അലി പാടുന്നു, മാമ്പഴം വിൽക്കുന്നു

കോഴിക്കോടിന്റെ നാടകത്തിന്റെയും സിനിമയുടെയും സിനിമാപ്പാട്ടിന്റെയും കഥകളിൽ കല്ലായിപ്പുഴയുണ്ട്. ആ പുഴയുടെ അറിവോളം സംഗീതമുണ്ട് കല്ലായിക്കാരൻ അലിയിലും. ബാബുരാജിനെയും ദക്ഷിണാമൂർത്തിയെയും മുഹമ്മദ് റഫിയെയും ജാനകിയമ്മയെയും തലത്ത് മഹമൂദിനെയും കേട്ടു പഠിച്ച അലി, മഹാഗായകനായ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ പേരിലുള്ള റോഡിനരികിൽ തെരുവുകച്ചവടത്തിലാകും പകലെപ്പോഴും. അതിരാവിലെ കടകളിലേക്ക് ഐസുമായി പോവുകയായിരിക്കും അലി.
വൈകുന്നേരം വരെ പാടാത്ത പാട്ടുകളാണ് അലി കല്ലായി. തെരുവിലെ ഈ പാട്ടുകാരൻ ജീവിതം പാടിപ്പറയുന്നു.

Comments