ബോഗയ്ൻവില്ല എന്ന സിനിമയിൽ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ സൈക്കോപാത്തുകളും
ബോഗയ്ൻവില്ലയിലെ സൈക്കോളജിയും

മാനസികാരോഗ്യ മേഖല അനാരോഗ്യകരമായ സ്റ്റിഗ്മകളോടെയാണ് മലയാള സിനിമ കൈകാര്യം ചെയ്യുന്നത് എന്നും എന്നാൽ, കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്ന സിനിമയാണ് അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ല എന്നും എഴുതുന്നു, കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് അഭിരാമി ഇ.

ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുസ്തകത്തെ ആസ്പദമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ല എന്ന സിനിമയുമായി ബന്ധപ്പെട്ട മനഃശാസ്ത്ര വശങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. റൂത്തിന്റെ ലോകം എന്ന പുസ്തകത്തോട് നൂറു ശതമാനം നീതി പുലർത്തി തന്നെയാണ് ഈ സിനിമ നിർമിച്ചിട്ടുള്ളത്.

സിനിമ അത്ര നല്ലതല്ല എന്നും അമൽ നീരദ് പടങ്ങളിലെ സ്ഥിരം സവിശേഷതകൾ മിസ്സിംഗ് ആണെന്നുമെല്ലാം ചില സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞിരുന്നു. സൈക്കോളജിക്കൽ ത്രില്ലർ എന്ന രീതിയിൽ ആദ്യമേ സിനിമ എനിക്കിഷ്ടപ്പെട്ടു എന്ന് പറഞ്ഞു വയ്ക്കട്ടെ. സൈക്കോപാത്ത് സിനിമകളിലെ സ്ഥിരം ക്ലീഷേകൾ ബോഗയ്ൻവില്ലയിലും പ്രകടമായിരുന്നു. വീടിന്റെ അന്തരീക്ഷവും സൈക്കോപാത്തിലേക്ക് നയിക്കുന്ന കാരണങ്ങളുമെല്ലാം പതിവ് പുലർത്തി. സസ്പെൻസ് നിലനിർത്താൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മാനസികാവസ്ഥകളെ അവതരിപ്പിക്കുന്ന കൃത്യതയും ഡ്രസ്സിങ്ങുമെല്ലാം വളരെ മികച്ചതായി തോന്നി.

റൂത്തിന്റെ ലോകം എന്ന  പുസ്തകത്തോട് നൂറു ശതമാനം നീതി പുലർത്തുന്നു, ബോഗയ്ൻവില്ല എന്ന സിനിമ.
റൂത്തിന്റെ ലോകം എന്ന പുസ്തകത്തോട് നൂറു ശതമാനം നീതി പുലർത്തുന്നു, ബോഗയ്ൻവില്ല എന്ന സിനിമ.

പറഞ്ഞുകേട്ടതുപോലെ തന്നെ ചില കഥാപാത്രങ്ങൾക്ക് സിനിമയിൽ വലിയ റോളില്ലെന്നും, ജ്യോതിർമയിയുടെ അഭിനയം മികച്ചതാണെന്നുമുള്ള അഭിപ്രായം ശരിവെക്കുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഒന്നിൽ കൂടുതൽ മാനസികരോഗങ്ങളെയും ചികിത്സാരീതികളെയും പരിചയപ്പെടുത്തുന്നതുകൊണ്ടുതന്നെ സിനിമയുടെ സൈക്കോളജിക്കലായ വശങ്ങൾ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്.

സിനിമയുടെ ആദ്യപകുതി റീതു (ജ്യോതിർമയി ) വിന്റെ ജീവിതം എന്താണെന്ന് പരിചയപ്പെടുത്തുന്നതാണ്. റെട്രോ ഗ്രേഡ് അംനേഷ്യ (retrograde amnesia) ബാധിച്ച റീതുവിന്റെ അവ്യക്തമായ ഓർമകകളിലൂടെയും മറവിയിലൂടെയും ജീവിതത്തിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. പെൺകുട്ടികളെ കാണാതാകുന്നതും അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനായ ഡേവിഡ് കോശി (ഫഹദ് ഫാസിൽ) എത്തുന്നതോടെ റീതുവിന്റെ ചിത്രംവരകളിൽ നിന്നും സ്ഥിരം ദിനചര്യകളിൽ നിന്നും കഥാഗതി മാറുന്നു. ക്ലൈമാക്സ് സീനിലെ ഫാം ഹൗസിലെ പൂട്ടിയിടലും ഷറഫുദ്ദീനെ ഇടിക്കുന്ന രംഗവുമെല്ലാം വരത്തൻ എന്ന സിനിമയെ ഓർമിപ്പിച്ചു. പക്ഷേ അവസാന ഇടിസീനും ജ്യോതിർമയി രക്ഷപ്പെടാനായി ഓടുന്ന കാട്ടിനുള്ളിലെ രംഗവുമെല്ലാം റിമാർക്കബളായി തോന്നി. സിനിമയുടെ തുടക്കത്തിലെ കാറപകടത്തിന്റെ സീൻ സ്ലോമോഷൻ ആയിരുന്നു. ആ ഒരു സീൻ മികച്ചതായി തോന്നി. സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് കടക്കുന്നില്ല.

ബോഗയ്ൻവില്ല എന്ന സിനിമയിൽ സസ്പെൻസ് നിലനിർത്താൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മാനസികാവസ്ഥകളെ അവതരിപ്പിക്കുന്ന കൃത്യതയും ഡ്രസ്സിങ്ങുമെല്ലാം വളരെ മികച്ചതായി തോന്നി.
ബോഗയ്ൻവില്ല എന്ന സിനിമയിൽ സസ്പെൻസ് നിലനിർത്താൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. മാനസികാവസ്ഥകളെ അവതരിപ്പിക്കുന്ന കൃത്യതയും ഡ്രസ്സിങ്ങുമെല്ലാം വളരെ മികച്ചതായി തോന്നി.

റെട്രോഗ്രേഡ് അംനേഷ്യ: ഓർമനഷ്ടങ്ങൾ

റെട്രോഗ്രേഡ് അംനേഷ്യയെ (retrograde amnesia) സംബന്ധിച്ച് ഇതിനുമുമ്പും മലയാളത്തിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. റെട്രോഗ്രേഡ് അംനേഷ്യയുള്ളയാളായി ജ്യോതിർമയി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഓർത്തെടുക്കാനുള്ള ശ്രമങ്ങളും അത് വിഫലമാകുമ്പോഴുള്ള നിരാശയും ദുർബലതയുമെല്ലാം വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

ഏതെങ്കിലും വലിയ അപകടത്തിനും, ആഘാതത്തിനുശേഷം ഓർമ്മകൾ സംഭരിക്കാനും ഓർത്തെടുക്കാനുമുള്ള കഴിവിനെ ബാധിക്കുന്ന ഒരുതരം ഓർമനഷ്ടത്തെയാണ് / അവസ്ഥയെയാണ് റെട്രോഗ്രേഡ് അംനേഷ്യ കൊണ്ടുദ്ദേശിക്കുന്നത്. ഏത് കാലയളവ് വരെയുള്ള ഓർമകളാണ് നഷ്ടപ്പെട്ടതെന്ന് ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. സ്വന്തം ഐഡന്റിറ്റി വരെ മറന്നുപോകുന്നവരുണ്ടാകാം, ചില ആളുകളും സംഭവങ്ങളും മാത്രം മറന്നുപോകുന്നവരുമുണ്ടാകാം. മസ്തിഷ്കത്തിലെ ഓർമ്മയുമായി ബന്ധപ്പെട്ട ഭാഗത്തിനുണ്ടാകുന്ന കനത്ത ആഘാതമാണ് പ്രധാനമായും ഇത്തരം ഓർമനഷ്ടത്തിലേക്ക് നയിക്കുന്നത്.

സിനിമയിലുടനീളം റീതുവിന്റെ സഹായിയായ രമയെ (സിൻഡ്ര) ഒരു സാധാരണ സ്ത്രീയിൽ നിന്നും അതിജീവനത്തിന്റെയും പ്രതിരോധത്തിൻ്റേയും കഥാപാത്രമായി വികസിപ്പിച്ചതും ശ്രദ്ധേയമായി.

ഇതുകൂടാതെ മനസ്സിനേൽക്കുന്ന കനത്ത പരുക്കുകളും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. മനസ്സിനേറ്റ കനത്ത ട്രോമകൾ മറയ്ക്കുവാനുള്ള മറയായും ചിലപ്പോൾ ഇത് സംഭവിക്കാറുണ്ട്. ഓർമ്മകൾ മാത്രമാണ് ഈ രോഗാവസ്ഥയിൽ നഷ്ടപ്പെടുന്നത്. അവർ ആർജിച്ച കഴിവുകളോ ഭാഷകളോ ഒന്നും നഷ്ടമാകുന്നില്ല. സിനിമയിൽ റീതു ചിത്രം വരയ്ക്കാനുള്ള കഴിവ് മറക്കാത്തതും അതുകൊണ്ടുതന്നെ. കാറുണ്ടെന്ന കാര്യം മറന്നാലും ഡ്രൈവിംഗ് മറന്നുപോയിട്ടുണ്ടാകില്ല. റോയ്സ് (കുഞ്ചാക്കോ ബോബൻ) പറയുന്ന പോലെ ബോഗയ്ൻവില്ല ഫിക്സേഷന്റെ കാരണം, താൻ അടച്ചിടപ്പെട്ട മുറികളിലെല്ലാം കണ്ടു പതിഞ്ഞതാണ് ബോഗൻവില്ല എന്നതാവാം.

റെട്രോഗ്രേഡ് അംനേഷ്യയുള്ളയാളായി ജ്യോതിർമയി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഓർത്തെടുക്കാനുള്ള ശ്രമങ്ങളും അത് വിഫലമാകുമ്പോഴുള്ള നിരാശയും ദുർബലതയുമെല്ലാം വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.
റെട്രോഗ്രേഡ് അംനേഷ്യയുള്ളയാളായി ജ്യോതിർമയി മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഓർത്തെടുക്കാനുള്ള ശ്രമങ്ങളും അത് വിഫലമാകുമ്പോഴുള്ള നിരാശയും ദുർബലതയുമെല്ലാം വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

ഹാലൂസിനേഷൻസ്: മിഥ്യകളുടെ ലോകം

യഥാർത്ഥത്തിൽ ഇല്ലാത്ത ഒരു വസ്തുവിനെയോ വ്യക്തിയെയോ സംഭവത്തെയോ കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യുന്ന തെറ്റായ ധാരണകളാണ് ഹാലുസിനേഷൻ. ചില മാനസിക രോഗങ്ങളുടെ ലക്ഷണമായാണ് പ്രധാനമായും ഇവ കാണാറുള്ളത്. പ്രധാനമായും സ്കിസോഫ്രീനിയ രോഗികളിലാണ് ഹാലുസിനേഷൻ കാണാറുള്ളത്. സിനിമയിൽ റീതുവിന്റെയും റോയ്സിന്റെയും മക്കളും, അവരെ സ്കൂളിൽ വിടുന്നതും, അവരോടൊത്ത് സമയം ചെലവഴിക്കുന്നതുമെല്ലാം അവളുടെ മിഥ്യാധാരണകളാണ്. റോയ്സ് ക്രിയേറ്റ് ചെയ്തെടുത്ത കുടുംബവും പരിസരവും അയാളുടെ വീണ്ടും വീണ്ടും ആഘാതം ഏൽപ്പിക്കുന്ന ക്രൂരതകളും ഓർമക്കുറവിനും ഇത്തരം ഭ്രമാത്മകതകൾക്കും ആക്കം കൂട്ടുന്നു.

സൈക്കോളജിക്കൽ ത്രില്ലറുകൾ കാണുമ്പോൾ സൈക്കോപാത്തിന്റെ അതിതീവ്ര ക്രൂരതകൾക്കാണ് പ്രാധാന്യം നൽകുന്നതായി തോന്നിയിട്ടുള്ളത്. കൂടാതെ ചികിത്സാരീതികളും വളരെ രൂക്ഷമായ രീതിയിലുള്ള പെരുമാറ്റവുമെല്ലാം മാനസികാരോഗ്യ മേഖലയെ കുറിച്ചുള്ള സ്റ്റിഗ്മയ്ക്ക് ആക്കം കൂട്ടുകയേയുള്ളൂ.

സൈക്കോപാത്ത്: വൈകൃതങ്ങളിലൂടെ തൃപ്തി

ഇപ്പോൾ ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോഡർ (Anti social personality disorder ) എന്നാണ് ഇതറിയപ്പെടുന്നത്. ഇവർ പുറമേ ആകർഷണീയ വ്യക്തിത്വത്തിനുടമകളായിരിക്കും. പക്ഷേ പ്രതികൂല സാഹചര്യങ്ങളിൽ എന്ത് കുറ്റകൃത്യം ചെയ്യാനും മടിയില്ലാത്തവരായിരിക്കും. സിനിമയിൽ റോയ്സിന്റെ കുട്ടിക്കാലത്ത് അവൻ കണ്ട മുത്തച്ഛൻ വളരെ ഡോമിനേറ്റിങ് ആയ വ്യക്തിയാണ്. തന്റെ അച്ഛനെ വരെ ചവിട്ടി പുറത്താക്കുന്ന ആളുകളെ തന്റെ അധികാരത്തിനുകീഴിൽ ചൂഷണം ചെയ്യുന്ന ജന്മിയായ മുത്തച്ഛനെ കണ്ടുവളർന്നതുകൊണ്ടുതന്നെ ആരെയും വരുതിയിലാക്കുന്ന വളരെ ഡോമിനിറ്റിങ് (dominating) അല്ലെങ്കിൽ പവർഫുൾ ആയ ഒരാളാകാനാണ് റോയ്സ് ആഗ്രഹിക്കുന്നത്. മോഡലുകൾ നെഗറ്റീവുമാകാം. മുത്തച്ഛൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നതും പിന്നീട് അവരെ വെട്ടി നുറുക്കി പന്നിക്കും പട്ടിക്കും ഇട്ടുകൊടുക്കുന്നതും കണ്ടുവളർന്ന റോയ്സ് ഒരു സൈക്കോപാത്തായി രൂപാന്തരപ്പെട്ടതിൽ അതിശയിക്കാനില്ല. മുത്തച്ഛൻ കൊണ്ടുനടന്ന കത്തി ഘടിപ്പിച്ച വടിയും അയാളിരിക്കുന്ന കസേരയുമെല്ലാം കുട്ടിക്കാലത്ത് തന്നെ ഉപയോഗിക്കാൻ ശ്രമിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഒരു തരം നാർസിസ്റ്റിക് വ്യക്തിത്വമുളള മുത്തച്ഛനിൽ നിന്ന് അത്തരത്തിലുള്ള ഒരാളായി തന്നെ റോയ്സിന്റെ വ്യക്തിത്വവും രൂപപ്പെടുന്നു.

സിനിമയിൽ റോയ്സിന്റെ കുട്ടിക്കാലത്ത് അവൻ കണ്ട മുത്തച്ഛൻ വളരെ ഡോമിനേറ്റിങ് ആയ വ്യക്തിയാണ്.
സിനിമയിൽ റോയ്സിന്റെ കുട്ടിക്കാലത്ത് അവൻ കണ്ട മുത്തച്ഛൻ വളരെ ഡോമിനേറ്റിങ് ആയ വ്യക്തിയാണ്.

കൂടാതെ കുട്ടിക്കാലത്ത് റോയ്സ് അനുഭവിച്ചുവെന്ന് സിനിമയിൽ സൂചിപ്പിച്ചുപോകുന്ന ലൈംഗിക ചൂഷണവും ഇത്തരത്തിലുള്ള വ്യക്തിത്വവൈകൃതത്തിലേക്ക് നയിക്കാം. സിനിമയുടെ ഇടയിൽ ഫാം ഹൗസിലിരുന്ന് ഇക്കിഗായി എന്ന പുസ്തകം വായിക്കുന്ന റോയ്സിന്റെ നിലനിൽക്കുന്നതിനുള്ള കാരണം ഇത്തരം വൈകൃതങ്ങളാണെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. ജാപ്പനീസിൽ ഇക്കിഗായി എന്നാൽ നിലനിൽക്കുന്നതിനുള്ള കാരണം എന്നാണല്ലോ അർത്ഥം.

ഇവിടെ സംവിധായകൻ പുലർത്തിയ കൃത്യത എടുത്തുപറയേണ്ടതാണ്. സാധാരണയായി നായകവേഷത്തിൽ മാത്രം കണ്ടു പരിചയിച്ച കുഞ്ചാക്കോ ബോബൻ, ഇത്തരത്തിലൊരു കഥാപാത്രത്തെ മികച്ചതായി തന്നെ അവതരിപ്പിച്ചു. ഇരകളായ സ്ത്രീകളുടെ അണ്ടർവെയറും മറ്റു ഓർണമെൻ്റുകളും റോയ്സ് സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. വരത്തൻ എന്ന സിനിമയിൽ ഇതുപോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികയുടെ അണ്ടർവെയർ മോഷ്ടിച്ച് അതിൽ നിന്ന് സാറ്റിസ്ഫാക്ഷൻ കണ്ടെത്തുന്ന കഥാപാത്രമാണ് വരത്തനിലേത്. സമാനമായ വ്യക്തിത്വവൈകൃതം ബോഗയ്ൻവില്ലയിലും സംവിധായകൻ അവതരിപ്പിക്കുന്നു. ഇതൊരുതരം സെക്ഷ്വൽ ഡിസോർഡർ (sexual disorder) ആണ്. ഇത്തരം കാര്യങ്ങളിൽ നിന്ന് സാറ്റിസ്ഫാക്ഷൻ ലഭിക്കുന്ന അവസ്ഥയെ ഫെറ്റിഷിസം (fetishism) എന്നു പറയാം. ഇരയായിരുന്ന പെൺകുട്ടിയുടെ കമ്മൽ കാണുമ്പോൾ റോയ്സിന്റെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവം കൃത്യമായും ഒരു സൈക്കോപാത്തിൻ്റേത് തന്നെയാണ്. ഇത്തരം സൂക്ഷ്മദൃശ്യങ്ങൾ സിനിമയുടെ മികവ് കൂട്ടുന്നു.

ഇരയായിരുന്ന പെൺകുട്ടിയുടെ കമ്മൽ കാണുമ്പോൾ റോയ്സിന്റെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവം കൃത്യമായും ഒരു സൈക്കോപാത്തിൻ്റേത് തന്നെയാണ്. ഇത്തരം സൂക്ഷ്മദൃശ്യങ്ങൾ സിനിമയുടെ മികവ് കൂട്ടുന്നു.
ഇരയായിരുന്ന പെൺകുട്ടിയുടെ കമ്മൽ കാണുമ്പോൾ റോയ്സിന്റെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവം കൃത്യമായും ഒരു സൈക്കോപാത്തിൻ്റേത് തന്നെയാണ്. ഇത്തരം സൂക്ഷ്മദൃശ്യങ്ങൾ സിനിമയുടെ മികവ് കൂട്ടുന്നു.

റോയ്സിന്റെ അച്ഛനും അമ്മയും റോയ്സും കൂടി മുത്തച്ഛന്റെ മുന്നിൽ വന്നുനിൽക്കുമ്പോൾ അമ്മയോടും അവനോടും അകത്തുകയറിപ്പോകാൻ പറഞ്ഞശേഷം, അച്ഛനെ അടിച്ചോടിക്കാൻ മുത്തച്ഛൻ നിർദ്ദേശം കൊടുക്കുന്നുണ്ട്. നിർദേശം കേട്ട് അവിടെയുണ്ടായിരുന്ന ഒരു ജോലിക്കാരൻ യാന്ത്രികമായി അയാളുടെ മുകളിൽ ചാടിവീണ് അക്രമിക്കുന്ന ഒരു രംഗമുണ്ട്.

വിധേയത്വം ശീലിച്ചു പോയ മനുഷ്യരെ അവതരിപ്പിക്കുന്നതിൽ കാണിച്ച ആ സൂക്ഷ്മത എടുത്തുപറയേണ്ടതാണ്. ഒരു മിന്നലാട്ടം പോലെ സിനിമയിൽ കടന്നു വരുന്ന വറീതിന്റെ ഭാര്യ (നവീന ) യുടെ, പ്രേക്ഷകരെ കൊളുത്തി വലിക്കുന്ന നോട്ടത്തിലൂടെ മറ്റൊരു മനഃശാസ്ത്രലോകത്തേയും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.

പോലീസ് കേസ് തെളിയിക്കുന്ന സ്ഥിരം സിനിമകളിൽ നിന്ന് ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിനെ കഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

സാധാരണ സൈക്കോപാത്തുകൾക്ക് മുന്നിൽ നിസ്സഹാരായി പോകുന്ന ഇരകളെയാണ് കാണാറുള്ളതെങ്കിൽ രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനും തീവ്രമായി പോരാടുന്ന സ്ത്രീകളെ സിനിമയുടെ അവസാനത്തിൽ അവതരിപ്പിക്കുന്നു. സിനിമയിലുടനീളം റീതുവിന്റെ സഹായിയായ രമയെ (സിൻഡ്ര) ഒരു സാധാരണ സ്ത്രീയിൽ നിന്നും അതിജീവനത്തിന്റെയും പ്രതിരോധത്തിൻ്റേയും കഥാപാത്രമായി വികസിപ്പിച്ചതും ശ്രദ്ധേയമായി.

റോയ്സ് രൂപപ്പെടുത്തിയെടുത്ത ഒരു ലോകത്തിനുള്ളിൽ മാനിപുലേറ്റ് ചെയ്യപ്പെട്ട് ജീവിക്കുന്ന റീതുവിന്റെ മനസ്സിൽ ആകെ ബാക്കിയാകുന്നത് ബോഗയ്ൻവില്ലകൾ മാത്രമാണ്. അത്രയും ആഴത്തിൽ പതിഞ്ഞ ട്രോമ കളെ റെട്രോഗ്രേഡ് അംനേഷ്യ മറയ്ക്കുമ്പോൾ ബാക്കിയാക്കുന്നത് ആ കടലാസ് പൂക്കൾ മാത്രമാണ്. ഓർമകളിലൂടെ അവ്യക്തമായി കടന്നുപോകുന്ന ഇരകളായ പെൺകുട്ടികളും, തന്റെ കുട്ടികളും കുടുംബവും എന്ന ഭ്രമാത്മകതയിൽ ഓർത്തെടുക്കാൻ സാധിക്കാതെ പോകുന്ന ക്രൂരതകളുമെല്ലാം കണ്ടിരിക്കുന്നവരിൽ ചെറിയ സംഘർഷം ഉണ്ടാക്കിയേക്കാം.

ബോഗയ്ൻവില്ലയ്ക്കപ്പുറം റീതു വരയ്ക്കുന്ന സൂര്യകാന്തി പൂക്കളും മുയലും വവ്വാലുമെല്ലാം നഷ്ടപ്പെട്ട പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഓർത്തെടുക്കാൻ അവൾ പരിശ്രമിക്കുന്ന, പക്ഷേ അതികഠിനമായ ആഘാതത്തിന്റെ മറ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കാതെ അത്തരം ഓർമ്മകൾ ശ്വാസം മുട്ടുന്നുണ്ടാകാം.
ബോഗയ്ൻവില്ലയ്ക്കപ്പുറം റീതു വരയ്ക്കുന്ന സൂര്യകാന്തി പൂക്കളും മുയലും വവ്വാലുമെല്ലാം നഷ്ടപ്പെട്ട പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഓർത്തെടുക്കാൻ അവൾ പരിശ്രമിക്കുന്ന, പക്ഷേ അതികഠിനമായ ആഘാതത്തിന്റെ മറ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കാതെ അത്തരം ഓർമ്മകൾ ശ്വാസം മുട്ടുന്നുണ്ടാകാം.

ബോഗയ്ൻവില്ലയ്ക്കപ്പുറം റീതു വരയ്ക്കുന്ന സൂര്യകാന്തി പൂക്കളും മുയലും വവ്വാലുമെല്ലാം നഷ്ടപ്പെട്ട പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഓർത്തെടുക്കാൻ അവൾ പരിശ്രമിക്കുന്ന, പക്ഷേ അതികഠിനമായ ആഘാതത്തിന്റെ മറ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കാതെ അത്തരം ഓർമ്മകൾ ശ്വാസം മുട്ടുന്നുണ്ടാകാം. അവസാനം റീതുവും അവന്റെ ഇരയായിരുന്നുവെന്നും കൊല്ലാതെ മാനിപ്പുലേറ്റ് ചെയ്തെടുത്ത ചൂണ്ടക്കൊളുത്താണെന്നറിയുമ്പോഴും അവസാനം അവനെ ജയിലിൽ കണ്ട് നിന്റെ ഓർമ്മകളും നശിച്ചുപോകട്ടെ എന്ന പറച്ചിലുകളും എല്ലാം പ്രതിരോധത്തിന്റെ ഒരുതരം ചെറുത്തുനിൽപ്പിന്റെ കഥ തന്നെ പറയുന്നു.

സിനിമകളിൽ പൊലിപ്പിച്ചു കാണിക്കുന്ന ഹിപ്നോട്ടിസവും ഷോക്ക് ട്രീറ്റ്മെൻ്റും മാത്രമല്ല, മാനസികരോഗത്തിനുള്ള ചികിത്സാരീതികളെന്ന് ഒരു ഭൂരിഭാഗത്തിനെ കുറച്ചെങ്കിലും ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

സന്ദർഭങ്ങളിൽ വന്നുപോകുന്ന മ്യൂസിക്കുകളും സിനിമയുടെ ആദ്യ പകുതിയിൽ ഉൾപ്പെടുത്തിയ ഓർമയെ കുറിച്ചുള്ള പാട്ട്, സിനിമാവസാനമുള്ള ഏറെ ചർച്ച ചെയ്യപ്പെട്ട കർത്താവിന്റെ പാട്ടും സിനിമയുടെ അന്തരീക്ഷത്തെ ബലപ്പെടുത്തുന്നതായി തോന്നി.

പോലീസ് കേസ് തെളിയിക്കുന്ന സ്ഥിരം സിനിമകളിൽ നിന്ന് ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിനെ കഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. സൈക്കോളജിസ്റ്റുകളുടെ സഹായം ഇത്തരം സിനിമകളിൽ സാധാരണമാണെങ്കിലും ഇവിടെ ക്രിമിനൽ സൈക്കോളജിസ്റ്റായ മീര (വീണ നന്ദകുമാർ) യാണ് യഥാർത്ഥ വില്ലനാരാണെന്ന് കണ്ടെത്തുന്നത്. റോയ്സിന്റെ ഫാം ഹൗസിൽ എത്തുന്ന മീര അവിടുത്തെ പരിസരവും റോയ്സിനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് അവിടെ കാണുന്ന ബോഗയ്ൻവില്ലയും പന്നിയുടെ ശബ്ദവുമാണ് പല കണ്ടെത്തലുകളിലേക്കും മീരയെ നയിക്കുന്നത്. ഈ ശബ്ദമാണ് പലപ്പോഴും റീതുവിനെ വേട്ടയാടുന്നത്.

സൈക്കോളജിയെ മുഴുനീളം ഒരു പ്രധാന എലമെന്റായി കൃത്യതയോടെ ഉപയോഗപ്പെടുത്തുന്ന സിനിമകൾ കുറവാണ്.
സൈക്കോളജിയെ മുഴുനീളം ഒരു പ്രധാന എലമെന്റായി കൃത്യതയോടെ ഉപയോഗപ്പെടുത്തുന്ന സിനിമകൾ കുറവാണ്.

ആന്തരികമായി സൃഷ്ടിക്കപ്പെട്ട ആഘാതങ്ങളിലെ ചില ഘടകങ്ങൾ മനസ്സിൽ അവശേഷിക്കുന്നുണ്ടാകാം. അതാണ് ഉറക്കത്തിൽ റീതു കേൾക്കുന്ന അത്തരം ശബ്ദങ്ങളുടെ കാരണം. സിനിമയുടെ അവസാനം ഫഹദ് പറയുന്ന ഒരു കാര്യമുണ്ട്; അയാളെ തീരെ സംശയിക്കാനായതേയില്ലെന്ന്. ഒരു ഭർത്താവ് എന്ന നിലയിലും ഡോക്ടർ എന്ന നിലയിലും പുറത്ത് റോയ്സ് ഉണ്ടാക്കിയെടുത്ത ഇമേജിലും യാതൊരു സംശയവുമുണ്ടാകാൻ ഇടയുമില്ല. അത്ര കൺവിൻസിങ് ആയ രീതിയിൽ അയാളുടെ ലോകം അയാൾ നിർമ്മിച്ചെടുത്തിട്ടുണ്ട്. ഇവിടെ പോലീസിന് അത് സാധ്യമായില്ലെന്നും പിന്നീട് ഒരു ക്രിമിനൽ സൈക്കോളജിസ്റ്റ് അത് സാധ്യമാക്കിയതും സംവിധായകൻ നടത്തിയ മികച്ച ഇടപെടലാണ്. പൊതുസമൂഹത്തിന് ഇത്തരത്തിലുള്ള വ്യക്തിത്വവൈകൃതമുള്ളവരെ അത്ര പെട്ടെന്ന് തിരിച്ചറിയാനാകില്ലെന്ന ഒരു നിരീക്ഷണത്തിന്റെ ഭാഗമായാകാമിത്.

സമൂഹത്തിന് ധാരണയില്ലാത്ത അല്ലെങ്കിൽ തെറ്റായ ധാരണകളുള്ള ഒരു മേഖലയെ സംബന്ധിച്ച്, അതിലെ രോഗങ്ങളെയും ശാസ്ത്രീയമായ ചികിത്സാ രീതികളെയും സംബന്ധിച്ച്, ചർച്ച ചെയ്യുന്ന സിനിമ കൂടിയാണ് ബോഗയ്ൻവില്ല.

ഇത്തരത്തിൽ സൈക്കോളജിയെ മുഴുനീളം ഒരു പ്രധാന എലമെന്റായി കൃത്യതയോടെ ഉപയോഗപ്പെടുത്തുന്ന സിനിമകൾ കുറവാണ്. സൈക്കോളജിക്കൽ ത്രില്ലറുകൾ കാണുമ്പോൾ സൈക്കോപാത്തിന്റെ അതിതീവ്ര ക്രൂരതകൾക്കാണ് പ്രാധാന്യം നൽകുന്നതായി തോന്നിയിട്ടുള്ളത്. കൂടാതെ ചികിത്സാരീതികളും വളരെ രൂക്ഷമായ രീതിയിലുള്ള പെരുമാറ്റവുമെല്ലാം മാനസികാരോഗ്യ മേഖലയെ കുറിച്ചുള്ള സ്റ്റിഗ്മയ്ക്ക് ആക്കം കൂട്ടുകയേയുള്ളൂ. അത്തരമൊരു ഘട്ടത്തിൽ ഐ മൂവ്മെൻറ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീ പ്രോസസിങ്ങ് തെറാപ്പി (Eye Movement Desensitisation and Reprocessing Therapy) പോലെയുള്ള ചികിത്സാരീതികൾ നിലവിലുണ്ടെന്നും സിനിമകളിൽ പൊലിപ്പിച്ചു കാണിക്കുന്ന ഹിപ്നോട്ടിസവും ഷോക്ക് ട്രീറ്റ്മെൻ്റും മാത്രമല്ല ചികിത്സാരീതികളെന്നും ഒരു ഭൂരിഭാഗത്തിനെ കുറച്ചെങ്കിലും ബോധ്യപ്പെടുത്തി കൊടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മാനസികാരോഗ്യ മേഖലയിൽ സിനിമകൾ തീർക്കുന്ന അനാരോഗ്യകരമായ സ്റ്റിഗ്മകളല്ലാതെ കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ചു എന്നതും സിനിമയെ വ്യത്യസ്തമാക്കുന്നു.

ആഴത്തിൽ പതിഞ്ഞ ട്രോമ കളെ റെട്രോഗ്രേഡ് അംനേഷ്യ മറയ്ക്കുമ്പോൾ ബാക്കിയാക്കുന്നത് ആ കടലാസ് പൂക്കൾ മാത്രമാണ്.
ആഴത്തിൽ പതിഞ്ഞ ട്രോമ കളെ റെട്രോഗ്രേഡ് അംനേഷ്യ മറയ്ക്കുമ്പോൾ ബാക്കിയാക്കുന്നത് ആ കടലാസ് പൂക്കൾ മാത്രമാണ്.

ഒന്നിലധികം മാനസികരോഗങ്ങളെ സൂചിപ്പിച്ചുപോകുന്ന ഒരു സിനിമയെ, മനഃശാസ്ത്രപരമായി വിശകലനം ചെയ്യാനുള്ള ശ്രമമായിരുന്നു ഇത്. അതുകൊണ്ടുതന്നെ സിനിമ ആവറേജ് ആണോ എന്നും അതിനു മുകളിലാണോ താഴെയാണോ എന്നുമുള്ള ചർച്ചകൾക്കല്ല ഇതിൽ പ്രാധാന്യം; മറിച്ച്, സമൂഹത്തിന് ധാരണയില്ലാത്ത അല്ലെങ്കിൽ തെറ്റായ ധാരണകളുള്ള ഒരു മേഖലയെ സംബന്ധിച്ച്, അതിലെ രോഗങ്ങളെയും ശാസ്ത്രീയമായ ചികിത്സാ രീതികളെയും സംബന്ധിച്ച്, ചർച്ച ചെയ്യണം എന്നതു മാത്രമാണ് ഈ എഴുത്തിന്റെ കാതൽ.

Comments