കാഴ്ചയുടെ
റൈഫിൾ ക്ലബ്

സ്റ്റോറി ടെല്ലിംഗിന്റെ രീതികൾ പൊടുന്നനെ മാറുകയാണ്. കാഴ്ചയുടെ അതിനൂതനവിദ്യകൾ കഥാപ്രപഞ്ചത്തെ കീഴ്മേൽ മറിച്ചിരിക്കുന്നു. വായനയുടെ ആധിപത്യത്തെ എന്നേക്കുമായി അട്ടിമറിക്കുമോ വെബ്സീരീസുകളും ലൈവ് സ്ട്രീമിംഗിന്റെ കഥ പറച്ചിൽ രീതികളും?

നോവൽ, സിനിമ, സ്പോർട്സ് ലൈവ് രംഗത്തെ വിപ്ലവാത്മകമായ കുതിപ്പുകൾ വിശകലനം ചെയ്യുകയാണ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. നല്ല മലയാളം സിനിമകൾക്ക് ലോകത്തെങ്ങും പ്രേക്ഷകരുണ്ടാവുന്നു. വെബ് സീരീസുകൾ നോവലിന്റെയും കഥകളുടെയും ആഖ്യാന രീതികൾക്ക് വെല്ലുവിളി ഉയർത്തുന്നു. നെറ്റ്ഫ്ലിക്സ് സീരീസ് ആയി മാറിയ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ മുതൽ ആഷിക് അബുവിന്റെ റൈഫിൾ ക്ലബ് വരെയും കപീഷ് മുതൽ ഫുട്ബോൾ ലൈവ് സ്ട്രീമിംഗിലെ അന്തർനാടകങ്ങൾ വരെയും ചർച്ചചെയ്യുന്നു.


Summary: Recent trends in visual and fiction story telling, sports analyst Dileep Premachandran shares his insights on transformations in entertainment sphere with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments