'തൊഗാരി' ഡോക്യുമെൻററി ഫെസ്​റ്റിവലിലേക്ക്

ട്രൂകോപ്പി തിങ്ക്​ നിര്‍മിച്ച 'തൊഗാരി' എന്ന ഡോക്യുമെന്ററി 15-ാമത് ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക്​

Think

ട്രൂകോപ്പി തിങ്ക്​ നിര്‍മിച്ച 'തൊഗാരി' എന്ന ഡോക്യുമെന്ററി 15-ാമത് ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ) യിലെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ട്രൂകോപ്പി തിങ്ക്​ പ്രിൻസിപ്പൽ കറസ്​പോണ്ടൻറായിരുന്ന ഷഫീക്ക് താമരശ്ശേരിയാണ് 'തൊഗാരി' സംവിധാനം ചെയ്​തത്​. അഗസ്ത്യ സൂര്യയാണ്​ ക്യാമറ. എഡിറ്റിംഗ്​ മര്‍ഷൂഖ് ബാനു.

വടക്കാഞ്ചേരി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ ചിത്രകലാ ജീവിതത്തെക്കുറിച്ചുള്ള ആഖ്യാനമാണ് ഈ ഡോക്യുമെന്ററി. കൊച്ചി ബിനാലേ അടക്കമുള്ള വേദികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ വിദ്യാർഥികളും ആര്‍ട്ട് അധ്യാപിക പ്രിയയും തമ്മിലുള്ള ഹൃദയാവർജകമായ ബന്ധത്തിന്റെ കഥ കൂടിയാണ്​ ‘തൊഗാരി.’

Comments