ഫെസ്റ്റിവലുകളിൽ പ്രേക്ഷകശ്രദ്ധ നേടിയ 'തടവ്' ഫെബ്രുവരി 21ന് റിലീസ് ചെയ്യുന്നു. മികച്ച നടിക്കുള്ള 2024-ലെ സംസ്ഥാന സർക്കാർ അവാർഡ് നേടിയ ബീന ചന്ദ്രനും IFFK 2023- ൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം, പ്രേക്ഷകപ്രീതി നേടിയ സിനിമയ്ക്കുള്ള അവാർഡ്, 2024-ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം എന്നിവ നേടിയ സംവിധായകൻ ഫാസിൽ റസാഖും 'തടവു'മായി ബന്ധപ്പെട്ട അനുഭവങ്ങൾ മനില സി. മോഹനോട് പങ്കുവെക്കുന്നു.