നമ്മുടെ നാറ്റം

ആമയിഴഞ്ചൻ തോടിനെ പറ്റി വൽസലൻ വാതുശ്ശേരി മാഷ് ഒരു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഭൂമിയിലെ വൈതരണി എന്നാണ് മാഷതിനെ വിശേഷിപ്പിച്ചത്. അതൊന്ന് വിഷ്വലൈസ് ചെയ്യാൻ നോക്കിയതാണ്. അപ്പോഴാണ് ടി.പി. വിനോദ് ഒരു ഹിപ്പ് ഹോപ്പ് പരീക്ഷണവുമായി വരുന്നത്. അതിൽ നിന്ന് ഇൻസ്പയർ ചെയ്ത് വരികൾ എ.ഐയ്ക്ക് നൽകി ആവിഷ്കരിച്ചത്.

നമ്മുടെ നാറ്റം

കുപ്പികൾ പാട്ടകൾ
കുപ്പികൾ പാട്ടകൾ
കുപ്പികൾ കുപ്പികൾ
പാട്ടകൾ പാട്ടകൾ
കുപ്പികൾ പാട്ടകൾ

കറുത്ത വെള്ളം
കുമു കുമു വെള്ളം
കുമു കുമു വെള്ളം
ഖറുത്ത വെള്ളം
കൊഴുത്ത വെള്ളം

പ്ലാസ്റ്റിക് കവറുകൾ
പ്ലാസ്റ്റിക് കെട്ടുകൾ
കറുത്ത കെട്ടുകൾ
പൊട്ടിയൊഴുകും
ഭ്രാന്തിൻ കെട്ടുകൾ
ഭ്രാന്തിൻ കെട്ടുകൾ
ഭ്രാന്തിൻ കെട്ടുകൾ

കോഴിക്കാലുകൾ
പോത്തിൻ ബോട്ടി
ഫ്രൂട്ടിക്കുപ്പി
മദ്യക്കുപ്പികൾ
ബ്രാണ്ടിക്കുപ്പികൾ

മുന്തിയ കുപ്പികൾ
മുന്താ കുപ്പികൾ
മുന്തിയ കുപ്പികൾ
മുന്താ കുപ്പികൾ

കറുത്ത വെള്ളം
കുമു കുമു വെള്ളം
കുമു കുമു വെള്ളം
ഖറുത്ത വെള്ളം
കൊഴുത്ത വെള്ളം

നാപ്കിൻ കവറുകൾ
കൊടികൾ കൊടികൾ
സിനിമാ പോസ്റ്റർ
ബിരിയാണിപ്പൊതി
എലികൾ എലികൾ
ചത്തു മലച്ചവ
ചീഞ്ഞു മണത്തവ

നാറിയ തുണികൾ
പാവക്കുട്ടികൾ
പച്ചക്കറികൾ
പട്ടികൾ പൂച്ചകൾ

ബോട്ടികൾ പോലെ
വീർത്തൊരു കോണ്ടം
ബോട്ടികൾ പോലെ
വീർത്തൊരു കോണ്ടം
വീർത്തൊരു കോണ്ടം

പ്ലാസ്റ്റിക് കുപ്പികൾ
പ്ലാസ്റ്റിക് കുപ്പികൾ
പ്ലാസ്റ്റിക് കുപ്പികൾ

റീത്തുകൾ റീത്തുകൾ
മാലക്കെട്ടുകൾ
പൂച്ചക്കാലിൽ
കോർത്തൊരു മാല
കടലാസിൻ പൊതി

കയറിൻ കെട്ടുകൾ
ചീർത്തൊരു ചാക്ക്
ചീഞ്ഞ പ്രസാദം
ചീർത്തൊരു വാക്ക്
ചീർത്തൊരു വാക്ക്
ചീർത്തൊരു ചാക്ക്

കറുത്ത വെള്ളം
കുമു കുമു വെള്ളം
കുമു കുമു വെള്ളം
ഖറുത്ത വെള്ളം
കൊഴുത്ത വെള്ളം

കറുപ്പിലാഴും
കുഞ്ഞിക്കാലുകൾ
പോത്തിൻ കാലോ
എലിയുടെ വാലോ
മിന്നി മറയും
റോസാ മലരോ
കുഞ്ഞിക്കാലുകൾ
കുഞ്ഞിക്കാലുകൾ

കറുപ്പിലാഴും
ഇടറിയ സ്വപ്നം
സ്വപ്നം സ്വപ്നം
ഇടറിയ സ്വപ്നം
മൂക്കുകൾ മുറിയും
ദുർഗന്ധക്കൊടി

നാറ്റം നാറ്റം
ആരുടെ നാറ്റം
ആരുടെ നാറ്റം
നമ്മുടെ നാറ്റം

ഇരുട്ടിൻ നാറ്റം
കാലിൽ ചോട്ടിൽ
ഇരുട്ടിൻ നാറ്റം
ജീവൻ കളയും
ഇരുട്ടിൻ നാറ്റം
ജീവൻ കളയും
ജീവൻ കളയും
ജീവൻ കളയും

കുപ്പികൾ കുപ്പികൾ
വള്ളികൾ വയറുകൾ
കറുപ്പിനടിയിൽ
കുപ്പിച്ചില്ലുകൾ
വലിച്ചെറിഞ്ഞൊരു
മുദ്രാവാക്യം
മുദ്യാവാക്യം

ചീഞ്ഞൊരു വാക്യം
അനുഗ്രഹ വാക്ക്
ചീഞ്ഞചൊരു വാക്ക്
തോറ്റ പരീക്ഷകൾ
ഹാൾട്ടിക്കറ്റുകൾ
കുപ്പികൾ കുപ്പികൾ
ജീവൻ കളയും
ഒഴുക്കിനാഴം
ഒഴുത്തിനാഴം

കുപ്പികൾ കുപ്പികൾ
പൊട്ടിപ്പൊളിയും
കാലം കാലം
കാലം കാലം
ഒഴുകും കുപ്പികൾ
കറുത്ത വെള്ളം

ഒഴുകും കുപ്പികൾ
നാറ്റം നാറ്റം
ആരുടെ നാറ്റം
നമ്മുടെ നാറ്റം

പ്രത്യയശാസ്ത്രം
നാറും നാറ്റം
പലവർണക്കൊടി
നാറിയ നാറ്റം
കൌപീനക്കൊടി
നാറിയ നാറ്റം

ഞാൻ നാറുന്നൂ,
നീ നാറുന്നൂ
നീ നാറുന്നൂ
നാം നാറുന്നൂ
നാം നാറുന്നൂ,
നാറുന്നൂ...

നാറ്റം നാറ്റം
ആരുടെ നാറ്റം
നമ്മുടെ നാറ്റം
നമ്മുടെ നാറ്റം
നാറ്റം നാറ്റം
നാറ്റം നാറ്റം
നമ്മുടെ നാറ്റം
നമ്മുടെ നാറ്റം
നമ്മുടെ നമ്മുടെ
നമ്മുടെ നമ്മുടെ
നമ്മുടെ നമ്മുടെ


Summary: Amayizhanjan canal and Pollution in Kerala Hip Hop Song generated with AI by Abdul Latheef


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments