truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 17 January 2021

truecoppy
Truecopy Logo
Readers are Thinkers

Sunday, 17 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Youtube
ജനകഥ
Lawyers

Post Covid Life

Photo: Wikimedia Commons

കോവിഡ് കാലത്ത്
കെട്ടിക്കിടക്കുന്ന
കേസുകളും അഭിഭാഷകരും

കോവിഡ് കാലത്ത് കെട്ടിക്കിടക്കുന്ന കേസുകളും അഭിഭാഷകരും

ലോകത്തില്‍ ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യയ്ക്കുണ്ട്. 2018-19 ലെ ഇക്കണോമിക് ആന്‍ഡ് ലീഗല്‍ സര്‍വ്വേ പ്രകാരം മൂന്നരക്കോടിയിലധികം കേസുകളാണ് ഇന്ത്യയിലെ കീഴ്‌ക്കോടതികളില്‍ മാത്രം കെട്ടിക്കിടക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നുമാസമായി കോടതികള്‍ അടഞ്ഞുകിടക്കുകയാണെന്നതിനാല്‍ ഇപ്പൊഴത്തെ കണക്ക് ഇതിലും ഏറും. അടഞ്ഞു കിടക്കുന്ന കോടതികള്‍, നീതി കാത്തിരിക്കുന്നവര്‍ക്കുന്നവര്‍ക്കൊപ്പം വലിയൊരു വിഭാഗം അഭിഭാഷകരേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അഭിഭാഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം കോവിഡ് സാഹചര്യത്തിലും നീതിന്യായ വ്യവസ്ഥയെ ചലിപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍കൂടി മുന്നോട്ടുവെയ്ക്കുകയാണ് അഭിഭാഷകനായ ലേഖകന്‍

18 Jun 2020, 04:40 PM

എം. എസ്. സജി

പത്ര മാധ്യമങ്ങളിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന അഭിഭാഷകര്‍ വളരെ ചെറിയ ശതമാനം മാത്രമാണ്.  സുപ്രീം കോടതിയിലെയും മറ്റു ഉയര്‍ന്ന കോടതികളിലെയും അഭിഭാഷകരില്‍ ചിലരാണ് ഇപ്രകാരം പൊതുശ്രദ്ധയില്‍ നില്‍ക്കുന്നതില്‍ കൂടുതലും. അവരില്‍ ചിലര്‍ ഇന്ത്യയില്‍ വ്യക്തിപരമായി ഏറ്റവുമധികം ആദായനികുതി അടക്കുന്നവരുമാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ മൊത്തം അഭിഭാഷകരെ അപ്രകാരം വിലയിരുത്തുവാന്‍ കഴിയില്ലല്ലോ.  വിജയിച്ചു (അഥവാ ലീഡിങ്) എന്നുപറയുന്ന അഭിഭാഷകര്‍ ന്യൂനപക്ഷം മാത്രമാണ്. ബഹുഭൂരിപക്ഷവും, വിശേഷിച്ച് ജൂനിയര്‍ അഭിഭാഷകര്‍ നിത്യജീവിതത്തിലെ യാഥാര്‍ഥ്യങ്ങളുമായി നിരന്തരം യുദ്ധം ചെയ്യുന്നവരാണ്. ജീവിതയാത്രയിലെ ഒരു ശരാശരിക്കാരന്റെ എല്ലാ പ്രാരാബ്ധങ്ങളും കടന്നു കയറുവാന്‍ അത്യധികം പ്രയാസപ്പെടുന്നവര്‍ വളരെ അധികമുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മൂന്നു മാസമായി അടഞ്ഞു കിടക്കുന്ന കോടതി മുറികള്‍ അഭിഭാഷക സമൂഹത്തെ എപ്രകാരം നിസ്സഹായകരാക്കി മാറ്റിയിരിക്കുന്നു എന്ന് ചിന്തിക്കേണ്ടത്. ഭൂരിപക്ഷം ആളുകള്‍ക്കും തീര്‍ത്തും വരുമാനമില്ലാതായി മാറിയിട്ട് മാസങ്ങളായി. സര്‍ക്കാരും സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ പല കോടതികളും പിന്നീട് ഒരു സൗകര്യമായി കണ്ടു എന്ന് സംശയിച്ചാല്‍ അതു സ്വാഭാവികം മാത്രമാണ്.  

സര്‍ക്കാരും സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ പല കോടതികളും പിന്നീട് ഒരു സൗകര്യമായി കണ്ടു എന്ന് സംശയിച്ചാല്‍ അതു സ്വാഭാവികം മാത്രമാണ്.  

ലോകത്തില്‍ തന്നെ ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്ന രാജ്യം എന്ന ഖ്യാതി നമ്മുടെ നാടിനുണ്ട്. 2018-19 കാലത്തെ ഇക്കണോമിക് ആന്‍ഡ് ലീഗല്‍ സര്‍വ്വേ പ്രകാരം മൂന്നരകോടിയിലധികം കേസുകള്‍ രാജ്യത്തെ കീഴ്‌ക്കോടതികളില്‍ മാത്രമായി കുന്നുകൂടി കിടക്കുന്നുണ്ട്. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സംഭരിക്കപ്പെട്ടിട്ടുള്ള കേസുകള്‍ വേറെയും. താഴെ കോടതികളില്‍ ഒരു കേസ് ഫയല്‍ ചെയ്ത് നടപടിക്രമങ്ങളിലൂടെ കടന്ന് വിചാരണ ചെയ്ത് വിധി പറയുവാനുള്ള ഇന്ത്യന്‍ ശരാശരി കാലം മൂന്നു വര്‍ഷമാണ്. അത് അപ്പീലിലേക്കും രണ്ടാം അപ്പീലിലേക്കും ചിലപ്പോള്‍ സുപ്രീം കോടതിയിലേക്കും എത്തികഴിഞ്ഞാല്‍ നീളുന്നത് അനന്ത വര്‍ഷങ്ങളിലേക്കാണ്. അത് സംബന്ധിച്ച ഒരു തീര്‍ച്ച ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല. മുപ്പതു നാല്‍പ്പതു വയസ്സുകളില്‍ വിവാഹമോചന ഹർജി നല്‍കുന്ന ഒരാള്‍ ആ ബന്ധത്തില്‍ നിന്ന് മോചിതനാകുമ്പോള്‍ ഒരു പക്ഷെ ശാരീരികശേഷി നശിച്ചു വാര്‍ദ്ധക്യത്തിലെത്തിയിരിക്കും. വളരെ കുട്ടി ആയിരിക്കുമ്പോള്‍ കസ്റ്റഡിക്കായി കുടുംബ കോടതിയില്‍ തര്‍ക്കിക്കപ്പെട്ട ഒരു കുട്ടി, ഇയ്യിടെ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുകൊണ്ട് കാണാന്‍ വന്നത് ഓര്‍മ്മിക്കുന്നു. അയാളിപ്പോള്‍ ഡിഗ്രിക്കോ മറ്റോ പഠിക്കുകയാണ്. കസ്റ്റഡി സംബന്ധിച്ച അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയില്‍ ഉണ്ടത്രേ. ഏതാനും വര്‍ങ്ങള്‍ക്കു ശേഷം ഈ "മൈനര്‍' വിവാഹപ്രായത്തില്‍ എത്തിയിരിക്കും. വിവാഹ സംബന്ധമായ അപ്പീലുകള്‍ക്കു മാത്രം ഒരു മുഴുവന്‍ സമയ ബഞ്ച് ഹൈക്കോടതികളില്‍ ഉണ്ടാവുക എന്ന ആവശ്യം പലപ്പോഴായി പല വേദികളിലും ഉന്നയിക്കപ്പെട്ടത് അഭിഭാഷകര്‍ക്ക് എന്തെങ്കിലും ലാഭത്തിനു വേണ്ടി ആയിരുന്നില്ല. മറിച്ച് നിര്‍ബന്ധിത ബ്രഹ്മചര്യവും (compelled Celibacy) സന്തതീ വിയോഗവും  അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിലെ ഒരു വലിയ ശതമാനം ആളുകള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയായിരുന്നു. അതിനേക്കാള്‍ "വലിയ വിഷയങ്ങള്‍' ഉളളത് കൊണ്ടാവാം അവസാനമായിപ്പോലും ഇത് പരിഗണിക്കപ്പെട്ടു കണ്ടില്ല.  

ഇപ്രകാരം അനന്തമായി തീരുമാനം ആവാതെ കിടക്കുന്ന കേസുകള്‍ക്ക് കക്ഷികളോട് സമാധാനം പറയേണ്ടത് കീഴ് കോടതിയില്‍ കേസ് നടത്തിയ അഭിഭാഷകരാണ്. നമ്മുടെ ജുഡീഷ്യറിക്ക് വേണ്ടി ഇവരുടെ കണ്ണീരും ശാപവും ഏറ്റു വാങ്ങുന്നതും ഇവര്‍ തന്നെ. ഇപ്രകാരം ഓരോ മേഖലകളിലും സമൂഹവുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും അതിന്റെ മനോവ്യഥ താങ്ങുകയും ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. തൊഴില്‍ രംഗത്തെ മത്സരം അനാരോഗ്യകരമായി മാറുന്ന ഇക്കാലത്തു ജീവിച്ചു പോവുക എന്നത് എത്ര പ്രയാസകരമാണ് എന്നാലോചിക്കുന്നത് മനുഷ്യത്വപരം മാത്രമാണ്. Justice Delayed is Justice denied എന്നൊക്കെ പ്രസംഗ വേദികളില്‍ പലരും ആക്രോശിക്കുന്നത് ആവേശം കൊള്ളിക്കുമ്പോള്‍ പോലും.  വിജയകരമായി നടത്തിയ കേസുകളില്‍ പോലും, അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതെ മുങ്ങാംകുഴികള്‍ ഇടുന്ന കക്ഷികള്‍ ഏറെ ഉണ്ടെന്നതും ഓര്‍ക്കുക. ബാര്‍ കൗണ്‍സില്‍ പോലെയുള്ള "ഉഗ്രശേഷി'യുള്ള  സംഘടനകള്‍ ഉണ്ടെങ്കിലും അവരാരും അഭിഭാഷകര്‍ നേരിടുന്ന ഇത്തരം നിത്യേനയുള്ള വിഷയങ്ങള്‍ അഭിമുഖീകരിച്ചു കാണാറില്ല. 

court
കോവിഡ് സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കുന്ന സുപ്രീം കോടതി

നിര്‍ഭാഗ്യകരം എന്ന് പറയട്ടെ കോവിഡ്- ലോക്ക്ഡൗണ്‍ കാലത്ത് ദാരിദ്ര്യത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന അഭിഭാഷകരെ എങ്ങിനെ തൊഴില്‍പരമായ സജീവതയിലേക്കു തിരിച്ചു കൊണ്ടുവരാം എന്ന് പോലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. വെര്‍ച്വല്‍ ജുഡീഷ്യറിയെക്കുറിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍ രംഗത്ത് വരുന്നത്. നികുതി വിഷയങ്ങള്‍, കമ്പനികാര്യങ്ങള്‍  തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രിബ്യൂണലുകളില്‍ ഒരു പക്ഷെ  ഇത് പ്രയോഗികമായേക്കാം. എന്നാല്‍ കോടതിമുറിക്കുള്ളില്‍ അഭിഭാഷകരും ജഡ്ജിമാരും നേരിട്ട് പങ്കെടുത്ത് സംവദിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട മനുഷ്യ വിഷയങ്ങള്‍ ഈ സാങ്കല്പിക നീതിന്യായ വ്യവസ്ഥയില്‍ വിലപ്പോവില്ല എന്ന് അറിയാത്തവരല്ല ഇതിനു വേണ്ടി വാദിക്കുന്നത്. കക്ഷികള്‍ കോടതിമുറികളില്‍ വരുന്നത് തികച്ചും വിലക്കിയിരിക്കുകയാണല്ലോ. ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടകരം എന്ന ആരോഗ്യ രംഗത്തെ കാഴ്ചപ്പാടിനെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ പ്രായോഗികമായ നിബന്ധനകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈ വിഷയവും പരിഹരിക്കാവുന്നതാണ്. കോടതികളില്‍ വിളിക്കേണ്ട കേസുകള്‍  അതിന്റെ പ്രായഗണന  പ്രകാരം  തരംതിരിച്ച് വിചാരണ സാധാരണപോലെ നടത്തിക്കൊണ്ടു പോവുവാനുള്ള തടസ്സം എന്തെന്ത് ഇനിയും മനസ്സിലാവുന്നില്ല. ഹൈക്കോടതിയിലാവട്ടെ കക്ഷിശല്യവുമില്ല. ന്യായാധിപന്‍ ഇരിക്കുന്ന ഡയസും, സാക്ഷിക്കൂടും അഭിഭാഷകര്‍ ഇരിക്കേണ്ട സ്ഥലങ്ങളും ഒക്കെ തന്നെ വളരെയധികം അകലത്തില്‍ ക്രമീകരിച്ച് ഈ വിഷയം വേണമെങ്കില്‍ പരിഹരിക്കാം. ആ കേസ് സംബന്ധമായമായി ബന്ധമുള്ള അഭിഭാഷകര്‍ മാത്രം കോടതിമുറികളില്‍ ഉണ്ടായാല്‍ മതിയെന്ന തികച്ചും ന്യായമായ നിബന്ധനകളോട് കൂടി. വേണമെങ്കില്‍ ആരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണത്തോടെ കോടതി മുറികള്‍ ഇപ്രകാരം സജീകരിക്കാവുന്നതുമാണല്ലോ. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ നൂറു കണക്കിനായ കേസുകള്‍ വിളിക്കപ്പെടേണ്ട കോടതികളില്‍ പോലും പേരിനുമാത്രം അഞ്ചോ പത്തോ കേസുകള്‍ വിളിച്ചു എന്ന് വരുത്തി അരമണിക്കൂറിനുള്ളില്‍ കടമകള്‍ നിര്‍വഹിച്ചു എന്ന രീതിയില്‍ കടമ നിര്‍വഹിക്കുന്നത് വലിയ ഒരു ജനവിഭാഗത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ്. ഇത്തരം ഒരു രക്ഷപ്പെടല്‍ (escapism) ഏതു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല.

നൂറു കണക്കിനായ കേസുകള്‍ വിളിക്കപ്പെടേണ്ട കോടതികളില്‍ പോലും പേരിനുമാത്രം അഞ്ചോ പത്തോ കേസുകള്‍ വിളിച്ചു എന്ന് വരുത്തി അരമണിക്കൂറിനുള്ളില്‍ കടമകള്‍ നിര്‍വഹിച്ചു എന്ന രീതിയില്‍ കടമ നിര്‍വഹിക്കുന്നത് വലിയ ഒരു ജനവിഭാഗത്തോടുള്ള ഉത്തരവാദിത്വം ഇല്ലായ്മയാണ്.

കുടുംബ കോടതികളില്‍ സംയുക്തമായി ഫയല്‍ ചെയ്യപ്പെട്ട വിവാഹമോചന ഹർജികള്‍ ആറുമാസത്തെ "നിയമ കാത്തിരിപ്പിനു'ശേഷം വിചാരണക്ക് വരുമ്പോള്‍ ആ കേസ് തീര്‍ക്കുന്നതിലെ തടസ്സം മനസ്സിലാവുന്നില്ല. സത്യത്തില്‍ ഇരു വിഭാഗവും നല്‍കുന്ന സത്യവാങ്മൂലം ബോധ്യപ്പെടുക മാത്രമാണല്ലോ ആ സമയത്തു കോടതികളുടെ ജോലി. ദാരിദ്ര്യത്തിന്റെ പടുകുഴികളില്‍ പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചിലവിനു കിട്ടുവാനുള്ള നടപ്പിലാക്കല്‍ ഹർജികളും ഇപ്രകാരം തീര്‍പ്പാക്കാവുന്നതാണ്. ഇരു വിഭാഗത്തെയും അഭിഭാഷകര്‍ മുഖാന്തിരം തുക കൈമാറി കോടതികളില്‍ കക്ഷികള്‍ ഒപ്പിട്ട രശീതി ഹാജരാക്കിയാല്‍ മതി എന്ന ഒരു നിബന്ധന കോമണ്‍സെന്‍സില്‍ നിന്നും വളരെ അകലയൊന്നുമല്ല. നിരവധി കുടുംബങ്ങളും അനാഥത്വത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളും വീട്ടില്‍ അരി വാങ്ങുന്നത് കൊണ്ട് ആര്‍ക്കും വലിയ വിഷമത്തിന്റെ കാര്യമൊന്നും ഇല്ലല്ലോ. സാക്ഷി വിസ്താരമടക്കമുള്ള സാധാരണ കോടതി നടപടികള്‍ ഈ കോവിഡു കാലത്തും ശാസ്ത്രീയമായ സമീപനത്തിലൂടെയും ആരോഗ്യ മേഖലയിലെ മേല്‍നോട്ടത്തോടുകൂടിയും നടപ്പിലാക്കാം എന്നതാണ് പറഞ്ഞതിന്റെ സാരം.  

ഇയ്യിടെ ചില "തമാശകള്‍' ശ്രദ്ധയില്‍പ്പെട്ടു. ജാമ്യാപേക്ഷകള്‍ ഇ-മെയില്‍ വഴി ഫയല്‍ ചെയ്യുന്നതിന് മുമ്പായി, ഫയല്‍ ചെയ്യുവാനുള്ള അനുമതി തേടി അപേക്ഷ കൊടുക്കണം. ചില കോടതികള്‍ ഇത്തരം അനുമതികള്‍ നിഷേധിച്ചത്, പ്രതിയെ ഇയ്യിടെയാണ് അറസ്റ്റു ചെയ്തത്, അതുകൊണ്ടു ജാമ്യാപേക്ഷ വാങ്ങുവാന്‍ നിര്‍വാഹമില്ല എന്ന മറുപടിയോടെയാണ് (Accused recently arrested only so permission to file bail application cannot be granted).  അന്യായമായോ ആള് മാറിയോ ഉള്ള ഒരു അറസ്റ്റായിരുന്നോ അത് എങ്കില്‍ ഈ നീതി നിഷേധത്തിനു ആര് മറുപടി പറയും? ഒരു പക്ഷെ പ്രോസിക്യൂട്ടര്‍ തന്നെ നേരിട്ട് കോടതിയില്‍, ഈ പ്രതി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള സാഹചര്യമില്ല എന്ന് വാദിക്കില്ല എന്ന് ആര് കണ്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് എങ്കില്‍ ഫയലിലേ സ്വീകരിക്കുന്നില്ല എന്ന നിലപാടുകളും ചില കോടതികള്‍ ദിവസങ്ങള്‍ക്കു മുമ്പ് കൈക്കൊണ്ടതായി കണ്ടു. ഇതൊക്കെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ശിലകള്‍ക്കു മാത്രമല്ല, മൊത്തം സമൂഹത്തിനും എതിരാണ്. ജാമ്യാപേക്ഷകള്‍ പരിഗണിക്കേണ്ടതിനെ കുറിച്ചും നിരപരാധികള്‍ ജയിലുകളില്‍ അകപ്പെടുന്നതിനെ കുറിച്ചും ജസ്റ്റിസ് കൃഷ്ണയ്യരെ പോലെയുള്ള പൂര്‍വസൂരികള്‍ എഴുതിവെച്ചിട്ടുള്ളത് വല്ലപ്പോഴുമായി ട്രൈനിങ്ങിന്റെ ഭാഗമായി പറഞ്ഞു കൊടുക്കാവുന്നതാണ്. മധ്യവേനലവധി, ഓണം ക്രിസ്മസ് അവധികള്‍ മറ്റവധികള്‍ ഇവയൊക്കെ ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ വേണമെന്ന കാലങ്ങളായുള്ള ചര്‍ച്ചകളിലേക്കൊന്നും ഇപ്പോള്‍ വിശദമായി കടക്കുന്നില്ല.  

അന്യായമായോ ആള് മാറിയോ ഉള്ള ഒരു അറസ്റ്റായിരുന്നോ അത് എങ്കില്‍ ഈ നീതി നിഷേധത്തിനു ആര് മറുപടി പറയും? ഒരു പക്ഷെ പ്രോസിക്യൂട്ടര്‍ തന്നെ നേരിട്ട് കോടതിയില്‍, ഈ പ്രതി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള സാഹചര്യമില്ല എന്ന് വാദിക്കില്ല എന്ന് ആര് കണ്ടു.   

ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ഒരു വിഭാഗം അഭിഭാഷകര്‍ നമുക്കുണ്ടായിരുന്നു. പലരും ചരിത്രത്തിന്റെ അനശ്വരതയിലേയ്ക്ക് മോക്ഷത്തിന്റെ കവാടങ്ങള്‍ കടന്ന് മറഞ്ഞുപോയി. സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരും, തുടര്‍ന്ന് വന്ന തലമുറകളില്‍പ്പെട്ടവരും. രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും അഭിഭാഷക വൃത്തിയുമൊക്കെ ഒരുപോലെ കൈകാര്യം ചെയ്തിരുന്നവര്‍. മുപ്പത്താറ് വര്‍ഷം പാര്‍ലമെന്റ് അംഗമായും ദീര്‍ഘകാലം കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിക്കുകയും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ-സഞ്ജയ് ഗാന്ധിമാര്‍ക്കെതിരെ തനിച്ച് പട നയിക്കുകയും ചെയ്ത റാം ജഠ്മലാനിയുമായി ഒരു ദിവസം ചിലവിടേണ്ടിവന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് ഓര്‍മ്മവരുന്നു. അര്‍ഹമായ നീതി

RAMJET MALANI
റാം ജഠ്മലാനി

അന്വേഷിച്ചുവരുന്നവര്‍ ഭക്ഷണം നിഷേധിക്കപ്പെട്ടവരേക്കാള്‍ ദരിദ്രരാണ്! നീതി നിഷേധം ഒരു മനുഷ്യന്റെ സ്വത്വം നശിപ്പിക്കുന്ന അക്രമപ്രവൃത്തിയാണ്. അത് വിശപ്പിനേക്കാള്‍ അസഹനീയമാണ് എന്ന മനുഷ്യത്വത്തിന്റെ തത്വശാസ്ത്രം. പേര് വിളിക്കപ്പെടുമ്പോള്‍ അപകര്‍ഷതാബോധം പേറി കൂട്ടില്‍ കയറി നില്‍ക്കുന്ന, സ്വയം ചെറുതാക്കപ്പെടുന്നവര്‍ നീതി തേടുന്ന സഞ്ചാരിയാണ് എന്ന ഓര്‍മ്മയാണ് ഒരു ന്യായാധിപനെ സാധാരണ മനുഷ്യനില്‍ നിന്നും ഉയര്‍ത്തുന്നത്. ഇന്നത്തെ നിയമന രീതികളും, പിന്നീട് രൂപപ്പെട്ടുവരുന്ന വ്യവസ്ഥാപിത രൂപീകരണവും (Institutionalized conditioning) ഇത്തരം ഔന്നത്യമുള്ള എത്രയാളുകളെ സൃഷ്ടിക്കുന്നുവെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 

വലിയ എഴുത്തുകാര്‍ അഭിഭാഷകര്‍ക്കിടയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. തകഴി, സി.വി ശ്രീരാമന്‍, യൂസഫലി കേച്ചേരി തുടങ്ങി എത്രയോപേര്‍ നമ്മുടെ നാട്ടില്‍തന്നെ. ഇവരൊക്കെ പൊതുപ്രവര്‍ത്തകരും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിച്ചവരും കൂടിയാണ്. ഇത്തരം വ്യക്തിത്വങ്ങള്‍ ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍, സാഹചര്യംകൊണ്ടാണെങ്കിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന "ജുഡീഷ്യല്‍ നിസംഗതയെ' എങ്ങനെ നേരിടുമായിരുന്നുവെന്ന് ഓര്‍ത്തുപോകുന്നു. ആളുകളില്‍ നിന്നും അകലുന്നത് അവര്‍ സഹിക്കുമായിരുന്നില്ല. അഭിഭാഷക വൃത്തിയെ സമര്‍പ്പണമായിക്കാണുന്ന വക്കീലന്മാര്‍ പൂര്‍ണ്ണമായും അന്യംനിന്ന് പോയിട്ടില്ല. തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന പേരറിയാത്ത അപരിചിതന്‍ നീതി അന്വേഷിച്ചു വന്നതാണെങ്കില്‍ ലോകത്തില്‍ എല്ലായിടത്തും അയാള്‍ക്ക് ഒരേ പേരും ഒരേ മുഖവുമാണ്. കണ്ണുനീരിന്റെ രസവും ഒന്നുതന്നെ. നിസ്സഹായതയില്‍ നിന്നും നിസ്സഹായതയിലേക്കുള്ള സഞ്ചാരമായി ജീവിതം മാറിപ്പോയവര്‍. അതും തങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത സാഹചര്യങ്ങളാല്‍. സാക്ഷിമൊഴികള്‍ക്കും, രേഖകള്‍ക്കും അപ്പുറമാണല്ലോ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍. അത് അന്വേഷിച്ചു പോവേണ്ട ബാധ്യത സാങ്കേതികമായി കോടതികള്‍ക്ക് ഇല്ലെങ്കില്‍ പോലും. മനുഷ്യത്വത്തിനായി പോരാടിയതിന്റെയും നീതി നടപ്പാക്കലിനായി ത്യാഗം സഹിച്ചതിന്റെയും വലിയ മാതൃകകള്‍ നമുക്ക് മുമ്പിലുണ്ട്. അവരെ വലപ്പോഴുമെങ്കിലും ഓര്‍മ്മിക്കുന്നത് അവനവനെ കൂടുതല്‍ നല്ല മനുഷ്യന്മാരാക്കും. നീതിക്കായി അനന്തമായി കാത്തിരിക്കുന്നവന്റെ നിസ്സഹായതയും വേദനകളും ചിലപ്പോള്‍ മനസ്സിലാവുകയും ചെയ്യും. 

നിയമം നടപ്പാക്കല്‍ എന്നത് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി നടപ്പാക്കല്‍ കൂടിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ സാധാരണക്കാരന്റെ ഏക ആശ്രയം കോടതി മുറികള്‍ മാത്രമാണ്. അത് എത്ര മാത്രം നീതി പൂർവമായി നടപ്പാക്കുന്നു എന്നത് വേറെ കാര്യം. പക്ഷെ  ഈ സങ്കല്‍പം ഇപ്പോഴും  പ്രസക്തമായി നില്‍ക്കുന്നു. വിവിധങ്ങളായ സാംസ്‌കാരിക മേഖലകളിലേക്ക് (Cultural diversity) ന്യായാധിപന്മാരുടെ മനസ്സ് തുറക്കപ്പെടുകയും അതുവഴി വിവിധങ്ങളായ മനുഷ്യ ജീവിത പ്രതിസന്ധികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നിടത്തുമാണ് നീതിന്യായ വ്യവസ്ഥയുടെ വിജയം. പരിശീലന ക്യാമ്പുകളില്‍ ചില മുന്‍കാല കോടതിവിധികള്‍ കാണാപ്പാഠം പഠിപ്പിച്ചതു കൊണ്ട് ഇത് നടപ്പാവുമെന്നു തോന്നുന്നില്ല. Multi Disciplinary training ആണ് ആവശ്യം. പ്രതിബദ്ധത വേണ്ടത് സമൂഹത്തോടാണ്. അപ്പോള്‍ മാത്രമാണ് പൗരമാര്‍ക്ക് ന്യായാധിപരെ കുറിച്ച് ആത്മവിശ്വാസമുണ്ടാവുന്നത്.   സമീപകാലത്ത് പുറപ്പെടുവിക്കപ്പെട്ട, സമൂഹത്തെ വലിയ തോതില്‍ ബാധിക്കുന്ന ചില വിധിന്യായങ്ങളെക്കുറിച്ചു കുറിച്ചും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.    

പേര് വിളിക്കപ്പെടുമ്പോള്‍ അപകര്‍ഷതാബോധം പേറി കൂട്ടില്‍ കയറി നില്‍ക്കുന്ന, സ്വയം ചെറുതാക്കപ്പെടുന്നവര്‍ നീതി തേടുന്ന സഞ്ചാരിയാണ് എന്ന ഓര്‍മ്മയാണ് ഒരു ന്യായാധിപനെ സാധാരണ മനുഷ്യനില്‍ നിന്നും ഉയര്‍ത്തുന്നത്.

ഭൂരിഭാഗം വരുന്ന അഭിഭാഷകരുടെയും ദൈനംദിന പ്രതിസന്ധിയിലേക്ക് തിരിച്ചുവരാം. ഗൃഹ നിര്‍മാണം, വാഹനം തുടങ്ങിയവയുടെ പേരിലുണ്ടായ കടബാധ്യതകള്‍ മക്കളുടെ വിദ്യാഭ്യാസം രോഗികളായ കുടുംബാംഗങ്ങള്‍ (അഭിഭാഷകര്‍ക്ക്  reimbursement  ഒന്നും ഇല്ല ) തുടങ്ങിയ നിത്യജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മഹാഭൂരിപക്ഷത്തേയും വലയ്ക്കുകയാണ്. വലിയ ശമ്പളങ്ങളും അനുബന്ധ സൗകര്യങ്ങളും ആസ്വദിക്കുന്നവര്‍ക്ക് (അതില്‍ അസൂയയൊന്നും ഇല്ല ) ഇത് എത്രമാത്ര മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അറിയില്ല. അത്ഭുതകരമെന്നു പറയട്ടെ, ഇന്നലെവരെ അഭിഭാഷകരായി സജീവമായി ജീവിച്ചവര്‍ പോലും ഒരു ദിവസം ന്യായാധിപനായി വാഴുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മാത്രം മനസ്സിലാവാതെ പോവുന്നത് ഏതോ രീതിയിലുള്ള പരകായ പ്രവേശം കൊണ്ടാണെന്നു ധരിക്കേണ്ടി വരും. ആത്യന്തികമായി സമൂഹവും ജുഡീഷ്യറിയെ നിലനിര്‍ത്തുന്ന അഭിഭാഷകരും നല്‍കുന്ന ബഹുമാനമാണ് നീതിന്യായവ്യവസ്ഥയുടെ വിജയം എന്നുള്ളത് മറക്കാതിരിക്കുക. നീതി നടപ്പാക്കല്‍ എന്നത്  പരമമായ മനുഷ്യത്വത്തിന്റെ വിജയം തന്നെയാണ്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ അഭിഭാഷകര്‍ക്കും അവരെ ആശ്രയിക്കുന്ന വക്കീല്‍ ഗുമസ്ഥന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൂടി ജീവിക്കാനുള്ള സാഹചര്യം ഉടനടി പുനഃസ്ഥാപിക്കപ്പെടേണ്ടതാണ്. നീതി വന്നുചേരേണ്ട ഒരു നിധിയാണ്. കാരണം അത് ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. അതിനെ അകലങ്ങളിലാക്കുവാന്‍ ആര്‍ക്കും അവകാശമില്ല. 

  • Tags
  • #Covid 19
  • #Judiciary
  • #M.S. Saji
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Balakrishnan Athikot

20 Jun 2020, 08:00 PM

A thoughtful write up. Abhinandanagal

T P രമേശ്

20 Jun 2020, 12:22 PM

നമ്മുടെ നിയമ വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥയെ മൃദുവായി വിമർശിച്ച് കൊണ്ട് തുറന്ന് കാണിച്ച സജിക്ക് അഭിനന്ദങ്ങൾ

Omer farooq Adv

19 Jun 2020, 02:06 PM

മനുഷ്യപ്പറ്റുള്ള ലേഖനം . അഡ്വ സജിക്ക്നീ നന്ദി .നമ്മുടെ തിന്യായ വ്യവസ്ഥ. ആർക്കു വേണ്ടി എന്ന പ്രസക്ത ചോദ്യം ബാക്കിയാവുന്നു . ഒരുപറ്റം ന്യാധിപന്മാർക്കും , കോടതി ജീവനക്കാർക്കും , കുറെ അഭിഭാഷകർക്കും ജീവിക്കുവാനുള്ള ഉപാധി മാത്രമാണോ ഇത് ?

Sidhi q

19 Jun 2020, 01:58 AM

സിനിമയിലെ നായകന്മാർ നെടുങ്കൻ ഡയലോഗുകളടിച്ച് സമൂഹത്തിൽ നടമാടുന്ന അഴിമതിക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെ യും ശബ്ദം ഉയർത്തുമ്പോൾ തീയേറ്ററുകളിൽ വലിയ കയ്യടിയും ബഹളവും കൂക്കി വിളിയും നാം ഒട്ടനവധി സിനിമ പ്രദർശനത്തിനിടയിൽ കണ്ടിട്ടും കേട്ടിട്ടുമുണ്ട്.. സുരേഷ് ഗോപി സിനിമകൾ ഉദാഹരണം.. എം. എസ്.സജി യുടെ ഈ ലേഖനം വായിച്ചപ്പോൾ തീയേറ്ററിൽ സിനിമ കാണുന്ന ആ പ്രേക്ഷകന്റെ മനോവികാരം ആണ് എനിക്കുണ്ടായത് .. വളരെ ദീർഘമായ കയ്യടി തന്നെ ഞാൻ അദ്ദേഹത്തിന് നൽകുന്നു .... ഒട്ടും നിക്ഷിപ്ത താല്പര്യങ്ങൾ ഇല്ലാതെ സ്വതന്ത്രമായ രീതിയിൽ കോവിഡ് കാലത്തെ നീതിന്യായ വ്യവസ്ഥയും അഭിഭാഷകരും അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ ശക്തമായ ഭാഷയിൽ തന്നെ അദ്ദേഹം വെളിവാക്കിയിട്ടുണ്ട് .. അദ്ദേഹം പറഞ്ഞതിനു അനുബന്ധമായി ധാരാളം സംഗതികൾ അഭിഭാഷക സമൂഹത്തിന് ചൂണ്ടിക്കാണിക്കാനുണ്ടാകും. സമഗ്രമായ ഒരു നിരീക്ഷണമാണ് നമ്മുടെ പ്രിയങ്കരനായ സതീർത്ഥ്യൻ ശ്രീ. സജി ഈ ലേഖനത്തിലൂടെ നടത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഒട്ടും സന്ദേഹമില്ല.. ഈ ലേഖനം വായിച്ചു കൊണ്ടിരുന്നപ്പോൾ ഉള്ളിൽ കനലായിരിക്കുന്ന അഗ്നി പലപ്പോഴും ആളാൻ തുടങ്ങുന്നത് പോലെ അനുഭവസ്ഥർക്ക് തോന്നുമെങ്കിൽ അത് യാഥാർത്ഥ്യങ്ങളുമായി വളരെ യധികം താദാത്മ്യമുള്ളതുകൊണ്ടു മാത്രമാണ്.. എന്നെപ്പോലുള്ള പതിനായിരക്കണക്കിന് അഭിഭാഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തത്തെയാണ് സജി വളരെ മൂർച്ചയുള്ള ഭാഷയിൽ ഈ ലേഖനത്തിലൂടെ പ്രകടമാക്കുന്നത്... വസ്തുനിഷ്ഠമായ ഒരു വിമർശനം ഇനിയും ധാരാളമായി ശ്രീ. M. S. സജി പ്രതിപാദിച്ച വിഷയത്തിൽ നൽകാൻ ഓരോരുത്തർക്കുമുണ്ടായിരിക്കും ... ബെഞ്ചിനെ സോപ്പിട്ടു നിർത്തുന്ന hypocrite കളായ ധാരാളം അഭിഭാഷകരുണ്ട്.. തങ്ങളുടെ കേസുകളിൽ അനുകൂല പരിണിതിക്കായി മുട്ടുമടക്കി പഞ്ചപുച്ഛമടക്കി നിൽക്കുന്നവർ... എന്തിനും റാൻ മൂളുന്നവർ എന്നൊക്കെ അവരെ വിശേഷിപ്പിക്കുന്നത് cliche ആയിപ്പോവും.. അത്തരം അഭിഭാഷകർ ഒരിക്കലും പൊടുന്നനെയുള്ള പരിഷ്കരണം മൂലം അവതാളത്തിലാക്കപ്പെട്ട അഭിഭാഷകരുടെ ജീവിത യാഥാർത്ഥ്യങ്ങളെ ബെഞ്ചിനു മുമ്പാകെ അവതരിപ്പിക്കുകയില്ല.. പ്രത്യുത അവരെ സുഖിപ്പിക്കാൻ പുതിയ സങ്കേതങ്ങളിലൂടെ അവരെ കൊണ്ട് എന്തെങ്കിലുമൊക്കെ പറയിപ്പിച്ച് ഞങ്ങളും ആ സാങ്കേതികത്വത്തിൽ പ്രാവീണ്യം നേടി എന്ന പ്രതീതി ആ ന്യായാധിപൻമാർക്ക് ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്.. നാളെ ഒരു അനുകൂല വിധി ആ സോപ്പിടലിലൂടെ നേടാൻ കഴിയുമല്ലോ.. (കൊറോണയെ പ്പോലും നശിപ്പിക്കാൻ സോപ്പ് മതിയല്ലോ).. പൊടുന്നനെ രംഗ പ്രവേശം ചെയ്ത ആ സാങ്കേതങ്ങളുടെ അനേകമനേകമുള്ള പരിമിതികളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ ഈ സുഖിപ്പിക്കലുകാർ തയാറാവുകയില്ല.. സജി വ്യത്യസ്തനാകുന്നത് അവിടെയാണ്.. തന്റെ ഉള്ള് മഷിയിലാക്കുവാൻ ഒട്ടും കാപട്യം അദ്ദേഹം കാണിക്കുന്നില്ല.. അതിന്റെ വരും വരായ്കകളെ കുറിച്ചദ്ദേഹം ചിന്തിക്കുന്നില്ല.. മനസു നിറച്ച അദ്ദേഹത്തിന്റെ ചടുല ലേഖനത്തിന് നന്ദി...

Adv.Gimmy George Thiruvampady

18 Jun 2020, 10:37 PM

Congratulations,I informative and fact finding article. Expecting more 👏

V R SAട| DHARAN, Advocate

18 Jun 2020, 07:24 PM

The Plight of the Advocate clerks are very worse than that of the advocates

Jain KV Advocate, Irinjalakuda

18 Jun 2020, 07:10 PM

നിലവിലെ വ്യവസ്ഥിതി പരാജയപ്പെടുന്നതിൽ അത് നടപ്പാക്കിയ വരുടെയും മറ്റും വീഴ്ച മാത്രമല്ലാ, യഥാർത്ഥത്തിൽ അതിന്റെ പരിമിതിയും ഉണ്ടെന്നു ചിന്തിച്ചു കൂടേ? മനുഷ്യരുടെ ലളിതമായ തർക്കങ്ങൾക്കും സായിപ്പിന്റെ മുടിഞ്ഞ adverserial exercises ശരിക്കും വേണ്ടതു ണ്ടായിരുന്നോ? ശരിക്കും ഇൻഡ്യനായ ഒരു നീതിന്യായ വ്യവസ്ഥ യായിരുന്നെങ്കിൽ അതിത്ര കുഴഞ്ഞുമറിഞ്ഞതാകുമായിരുന്നോ? കുറഞ്ഞ പക്ഷം, ആത്മാർത്ഥമായി കോടതികളുടെ efficacy യിൽ വിശ്വസിക്കുന്ന ഒരു അഡ്വക്കെറ്റ് പരിശീലനം കാരണം പ്രായോഗികമായ ഒത്തു തീർപ്പുകൾ ക്കൊന്നും വഴങ്ങാതെ "കോടതി തീരുമാനിക്കട്ടെ" എന്ന് കടുംപിടുത്തം കൈക്കൊള്ളാറില്ലേ? കോടതി തീരുമാനം, എത്ര തട്ടുകൾ കയറി എന്നു ഫൈനലാകുന്നതാണ്? പ്രായോഗികമാണോ അത്? വേറാരുടെയെങ്കിലും വിഷയമല്ലാതെ സ്വന്തം വിഷയം ഇങ്ങനെ ലാവിഷായി തീരുമാനിക്കപ്പെടാൻ നമ്മൾ സമ്മതിക്കുമോ? എന്റെ suggestion ന്റെ ചുരുക്കമിങ്ങനെയാണ്. 1. സാധാരണനിലയിൽ കോടതികൾ procedure ഒക്കെ പാലിച്ച് കേസുകൾ തീർപ്പാക്കട്ടെ. 2. നിയമം പറയുന്ന സമയപരിധി വിട്ടുപോകുമ്പോൾ Right to Services Act ലും മറ്റുമുള്ളതുപോലെ litigant നും അവകാശം വേണം. അയാളുടെ കേസ് വേറെ അടിയന്തിര മാർഗ്ഗത്തിലൂടെ തീർപ്പാക്കിക്കിട്ടാൻ. 3. അങ്ങനെ ഫലത്തിൽ കോടതിക്ക് നിശ്ചിത സമയത്തിനകം തീർപ്പാക്കാൻ കഴിയാത്ത കേസുകളിൽ ഇരുഭാഗം വാദം കേട്ട് draft judgment തയ്യാറാക്കാൻ പാനലിൽ നിന്ന് ഒരു അഡ്വക്കെറ്റിനെ നിയോഗിക്കുക. അയാൾക്ക്, ഇപ്പോൾ ജഡ്ജ്മെന്റുകൾ തയ്യാറാക്കാൻ ചെലവ് വരുന്നതിന്റെ മാനദണ്ഡം കണക്കിലെടുത്ത് ഫീസ് കൊടുക്കണം. (മീഡിയേഷനിലും അദാലത്തിൽ പ്രത്യേകിച്ചും അസ്വക്കെറ്റിന്റെ ബൗദ്ധിക അദ്ധ്വാനത്തിന് പ്രതിഫലം കൊടുക്കാത്ത സൂത്രം നടക്കരുത്) 4. അങ്ങനെ തയ്യാറാക്കുന്ന draft judgment കക്ഷികൾക്കു നോട്ടീസോടെ കോടതിയിൽ hearing നു വെക്കുക. സ്വീകരിക്കപ്പെട്ടാൽ അതിൽ മേൽ judgment പാസ്സാക്കുക. 5. നമ്മൾ ആഗ്രഹിക്കാതെയും സമ്മതിക്കാതെയും തന്നെ ആർബിട്രേഷനും കൺസീലിയേഷനും അരങ്ങു കീഴടക്കുക യാണ്. Bar Council of India ക്കു ബദലായി Arbitration Council of India 9/8/2019 തിയ്യതി പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. കാലത്തിനൊത്തുണർന്ന് കൂട്ടായി മുന്നേറിയാൽ ആർബിട്രേഷന്റെ പ്രതീക്ഷിക്കാവുന്ന ഏകപക്ഷീയതയും പക്ഷപാത സാധ്യതയും ഒഴിവാക്കാം. ഈ പണി ചെയ്യാൻ നമുക്കേ കഴിയൂ എന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ കഴിയും.. നമ്മളും രക്ഷപ്പെടും ഈ രാജ്യത്തെ ജനാധിപത്യാവകാശങ്ങളും രക്ഷപ്പെടും. ഇല്ലെങ്കിൽ കുഴപ്പം തന്നെയാണ്. പത്ത് കാശ് involve ചെയ്യുന്ന മുഴുവൻ കേസുകളും ആർബിട്രേറ്റർമാർ കൊണ്ടുപോകും. ☘

Jain KV, Advocate, Irinjalakuda

18 Jun 2020, 07:09 PM

നിർഭാഗ്യം, നമ്മുടെ ആശയങ്ങൾ ക്രോഡീകരിക്കാനോ ക്രമമായി മുന്നേറാനാ സംവിധാനമില്ല എന്നതും കൂടിയാണ്. ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ ചേർക്കുന്നു. നിലവിലെ വ്യവസ്ഥിതി പരാജയപ്പെടുന്നതിൽ അത് നടപ്പാക്കിയ വരുടെയും മറ്റും വീഴ്ച മാത്രമല്ലാ, യഥാർത്ഥത്തിൽ അതിന്റെ പരിമിതിയും ഉണ്ടെന്നു ചിന്തിച്ചു കൂടേ? മനുഷ്യരുടെ ലളിതമായ തർക്കങ്ങൾക്കും സായിപ്പിന്റെ മുടിഞ്ഞ adverserial exercises ശരിക്കും വേണ്ടതു ണ്ടായിരുന്നോ? ശരിക്കും ഇൻഡ്യനായ ഒരു നീതിന്യായ വ്യവസ്ഥ യായിരുന്നെങ്കിൽ അതിത്ര കുഴഞ്ഞുമറിഞ്ഞതാകുമായിരുന്നോ? കുറഞ്ഞ പക്ഷം, ആത്മാർത്ഥമായി കോടതികളുടെ efficacy യിൽ വിശ്വസിക്കുന്ന ഒരു അഡ്വക്കെറ്റ് പരിശീലനം കാരണം പ്രായോഗികമായ ഒത്തു തീർപ്പുകൾ ക്കൊന്നും വഴങ്ങാതെ "കോടതി തീരുമാനിക്കട്ടെ" എന്ന് കടുംപിടുത്തം കൈക്കൊള്ളാറില്ലേ? കോടതി തീരുമാനം, എത്ര തട്ടുകൾ കയറി എന്നു ഫൈനലാകുന്നതാണ്? പ്രായോഗികമാണോ അത്? വേറാരുടെയെങ്കിലും വിഷയമല്ലാതെ സ്വന്തം വിഷയം ഇങ്ങനെ ലാവിഷായി തീരുമാനിക്കപ്പെടാൻ നമ്മൾ സമ്മതിക്കുമോ? എന്റെ suggestion ന്റെ ചുരുക്കമിങ്ങനെയാണ്. 1. സാധാരണനിലയിൽ കോടതികൾ procedure ഒക്കെ പാലിച്ച് കേസുകൾ തീർപ്പാക്കട്ടെ. 2. നിയമം പറയുന്ന സമയപരിധി വിട്ടുപോകുമ്പോൾ Right to Services Act ലും മറ്റുമുള്ളതുപോലെ litigant നും അവകാശം വേണം. അയാളുടെ കേസ് വേറെ അടിയന്തിര മാർഗ്ഗത്തിലൂടെ തീർപ്പാക്കിക്കിട്ടാൻ. 3. അങ്ങനെ ഫലത്തിൽ കോടതിക്ക് നിശ്ചിത സമയത്തിനകം തീർപ്പാക്കാൻ കഴിയാത്ത കേസുകളിൽ ഇരുഭാഗം വാദം കേട്ട് draft judgment തയ്യാറാക്കാൻ പാനലിൽ നിന്ന് ഒരു അഡ്വക്കെറ്റിനെ നിയോഗിക്കുക. അയാൾക്ക്, ഇപ്പോൾ ജഡ്ജ്മെന്റുകൾ തയ്യാറാക്കാൻ ചെലവ് വരുന്നതിന്റെ മാനദണ്ഡം കണക്കിലെടുത്ത് ഫീസ് കൊടുക്കണം. (മീഡിയേഷനിലും അദാലത്തിൽ പ്രത്യേകിച്ചും അസ്വക്കെറ്റിന്റെ ബൗദ്ധിക അദ്ധ്വാനത്തിന് പ്രതിഫലം കൊടുക്കാത്ത സൂത്രം നടക്കരുത്) 4. അങ്ങനെ തയ്യാറാക്കുന്ന draft judgment കക്ഷികൾക്കു നോട്ടീസോടെ കോടതിയിൽ hearing നു വെക്കുക. സ്വീകരിക്കപ്പെട്ടാൽ അതിൽ മേൽ judgment പാസ്സാക്കുക. 5. നമ്മൾ ആഗ്രഹിക്കാതെയും സമ്മതിക്കാതെയും തന്നെ ആർബിട്രേഷനും കൺസീലിയേഷനും അരങ്ങു കീഴടക്കുക യാണ്. Bar Council of India ക്കു ബദലായി Arbitration Council of India 9/8/2019 തിയ്യതി പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. കാലത്തിനൊത്തുണർന്ന് കൂട്ടായി മുന്നേറിയാൽ ആർബിട്രേഷന്റെ പ്രതീക്ഷിക്കാവുന്ന ഏകപക്ഷീയതയും പക്ഷപാത സാധ്യതയും ഒഴിവാക്കാം. ഈ പണി ചെയ്യാൻ നമുക്കേ കഴിയൂ എന്ന് രാജ്യത്തെ ബോധ്യപ്പെടുത്താൻ കഴിയും.. നമ്മളും രക്ഷപ്പെടും ഈ രാജ്യത്തെ ജനാധിപത്യാവകാശങ്ങളും രക്ഷപ്പെടും. ഇല്ലെങ്കിൽ കുഴപ്പം തന്നെയാണ്. പത്ത് കാശ് involve ചെയ്യുന്ന മുഴുവൻ കേസുകളും ആർബിറ്റർമാർ കൊണ്ടുപോകും. ☘

Adv.Aumji Balachandran

18 Jun 2020, 07:02 PM

Good writeup,worth reading👍

P. T. John

18 Jun 2020, 06:24 PM

Very good article. Congratulations.

covid 19

Covid-19

ഡോ. ജയകൃഷ്ണന്‍ എ.വി.

കോവിഡ് വാക്‌സിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

Jan 13, 2021

5 Minutes Read

covid 19

Post Covid Life

ഡോ. വി.ജി. പ്രദീപ്കുമാര്‍

വാക്‌സിന്‍ എത്തി, ഇനി കോവിഡാനന്തര കാലത്തെക്കുറിച്ച് ചിന്തിക്കാം

Jan 12, 2021

10 Minutes Read

Exam Kerala

Education

ഡോ.എ.കെ. അബ്​ദുൽ ഹക്കീം

പേടിക്കാതെ എഴുതാം കുട്ടികളേ കോവിഡുകാല പരീക്ഷ

Jan 10, 2021

7 Minutes Read

Cinema projectors 2

Covid-19

മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ. 

സ്‌ക്രീനില്‍ വെളിച്ചമെത്തുന്നതും കാത്ത് മുരുകന്‍ കോട്ടായി

Jan 04, 2021

12 Minutes Read

Co

Covid-19

എസ്​. അനിലാൽ

സമ്പന്നരാജ്യങ്ങൾക്കുമാത്രം മതിയോ കോവിഡ്​ വാക്​സിൻ?

Dec 11, 2020

12 Minutes Read

Ma

Truecopy Webzine

Truecopy Webzine

കോവിഡ്​ വാക്​സിൻ ഇന്ത്യക്കാർക്ക്​ സൗജന്യമായി കിട്ടുമോ?

Dec 10, 2020

1 Minute Read

dubai 2

Covid-19

താഹ മാടായി

പ്രവാസി മലയാളി കോവിഡിനെ അനുഭവിക്കുന്ന വിധം

Nov 24, 2020

4 Minutes Read

himalaya

Travelogue

ബഷീർ മാടാല

ആറുമാസമായി മഹാവിജനതയുടെ തിമിർപ്പിലാണ്​ ഹിമാലയം

Nov 21, 2020

12 Minutes Read

Next Article

മെറിറ്റോക്രസിയുടെ ഓണ്‍ലൈന്‍ മോഡ്

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster