1964-ൽ ഇറങ്ങിയ 'ഭാർഗവീനിലയം' കാഴ്ചയുടെയും ഭാവുകത്വത്തിന്റെയും അടിമുടി മാറിയ ഒരു സ്‌ക്രീനിൽ പുനരാവിഷ്‌കരിക്കുമ്പോൾ, അതിലെ പ്രധാന കഥാപാത്രമായ ബഷീർ എന്ന സാഹിത്യകാരനായി വരുന്ന ടൊവിനോ തോമസ് എങ്ങനെയാണ് മലയാളത്തിലെ ശ്രദ്ധേയമായ ആ വേഷത്തിലേക്ക് പരകായപ്രവേശം നടത്തിയതെന്ന് വിശദീകരിക്കുകയാണ് ടി.എം. ഹർഷനുമായുള്ള അഭിമുഖത്തിൽ. ബഷീർ എന്ന വ്യക്തിയുടെയും എഴുത്തുകാരന്റെയും സ്വത്വത്തിലൂടെ പുതിയ കാലത്തെ ഒരു നടൻ നടത്തുന്ന അത്യപൂർവമായ അഭിനയസഞ്ചാരം കൂടിയാണിത്.