകഥാപാത്രമാകുമ്പോൾ അയാൾ എന്ത്​ നരേറ്റീവ്​ ആണ്​ പറയുന്നത് എന്നതിൽ വാസ്തവം ഉണ്ടാകണമെന്നില്ല. ഷട്ടർ ഐലൻറ്​ അത്തരമൊരു സിനിമയാണ്​. അതിൽ നായകനാണെന്നുവച്ച്​, കഥ പിന്തുടർന്നാൽ, അയാൾ സൈക്കോ ആൺ കില്ലർ ആണെന്ന്​ മനസ്സിലാകും. അതേസമയം, അയാളുടെ തോന്നലുകളിൽ അയാൾ കില്ലർ അല്ല. ബേസിക്​ ഇൻസ്​റ്റിങ്​റ്റിലെ ഡിറ്റക്​റ്റീവിനും​ തെറ്റ്​ സംഭവിക്കുന്നുണ്ട്, കില്ലറെ മാറി ​കൊല്ലുന്നുണ്ട്​ അയാൾ. ഏത് സൈക്കോയും ഹീറോ അല്ല, സീറോ ആണ്. അത് ഒരുതരം ‘ചിത്തഭ്രമം’ ​ആണെന്ന്, മണിച്ചിത്രത്താഴിൽ ഒരു ഭാഗത്തെങ്കിലും പറഞ്ഞിട്ടുണ്ട്.

മലയാളം സിനിമകളിൽ കൂടി വന്നാൽ കാണുക യക്ഷിയും, ചാത്തനും, ബാധ കൂടലും, ചൂരലടിയും, ഹോമകുണ്ഡവും, വെള്ള സാരിയും കൂർത്ത പല്ലും...തീർന്നു. എന്നാൽ, ‘സിജിൻ’ എന്ന സിനിമ, മുമ്പു പറഞ്ഞ മലയാളം ​ഷാനറുകൾ കണ്ടുശീലിച്ചവർ കണ്ടാൽ ഇതെല്ലാം കോമഡിയായല്ല തോന്നുക, റിയലിസ്റ്റിക് ബ്ലാക്ക് മാജിക് മേക്കിങ് തന്നെയാണ്​. അവതരണം ചിലരുടെയെങ്കിലും തലപെരുപ്പിക്കും. കാരണം, ആ കഥാപാത്രങ്ങൾ മറ്റൊരു ലോകത്തിലാണ്, അവർ അവിടെ​ ജീവിച്ചുകാണിക്കുന്നു എന്നു തോന്നിപ്പിക്കും. അവർ നമ്മളെ നിഷ്​പ്രയാസം മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

അനന്തഭദ്രം എന്ന സിനിമയിൽ മനോജ് കെ. ജയൻ
അനന്തഭദ്രം എന്ന സിനിമയിൽ മനോജ് കെ. ജയൻ

എന്നാൽ, നമ്മുടെ സമൂഹത്തിൽ നടക്കുന്നത് സെൻസർ ചെയ്ത്​അവതരിപ്പിക്കുമ്പോൾ മറ്റൊരുതരം റിയലിസമാണ്​ വരുന്നത്, യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഒന്ന്​. മിത്തുകൾ എല്ലാവർക്കും ഇഷ്ടമാണ്. അത് സത്യമാണെന്ന്​ ഭൂരിഭാഗവും വാദിക്കുകയും ചെയ്യും. എന്നാൽ റിയാലിറ്റികൾ ഒളിച്ചുവച്ച്​ കപടമായി പറഞ്ഞെങ്കി​ലേ ഇവിടെ അത്​ സാധ്യമാകൂ. അഞ്ചാംപാതിരയാണെങ്കിലും, റോഷാക്ക് ആണെങ്കിലും, അതിരൻ ആണെങ്കിലും, ഷട്ടർ ഐലൻഡ് ആണെങ്കിലും സൈക്കോകൾ സൈക്കോകൾ തന്നെയാണ്. അവർക്ക് സമൂഹം നായകത്വം നൽകേണ്ടതില്ല. അവർക്ക് ശരിയായ ചികിത്സയാണ് വേണ്ടത്.


Summary: അഞ്ചാംപാതിരയാണെങ്കിലും, റോഷാക്ക് ആണെങ്കിലും, അതിരൻ ആണെങ്കിലും, ഷട്ടർ ഐലൻഡ് ആണെങ്കിലും സൈക്കോകൾ സൈക്കോകൾ തന്നെയാണ്. അവർക്ക് സമൂഹം നായകത്വം നൽകേണ്ടതില്ല. അവർക്ക് ശരിയായ ചികിത്സയാണ് വേണ്ടത്.


Comments