തനിമയോടും പുതുമയോടും നൃത്തം എങ്ങനെ ഇടപെടുന്നു?

“താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു.

ക്രിയേഷന്റെ രസകരമായ അനുഭവങ്ങൾ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ച ഓർമകൾ, മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ അതിനെ പുതിയ വേദികളിലേക്ക് എത്തിക്കുന്നതിലെ വെല്ലുവിളികൾ, പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനുമായുള്ള സൗഹൃദം, ഡിജിറ്റൽ കാലത്തെ മാധ്യമ ചർച്ചകളും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചെല്ലാം മേതിൽ ദേവിക സംസാരിക്കുന്നു.


Summary: Part 2 of Methil Devika’s conversation with Sanitha Manohar, tracing her dance career and the many paths of expression that dance has opened up for her.


മേതിൽ ദേവിക

നർത്തകി, കോറിയോഗ്രാഫർ. നൃത്തത്തിൽ വേറിട്ട ശൈലിയും കോൺസെപ്റ്റും പരീക്ഷിച്ച് രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയയായി.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments