ഗൊണ്ടോല’ എന്ന സിനിമയിൽ നിന്ന്.

റേപ്പ് ക്വട്ടേഷൻ
കേസിലെ വിധിദിനം കണ്ട
സിനിമയെക്കുറിച്ച്…

രാജ്യത്തെ തന്നെ ഞെട്ടിച്ച റേപ് കൊട്ടേഷൻ കേസിൽ വിധി വന്ന ദിനം യാദൃച്ഛികമായി വീണ്ടും കണ്ട Gondola എന്ന സിനിമ​യുടെ അനുഭവം എഴുതുന്നു, സുബീഷ് തെക്കൂട്ട്.

ണ്ടിലൊരിക്കൽ കെട്ടുംകെട്ടി കുറെ മനുഷ്യർ തിരുവനന്തപുരത്തേക്ക് വണ്ടികയറുന്നത് മിക്കപ്പോഴും ശബരിമല മണ്ഡലകാലത്ത്. ഇക്കുറിയും പതിവിന് മാറ്റമില്ല. മല ചവിട്ടാൻ യുവതികൾക്ക് സുപ്രീംകോടതി അനുമതി നൽകിയിട്ടും ഇപ്പോഴും (അ)ദൃശ്യമായ വിലക്ക് തുടരുന്നു. പതിനെട്ടാംപടി അവൾക്കന്യം. ടാഗോറിൽ പക്ഷേ സിനിമയുടെ പടിപൂജയ്ക്ക് ആ വിലക്കില്ല. ഏതു പെണ്ണിനും ദർശനം സാധ്യം. കൈരളിയുടെ പടിക്കെട്ടിൽ ആർത്തവമുള്ള പെണ്ണിനുമിരിക്കാം. ആർക്കും പ്രവേശനം നിഷിദ്ധമല്ല. സിനിമ കാണാം, കയ്യടിക്കാം, ഇഷ്ടപ്പെട്ടില്ലേൽ കൂവാം, കൂട്ടുകാർക്കൊപ്പം രാത്രിയിൽ ആട്ടവും പാട്ടുമാകാം. കൂട്ടബലാൽസംഗത്തിനിരയായ പെണ്ണിന് കോടതി ആജീവനാന്തം ശിക്ഷ വിധിച്ചാലും, അവൾക്കൊപ്പം എന്ന് ചങ്കുറപ്പോടെ പറയുന്നവരുടെ, നെഞ്ചൂക്കുള്ളവരുടെ നെയ്യഭിഷേകം കാണാൻ ഇവിടേക്ക് വരികെന്ന് ഓരോ കൊല്ലവും നീട്ടിവിളിക്കുന്നു തിരുവനന്തപുരം.

ഇത് സിനിമയുടെ മണ്ഡലകാലം.

അസാധാരണം / അത്യപൂർവ്വം, ഇതുവരെ സംഭവിക്കാത്തത് എന്നീ നിലകളിൽ വിലയിരുത്തപ്പെട്ട രാജ്യത്തെ തന്നെ ഞെട്ടിച്ച റേപ് കൊട്ടേഷൻ കേസിൽ വിധി വന്ന ദിനം യാദൃച്ഛികമായി വീണ്ടും കണ്ടു, ആ സിനിമ, ഗൊണ്ടോല. വീറ്റ് ഹെൽമർ സംവിധാനം ചെയ്ത, 2023-ൽ പുറത്തിറങ്ങിയ ചിത്രം. ഓർമ്മ ശരിയെങ്കിൽ അതേ വർഷം തന്നെ (അതോ 2024 ലോ?) IFFK-യിൽ പ്രദർശിപ്പിക്കപ്പെട്ടു. മലനിരകളെ പരസ്പരം ബന്ധിപ്പിക്കുന്ന, സമാന്തരമായി എന്നാൽ വിരുദ്ധദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ട് കേബിൾ കാറുകളിൽ ജീവനക്കാരായ രണ്ട് പെൺകുട്ടികൾ തീർക്കുന്ന സുന്ദരമായ ലോകമാണ് ചിത്രത്തിൻ്റെ പ്രമേയം.

ഗൊണ്ടോലയിൽ രണ്ടു പെൺകുട്ടികൾ ചേർന്ന് അധിനിവേശത്തിന്റെ ലോകത്തെ മറിച്ചിടുകയാണ്.

യുദ്ധത്തിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന കാലത്ത്, അതിജീവിതമാർക്ക് നീതിനിഷേധിക്കപ്പെടുന്ന കാലത്ത് നിഷ്കളങ്കരും നിസ്സഹായരുമായ മനുഷ്യർ ചിരിക്കുന്നതും ആഹ്ലാദിക്കുന്നതും കാണാൻ എന്തു രസമാണ്!

ഇവയും നിനോയും കേബിൾ കാർ സംവിധാനത്തിന്റെ ഉടമയായ അവരുടെ ബോസും താഴ്‌വരയിലെ കുറച്ച് മനുഷ്യരും രണ്ട് കുട്ടികളും മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങൾ. ബോസിനെ കണ്ടാൽ ഒരു കൊട്ടേഷൻ തലവനെ പോലെ. എന്തും അടിച്ചമർത്തിയാണ് ശീലം. പെൺകുട്ടികളുടെ ചിരിയും കളിയും അങ്ങേർക്ക് പിടിക്കുന്നില്ല. അടച്ചുപൂട്ടിയ കേബിൾ കാറുകളിൽ ഇവയും നിനോയും അനുകമ്പയുടെ വാതിലുകൾ തുറന്നിടുന്നു. ഏതുനേരവും എതിർദിശകളിലേക്ക് സഞ്ചാരം തുടരുന്ന കേബിൾ കാറുകൾ ഓരോ യാത്രയിലും ഒരിക്കൽ മാത്രം അടുത്തടുത്ത് നേർരേഖയിൽ വരും. അപ്പോൾ ഒരാൾ മറ്റൊരാൾക്ക് വേണ്ടി വയലിൻ മീട്ടും. ആപ്പിൾ പഴങ്ങൾ പരസ്പരമെറിഞ്ഞ് പങ്കിടും. ഉറക്കെ ചിരിക്കും, പാടും. മുകളിലൂടെ കേബിൾ കാറുകൾ സഞ്ചരിക്കുമ്പോഴെല്ലാം അവയ്ക്ക് താഴെ താഴ്‌വരയിലെ പാവം മനുഷ്യർ പലതരം പണികളിലാകും. കണ്ടുകണ്ട് കൈവീശി ഇവയും നിനോയും അവർക്കും പ്രിയപ്പെട്ടവരായി മാറുന്നു. ശരീരം തളർന്ന് നടക്കാനാകാതെ വീൽചെയർ ഉപയോഗിക്കുന്ന ഒരു വൃദ്ധനുണ്ട് കൂട്ടത്തിൽ. അയാളുടെ ലോകം ഏറെ പരിമിതം. മറ്റുള്ളവരെ പോലെ അയാൾക്ക് മലനിരകൾ തോറും സഞ്ചരിക്കാനാകില്ല. പെൺകുട്ടികൾ പക്ഷേ ആ പരിമിതിയെ അതിലംഘിക്കുന്നു. കേബിൾ കാറിനു കീഴിൽ ഉറപ്പുള്ള വടംകെട്ടി, കയറിന്റെ ഒരറ്റം വീൽചെയറിൽ ബന്ധിപ്പിച്ച്, വൃദ്ധനെ അതിലിരുത്തി ഗിരിശൃംഗങ്ങളുടെ ഉത്തുംഗതയും താഴ്‌വരയുടെ സൗന്ദര്യവും അവർ അയാൾക്ക് കാട്ടിക്കൊടുക്കുന്നു.

ഗൊണ്ടോല മേളയിൽ കണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും മലനിരകൾക്കിടയിലെ കേബിൾ കാറിൽ ഞാൻ സഞ്ചാരം തുടർന്നു.
ഗൊണ്ടോല മേളയിൽ കണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും മലനിരകൾക്കിടയിലെ കേബിൾ കാറിൽ ഞാൻ സഞ്ചാരം തുടർന്നു.

കേബിൾ കാറിൽ ബന്ധിച്ച വടത്തിൽ, വീൽചെയറിലിരുന്ന് പർവതങ്ങൾക്കുകുറുകെ യാത്ര ചെയ്യുമ്പോൾ കൊച്ചുകുട്ടിയെ പോലെ അയാൾ ആഹ്ലാദഭരിതനാകുന്നു. ആവേശത്തോടെ കൈകൾ ഉയർത്തി വീശുന്നു, പൊട്ടിച്ചിരിക്കുന്നു.

ആ കാഴ്ച കണ്ട് ഗ്രാമം മുഴുവൻ സന്തോഷിക്കുന്നു. താഴെ പണിയെടുക്കുന്ന മനുഷ്യർ അയാൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. എല്ലാ ദുഃഖങ്ങളും മറന്ന് മനുഷ്യർ സന്തോഷിക്കുന്നതുകണ്ട് ആ പെൺകുട്ടികളും ആഹ്ലാദിക്കുന്നു. ഉദാത്തവും മനോഹരവുമായ രംഗം.

ഗൊണ്ടോലയിൽ രണ്ടു പെൺകുട്ടികൾ ചേർന്ന് അധിനിവേശത്തിന്റെ ലോകത്തെ മറിച്ചിടുകയാണ്. കേബിൾ കാറുടമയാണ് അവിടെ അടിച്ചമർത്തലിന്റെ പ്രതിനിധി. പരുപരുക്കൻ പ്രകൃതക്കാരനായ അയാളുടെ കേബിൾ കാറുകൾ മലനിരകൾ താണ്ടുന്നത് യന്ത്രങ്ങളുടെ കരകരാ ശബ്ദത്തോടെ. പെൺകുട്ടികൾ ജീവനക്കാരായി വരുന്നതോടെ ആ സഞ്ചാരപാത അടിമുടി സർഗാത്മകമായി മാറുന്നു. ഗ്രാമത്തിലെ മറ്റു മനുഷ്യരും, പൂക്കളും കായ്കളും, നൃത്തവും സംഗീതവും പൊട്ടിച്ചിരികളും ചേർന്ന് തൊഴിലുടമയ്ക്ക് തികച്ചും അന്യമായ മറ്റൊരു ജീവിതപ്പാത അവിടെ സൃഷ്ടിക്കപ്പെടുന്നു. എല്ലാ മനുഷ്യർക്കും നീതി ഉറപ്പാക്കുന്ന കോടതിയായി ആ പെൺകുട്ടികൾ മാറുന്നു. മലഞ്ചെരിവുകളിൽ ജീവിതാഹ്ലാദം തിരിച്ചെത്തുന്നു. എല്ലാവരും സന്തോഷിക്കുമ്പോൾ ഉടമയ്ക്കുള്ളിൽ മാത്രം അസഹിഷ്ണുത നുരയുന്നു. ഇവയും നിനോയും തങ്ങളെ കൂട്ടിമുട്ടിക്കാത്ത രണ്ട് പാതകൾ വിട്ട്, ഒരൊറ്റ കേബിൾ കാറിൽ, വീഞ്ഞും മധുരവും പകർന്ന് പ്രണയം പങ്കിടുന്ന രാത്രിയിൽ, അയാൾ ആ കേബിൾ കണക്ഷൻ വിച്ഛേദിക്കുന്നു. നിലത്തു വീഴുന്ന ഇരുവരും ഒരു പോറൽ പോലുമേൽക്കാതെ ആ രാത്രിയിൽ കൂടാരം വിട്ട് പുറത്തേക്ക് ഇറങ്ങുന്നു. തെരുവും നിഴലും നിലാവും അവരുടേതായി മാറുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

പെൺകുട്ടികൾ പരസ്പരം പ്രണയിക്കുമ്പോഴാണ് വാസ്തവത്തിൽ അത് പ്രണയമാകുന്നത്. ആണ് പെണ്ണിനെ ചുംബിക്കുമ്പോൾ അത് ചുംബനം മാത്രമായി തീരുകയും പെണ്ണ് പെണ്ണിനെ ചുംബിക്കുമ്പോൾ അത് അധരങ്ങളുടെ നുകരൽ ആയി, ഒരു മഹോത്സവമായി മാറ്റപ്പെടുകയും ചെയ്യുന്നു.

ഗൊണ്ടോല എന്ന കുഞ്ഞുചിത്രത്തെ മുന്നോട്ടു നയിക്കുന്നത് ഈ രണ്ട് പെൺകുട്ടികൾ. അവർ ചിരിക്കുമ്പോൾ ഗ്രാമം മുഴുവൻ ചിരിക്കുന്നു. അവർ പാടുമ്പോൾ ഗ്രാമം മുഴുവൻ ആ പാട്ടിന് കാതോർക്കുന്നു. പെൺകുട്ടികൾ പരസ്പരം പ്രണയിക്കുമ്പോഴാണ് വാസ്തവത്തിൽ അത് പ്രണയമാകുന്നത്. ആണ് പെണ്ണിനെ ചുംബിക്കുമ്പോൾ അത് ചുംബനം മാത്രമായി തീരുകയും പെണ്ണ് പെണ്ണിനെ ചുംബിക്കുമ്പോൾ അത് അധരങ്ങളുടെ നുകരൽ ആയി, ഒരു മഹോത്സവമായി മാറ്റപ്പെടുകയും ചെയ്യുന്നു. പെണ്ണിനെതിരായ നീതിനിഷേധത്തിനെതിരെ പെണ്ണുതന്നെ പൊട്ടിത്തെറിക്കുമ്പോഴാണ് ലോകത്തിന് തീപിടിക്കുന്നത്. മുടി മുറിച്ച് കൊടിയിൽ കെട്ടിയ ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധം കണ്ടിട്ടില്ലേ? അതിനോളം ചൂട് അധിനിവേശത്തിനെതിരായ മറ്റേത് സമരത്തിനുണ്ട്?

ഗൊണ്ടോല എന്ന കുഞ്ഞുചിത്രത്തെ മുന്നോട്ടു നയിക്കുന്നത് ഈ രണ്ട് പെൺകുട്ടികൾ. അവർ ചിരിക്കുമ്പോൾ ഗ്രാമം മുഴുവൻ ചിരിക്കുന്നു. അവർ പാടുമ്പോൾ ഗ്രാമം മുഴുവൻ ആ പാട്ടിന് കാതോർക്കുന്നു. പെൺകുട്ടികൾ പരസ്പരം പ്രണയിക്കുമ്പോഴാണ് വാസ്തവത്തിൽ അത് പ്രണയമാകുന്നത്.
ഗൊണ്ടോല എന്ന കുഞ്ഞുചിത്രത്തെ മുന്നോട്ടു നയിക്കുന്നത് ഈ രണ്ട് പെൺകുട്ടികൾ. അവർ ചിരിക്കുമ്പോൾ ഗ്രാമം മുഴുവൻ ചിരിക്കുന്നു. അവർ പാടുമ്പോൾ ഗ്രാമം മുഴുവൻ ആ പാട്ടിന് കാതോർക്കുന്നു. പെൺകുട്ടികൾ പരസ്പരം പ്രണയിക്കുമ്പോഴാണ് വാസ്തവത്തിൽ അത് പ്രണയമാകുന്നത്.

ഇറാനിൽ, പലസ്തീനിൽ സംഭവിക്കുന്നത് സിനിമകൾ നമുക്ക് കാട്ടിത്തരുന്നു. ഗൊണ്ടോല മേളയിൽ കണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും മലനിരകൾക്കിടയിലെ കേബിൾ കാറിൽ ഞാൻ സഞ്ചാരം തുടർന്നു. ഏതോ ഒരു ദിനം ആ സിനിമ വീണ്ടും കാണാൻ തോന്നി, നേരത്തെ പറഞ്ഞ വിധി ദിനത്തിൽ! വീണ്ടും മേള വരുന്നുവല്ലോ എന്നോർത്ത് ഗൊണ്ടോല ഒരിക്കൽകൂടി കണ്ടു.

ഒരു ഗ്രാമത്തെയൊന്നാകെ ഉല്ലാസഭരിതമാക്കുന്ന ആ പെൺകുട്ടികളെ കണ്ട് ഏറെ സന്തോഷിച്ചു.

യുദ്ധത്തിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന കാലത്ത്, അതിജീവിതമാർക്ക് നീതിനിഷേധിക്കപ്പെടുന്ന കാലത്ത് നിഷ്കളങ്കരും നിസ്സഹായരുമായ മനുഷ്യർ ചിരിക്കുന്നതും ആഹ്ലാദിക്കുന്നതും കാണാൻ എന്തു രസമാണ്!

ഇവയും നിനോയും സിനിമ വിട്ട് ആ രാത്രിയിൽ ഇറങ്ങി നടന്നത് നമുക്കിടയിലേക്ക്. എല്ലാ തെളിവുകളും അട്ടിമറിച്ച് പ്രതിയെ കുറ്റവിമുക്തനാക്കാൻ മത്സരിക്കുന്ന സമൂഹത്തിലേക്ക്.

അവർ പെരുകുന്നു, രണ്ടിൽനിന്ന് പന്ത്രണ്ടിലേക്ക്. പിന്നെയത് നൂറാകുന്നു ആയിരമാകുന്നു, വലിയൊരു ആൾക്കൂട്ടമാകുന്നു. ബാനറുകളും പ്ലക്കാർഡുകളും ഉയരുന്നു, അതിൽ ഒരൊറ്റ മുദ്രാവാക്യം മാത്രം, 'അവൾക്കൊപ്പം'.

കാണുന്നവരിൽ ഭയവും ഭക്തിയും ബഹുമാനവും (ഭഭ ബ) ജനിപ്പിക്കലല്ല സിനിമയുടെ ധർമ്മം. നൂറുകോടി ക്ലബ്ബിൻ്റെ പുലിമുരുകൻതള്ളും ഇവിടെ പ്രതീക്ഷിക്കേണ്ടതില്ല.

രാജ്യത്തോടും സ്ത്രീകളോടും കാണിക്കേണ്ട മിനിമം മര്യാദ ലെഫ്റ്റനന്റ് കേണൽമാർ മറക്കുമ്പോൾ തിരുവനന്തപുരത്തെ ചലച്ചിത്രമേള പറയുന്നു, ഇതാ ഇങ്ങോട്ടു വരൂ, ഈ സിനിമകൾ കാണൂ എന്ന്. ഭഭബ ആരാധകക്കൂട്ടത്തോട് നല്ല സിനിമയുടെ പ്രേക്ഷകർ തിരികെ പറയുന്നു: 'പ്ഫ'

Comments