മാർട്ടിൻ സ്‌കോർസെസെയുടെ 'ദ ഐറിഷ്മാൻ' എന്ന സിനിമയിൽ ജോ പെസ്‌കി അവതരിപ്പിച്ച റസൽ ബഫലിനോ എന്ന കഥാപാത്രവും റോബർട് ഡി നീറോ കൈകാര്യം ചെയ്ത ഫ്രാങ്ക് ഷീരാൻ എന്ന കഥാപാത്രവും തമ്മിലുള്ള സൗഹൃദബന്ധം വളരുന്നതും വികസിക്കുന്നതും അവസാനിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധിച്ച് കാണേണ്ട ഒന്നാണ്.
undefined
വടക്കുകിഴക്കൻ പെൻസിൽവേനിയയിൽ ക്രിമിനൽ സംഘത്തലവനായിരുന്നു റസൽ ബഫലോ. തന്റെ മുമ്പിലെത്തുന്നവരെ കൃത്യമായി വായിച്ചെടുക്കാൻ അയാൾക്ക് കഴിവുണ്ട്. എന്നാൽ ഫ്രാങ്ക് ഷീരാനെ മനസിലാക്കാൻ അയാൾക്കെളുപ്പമല്ല. അതയാൾ ഒരു സീനിൽ വ്യകതമാക്കുന്നുമുണ്ട്. റോബർട് ഡിനീറോയുടെ കഥാപാത്രം ആന്റി സോഷ്യൽ പേഴ്‌സനാലിറ്റി ഡിസോർഡറുള്ള (ASPD) ആളാണെന്ന ആദ്യസൂചന പ്രേക്ഷകർക്ക് ലഭിക്കുന്നത് ഇങ്ങനെയാണ്.
റസലിനും ഫ്രാങ്ക് ഷീരാനുമിടയിലുള്ള സംഭാഷണങ്ങളിലെല്ലാം ഫ്രാങ്കിനെ വായിക്കാൻ കഷ്ടപ്പെടുന്ന റസലിന്റെ മുഖം കാണാം. ചിലപ്പോൾ അത് വാത്സല്യത്തിേന്റതാണെങ്കിൽ മറ്റവസരങ്ങളിൽ സംശയത്തിന്റേതാണ്.
ക്രിസ്റ്റ്യാനിറ്റിയിൽ നിന്ന് കടം കൊണ്ട സൂചകങ്ങൾ സ്‌കോർസെസെ ഇവർക്കിടയിലുള്ള രംഗങ്ങളിൽ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. റസൽഫ്രാങ്ക് സൗഹൃദം ഉടലെടുക്കുന്ന ആദ്യരംഗങ്ങളിലൊന്ന് ഫസ്റ്റ് കമ്യൂണീയൻ അഥവാ ആദ്യകുർബാന എന്ന പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫ്രാങ്കിന് വീഞ്ഞും അപ്പവും പകുത്തു നൽകുന്ന റസൽ.
പിന്നീടങ്ങോട്ട് ഇരുവർക്കുമിടയിലെ സമാഗമങ്ങളിൽ ഫ്രാങ്കിന് മദ്യമോ വീഞ്ഞോ ഭക്ഷണമോ പകർന്ന് നൽകുകയോ പാകം ചെയ്യുകയോ ചെയ്യുന്ന റസലിനെ കാണാം.
ഒരുപക്ഷെ തന്റെ പിൻഗാമിയായോ രണ്ടാമനായോ ഒക്കെ റസൽ കാണുന്നത് ഫ്രാങ്കിനെയാണ്. ആ ബന്ധത്തിന്റെ അടയാളമായി ഒരു മോതിരം റസൽ ഫ്രാങ്കിന് സമ്മാനിക്കുന്നു. മാർപ്പാപ്പ ധരിക്കുന്ന 'Ring of the fisherman' ഓർമിപ്പിക്കുന്ന തരം വലിയ മുദ്രമോതിരമാണത്.
'വരൂ നിന്നെ ഞാൻ മനുഷ്യനെ പിടിക്കുന്നവൻ ആക്കി മാറ്റാം ' എന്ന വാഗ്ദാനത്തോടെ ഫ്രാങ്കിനെ സംഘടിത കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കൊണ്ടുവരുന്നത് റസൽ ആണെന്നോർക്കുക.
എന്നാൽ ജിമ്മി ഹോഫയുടെ (അൽ പാച്ചിനോ) കൊലപാതകത്തിന് ശേഷം റസലിനും ഫ്രാങ്കിനും ഇടയിൽ അകലം വളർന്നു വരുന്നുണ്ട്. ഫ്രാങ്കിന് പ്രാതൽ പകർന്ന് നൽകിക്കൊണ്ടാണ് ജിമ്മി ഹോഫയെ കൊല്ലാനുള്ള നിർദ്ദേശം റസൽ അടിച്ചേൽപ്പിക്കുന്നത്.
യുദ്ധത്തിൽ പിടിക്കപ്പെടുന്ന പട്ടാളക്കാരെക്കൊണ്ട് അവരുടെ ശവക്കുഴി കുഴിപ്പിച്ച ശേഷം അവരെ കൊന്നുകളയുന്ന ഓർമയാണത്.
ആ വിള്ളൽ പിന്നീട് റസലിന്റെ മരണത്തോളവും അവസാനിക്കുന്നില്ല. റസലിന്റെ മരണത്തിന്റെ തലേന്ന് രാത്രി ചിത്രീകരിച്ചിരിക്കുന്നതും ശ്രദ്ധിക്കുക. അന്ത്യ അത്താഴമെന്നോണം ഈ സമാഗമത്തിലും ഇവർക്കിടയിൽ മുന്തിരിനീരും അപ്പവും പങ്കുവെയ്ക്കപ്പെടുന്നു. പതിവിന് വിരുദ്ധമായി ഫ്രാങ്ക് റസലിനാണിത്തവണ ഭക്ഷണം വിളമ്പുന്നത് എന്ന വ്യത്യാസമുണ്ടെന്ന് മാത്രം.
പിറ്റേന്ന് എങ്ങോട്ടാണെന്ന ഫ്രാങ്കിന്റെ ചോദ്യത്തിന് 'പള്ളിയിലേക്ക്' എന്ന കുറിയ മറുപടിയുമായി വീൽചെയറിൽ പോയ റസൽ ആ വഴി കുഴിമാടത്തിലേക്ക് എത്തുന്നു.
ഇനി ആദ്യകുർബാന രംഗത്ത് റസലും ഫ്രാങ്കും സംസാരിച്ചിരുന്നത് എന്തായിരുന്നുവെന്ന് ഓർക്കാം. ഫ്രാങ്കിനെ മനസിലാക്കാനുള്ള റസലിന്റെ ശ്രമം ആ സംഭാഷണത്തിലുണ്ട്. റസലിന്റെ ചോദ്യത്തിന് മറുപടിയായി ഒന്നാം ലോകമഹായുദ്ധകാലത്തെ അനുഭവം ഫ്രാങ്ക് പങ്കുവെയ്ക്കുന്നു. യുദ്ധത്തിൽ പിടിക്കപ്പെടുന്ന പട്ടാളക്കാരെക്കൊണ്ട് അവരുടെ ശവക്കുഴി കുഴിപ്പിച്ച ശേഷം അവരെ കൊന്നുകളയുന്ന ഓർമയാണത്.
എന്തുകൊണ്ട് അവർ സ്വന്തം ശവക്കുഴി കുഴിയ്ക്കുന്നു? എന്തുകൊണ്ട് അവർ എതിർക്കാൻ ശ്രമിക്കുന്നില്ല. ഒരു പക്ഷെ കുഴിച്ച് കഴിഞ്ഞാൽ തങ്ങളെ വെറുതെ വിട്ടേക്കുമെന്ന മിഥ്യാപ്രതീക്ഷ ആയിരിക്കുമോ കാരണം?
ക്രൈമിന്റെ ലോകത്തേക്ക് കടക്കുന്നതോടെ ഒരാൾ തന്റെ ശവക്കുഴി കുഴിക്കുന്നത് ആരംഭിക്കുന്നു എന്നതാവാം ഈ രംഗത്തെ സൂചന. അതൊരുപക്ഷെ ഫ്രാങ്കിന്റെയും റസലിന്റെയും ജീവിതങ്ങളെ പറ്റിതന്നെയാണ് സൂചിപ്പിക്കുന്നത്.
ജീവിതത്തിന്റെ അവസാനകാലഘട്ടത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ ഫ്രാങ്ക് പുരോഹിതനോട് കുമ്പസാരിക്കാൻ ഒരുങ്ങുന്നുണ്ട്. ആ സംഭാഷണങ്ങൾ ശ്രദ്ധിക്കുക.
Priest:* Do you feel anything for what you've done?
Frank Sheeran: I don't. I mean, maybe that, because I'm here now talking to you, that in itself is, you know, an attempt to...
Priest: But you don't feel anything at all?
Frank Sheeran: No. Water under the dam.
Priest: Any remorse for the families?
Frank Sheeran: I didn't know the families. I didn't know them. Except one I knew.
Priest:* I think we can be sorry. We can be sorry, even when we don't feel sorry. Well, for us to say, to make a decision of the will, 'God, I am sorry. God, forgive me.' And that's a decision of the will.
ഒരിക്കൽ സംഘടിത ക്രൈമിന്റെ ലോകത്തേക്ക് എത്തിപ്പെട്ടാൽ കാറിനകത്ത് തങ്ങിനിൽക്കുന്ന മീനിന്റെ ദുർഗന്ധം പോലെ ജീവിതാവസാനം വരെ കൈകളിൽ രക്തക്കറ പുരണ്ടിരിക്കും എന്നാവാം വിവക്ഷ.
ഇതരമനുഷ്യരുടെ വികാരങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത മനുഷ്യരാണ് സോഷ്യോപാത്തുകൾ. ഫ്രാങ്കിന്റെ വളർച്ച മുഴുവൻ കൊലപാതകങ്ങളിലൂടെ ആയിരുന്നു. ആ കൊലപാതകങ്ങൾ നശിപ്പിക്കുന്ന ജീവിതങ്ങളെപ്പറ്റി ചിന്തിക്കാനോ വിഷമിക്കാനോ ഫ്രാങ്കിനൊരിക്കലും സാധിക്കുന്നില്ല.
ഫ്രാങ്ക് നടത്തിയ കൊലപാതങ്ങളത്രയും സ്‌കോർസെസെ എങ്ങിനെ ചിത്രീകരിച്ചിരിക്കുന്നുവെന്നതും ഫ്രാങ്കിന്റെ മനോനിലയെ വെളിപ്പെടുത്തുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള വൈകാരികമായ ബിൽഡപ്പോ പശ്ചാത്തല സംഗീതമോ സ്‌കോർസെസെ ഉപയോഗിക്കുന്നില്ല. കൊലപാതകത്തിന്റെയോ കൊല്ലപ്പെടുന്നയാളിന്റെ വികാരപ്രകടനങ്ങളുടെയോ ക്ലോസപ്പുകളും ഇല്ല. അല്പം ദൂരെ നിന്ന് കാണുംവിധമുള്ള ഷോട്ടുകളാണ്. പെട്ടെന്ന് കൊലപാതകം അവസാനിക്കുകയും സീൻ അവസാനിപ്പിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട ആളിന്റെയോ കൊന്നയാളിന്റെയോ പരിസരത്തുള്ളവരുടെയോ വികാരങ്ങൾ ക്യാമറയിൽ ചിത്രീകരിക്കപ്പെടുന്നില്ല.
സിനിമയിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാളായ ജിമ്മി ഹോഫയുടെ കൊലപാതകം പോലും ഈ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തന്റെ വിശ്വസ്തനായിരുന്ന ഫ്രാങ്കിന്റെ വെടിയേറ്റ് ഏതാനും സെക്കൻഡുകൾക്കുള്ളിൽ അയാളുടെ ജീവിതം അവസാനിക്കുന്നു.
ഫ്രാങ്ക് ഷീരാന്റെയും ജിമ്മി ഹോഫയുടെയും സൗഹൃദബന്ധം വളരുന്നതും അവസാനിക്കുന്നതും പ്രത്യേകതകളോടെയാണ് സ്‌കോർസെസെ കൈകാര്യം ചെയ്യുന്നത്. ക്രൈമിന്റെ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും അൽ പാച്ചിനോ അവതരിപ്പിക്കുന്ന ജിമ്മി ഹോഫ റസലിനെ പോലെ സൂക്ഷ്മദൃഷ്ടിയുള്ള വ്യകതിയല്ല. ചുറ്റുമുള്ള വ്യക്തികളിൽ ചതിക്കാൻ പോകുന്നവരെ വായിച്ചെടുക്കാനുള്ള കഴിവ് അയാൾക്കില്ല. വളരെ വൈകാരികമായി കാര്യങ്ങളിൽ ഇടപെടുന്ന ആളുമാണ്. വിട്ടുവീഴ്ചകൾക്ക് ഒട്ടും തയ്യാറുമല്ല. (ഗോഡ്ഫാദറിൽ അൽ പാച്ചിനോ അവതരിപ്പിച്ച മാഫിയ കിങ്ങിന് വിരുദ്ധമായ സ്വഭാവമുള്ള ഒരാൾ).
അതുകൊണ്ട് ജിമ്മി ഹോഫയ്ക്കും ഫ്രാങ്കിനുമിടയിലെ സമാഗമത്തിൽ വീഞ്ഞോ അപ്പമോ കാണുന്നില്ല. മദ്യപിക്കില്ലെന്നതിനൊപ്പം കൂടെയുള്ളവർ മദ്യപിക്കരുതെന്ന വാശിയും ജിമ്മി ഹോഫയ്ക്കുണ്ട്. എന്നാൽ തണ്ണിമത്തനിൽ മദ്യം ആദ്യമേ ചേർത്ത് ജിമ്മി ഹോഫയ്ക്ക് മുന്നിൽ കഴിയ്ക്കുകയാണ് കൂട്ടാളികൾ ചെയ്യുന്നത്. അത് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതിലൂടെ അയാളുടെ അന്ത്യവും കൂടെയുള്ളവരുടെ ചതിയിലൂടെ ആയിരിക്കുമെന്ന സൂചന ആദ്യരംഗങ്ങളിൽ സ്‌കോർസെസേ പ്രക്ഷകർക്ക് മുൻപിൽ തുറന്ന് വെയ്ക്കുന്നു.
തുടർന്നുള്ള രംഗങ്ങളിലെല്ലാം ഐസ്‌ക്രീം പോലെ നിഷ്‌കളങ്കതയെ സൂചിപ്പിക്കുന്ന ഭക്ഷണമാണ് ഫ്രാങ്കിനും കുടുംബത്തിനുമൊപ്പം ജിമ്മി ഹോഫ കഴിക്കുന്നതായി കാണിക്കുന്നത്.
റസലിനും ഫ്രാങ്കിനും ഇടയിലെ ആദ്യകുർബാന രംഗത്തിലെ പോലെ ജിമ്മി ഹോഫയുടെ മരണത്തിലേക്കുള്ള യാത്രയ്ക്കിടയിലും വിധികൽപിതമായ ജീവിതത്തെപ്പറ്റി ദീർഘമായ സംഭാഷണം കടന്നുവരുന്നു. കാറിനകത്ത് മത്സ്യം കയറ്റരുതെന്ന് ഹോഫ വളർത്തുപുത്രനെ ഉപദേശിക്കുന്നതിൽ അവസാനിപ്പിക്കുന്ന ദീർഘമായ സീനാണിത്. ഒരിക്കൽ സംഘടിത ക്രൈമിന്റെ ലോകത്തേക്ക് എത്തിപ്പെട്ടാൽ കാറിനകത്ത് തങ്ങിനിൽക്കുന്ന മീനിന്റെ ദുർഗന്ധം പോലെ ജീവിതാവസാനം വരെ കൈകളിൽ രക്തക്കറ പുരണ്ടിരിക്കും എന്നാവാം വിവക്ഷ.
അപരസ്‌നേഹം കൈമുതലായി ഇല്ലാത്ത ഫ്രാങ്കിന്റെ അബോധമനസിലെ നന്മയായി കാണാവുന്ന കഥാപാത്രമാണ് ഫ്രാങ്കിന്റെ മകളായ പെഗ്ഗി ഷീരാൻ. ഫ്രാങ്ക് നടത്തുന്ന കൊലപാതകങ്ങൾ അയാൾ പറയാതെ തിരിച്ചറിയാൻ പെഗ്ഗിയ്ക്ക് സാധിക്കുന്നത് അങ്ങനെയാണ്. ചെയ്യുന്നത് തെറ്റാണെന്ന് അബോധത്തിൽ എവിടെയോ അയാൾ തിരിച്ചറിയുന്നുണ്ടാവാം. എന്നാൽ അതിനോട് പ്രതികരിക്കാനോ ആ ചിന്തയെ ബോധമനസിലേക്ക് കൊണ്ടുവരാനോ ഫ്രാങ്കിന് സാധിക്കുന്നില്ല. പെഗ്ഗി റസലിനോട് അനിഷ്ടം പ്രകടിപ്പിക്കുകയും ജിമ്മി ഹോഫയോട് സൗഹൃദം പങ്കിട്ട് ഐസ്‌ക്രീം കഴിക്കുകയും ചെയ്യുന്നുണ്ട്.
Russell Bufalino:* I get the feeling she don't like me. Like she's afraid of me.
Frank Sheeran: No, no. That's the way she is. She's afraid of me at times too. So, uh, it's just she's a sensitive kid, but that's all it is.
Russell Bufalino: I can understand her being afraid of me, but she shouldn't be scared of you, Frank.
Frank Sheeran: No, well. And then she hears about me in the papers sometimes...
Russell Bufalino: Really?
Frank Sheeran: Yeah.
Russell Bufalino: You got to be close to your kids, Frank.
Frank Sheeran: I am. I am.
Russell Bufalino:* You're blessed to have them. I mean, Carrie and I can't have kids. I told you. But you're blessed. You're blessed.
സിനിമയുടെ അവസാനം ജിമ്മി ഹോഫയെ പോലെ മുറിയുടെ വാതിൽ പകുതി മാത്രം അടയ്ക്കാൻ ഫ്രാങ്ക് താല്പര്യപ്പെടുന്നതായി സ്‌കോർസെസെ കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മുറി പകുതി മാത്രം അടയ്ക്കാൻ ജിമ്മി ഹോഫ താല്പര്യപ്പെട്ടിരുന്നത്?
പ്രകടമായി റസലിനോട് വിധേയത്വം പുലർത്തുമ്പോഴും ഫ്രാങ്ക് റസലിനെ ഭയക്കുകയും ജിമ്മി ഹോഫയെ കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തിരിക്കണം. ജിമ്മി ഹോഫയുടെ കൊലപാതകത്തെ ഫ്രാങ്ക് ന്യായീകരിക്കാൻ ഇഷ്ടപ്പെടുക സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്‌ക്കെന്ന നിലയിലാവണം.
സിനിമയുടെ അവസാനം ജിമ്മി ഹോഫയെ പോലെ മുറിയുടെ വാതിൽ പകുതി മാത്രം അടയ്ക്കാൻ ഫ്രാങ്ക് താല്പര്യപ്പെടുന്നതായി സ്‌കോർസെസെ കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മുറി പകുതി മാത്രം അടയ്ക്കാൻ ജിമ്മി ഹോഫ താല്പര്യപ്പെട്ടിരുന്നത്? ഒരുപക്ഷെ ചുറ്റുമുള്ള മനുഷ്യരിലുള്ള അന്ധമായ വിശ്വാസം മൂലമാവാം. അല്ലെങ്കിൽ തനിക്ക് പേടിക്കാനൊന്നുമില്ലെന്ന് സ്വയവും ലോകത്തെയും ബോധ്യപ്പെടുത്താനാവാം. അതുമല്ലെങ്കിൽ മരണമുറിയിൽ പെട്ടുപോകുന്നതിനെക്കുറിച്ചുള്ള പേടി കൊണ്ടാവാം.
ജിമ്മി ഹോഫയെ എന്ന പോലെ തന്നെ അന്വേഷിച്ചും ഒരു കൊലപാതകി എത്തിയേക്കും എന്ന വാർദ്ധക്യകാലത്തെ ഫ്രാങ്കിന്റെ ഭയമോ നിരാശയോ പ്രതീക്ഷയോ ആവാം അയാളെയും വാതിൽ പകുതി മാത്രം അടയ്ക്കാൻ പ്രേരിപ്പിക്കുന്നത്.