പലതരം ശബ്ദങ്ങളുടെ സിംഫണി തീർക്കുന്ന എറണാകുളം മറൈൻ ഡ്രൈവിൽ ഒരു പാട്ടുകാരനുണ്ടായിരുന്നു. യേശുദാസിനെയും ജയചന്ദ്രനെയും എസ്. ജാനകിയെയും നെഞ്ചിലേറ്റിയ പ്രകാശൻ. ഓടക്കുഴലാണ് പ്രകാശന് ജീവിതം നൽകിയത്. ഓടക്കുഴൽ വിറ്റും വായിച്ചും പാട്ട് പാടിയും ജീവിച്ച ഒരാൾ ഇന്ന് പ്രശസ്ത ഷെഫ് ആയ സുരേഷ് പിള്ളയുടെ RCP-യുടെ സംഗീതം തന്നെയായി മാറിയിരിക്കുന്നു. അത്യപൂർവമായ ആ പാട്ടുസഞ്ചാരം സനിത മനോഹറുമായി പങ്കുവെക്കുന്നു, പ്രകാശൻ.
