കലയെക്കുറിച്ച്, കല ആർക്കുവേണ്ടിയാണ് എന്നതിനെക്കുറിച്ച്, അധികാരത്തെക്കുറിച്ച്, നരിവേട്ടയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ചേരൻ. നരിവേട്ടയിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ചും ഭൂമിക്കുമേൽ ഗോത്ര ജനതയ്ക്കുള്ള അവകാശത്തെക്കുറിച്ചും ഓർമയെക്കുറിച്ചും തമിഴ് ഭാഷയെക്കുറിച്ചും കവിതയെയും പ്രണയത്തെയും കുറിച്ചും മലയാളത്തിൽ ഹിറ്റായ തൻ്റെ ഓട്ടോഗ്രാഫ് എന്ന സിനിമയെക്കുറിച്ചും ഈ അഭിമുഖത്തിൽ അദ്ദേഹം സംസാരിക്കുന്നുണ്ട്.